x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഖ​ഫ് ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു; എം.​സി. മാ​യി​ൻ​ഹാ​ജി ചെ​യ​ർ​മാ​നാ​കും

വെബ് ഡെസ്ക്
Published: October 17, 2026 07:56 AM IST | Updated: October 17, 2026 07:56 AM IST

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. മാ​യി​ൻ​ഹാ​ജി ചെ​യ​ർ​മാ​നാ​കും. ഒ​മ്പ​ത് അം​ഗ​ങ്ങ​ളു​ള്ള ബോ​ർ​ഡാ​ണ് പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. സ​മ​സ്ത മു​ശാ​വ​റ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട മു​സ്ത​ഫ​ൽ ഫൈ​സി​യെ ബോ​ർ​ഡ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം​എ​ൽ​എ​മാ​രു​ടെ പ്ര​തി​നി​ധി​യാ​കും.

മു​ൻ ചെ​യ​ർ​മാ​ൻ ഹം​സ ന​ൽ​കി​യ കേ​സ് ഹൈ​ക്കോ​ട​തി​യി​ൽ നി​ൽ​ക്കെ​യാ​ണ് പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചു​വി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. അം​ഗ​ങ്ങ​ളി​ൽ പ​ല​ർ​ക്കും ച​ട്ട പ്ര​കാ​രം യോ​ഗ്യ​ത ഇ​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. ര​ണ്ട് അ​മു​സ്ലിം അം​ഗ​ങ്ങ​ളെ പി​ന്നീ​ട്‌ നി​യ​മി​ക്കു​ന്ന​തി​ല്‍ സു​പ്രീം കോ​ട​തി​യി​ലെ കേ​സി​ന്‍റെ വി​ധി പ്ര​കാ​രം തീ​രു​മാ​നി​ക്കും.

Tags : Waqf Board reconstituted M.C. Mayin Chairman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up