കണ്ണൻ
മുഹമ്മ: നാടൻ ബോംബും പെട്രോൾ ബോംബുമായി യുവാവ് പിടിയിൽ. മുഹമ്മ പഞ്ചായത്ത് തെക്കത്ത് വീട്ടിൽ കണ്ണൻ (34) ആണ് മുഹമ്മ പൊലിസിന്റെ പിടിയിലായത്.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടന്ന റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്ന് മൂന്ന് പെട്രോൾ ബോംബുകളും ഒരു നാടൻ ബോംബും 20 ഗുണ്ടുമാണ് കണ്ടെടുത്തത്. കൂടാതെ ബോംബ് നിർമിക്കാൻ സൂക്ഷിച്ചിരുന്ന പെട്രോളും പൊലിസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എന്ത് ലക്ഷ്യത്തോടെയാണ് ഇയാൾ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.
Tags : Crime Arrested Petrol Bombs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash