x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലു​സം​ഭ​ര​ണം വ​ര്‍​ധി​പ്പി​ക്കും: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

വെബ്ഡെസ്ക്
Published: October 17, 2026 04:22 AM IST | Updated: October 17, 2026 04:22 AM IST

ലോ​​​ക ഭ​​​ക്ഷ്യ​​​ദി​​​നാ​​​ഘോ​​​ഷ​​​വും സ​​​പ്ലൈ​​​കോ ദി​​​നാ​​​ഘോ​​​ഷ​​​വും വ​​​ഴു​​​ത​​​ക്കാ​​​ട് മൗ​​​ണ്ട് കാ​​​ര്‍​മ​​​ല്‍ ക​​​ണ്‍​വെ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ മ​​​ന്ത്രി അ​​​നൂ​​​പ് ജേ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ​​​ഭ​​​ദ്ര​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​പ്ലൈ​​​കോ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഭ​​​ര​​​ണം വ​​​ര്‍​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്.

വ​​​ഴു​​​ത​​​ക്കാ​​​ട് മൗ​​​ണ്ട് കാ​​​ര്‍​മ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ലോ​​​ക ഭ​​​ക്ഷ്യ​​​ദി​​​നാ​​​ഘോ​​​ഷ​​​വും സ​​​പ്ലൈ​​​കോ ദി​​​നാ​​​ഘോ​​​ഷ​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. 2021ല്‍ ​​​നെ​​​ല്ല് സം​​​ഭ​​​ര​​​ണം 7.5 ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്‍ ആ​​​യി​​​രു​​​ന്ന​​​ത് ഈ ​​​വ​​​ര്‍​ഷം 5,30,000 മെ​​​ട്രി​​​ക് ട​​​ണ്ണാ​​​യി ചു​​​രു​​​ങ്ങി. ഈ ​​​അ​​​വ​​​സ്ഥ​​​യ്ക്ക് മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഭ​​​ക്ഷ്യ​​​ഭ​​​ദ്ര​​​ത എ​​​ന്ന ല​​​ക്ഷ്യം മു​​​ന്‍​നി​​​ര്‍​ത്തി പൊ​​​തു​​​വി​​​ത​​​ര​​​ണ​​​വ​​​കു​​​പ്പി​​​ന്‍റെ സ​​​മ​​​ഗ്ര​​​മാ​​​യ ന​​​വീ​​​ക​​​ര​​​ണ​​​വും ശ​​​ക്തീ​​​ക​​​ര​​​ണ​​​വും ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു. 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ​​​പ്ലൈ​​​കോ സ്റ്റോ​​​റു​​​ക​​​ള്‍ ഉ​​​ള്ള നാ​​​ടാ​​​യി കേ​​​ര​​​ളം മാ​​​റു​​​ക​​​യാ​​​ണ്.

ടൈ​​​ഡ് ഓ​​​വ​​​ര്‍ വി​​​ഹി​​​തം വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നു മു​​​ന്നി​​​ല്‍ വ​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ നൂ​​​റു​​​ദി​​​ന ക​​​ര്‍​മ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ ല​​​ക്ഷ്യ​​​മി​​​ട്ട മു​​​ന്‍​ഗ​​​ണ​​​ന കാ​​​ര്‍​ഡു​​​ക​​​ള്‍ കൊ​​​ടു​​​ക്കു​​​ക, സ​​​ഞ്ച​​​രി​​​ക്കു​​​ന്ന റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ള്‍ ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക, പു​​​തി​​​യ ആ​​​ധു​​​നി​​​ക സ്റ്റോ​​​റു​​​ക​​​ള്‍ തു​​​ട​​​ങ്ങു​​​ക മു​​​ത​​​ലാ​​​യ എ​​​ല്ലാ പ​​​ദ്ധ​​​തി​​​ക​​​ളും വ​​​കു​​​പ്പ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ല്‍ ‘സ​​​പ്ലൈ​​​കോ​​​യും ഐ​​​ക്യ​​​രാ​​​ഷ്്ട്ര​​​സ​​​ഭ​​​യു​​​ടെ സു​​​സ്ഥി​​​ര​​​വി​​​ക​​​സ​​​ന​​​ല​​​ക്ഷ്യ​​​ങ്ങ​​​ളും’ എ​​​ന്ന പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​ട്ട് മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ഭ​​​ക്ഷ്യ, പൊ​​​തു​​​വി​​​ത​​​ര​​​ണ, ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷ​​​ര്‍​മി​​​ള മേ​​​രി ജോ​​​സ​​​ഫ് പു​​​സ്ത​​​കം ഏ​​​റ്റു​​​വാ​​​ങ്ങി. 2025-26ല്‍ ​​​മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​നം കാ​​​ഴ്ച​​​വ​​​ച്ച സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും ഓ​​​ഫീ​​​സു​​​ക​​​ള്‍​ക്കും ഉ​​​ള്ള പു​​​ര​​​സ്കാ​​​രം മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് സ​​​മ്മാ​​​നി​​​ച്ചു.

Tags : PaddyProcurement AnoopJacob Increased Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up