പാലക്കാട് മണ്ണാർക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാന്പ്യൻമാരായ കണ്ണൂർ ജില്ലയ്ക്ക് പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ട്രോഫി സമ്മാനിക
മണ്ണാർക്കാട്: സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ 1585 പോയിന്റ് നേടി കണ്ണൂർ ജില്ല ഓവറോൾ ചാന്പ്യൻമാരായി. 1563 പോയിന്റുമായി മലപ്പുറം ജില്ലയാണു രണ്ടാം സ്ഥാനത്ത്. 1501 പോയിന്റോടെ ആതിഥേയരായ പാലക്കാട് ജില്ല മൂന്നാം സ്ഥാനവും നേടി.
ഉപജില്ലാതലത്തിൽ 604 പോയിന്റ് നേടി മാനന്തവാടി ഉപജില്ല ഒന്നാംസ്ഥാനവും 502 പോയിന്റുമായി സുൽത്താൻബത്തേരി ഉപജില്ല രണ്ടാംസ്ഥാനവും സ്വന്തമാക്കി. 359 പോയിന്റ് നേടിയ കാസർഗോഡ് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. പൊതു വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വിജയികൾക്കു ട്രോഫികൾ സമ്മാനിച്ചു.
മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ മേളകളുടെ മാന്വൽ കാലോചിതമായി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. സംസ്ഥാന ശാസ്ത്രമേളയുടെ സമാപനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മേളയ്ക്കുമുന്പുതന്നെ ഇതു പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ മേളകളുടെ മാന്വൽ പരിഷ്കരിക്കും: മന്ത്രി
മന്ത്രി കെ.എ. തുളസി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. മരക്കാർ മാരായമംഗലം, പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുണ്‍ കെ. വിജയൻ, മുനിസിപ്പൽ ചെയർപേഴ്സണ്‍ കെ. സജ്ന, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു എം. ശങ്കർ, ഒറ്റപ്പാലം സബ് കളക്ടർ അഞ്ജിത്ത് സിംഗ്, സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റി ഡയറക്ടർ എ.പി. അബ്ദുൽ കബീർ, സീമാറ്റ് ഡയറക്ടർ അരുണ്‍ കുമാർ, പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ, ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ കെ.കെ. അഷ്റഫ്, വിഎച്ച്എസ്ഇ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ.വി. മനോജ്, മലപ്പുറം ഹയർ സെക്കൻഡറി ആർഡിഡി ജൂഡ് ലൂയിസ്, കുറ്റിപ്പുറം വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ എ. അബൂബക്കർ, അജിത്ത് പാലാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Tags : Kannur School Science Festival Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash