Kerala
തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ദേശീയ കുടുംബക്ഷേമ പദ്ധതി (എന്‍എഫ്ബിഎസ്) ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്.
ഈ വിവരം റേഷന്‍ കടകളിലെ നോട്ടീസ് ബോര്‍ഡില്‍ പൊതുജനം കാണ്‍കെ പ്രദര്‍ശിപ്പിക്കാനുള്ള അനുകൂലനടപടി സ്വീകരിക്കണമെന്നു കണിച്ച് ചന്ദ്രന് ചാമി എന്ന വ്യക്തി കത്ത് നല്‍കിയിരുന്നു.
ഭര്ത്താക്കന്മാരുടെ മരണാന്തരം ഈ സ്ത്രീകളില്‍ പലരും വീണ്ടും കേരളത്തില്‍ സ്ഥിരതാമസമാക്കിയാല്‍ അവര്‍ക്കും അനൂകൂല്യം ലഭിക്കാനായി ദേശീയ കുടുംബക്ഷേമ പദ്ധതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും ഓണക്കാലത്ത് 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരി വിതരണം അടുത്ത മാസവും തുടരുന്നതു പരിഗണനയിലാണെന്നു മന്ത്രി അനൂപ് ജേക്കബ്.
കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെയും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെയും ഓണക്കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എഫ്സിഐയിൽ നിന്നു പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് ലഭിക്കുന്നത്. അതിന്റെ സ്റ്റോക്ക് ലഭ്യത പരിശോധിച്ചു വരുന്നു.
ഓഗസ്റ്റ് 25ന് നബിദിനം വരുന്നതിനാൽ റേഷൻ വ്യാപാരികൾക്കു നിയന്ത്രിത അവധി നൽകും. സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള ഉത്പന്നങ്ങൾ ഇത്തവണ സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നു.
ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം
നൂറ് ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയാറാക്കി റേഷൻ കടകളിൽ എത്തിച്ചത്.
ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്ഒ കളിൽ നിന്നുള്ള ഡിമാന്റ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നൂറ് ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്.
ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്ഒ കളിൽ നിന്നുള്ള ഡിമാന്റ്.
ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് വിവിധ കാർഡുകൾക്കുള്ള റേഷൻ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള മുൻ ഭക്ഷ്യമന്ത്രിയുടെ ആരോപണം തെറ്റിദ്ധാരണയുണ്ടാക്കാനെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.
അരി വില 10.90 ൽ നിന്ന് 26 ആയി വർധിപ്പിച്ചുവെന്ന വാദം തെറ്റാണ്. ഒരോ കാർഡിനുമുള്ള സാധാരണ റേഷൻ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ല.
നീല കാർഡിന് കഴിഞ്ഞ തവണ ആളൊന്നിന് നാലു രൂപയ്ക്ക് രണ്ടു കിലോഗ്രാം അരിയും കൂടാതെ ഒരു കുടുംബത്തിന് 10 കിലോ അരി 10.90 രൂപയ്ക്കും നൽകി. ഇത്തവണ ഓണത്തിന് ആളൊന്നിനു നാലു രൂപ നിരക്കിൽ രണ്ടു കിലോഗ്രാം അരിയും 17 രൂപ നിരക്കിൽ നാലു കിലോഗ്രാം ആട്ടയും കൂടാതെ സ്പെഷൽ വിഹിതമായി ഒരു കുടുംബത്തിന് മൂന്നു കിലോഗ്രാം അരി 10.90 രൂപ നിരക്കിലും രണ്ടു കിലോഗ്രാം ഗോതന്പ് 8.70 രൂപയ്ക്കും നൽകുന്നുണ്ട്.
ഇതോടൊപ്പമാണ് ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ 26 രൂപ നിരക്കിൽ നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
Kerala
വെള്ളരിക്കുണ്ട്: ഓണക്കാലത്ത് സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല വഴി 1,65,000 മെട്രിക് ടൺ അരി വിതരണം ചെയ്യുമെന്നു ഭക്ഷ്യ- പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. ഓണവിപണി സജീവമാക്കുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവർഗ ഉന്നതികളിലേക്കു റേഷൻധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാനാണു ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇതിനകംതന്നെ 73,000 മുൻഗണനാ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഓണക്കാലത്ത് എഎവൈ വിഭാഗക്കാർക്കു സൗജന്യ കിറ്റ് വിതരണം ചെയ്യും. റേഷൻവ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു.
Kerala
തിരുവനന്തപുരം: സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടല്‍ സ്ഥാപനമാക്കി സപ്ലൈകോയെ മാറ്റുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങി ആധുനിക ഗോഡൗണുകളില്‍ സംഭരിച്ചു വിപണിയില്‍ വില ഉയരുന്ന സമയത്ത് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന മാതൃക സപ്ലൈകോയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
73,024 പുതിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെയും 2000 അന്ത്യോദയ അന്നയോജന (എഎവൈ) റേഷന്‍ കാര്‍ഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ തന്നെ മുന്‍ഗണനാ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതു വിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ഓണക്കാല വിപണി ഇടപെടലുകള്‍ക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്സിഡി സാധനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. മുരളീധരന് മുഖ്യ പ്രഭാഷണം നടത്തി.
Kerala
തിരുവനന്തപുരം: ഓണക്കാല റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. എഎവൈ (മഞ്ഞ) കാര്‍ഡിന് 30 കിലോ അരിയും രണ്ടു കിലോ ഗോതമ്പും സൗജന്യമായും മൂന്നു പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കിലും ലഭിക്കും.
മുന്‍ഗണനാ (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും കടയിലെ സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം ആട്ട ഒൻപത് രൂപാ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം സബ്സിഡി കാര്‍ഡിലെ (നീല) ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം കിലോയ്ക്ക് നാലു രൂപയ്ക്കും രണ്ടു കിലോ സ്പെഷല്‍ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും മൂന്നു കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് നാലു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പനശാലകളിലെ സ്റ്റോക്കും വിലയും നിരീക്ഷിച്ച് അസ്വാഭാവിക വര്‍ധനയുണ്ടോയെന്നു നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇന്നു മുതല്‍ 25 വരെയാണ് പരിശോധന.
അതിനായി ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ, താലൂക്കുതല പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പരിശോധന നടത്താനാണു നിര്‍ദേശം.
പൊതുവിപണിയില്‍ വിവിധ അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയിപ്പെട്ട സാഹചര്യത്തിലാണ് അരിമില്ലുകള്‍ ഉള്‍പ്പെടെ ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പരിശോധിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. അളവുതൂക്കം കൃത്യമാണോ എന്നും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ എന്നും മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
അരി, പലചരക്ക് സ്റ്റോക്ക് രജിസ്റ്ററുകളും മറ്റും പരിശോധിച്ചു സ്റ്റോക്ക് സമയത്തെ പര്‍ച്ചേസ് ബില്‍പ്രകാരമുള്ള വിലപ്രകാരം വ്യാപാരി നിശ്ചയിച്ച വിലയ്ക്കുതന്നെയാണ് പഴയ സ്റ്റോക്ക് വില്‍ക്കുന്നതെന്ന് സ്ക്വാഡ് ഉറപ്പാക്കണം. പിന്നീട് എത്തിച്ചേര്‍ന്ന സ്റ്റോക്ക് മാത്രമേ പുതുക്കിയ വിലയ്ക്ക് വില്‍ക്കാവൂ എന്ന് വ്യാപാരിക്കു നിര്‍ദേശം നല്‍കണം.
സ്വകാര്യ അരി മില്ലുകള്‍ പരിശോധിച്ച് വര്‍ധന അടക്കം വിലയിരുത്തണം. മൊത്ത വ്യാപാരികള്‍ സ്റ്റോക്കും വിലയും അടങ്ങിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും അരി പൂഴ്ത്തുകയോ വിതരണം തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം.
ചില്ലറ വ്യാപാരികളും വാങ്ങല്‍-വില്പന ബില്‍/ഇന്‍വോയ്സ് സൂക്ഷിക്കുന്നുണ്ടെന്നും വിലവിവര പട്ടിക വ്യക്തമായി പ്രദര്‍ശിപ്പിച്ച് കൂടുതല്‍ ഈടാക്കുന്നില്ലെന്നും ഉറപ്പാക്കും. ബില്‍/ഇന്‍വോയ്സ് നല്‍കാതെ വില്പന നടത്തുന്ന സാഹചര്യം അനുവദിക്കില്ല. അനാവശ്യ വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
Kerala
തിരുവനന്തപുരം: റേഷൻ വാതിൽപടി വിതരണ ട്രാൻസ്പോർട്ടിംഗ് കരാറുകാർക്കു നൽകാനുള്ള തുകയുടെ വിഹിതം ഓണത്തിനുമുമ്പ് നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്.
താമസിയാതെ അതിനുള്ള ഫണ്ട് നൽകും. കരാറുകാരുടെ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ട്രാൻസ്പോർട്ടിംഗ് കരാറുകാരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എഫ്സിഐ ഗോഡൗണുകൾ, സിഎംആർ ഗോഡൗണുകൾ എന്നിവയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ എടുത്ത് താലൂക്ക് തലത്തിലുള്ള ഡിപ്പോകൾ വഴി റേഷൻ കടകളിൽ എത്തിക്കുന്നത് ട്രാൻസ്പോർട്ടിംഗ് കരാറുകാരാണ്. ഓണക്കാലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
മന്ത്രിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ നടത്താനിരുന്ന സമരത്തിൽ നിന്നു പിന്മാറുകയാണെന്നു കരാറുകാർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യലക്ഷ്യത്തിൽ റെക്കോർഡ് നേട്ടവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്.
അരലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്.
അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
National
വിജയവാഡ (ആന്ധ്രാപ്രദേശ്): പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല് സംഭരണത്തില്‍ രാജ്യത്തെ തന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്.
പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണ വിഷയങ്ങളില്‍ സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി നാദെന്‍ഡ്ല മനോഹറുമായി ചര്‍ച്ച നടത്തി.
വിജയവാഡയിലെത്തിയ മന്ത്രി അനൂപ് ജേക്കബ് കര്‍ഷക സേവാകേന്ദ്രവും (രൈതു സേവാ കേന്ദ്ര- ആര്‍എസ്കെ) അരി മില്ലും സന്ദര്‍ശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം മെച്ചപ്പെടുത്താനായി രാജ്യത്തെതന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്താനാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതലസംഘം ആന്ധ്രയിലെത്തിയത്.
നെല്ല് സംഭരണ- വിതരണ രീതി, തുകവിതരണം, നെല്ല് ഗുണമേന്മ പരിശോധന, മില്ലുകളുടെ പ്രവര്‍ത്തനം, ബില്ലിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ആന്ധ്രയിലെ നെല്ല് സംഭരണ-സംസ്കരണ സംവിധാനങ്ങള്‍, സംഭരണശാലകളുടെ പ്രവര്‍ത്തനം, സാങ്കേതികവിദ്യയുടെ ഉപയോഗം, കര്‍ഷക സേവാ കേന്ദ്രങ്ങളുടെ (രൈതു സേവാ കേന്ദ്ര- ആര്‍എസ്കെ) പ്രവര്‍ത്തനരീതി എന്നിവ സംഘം വിലയിരുത്തി.
കാക്കിനാടയിലെ അരിമില്ലുകളും വയലുകളും സന്ദര്‍ശിച്ച് നെല്ല് സംസ്കരണവും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളും മനസിലാക്കി മാതൃകാപരമെങ്കില് കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നാണു പരിശോധിക്കുന്നത്. സപ്ലൈകോ സ്വന്തമായി അരിമില്ലുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
കേരളത്തില്‍ നെല്ല് സംഭരണം ആരംഭിച്ച 2005-06 കാലഘട്ടത്തില്‍ ആന്ധ്രയിലെ രീതി മനസിലാക്കാനായി സപ്ലൈകോ സംഘം സന്ദര്‍ശിച്ചിരുന്നു.നിലവില്‍ ആന്ധ്രയില്‍ കര്‍ഷകനു ഒരുകിലോ നെല്ലിനു 24 രൂപ നല്കുമ്പോള്, കേരളത്തില്‍ 30.12 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസും നല്കുന്നു.
ആന്ധ്രയിലാകട്ടെ, കേന്ദ്രബോണസ് മാത്രമാണുള്ളത്. നല്ല ആശയങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കി നല്കാന് സപ്ലൈകോ എംഡിയോടു മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശിച്ചു.
Kerala
തിരുവനന്തപുരം: ഭക്ഷ്യധാന്യവുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനു സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രൾഹാദ് ജോഷിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വൈകുന്നേരം നാലരയ്ക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസിലാണു കൂടിക്കാഴ്ച.