പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ 14 പ്രതികൾക്കെതിരേ ഡൽഹി കോടതി ശനിയാഴ്ച കുറ്റം ചുമത്തി.
തട്ടിപ്പ്, വിശ്വാസവഞ്ചന, അഴമതി, പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ എന്നിവയുൾപ്പടെ കുറ്റങ്ങൾക്കു പ്രതികൾക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
കേസിലെ പ്രധാനപ്രതികളായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയോഗിച്ച മനീഷ ഗുരുനാഥ് മണ്ഡാരെ, പി.വി.കുൽക്കർണി, മനീഷ സഞ്ജയ് ഹവാൽദാർ എന്നിവർ മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി ചോദ്യങ്ങൾ ചോർത്തിയെന്നാണ് കോടതി നിരീക്ഷണം.
കേസിലെ മറ്റ് 11 പ്രതികൾ രഹസ്യവിവരങ്ങൾ അനധികൃതമായി വിതരണം ചെയ്യുന്നതിലും ചൂഷണം ചെയ്യുന്നതിലും പങ്കാളികളായതിനാൽ അഴിമതി നിരോധന നിയമം, വിശ്വാസവഞ്ചന കുറ്റം എന്നിവ പ്രകാരം വിചാരണ നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.
Tags : Question Paper Leak NEET Case Charges Framed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash