x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല സ്പെ​ഷ​ൽ അ​രി അ​ടു​ത്ത മാ​സ​വും തു​ട​രു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്നു മ​ന്ത്രി

വെബ്ഡെസ്ക്
Published: August 23, 2026 02:30 AM IST | Updated: August 23, 2026 02:30 AM IST

മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ലൂ​​​ടെ​​​യും സ​​​പ്ലൈ​​​കോ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലൂ​​​ടെ​​​യും ഓ​​​ണ​​​ക്കാ​​​ല​​​ത്ത് 26 രൂ​​​പ​​​യ്ക്ക് ന​​​ൽ​​​കു​​​ന്ന സ്പെ​​​ഷ​​​ൽ അ​​​രി വി​​​ത​​​ര​​​ണം അ​​​ടു​​​ത്ത മാ​​​സ​​​വും തു​​​ട​​​രു​​​ന്ന​​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നു മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്.

കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും കേ​​​സ​​​രി സ്മാ​​​ര​​​ക ജേ​​​ർണ​​​ലി​​​സ്റ്റ് ട്ര​​​സ്റ്റി​​​ന്‍റെ​​​യും ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. എ​​​ഫ്സി​​​ഐ​​​യി​​​ൽ നി​​​ന്നു പ്ര​​​ത്യേ​​​ക ബ്രാ​​​ൻ​​​ഡ് അ​​​രി​​​യാ​​​ണ് 26 രൂ​​​പ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ന്‍റെ സ്റ്റോ​​​ക്ക് ല​​​ഭ്യ​​​ത പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രു​​​ന്നു.

ഓ​​​ഗ​​​സ്റ്റ് 25ന് ​​​ന​​​ബി​​​ദി​​​നം വ​​​രു​​​ന്ന​​​തി​​​നാ​​​ൽ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ന​​​ൽ​​​കും. സ​​​മൃ​​​ദ്ധ​​​മാ​​​യി ഓ​​​ണം ആ​​​ഘോ​​​ഷി​​​ക്കാ​​​നു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ത്ത​​​വ​​​ണ സ​​​പ്ലൈ​​​കോ​​​യി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു.

ഓ​​​ണ​​​ക്കി​​​റ്റ് മ​​​ഞ്ഞ റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ മ​​​റ്റു കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കും വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കൊ​​​ടു​​​ക്കാ​​​നാ​​​വു​​​മോ എ​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : OnamSpecialRice Continue NextMonth AnoopJacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up