മണ്ണാർക്കാട്: മണ്ണാർക്കാട് 17 മുതൽ 21 വരെ നടക്കുന്ന മുപ്പതാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന പന്തലിന്റെ കാൽനാട്ടൽ സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം. നീതു ശങ്കർ നിർവഹിച്ചു.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്കിൽ ഫെസ്റ്റിവലിനായി കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം മിനി മുബാസ് ഗ്രൗണ്ടിൽ വിപുലമായ പന്തലാണ് ഒരുക്കുന്നത്.
ഭക്ഷണശാലയ്ക്ക് യൂണിറ്റി സ്കൂൾ ഗ്രൗണ്ടിലും പ്രവൃത്തിപരിചയ മേളയ്ക്ക് നെല്ലിപ്പുഴ ഡിഎച്ച്എസ് ഗ്രൗണ്ടിലും വൈഐപി ശാസ്ത്രപഥം പ്രദർശനത്തിന് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലും വലിയ പന്തലുകൾ സജ്ജമാക്കും.
ഏഴായിരത്തിലധികം മത്സരാർഥികൾക്കും സംഘാടകർക്കും മാധ്യമങ്ങൾക്കും സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്.