Kerala
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലാങ്കര മടക്കുംമുട്ടില്‍ ഷിബു ആണ് അറസ്റ്റിലായത്. പാലാങ്കര പുന്നപ്പാല അസൈനാര്‍ (54) ആണ് മരിച്ചത്.
സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ അസൈനാര്‍ തലയടിച്ച് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
ഓഗസ്റ്റ് 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്ത ഷിബുവിനെ കോടതിയില്‍ ഹാജരാക്കി.
Kerala
കൊച്ചി: അഭിഭാഷകന്റെ വീട് ആക്രമിച്ച പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച വയോധികനായ പിതാവ് മരിച്ചു. വൈപ്പിന്‍ മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസ് (80) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരിച്ചത്.
ഓഗസ്റ്റ് 13ന് ആയിരുന്നു മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ (45) എന്നിവര്‍ മോഹന്‍ദാസിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അഭിഭാഷകനായ ടി.എം. ഡോള്‍ഗോ ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിന്റെ വക്കാലത്ത് എടുത്തതാണ് ആക്രമണത്തിന് കാരണം.
അക്രമികള്‍ അഭിഭാഷകനെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ മോഹന്‍ദാസ് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വയറിലും കഴുത്തിലും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതികളെ ഞാറക്കല്‍ പോലീസ് പിടികൂടിയിരുന്നു.
Kerala
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. പുഞ്ചവയൽ ഇലവുങ്കൽ വീട്ടിൽ അരുൺകുമാർ(46)ആണ് പിടിയിലായത്. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അരുൺകുമാർ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഇയാൾ നിലവിൽ സസ്പെൻഷനിലാണ്. സഹപ്രവർത്തകയുടെ പരാതിയിലും മുണ്ടക്കയം പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Kerala
കോട്ടയം: തിരുവല്ല ഇരവിപേരൂരിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വൈശാഖ്, ജോജു എന്നിവരാണ് പിടിയിലായത്. ജുവൽ ജോൺ ആണ് കൊല്ലപ്പെട്ടത്.
പിടിയിലായ ഇരുവർക്കുമെതിരെ നരഹത്യവകുപ്പ് ചുമത്തി. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ജുവലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികൾക്ക് കൊലപ്പെടുത്തണമെന്ന ലക്ഷ്യം ഇല്ലായിരുന്നുവെന്നു പോലീസ് അറിയിച്ചു.
പ്രതികളിൽ ഒരാളായ ജോജുവും കിണറ്റിൽ വീണിരുന്നു. വൈശാഖ് ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയെങ്കിലും ജുവലിന്റെ ജീവൻ രക്ഷിക്കാനായില്ല.
National
ലക്നോ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ഉത്തർപ്രദേശ് പോലീസും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ് ഗോഗി സംഘത്തിൽ ഉൾപ്പെടുന്നവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരെ കൊല്ലപ്പെടുത്തിയത്.
പോലീസിന് നേരെ പ്രതികൾ വെടിയുതിർത്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഈ മാസം 26-നാണ് ഉത്തർപ്രദേശിലെ ഷാംലിയിൽ അങ്കിത് ബാലിയാനെ കൊലപ്പെടുത്തിയത്. ജിമിൽനിന്ന് വ്യായാമം കഴിഞ്ഞ് ഇറങ്ങിവന്ന അങ്കിത് ബാലിയാനു നേരെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോഗി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അതേസമയം, പ്രതികളെ നാല് ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് അങ്കിത് ബാലിയാന്റെ ഭാര്യ ഭീഷണി മുഴക്കിയിരുന്നു. സംഭവത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അങ്കിത് ബാലിയാന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു.
Kerala
കോഴിക്കോട്: പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ്(48), പരപ്പില്‍ സ്വദേശി രജാദ്(38), രാമനാട്ടുകര സ്വദേശി നന്ദകുമാര്‍ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്നുല്‍ ഷാഹിം(22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മാനാഞ്ചിറ സ്ക്വയറിനുള്ളില്‍ പണപ്പിരിവ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പട്രോളിംഗ് സംഘം അവിടേക്ക് എത്തുകയായിരുന്നു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട പ്രതികളോട് അവിടെ നിന്നും പോകാന്‍ പോലീസ് ആവശ്യപ്പെട്ടു.
ഇതേതുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദര്‍ശിന്റെ വലതു കൈയില്‍ സംഘത്തിണ്ടായിരുന്ന ഒരാള്‍ സിറിഞ്ചുകൊണ്ട് കുത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി.
Kerala
താമരശേരി: പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച സ്ഥിരം കുറ്റവാളി പിടിയിൽ. ബാലുശേരി കിനാലൂർ ഇരൂൾക്കുന്നുമ്മൽ യാസിർ (29) ആണ് അറസ്റ്റിലായത്. മലപ്പുറം ജുമാ മസ്ജിദിന്റെ മുറ്റത്ത് നിർത്തിയിട്ട കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യാസിർ പിടിയിലായത്.
സംശയം തോന്നിയ നാട്ടുകാരാണ് യാസിറിനെ പിടികൂടിയത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ താമരശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 20ഓളം കേസുകളിൽ യാസിർ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലെ കോച്ചിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അർധനഗ്നമായ നിലയിൽ സീറ്റിനടിയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണോയെന്ന് പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച രാവിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിലെ പതിവ് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
ജീവനക്കാർ വിവരമറിയിച്ചതിന് പിന്നാലെ ധാർവാഡ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി മൃതദേഹം ട്രെയിനുള്ളിൽ ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിയിട്ടില്ല.
കോലാപൂരിൽ നിന്ന് എത്തിയതായിരുന്നു ട്രെയിൻ. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഈസ്റ്റ് ഗാരോ ഹിൽസ്: മേഘാലയയിൽ വാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ വെടിയുതിർത്ത നാല് പേരെ വധിച്ചു. ഈസ്റ്റ് ഗാരോ ജില്ലയിലാണ് സംഭവം. ഈസ്റ്റ് ഗാരോ ഹിൽസിലെ സോംഗ്സാക് മേഖലയിൽ പുലർച്ചെ നാലോടെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്.
ഇതേ തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് നാല് പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അതിനുശേഷം ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും ഈസ്റ്റ് ഗാരോ ഹിൽസ് പോലീസ് സൂപ്രണ്ട് സ്വപ്നിൽ പവാർ അറിയിച്ചു.
കൊല്ലപ്പെട്ടവർക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമോ ക്രിമിനലുകളുമായി ബന്ധമോ ഉണ്ടായിരിക്കാമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 25ന് സംസ്ഥാന അതിർത്തിക്ക് സമീപമുള്ള താപ്രയിൽ നടന്ന സംഭവവുമായി ഇവർക്ക് ബന്ധമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെയുണ്ടായ തർക്കത്തെ തുടർന്നാണ് മർദനമേറ്റത്. കാറും സ്വകാര്യബസും തമ്മിലിടിച്ചാണ് അപകടമുണ്ടായത്.
പെട്രോൾ പമ്പിൽ വച്ചുണ്ടായ വാക്കു തർക്കത്തിലാണ് ബസ് ഡ്രൈവറെ കാറിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് മർദിച്ചത്. ബസ് ഡ്രൈവറെ നിലത്തിട്ട് ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പികെഎസ് ബസിലെ ഡ്രൈവർ ഷമീറിനാണ് മർദനമേറ്റത്.
Kerala
കോഴിക്കോട്: കോഴിക്കോട് പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് അക്രമസംഭവം അരങ്ങേറിയത്.
അക്രമിസംഘം പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ലഹരിസംഘത്തിന്റെ ആക്രമണമുണ്ടായത്.
ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യൻ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് ആഗ്രയിൽ പിടിയിൽ. തെലുങ്കാന സ്വദേശിനി (27)യെ കൊലപ്പെടുത്തിയ കേസിലാണ് ചെന്നൈ സ്വദേശി അർജുൻ ശർമ (26)യെ പോലീസ് അറസ്റ്റ് ചെയ്ത്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണതിനിടയിലാണ് പ്രതി ആഗ്രയിലെ ഒരു ഫ്ലാറ്റിൽ ഒളിവിലാണെന്ന് കണ്ടെത്തുന്നത്.
അമേരിക്കയിലെ മേരിലാൻഡിൽ ഡാറ്റാ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന നികിതയെ ജനുവരി രണ്ട് മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സുഹൃത്തായ അർജുൻ ശർമയുടെ ഫ്ലാറ്റിൽ വച്ച് കുത്തേറ്റു മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
അർജുൻ ശർമ നികിതയുടെ മുൻ കാമുകനാണെന്നും ഇരുവരും ഒരുമിച്ചാണ് നേരത്തേ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. എന്നാൽ, അർജുൻ ശർമ നികിതയുടെ കാമുകൻ അല്ലായിരുന്നുവെന്നാണ് നികിതയുടെ ബന്ധുക്കൾ പറയുന്നത്. ഇരുവരും ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം. എന്നാൽ, നികിതയിൽനിന്ന് പണം വാങ്ങിയ അർജുൻ ശർമ പിന്നീട് ഇത് തിരിച്ചുനൽകാതെ പറ്റിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നികിതയുടെ കുടുംബം നൽകിയ പരാതിയിൽ തെലുങ്കാന പോലീസ് അർജുൻ ശർമയ്ക്കെതിരെ വഞ്ചനാകേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് ആഗ്രയിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് കണ്ടെത്തിയത്.
അതേസമയം, യുഎസിലെ കൊലക്കേസിൽ പ്രതിയായതിനാൽ ഇയാളെ വൈകാതെ തന്നെ അമേരിക്കയ്ക്ക് കൈമാറിയേക്കും. പ്രതിയെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
National
പൂനെ: ശ്രാവണ മാസത്തിൽ വീട്ടിൽ ആട്ടിറച്ചി പാകം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട 30 വയസുകാരനായ മകനെ അച്ഛൻ ക്രൂരമായി തല്ലിക്കൊന്നു. പൂനെ സ്വദേശിയായ മഹേഷ് ഗെയ്ക്വാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേഷിന്റെ അച്ഛനെയും കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ സഹായിച്ച അമ്മയെയും പൂനെ വാർജെ മാൾവാഡി പോലീസ് അറസ്റ്റ് ചെയ്തു.
ശ്രാവണ മാസം വളരെ പവിത്രമായി കരുതുന്നതിനാൽ ഇന്ത്യയിലെ ഒട്ടുമിക്ക കുടുംബങ്ങളും ഈ സമയത്ത് മാംസഭക്ഷണങ്ങളും മുട്ടയും പൂർണമായി ഒഴിവാക്കാറുണ്ട്. എന്നാൽ വീട്ടിൽ മട്ടൺ വേണമെന്ന് മഹേഷ് വാശിപിടിച്ചതോടെ അച്ഛനും മകനും തമ്മിൽ കടുത്ത തർക്കമുണ്ടായി. തർക്കം രൂക്ഷമാവുകയും കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
കോപാകുലനായ അച്ഛൻ മഹേഷിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മഹേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുന്നതിന് പകരം, ഭർത്താവിനെ രക്ഷിക്കാനായി കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ മഹേഷിന്റെ അമ്മയും കൂട്ടുനിൽക്കുകയായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ വാർജെ മാൾവാഡി പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. തുടർന്ന് പ്രതികളായ മാതാപിതാക്കളെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ യുവതി വീട്ടിൽ കുത്തേറ്റ് മരിച്ചു. വിദ്യാർഥിനിയും മോഡലുമായ മുസ്കാൻ (21) ആണ് കൊല്ലപ്പെട്ടത്. മുസ്കാന്റെ ജിം ട്രെയിനർ ഇമ്രാൻ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം നടക്കുമ്പോൾ മുസ്കാൻ വീട്ടിൽ തനിച്ചായിരുന്നു. ഇമ്രാൻ വീട്ടിൽ അതിക്രമിച്ചുകയറി കത്തികൊണ്ട് ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മുസ്കാന്റെ നിലവിളി കേട്ട് ഓടിയെത്തി അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇമ്രാൻ മുസ്കാനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി സുഹൃത്ത് അമൻ വെളിപ്പെടുത്തി. ഒളിവിൽ കഴിയുന്ന പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ നബിദിന റാലിക്കിടയിലേക്ക് മദ്യപസംഘം കാർ ഓടിച്ചുകയറ്റി. അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ചെങ്ങന്നൂർ കൊല്ലകടവിലാണ് സംഭവം. റാലിയിൽ പങ്കെടുത്തിരുന്ന മൂന്നു കുട്ടികൾക്കാണ് പരിക്കേറ്റത്.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂവരും മദ്യലഹരിയിലായിരുന്നു. സംഭവത്തിൽ മൂന്നുപേർക്കുമെതിരെ പോലീസ് കേസെടുത്തു. പോലീസിന്റെ പരിശോധനയിൽ കാറിൽ നിന്നും മദ്യ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. റോഡിൽ വാക്കുതർക്കത്തിലേർപ്പെട്ട രണ്ട് യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ചേർത്തല സ്വദേശി രതീഷിനാണ് മർദനമേറ്റത്.
ഓഗസ്റ്റ് 17ന് രാത്രി ഏഴോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചേർത്തല പള്ളിചന്ത ഓട്ടോ സ്റ്റാൻഡ് പരിസരത്തുവച്ചാണ് മൂന്ന് യുവാക്കൾ ചേർന്നാണ് രതീഷിനെ ആക്രമിച്ചത്. പ്രതികൾ ഇയാളെ ഓടുകൊണ്ട് എറിയുകയും നിലത്തിട്ട് ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
ബ്രയിൻ ട്യൂമർ ബാധിതനായ രതീഷ് മരുന്ന് വാങ്ങി മടങ്ങും വഴിയാണ് സംഭവം. ആക്രമണത്തെ തുടർന്ന് കാശി, ശങ്കരൻ എന്നീ യുവാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നാമനെതിരെയും പോലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നാണ് പരാതി.
Kerala
കൊല്ലം: കൊല്ലം മയ്യനാട് കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനാകാതെ പോലീസ്. കെഎസ്ഇബി ഉദ്യോഗസ്ഥൻ ശ്രീകുമാറിനാണ് മർദനമേറ്റത്. കൂട്ടിക്കട സ്വദേശി ഹാഷിം ആണ് ശ്രീകുമാറിനെ ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ ഹാഷിം ഒളിവിൽ പോയിരുന്നു. ശ്രീകുമാറിനെ ഹാഷിം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയാണ് ഇരവിപുരം പോലീസിൽ ശ്രീകുമാർ പരാതി നൽകിയിട്ടുള്ളത്.
ഓഗസ്റ്റ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലൈൻ കമ്പികൾ മാറ്റി എബിസി കേബിൾ വലിക്കുന്ന ജോലിക്കായി കൂട്ടിക്കട ഭാഗത്ത് പകൽ സമയം വൈദ്യുതി വിച്ഛേദിച്ചിരുന്നു. തുടർന്ന് വൈദ്യുതി സപ്ലൈ പുനഃസ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഓഫീസിൽ കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്.
Kerala
പത്തനംതിട്ട: റാന്നിയിൽ ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. റാന്നി പെരുനാട് അത്തിക്കയത്താണ് സംഭവം. നാറാണംമൂഴി സ്വദേശി ലിബുവിന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
സംഭവത്തെ തുടർന്ന് കക്കുടുമൺ അത്തിക്കയം കണ്ണമ്പള്ളി സ്വദേശികളായ നിതിൻ ബിനു (24) സഹോദരൻ നിഖിൽ ബിനു (22) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം.
അത്തിക്കയം റോഡിൽ ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ചെത്തിയ പ്രതികൾ നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ സമീപത്തുനിന്ന യുവാവിനെ മദ്യകുപ്പി പൊട്ടിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ലിബുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: കൊച്ചിയിൽ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പോണേക്കര സ്വദേശി കൃഷ്ണൻ ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്ന് ആണ് പ്രതിയെ പോലീസ് പിടികൂടിയത്.
മത്സ്യകച്ചവടം നടത്തുന്ന ശിഹാബ് എന്ന യുവാവുമായി ഇയാൾക്ക് തർക്കം നിലനിന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം രാത്രി യുവാവിനെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിഹാബ് കോമയിൽ തുടരുകയാണ്.
International
ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച സ്കൂൾ അധ്യാപകൻ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ ആഗാമി ചക്രവർത്തി പ്രാർഥി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ മുഗ്ധോ, സിദ്ധാർഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ഗണപതി ചക്രവർത്തിയുടെ വീടിന്റെ ടെറസിൽ ഇരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും ഇത് ചോദ്യം ചെയ്തതിലെ വിരോധത്തിൽ കുടുംബത്തെ കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികൾ ഗണപതിയുടെ വീടിന്റെ ടെറസിൽ അതിക്രമിച്ച് കയറി ലഹരി ഉപയോഗിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ ഗണപതി യുവാക്കളെ ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ ഗണപതിയെ അദ്ദേഹത്തിന്റെ തോളിലുണ്ടായിരുന്ന കോട്ടൺ തോർത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ ഭാര്യ പ്രീതിലതയെ ഗോവണിപ്പടിയിൽ വച്ചും പ്രതികൾ കൊലപ്പെടുത്തി. തുടർന്ന് മകൾ ആഗാമിയേയും മകൻ പ്രിയത്തിനെയും ഇവർ കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കൾ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
Kerala
പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. തൃശൂർ സ്വദേശി ജിതിൻ ആണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 142 ഗ്രാം മെത്താംഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവും പ്രതിയിൽ നിന്ന് കണ്ടെടുത്തു.
ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിലാണ് പ്രതി ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയർബസിലായിരുന്നു ജിതിൻ യാത്ര ചെയ്തിരുന്നത്. വാളയാർ എക്സൈസ് പോസ്റ്റിലെ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വള്ളക്കടവിൽ രാത്രി ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അധ്യാപികയുടെ സ്വർണമാല കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 18ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തിയ സംഘം ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അധ്യാപികയുടെ സ്വർണമാല തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച മാല പ്രതികൾ ചാലയിലെ ഒരു സ്വർണക്കടയിൽ വിൽക്കുകയും ആ പണം ഉപയോഗിച്ച് രണ്ട് ഐഫോണുകൾ വാങ്ങുകയും ചെയ്തിരുന്നു.
ടീച്ചർ പ്രതികളെത്തിയ വാഹനത്തിന്റെ നമ്പർ പോലീസിന് കൈമാറിയിരുന്നു. കൃത്യത്തിനു ശേഷം പ്രതികൾ തൃപ്പൂണിത്തുറയിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തി അറസ്റ്റു ചെയ്തു. പിന്നാലെ പോലീസ് സ്വർണക്കടയിൽ എത്തി മാല കണ്ടെടുത്തു.
കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് മൂന്നര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. താമസ സ്ഥലത്ത് നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വച്ച് ഇവർ പിടിയിലാകുകയായിരുന്നു.
ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് വിൽപന. കിലോയ്ക്ക് 3,000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
Kerala
കൊല്ലം: അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. അടയമണ്‍ സ്വദേശി രമണൻ ആണ് പിടിയിലായത്. ആത്മഹത്യ പ്രേരണകുറ്റം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കൊപ്പം താമസിച്ചിരുന്ന സൂര്യ(22) ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഓഗസ്റ്റ് 10 ന് ആയിരുന്നു സംഭവം. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് രമണനെ പോലീസ് പിടികൂടിയത്.
രണ്ടു വർഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. സ്ഥിരമായി മദ്യപിച്ചെത്തുന്ന രമണന് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയും മൂത്ത മകളും കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ഇളയ മകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാർ സ്വദേശി രാജ അൻസാരിയാണ് ഭാര്യ ബീബി തബാസും (35), മകൾ സാന തബാസും (15) എന്നിവരെ കൊലപ്പെടുത്തിയത്. ഇളയ മകൾ റൂബി തബാസും (14) ആണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി ലോക്പ്രിയ വിഹാറിലെ വീട്ടിൽ വച്ച് രാജ അൻസാരി ഭാര്യയെയും മക്കളെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയും മൂത്ത മകളും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ റൂബിയെ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
പ്രതിയായ രാജ അൻസാരിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടുംബവഴക്കാവാം ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭർത്താവിനെ മർദിച്ചു കൊന്ന യുവതിയും ബന്ധുക്കളും അറസ്റ്റിൽ. എൻജിനീയറായ വിനയ് ഗുപ്ത (31) ആണ് കൊല്ലപ്പെട്ടത്. കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയിയും ഭാര്യ രേഖയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കുതർക്കത്തിന് പിന്നാലെ രേഖ വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രേഖയുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും ചേർന്ന് വിനയിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് വീട്ടിലെ സിസിടിവി കാമറകൾ രേഖ ഓഫ് ചെയ്തിരുന്നു. നെഞ്ചിനും ശരീരത്തിനും ഗുരുതര പരിക്കേറ്റ വിനയിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രേഖയെയും മൂന്ന് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Kerala
പത്തനംതിട്ട: ഒപ്പം താമസിച്ചു വന്നിരുന്ന അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്പുറം കടപ്ര കാഞ്ഞിരം നില്ക്കുന്നതില് വീട്ടില്‍ പൊന്നമ്മ തോമസ്(75) കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന് ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍(37 എന്നിവരെ കോയിപ്രം പോലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പോലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിനു പിന്നാലെ കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികതകള്‍ തോന്നി. ഈ വിവരം ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദിനെ അറിയിച്ചു.
തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി തിരുവല്ല ഡിവൈഎസ്പി പി.ആർ. ന്തോഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിഐ ജി. സുരേഷ് കുമാര്‍, എസ്ഐ പങ്കജ് വി. കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പോലീസ് സര്ജന് ഡോ. അശ്വതി നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ വയോധികയുടെ മരണം കൊലപാതകമെന്നു സ്ഥീരീകരിച്ചു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലിസ് പൊന്നമ്മക്കൊപ്പം താമസിച്ചിരുന്ന മകന് ടിജോ തോമസിനെയും റിന്‍സിമോളെയും ചോദ്യം ചെയ്തു.
ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം ആറു മാസത്തിലേറെയായി റിന്‍സിയും താമസിക്കുകയാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസം പിടിക്കാന്‍ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മയെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എസ്പിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിന്‍രാജ്, അഭിലാഷ്, സി പി ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ടിക്ടോക്ക് താരം വെടിയേറ്റ് മരിച്ചു. ഇസ്ലാമാബാദിന് സമീപമുള്ള ടാക്സിലയിൽ വച്ച് ഷംസോ ബിബി (28) എന്ന യുവതി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാശിഫ് എന്നയാൾ ഫോൺ വിളിച്ചതിനെ തുടർന്ന് ഷംസോ ബിബി സഹോദരിക്കും സഹോദരനുമൊപ്പം കാറിൽ വീടിന് പുറത്തേക്ക് പോയി. ഒരു മാർക്കറ്റിന് സമീപം എത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ വാഹനം തടഞ്ഞു നിർത്തി വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് നിയന്ത്രണം വിട്ട കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു. വെടിവയ്പ്പിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷംസോ ബിബി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ യുവതിയുടെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മൂന്നോ നാലോ വർഷമായി ടിക്ടോക്ക് വീഡിയോകൾ ചെയ്തുവരികയായിരുന്ന ഷംസോ ബിബിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. എന്നാൽ മകളുടെ മരണത്തിന് പിന്നാലെ കുടുംബം ടിക്ടോക്ക് അക്കൗണ്ടും യൂട്യൂബ് പേജും ഡിലീറ്റ് ചെയ്തു. പണം ആവശ്യപ്പെട്ട് രണ്ട് പേർ മകൾക്ക് നിരന്തരം വധഭീഷണി മുഴക്കിയിരുന്നതായി യുവതിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇതിൽ ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മയെ വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരൻ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊലപ്പെടുത്തിയത്.
ആദ്യം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അമ്മ മരിച്ചതെന്നായിരുന്നു കരുതിയത്. എന്നാൽ ട്രാക്കിനു സമീപം പോലീസ് വീൽചെയർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധച്ചതിനെ തുടർന്നാണ് മകൻ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമായത്.
യേലഗിരി എക്സ്പ്രസ് ട്രെയിൻ കടന്നുവരുന്നതിനിടയിലാണ് പാർത്ഥസാരഥിയെ വീൽചെയറോടെ ട്രാക്കിലേക്ക് തള്ളിയിട്ടത്. അമ്മയെയും ശാരീരിക പരിമിതികൾ നേരിടുന്ന സഹോദരനെയും നോക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടതിനാലാണ് കൊലപാതകം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പദ്മാവതി ഭർത്താവ് 2007-ൽ മരണമടഞ്ഞിരുന്നു. ഇതേതുടർന്ന് മാസംതോറും 15,000 രൂപ പെൻഷൻ ലഭിച്ചുവരികയായിരുന്നു.
ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന പാർത്ഥസാരഥിയായിരുന്നു ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും അമ്മയേയും പാർത്ഥസാരഥിയായിരുന്നു പരിചരിച്ചിരുന്നത്. 12,000 രൂപ മാസ ശമ്പളത്തിന് കരാർ ജോലി ചെയ്തിരുന്ന ഇയാൾ കടുത്ത മദ്യപാനിയായിരുന്നുവെന്നും കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജൂലി തോമസ് കഞ്ചാവുമായി പിടിയിൽ. 30 ഗ്രാം കഞ്ചാവ് ആണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാവേലിക്കര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അഞ്ച് ഗ്രാം കഞ്ചാവുമായി എബ്രഹാം കോശി എന്നയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാൾക്ക് വീണ്ടും നൽകാനായി ബൈക്കിൽ കഞ്ചാവുമായി വരുമ്പോഴാണ് ജൂലി തോമസ് പിടിയിലാകുന്നത്.
മാവേലിക്കര, കായംകുളം ഭാഗങ്ങളിൽ പലയിടത്തായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജൂലി തോമസ്. പ്രതി കാലങ്ങളായി നേരിട്ടല്ലാതെ മറ്റുള്ളവരെ ഉപയോഗിച്ചാണ് ലഹരിവിൽപന നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.
Kerala
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയിൽ നിന്ന് ഹാഷിഷ് പിടികൂടി. നരബലിക്കേസിൽ വിചാരണ നടക്കുന്ന കെട്ടിടത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ പോലീസ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെത്തിയത്.
മുണ്ടിന്റെ മടിക്കുത്തിൽ രണ്ട് ചെറു പ്ലാസ്റ്റിക് ബോട്ടിലുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. പനമ്പിള്ളി നഗറിലെ കേരള ഹൗസിംഗ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നരബലിക്കേസിന്റെ വിചാരണ.
കഴിഞ്ഞ ദിവസം കേസിൽ വിചാരണയ്ക്ക് ശേഷം മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകാൻ കോടതി കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ മുണ്ട് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെടുത്തത്.
ആറ് ഗ്രാം ഹാഷിഷ് ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സംഭവം വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ പോലീസ് ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പോലീസ് എത്തി ദേഹപരിശോധന പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽക്കൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പൽ രൂപ റെഡ്ഡിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിയുൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. ആഗസ്റ്റ് 11-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആക്രമണം നടക്കുമ്പോൾ രൂപ റെഡ്ഡി വീട്ടിൽ തനിച്ചായിരുന്നു.
വയറ്റിലും കഴുത്തിലും ഉൾപ്പെടെ ശരീരത്തിൽ ഗുരുതരമായി കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദിൽ ആയിരുന്ന രൂപ റെഡ്ഡിയുടെ ഭർത്താവ്, താൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ രൂപ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് എൺപതോളം പേരെ പോലീസ് ചോദ്യം ചെയ്തു. തുടർന്നാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയുടെ മോശം പെരുമാറ്റത്തെത്തുടർന്ന് രൂപ റെഡ്ഡി ശാസിച്ചിരുന്നതായും ഇതിലുള്ള പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: മദ്യപിച്ചത് ചോദ്യംചെയ്തതിന് പിന്നാലെ യുവാവിന്റെ പരാക്രമം. എടവനക്കാട് പഴങ്ങാട് പുത്തന്‍കടപ്പുറം മുരിങ്ങാത്തറ സുരേഷിന്റെ (52) കണ്ണിന് പരിക്കേറ്റു. വീടിനടുത്തുള്ള കെട്ടിടത്തിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
എടവനക്കാട് പഴങ്ങാട് സ്വദേശി നികത്തിത്തറ സരുണ്‍ ആണ് സുരേഷിനെ ആക്രമിച്ചത്. സുരേഷ് ഞാറക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസ് എടുത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വൻ രാസലഹരി വേട്ട. അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘമാണ് പിടിയിലായത്. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ കടത്തിയ സംഘത്തെയാണ് പിടികൂടിയത്.
ഈഞ്ചക്കല്‍ സ്വദേശി കിരണ്‍, കിരണിന്റെ അമ്മ ബീന, പെണ്‍സുഹൃത്ത് സന്ധ്യ, അക്ഷയ് എന്നിവരാണ് പിടിയിലായത്. 125 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. നെയ്യാറ്റിന്‍കര ആറാലുംമൂട് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ലഹരി കടത്തുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.
Kerala
കൊല്ലം: ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. കൊട്ടിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കൊട്ടിയം സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി.
ദമ്പതികൾ ഇംഗ്ലണ്ടില്‍ ജോലിക്കായി താമസിച്ചുവരികയായിരുന്നു. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. തുടർന്നും അതിക്രമങ്ങൾ നേരിട്ടതോടെയാണ് പരാതി നൽകിയതെന്നാണ് യുവതിയുടെ മൊഴി.
Kerala
കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.
കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ നിർബന്ധിച്ചു പകര്‍ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള്‍ വെബ്സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
കൗണ്‍സലിംഗ് നല്കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില്‍ ചികിത്സയിലാണ്.
National
പാറ്റ്ന: ബിഹാറിലെ നവാദയിൽ യുവതിയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. നിദ ഖാത്തൂൻ (32), മക്കളായ സരിയ ഖാത്തൂൻ (നാല്), സിദ്ര ഖാത്തൂൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
നിദയുടെ ഭർത്താവ് മുഹമ്മദ് ഷാഹിദ് കഴിഞ്ഞ ഒരു വർഷമായി സൗദിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് നിദയും മക്കളും താമസിച്ചിരുന്നത്.
വീടിന്റെ വാതിൽ ഏറെ നേരം തുറക്കാതിരുന്നതിനെ തുടർന്ന് താഴത്തെ നിലയിൽ താമസിച്ചിരുന്ന ഭർതൃവീട്ടുകാർ വന്നു നോക്കുകയായിരുന്നു. വാതിൽ തുറന്നു നോക്കിയപ്പോഴാണ് നിദയെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
കൊലപാതകമാണോ ആത്മഹത്യയാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിദയുടെ ശരീരത്തിലെ ചില ഭാഗങ്ങളിൽ പരിക്കുകൾ കണ്ടത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് കുടുംബാംഗങ്ങളെയും അയൽവാസികളെയും ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയിൽ പിതാവിനെയും നാലു വയസുകാരനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. അഭിനന്ദൻ (34), മകൻ യദുവീർ (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. ആദ്യം ആത്മഹത്യയോ സാധാരണ മരണമോ എന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൊല്ലപ്പെട്ട അഭിനന്ദന്റെ ഭാര്യ ഹരിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള ഹരിനിയുടെ കാമുകൻ വിനയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
ബന്ധുവിന്റെ വീട്ടിൽ പോയി ഞായറാഴ്ച വൈകുന്നേരമാണ് മടങ്ങിയെത്തിയതെന്നായിരുന്നു ഹരിനി പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ഉറങ്ങുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഹരിനി തവി ഉപയോഗിച്ച് അഭിനന്ദനെ ആക്രമിച്ചതായി പോലീസ് സംശയിക്കുന്നു. തുടർന്ന് ഇരുവരും രണ്ട് മുറികളിലേക്ക് മാറി. ഞായറാഴ്ച രാത്രി ഹരിനി വിനയിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും, ഇരുവരും ചേർന്ന് അഭിനന്ദനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ആക്രമണത്തിനിടയിൽ ഉറക്കമുണർന്ന മകൻ യദുവീറിനെയും ഇവർ തലയിണകൊണ്ട് ശ്വാസം മുടിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി വീട്ടിലെ രക്തക്കറകൾ ഇവർ കഴുകി വൃത്തിയാക്കുകയും ചെയ്തു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ വിട്ടുകൊടുത്തു. ഒളിവിൽ കഴിയുന്ന വിനയിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ ബുറാരിയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ട പോലീസ്, തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിച്ച സ്ഥലം എവിടെയാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അജിത് വിഹാറിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് പോലീസ് കണ്ടെടുത്തു.
അതേസമയം കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Kerala
തൃപ്പൂണിത്തുറ: അത്തക്കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. അത്തം നഗറില്‍ കളിപ്പാട്ട കച്ചവടത്തിന് വന്ന തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി പ്രിന്‍സിനാണ് (40) കുത്തേറ്റത്.
ഇയാളെ ആക്രമിച്ച കേസില്‍ കുറ്റിമുല്ല കച്ചവടക്കാരന് കൊട്ടാരക്കര സ്വദേശി ജോസഫിനെ (70) പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 12 ഓടെയായിരുന്നു സംഭവം. ഇരുവരും ബാറില്‍ വച്ചുള്ള മദ്യപാനത്തിനിടെ പണത്തിന്റെ കാര്യം പറഞ്ഞ് തര്‍ക്കം നടന്നിരുന്നു.
പിന്നീട് സ്റ്റാച്യുവിനടുത്തുള്ള കടയ്ക്ക് മുന്നില്‍ പ്രിന്‍സ് കിടക്കാന്‍ എത്തിയപ്പോള്‍ ജോസഫ് ആക്രമിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പ്രിന്‍സിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Kerala
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ വാടകവീട്ടിൽ കൈയും കാലും കെട്ടിയിട്ടു കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (70) കൊച്ചുമകളും കാമുകനും അടക്കം നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 വയസുകാരിയുടെ ആസൂത്രണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമായ കൊല്ലം പരവൂർ സ്വദേശികളായ 16, 17 വയസുള്ള മൂന്നു കൗമാരക്കാരുമാണ് കൊലപാതകം നേരിട്ടു നടത്തിയത്.
ശനിയാഴ്ച രാത്രിയിലാണ് പ്രതികൾ വാടകവീട്ടിലെത്തി കൃത്യം നടത്തിയത്. ബാത്ത്റൂമിലെ എക്സ്ഹോസ്റ്റ് ഫാൻ വെക്കുന്നതിനായി തുറന്നിട്ടിരുന്ന ചെറിയ ഭാഗത്തുകൂടി രണ്ടുപേർ ഞെരുങ്ങി കയറി അകത്തു കടക്കുകയായിരുന്നു.
തുടർന്നു വീടിന്റെ മുൻവാതിൽ തുറന്നു പുറത്തുനിന്ന മൂന്നാമനെയും അകത്തുകയറ്റി. വീട്ടിലുണ്ടായിരുന്ന ശിവൻകുട്ടിയെ ഡൈനിംഗ് റൂമിലെ തറയിലിട്ട് കൈയും കാലും പരസ്പരം വരിഞ്ഞുമുറുക്കി ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.
ശിവൻകുട്ടി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. കൊലപാതകത്തിനു ശേഷം ശിവൻകുട്ടിയുടെ മൃതദേഹം പ്രതികൾ വിഡിയോ കോളിലൂടെ കൊച്ചുമകൾക്കു കാട്ടിക്കൊടുക്കുകയും ചെയ്തു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വഴിതെറ്റിക്കാൻ മുറികളിലും വാതിൽപ്പടികളിലും മുളകുപൊടി വിതറിയ ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. രണ്ടുപേർ മുൻവാതിലിലൂടെ പുറത്തിറങ്ങിയ ശേഷം, മൂന്നാമൻ വീടിന്റെ പ്രധാന വാതിലുകൾ അകത്തുനിന്നു പൂട്ടി വീണ്ടും എക്സ്ഹോസ്റ്റ് ഫാനിന്റെ ഭാഗത്തുകൂടി പുറത്തിറങ്ങുകയായിരുന്നു.
കൃത്യത്തിൽ പങ്കില്ലെന്നു വരുത്തിത്തീർക്കാൻ കൊച്ചുമകൾ പല നാടകങ്ങളും മെനഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ പോലീസ് ഇത് പൊളിച്ചടുക്കി. അപ്പൂപ്പൻ ഉപദ്രവിച്ചതിലുള്ള വൈരാഗ്യവും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം കൈക്കലാക്കുക എന്നതുമായിരുന്നു ലക്ഷ്യം.
പ്രതികൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലത്തുനിന്നാണ് 24 മണിക്കൂറിനകം പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
Kerala
പൂന്തുറ: തിരുവനന്തപുരം ബീമാപള്ളിയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിൽ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ബീമാപള്ളി സ്വദേശി മാഹീൻകണ്ണ്(42), ബീമാപള്ളി മിൽക്ക് കോളനി സ്വദേശി നസീർ(51) എന്നിവരാണ് പിടിയിലായത്.
പൂന്തുറ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇരുവരും പിടിയിലായത്. ഇരുവർക്കുമെതിരെ പൂന്തുറ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ. പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് പിടിയിലായത്. നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷിബുവിന് നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ ഒരു വീടിന് മുന്നിൽ ഒരാൾ ബഹളം വയ്ക്കുന്നതായി വിവരം ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പട്രോളിംഗ് സംഘം സ്ഥലത്തെത്തുമ്പോൾ സുജിത്ത് ചോരയൊലിക്കുന്ന കൈയുമായി റോഡിൽനിന്ന് ബഹളം വയ്ക്കുകയായിരുന്നു.
ഇയാളെ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സബ് ഇൻസ്പെക്ടർ ഷിബുവിനെ ആക്രമിച്ചത്. സുജിത്തിന്റെ ചവിട്ടേറ്റ് റോഡിൽ വീണ ഷിബുവിന്റെ കൈമുട്ടിനും വയറിനും കഴുത്തിനും പരിക്കേറ്റു. തുടർന്ന് ബലം പ്രയോഗിച്ചാണ് സുജിത്തിനെ ആംബുലൻസിൽ കയറ്റിയത്.
Kerala
തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങളുമായി വയോധികൻ പിടിയിൽ. വലപ്പാട് എസ്എന്‍ സെന്റര്‍ സ്വദേശി കറപ്പം വീട്ടില്‍ അബ്ദുള്ളക്കുട്ടി (65) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 65 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.
വലപ്പാട് എസ്എന്‍ സെന്ററിലെ ബിസ്മി സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. അബ്ദുള്ളക്കുട്ടി വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയില്‍ നേരത്തെയും നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായിട്ടുണ്ട്.
NRI
ഒഹായോ: ഡെലവെയർ കൗണ്ടിയിൽ 55 വയസുകാരിയായ ടമേല ഡച്ചർ വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ ബീൻ-ഓളർ റോഡിലെ ഒരു വീട്ടിലാണ് വെടിവയ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ടമേലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ ദാജമിയോസ് പേൻ (21), ക്രിസ്റ്റ്യൻ ഇവാൻസ് (20) എന്നിവർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി.
കേസിൽ അന്വേഷണം തടസപ്പെടുത്തിയെന്നാരോപിച്ച് ടമേല ഡച്ചറുടെ 18 വയസുകാരിയായ മകൾ ബ്രയാന ഡച്ചറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഡെലവെയർ കൗണ്ടി ഷെരീഫ് ഓഫീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വാടകവീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (67) ആണ് മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.
സംഭവം നടക്കുമ്പോൾ ശിവൻകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൊച്ചുമകൻ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. നാട്ടുകർ ചേർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ശിവൻകുട്ടിയുടെ മൃതദേഹം കാണുന്നത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. ശിവൻകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Kerala
തൃശൂർ: പാവറട്ടിയിൽ മകന്റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടു. വെങ്ങര സ്വദേശിനി ഡോളിയാണ് (68) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബെൻഹറിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. വീടിനുള്ളിൽ വച്ചാണ് ബെൻഹർ ഡോളിയെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയിൽ പിതാവിനെയും നാല് വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. അഭിനന്ദൻ (33), മകൻ യദുവീർ എന്നിവരാണ് മരിച്ചത്.
അഭിനന്ദന്റെയും മകന്റെയും മരണത്തെ തുടർന്ന് ഭാര്യ ഹരണിയാണ് പോലീസിൽ വിവരം അറിയിച്ചത്. ബന്ധുവിന്റെ വീട്ടിൽ പോയി ഞായറാഴ്ച വൈകുന്നേരമാണ് മടങ്ങിയെത്തിയതെന്ന് ഹരണി പോലീസിനോട് പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ ഗുരുതരമായ പരിക്കുകളില്ലെങ്കിലും ഇരുവരുടെയും ശരീരത്തിൽ ചെറിയ പരിക്കുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഹരണിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64)ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ശശിധരന്റെ മകൻ അഭിരാമിനെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ 12.30ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: ട്രെയിനിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡുകൊണ്ട് ആക്രമിച്ച യുവതിക്കെതിരെ കേസെടുത്തു. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31) ആണ് അതിക്രമം നടത്തിയത്.
ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്സ്പ്രസിലാണ് സംഭവം. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികരുടെ മൊഴി. യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് ചെക്കറെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇതോടെ യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റേസർ ബ്ലേഡുകൊണ്ട് ആർപിഎഫ് ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ആക്രമിക്കുകയായിരുന്നു.
ഇതോടൊപ്പം യുവതി സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ റെയിൽവെ പോലീസിന് കൈമാറി. ഓഗസ്റ്റ് 13ന് ബൊറിവലി റെയിൽവെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Kerala
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് കുരുവട്ടൂര്‍ നമ്പ്യാത്ത് താഴത്ത് കനാല്‍ റോഡില്‍ കുറ്റിയില്‍ വീട്ടില്‍ അതുൽ ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. മലാപറമ്പ് സ്വദേശിയെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നു.
തുടർന്ന് യുവാവിന്റെ നഗ്ന ചിത്രം കുടുംബത്തിന് അയച്ചുനൽകി, എട്ട് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽക്കൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാഗാർജുന ഗ്രാമർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്ലപ്പെട്ടത്. കൊണ്ടമല്ലേപ്പള്ളിയിലെ വീട്ടിലാണ് സംഭവം.
മൂന്ന് ദിവസത്തെ അവധി പ്രമാണിച്ച് കഴിഞ്ഞ ശനിയാഴ്ച രൂപ റെഡ്ഡിയും ഭർത്താവ് രാജേന്ദർ റെഡ്ഡിയും ഹൈദരാബാദിലേക്ക് പോയിരുന്നു. ഭർത്താവിന് ഹൈദരാബാദിൽ ജോലിയുണ്ടായിരുന്നതിനാൽ, ചൊവ്വാഴ്ച രാവിലെ രൂപ റെഡ്ഡി തനിച്ച് കൊണ്ടമല്ലേപ്പള്ളിയിൽ തിരിച്ചെത്തി സ്കൂളിൽ ഹാജരായി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചര വരെ സ്കൂളിലുണ്ടായിരുന്ന രൂപ റെഡ്ഡി, ചില സുഹൃത്തുക്കൾ തന്നെ കാണാൻ വരുന്നുണ്ടെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് സ്കൂളിന് സമീപമുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ ബുധനാഴ്ച രൂപ റെഡ്ഡി സ്കൂളിൽ എത്തിയില്ല. ഭർത്താവ് ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് വീട്ടിലെ വാടകക്കാരോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഭർത്താവ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിന്തപ്പള്ളി സബ് ഇൻസ്പെക്ടർ രാമമൂർത്തിയെ വിവരമറിയിച്ചു. എസ്ഐയും അയൽക്കാരും ചേർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് രൂപ റെഡ്ഡിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഏകദേശം 27 തവണ കുത്തേറ്റ പാടുകളുണ്ട്.
ഹൈദരാബാദിൽ എൻജിനീയറിംഗ് വിദ്യാർഥിയാണ് രൂപ റെഡ്ഡിയുടെ മകൻ അഭിനവ് റെഡ്ഡിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിനുള്ളിൽ നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ മോഷണശ്രമമല്ല കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
രൂപ റെഡ്ഡിയുടെ പരിചയക്കാർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാളകെട്ടിയിൽ മദ്യപിക്കാനും കടംവീട്ടാനും അമ്മയുടെ താലിമാല പൊട്ടിച്ച സംഭവത്തിൽ മകനും സുഹൃത്തും പിടിയിൽ. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് ടോജൻ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് അൽത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചു.
ഇതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ വാങ്ങുകയും കടംവീട്ടുകയും ചെയ്തു. ബാക്കി പണം മദ്യപിച്ച് തീർത്തു. ടോജൻ മുമ്പും വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
അൽത്താഫ് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വയോധികനിൽ നിന്ന് പത്ത് കോടി തട്ടിയെടുത്ത സോഷ്യൽ മീഡിയ താരം പിടിയിൽ. ഛത്രപതി സംഭാജിനഗർ സ്വദേശി രോഹൻ ജാദവ് ആണ് പിടിയിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
സിബിഐ ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുസംഘം വയോധികനെ ബന്ധപ്പെട്ടത്. തുടർന്ന് ഡിജിറ്റൽ അറസ്റ്റിലാക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10.74 കോടി രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വയോധികൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹർഷദ് സുഭാഷ് ധൻടോലെ, സമർത്ത് സുരേഷ് ദേശ്മഖ്, അമർ ശിവാജി അട്ടാർഖി എന്നിവർ പിടിയിലായി.
പിടിയിലായവരിൽ നിന്നാണ് രോഹനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വയോധികനിൽ നിന്ന് തട്ടിയെടുത്ത പണം 5,436 ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിരുന്നു.
ബാങ്ക് അക്കൗണ്ടുകളും മറ്റ് വരുമാന മാർഗങ്ങളും പൊലീസ് മരവിപ്പിച്ചതോടെ രോഹൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
Kerala
കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ഏര്‍പ്പെടുത്തിയ ജാമ്യ വ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി.
ജാമ്യം നല്‍കരുതെന്ന പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി വാദിച്ചതാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത് എന്നായിരുന്നു എസ്ഐടി ഉയര്‍ത്തിയ ആരോപണം. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആദ്യം ജാമ്യം ലഭിച്ച പ്രതിയാണ് ഹരീഷ് കുമാര്‍.
Kerala
കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ (34) വടക്കേക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ പത്തിന് ശേഷമാണ് സംഭവം. വടക്കന്‍ പറവൂരിലെ വടക്കേക്കര മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടില്‍ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.
ആറു വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. സുരമ്യ ഷിബിന്റെ വീട്ടിലെത്തി റൂം അടച്ചിരുന്ന് സംസാരിച്ചിരുന്നു. അതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഷിബിന്‍ സുരമ്യയെ ആക്രമിക്കുകയായിരുന്നു. ഷിബിന്റെ വീട്ടുകാരും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു.
എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമായതെന്ന് വ്യക്തമല്ല. സുരമ്യ ഇടയ്ക്കിടെ ഷിബിന്റെ വീട്ടിലെത്താറുണ്ട്. ബന്ധം പിരിയുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ നേരത്തെ വഴക്ക് നടന്നിരുന്നു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിനസോട്ടയിൽ ഡേകെയർ സെന്ററിൽ വച്ച് ഭാര്യയെയും ഏഴ് വയസുള്ള മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. സംഭവസമയത്ത് ഡേകെയറിൽ മറ്റ് കുട്ടികളും ഉണ്ടായിരുന്നു. ഇതിനുപുറമെ മറ്റൊരു സ്ഥലത്ത് ബന്ധുവിനെയും ഇയാൾ കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു.
മിനിസാപോളീസിലെ ഹോപ്കിൻസിൽ ദമ്പതികൾ നടത്തിയിരുന്ന ഡേകെയറിൽ വച്ചാണ് സംഭവം നടന്നത്. ഡേകെയറിലേക്ക് കുട്ടിയെ കൊണ്ടുവന്ന രക്ഷകർത്താവാണ് മൃതദേഹം കണ്ട് പോലീസിൽ വിവരം അറിയിച്ചത്.
ഡേകെയറിലുണ്ടായിരുന്ന മറ്റ് ആറ് കുട്ടികൾക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഹോപ്കിൻസിന് സമീപം ബേൺസ്വില്ലെയിൽ ഒരു സ്ത്രീയെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.
കൊലപാതകങ്ങളുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 2019 മുതൽ ലൈസൻസോടെ പ്രവർത്തിച്ചുവരുന്ന ഡേകെയറാണിത്. കഴിഞ്ഞ വർഷങ്ങളിലെ പരിശോധനകളിലെല്ലാം ഇത് മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ സംഗം വിഹാറിൽ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മുന്ന ലാലി (55) നെയാണ് ഭാര്യ നാസിയ (45), കാമുകൻ ചമൻ (20) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
വീട്ടിൽ മോഷണം നടന്നതായും മുന്ന ലാലിന് പരിക്കേറ്റതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോൾ ഗുരുതര പരിക്കുകളോടെ കിടന്നിരുന്ന മുന്ന ലാലിനെ ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുന്ന ലാൽ മുൻവശത്തെ മുറിയിലും താനും മക്കളും മറ്റൊരു മുറിയിലുമാണ് കിടന്നതെന്നും, രാവിലെ എഴുന്നേറ്റപ്പോൾ വീട് അടിച്ചു തകർക്കപ്പെട്ട നിലയിലും ഭർത്താവിനെ പരിക്കേറ്റു കിടക്കുന്നതുമാണ് കണ്ടതെന്നുമാണ് നാസിയ ആദ്യം പോലീസിനോട് പറഞ്ഞത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് ഇവർ വരുത്തിതീർത്തത്.
രക്തക്കറകൾ തുടച്ചുമാറ്റാൻ ശ്രമിച്ചതും വീട്ടുസാധനങ്ങൾ അലങ്കോലപ്പെടുത്തി വച്ചതും മോഷണശ്രമമല്ലെന്ന് പോലീസ് കണ്ടെത്തി. മുഖംമൂടി ധരിച്ച ഒരാൾ വീടിനുള്ളിൽ പ്രവേശിക്കുന്നതും രണ്ട് മണിക്കൂറിന് ശേഷം പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാസിയ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ 22 വർഷമായി ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാസിയ പോലീസിനോട് പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ചമനെ പരിചയപ്പെടുകയും പിന്നീട് ഇയാളുമായി അടുപ്പത്തിലാവുകയും ചെയ്തത്. മുന്നയെ കൊലപ്പെടുത്താൻ നാസിയ ഇയാൾക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.
സംഭവം നടക്കുന്ന ദിവസം മുന്ന ലാലിന് ഉറക്കഗുളിക നൽകി ബോധം കെടുത്തിയ ശേഷം നാസിയയും ചമനും ചേർന്ന് കഴുത്തുഞെരുച്ചു. തുടർന്ന് വൈദ്യുതാഘാതമേൽപിച്ച് വടിയുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ആക്ടൻ സ്വദേശി അർജുൻ അരവിന്ദ് (17) ആണ് പിടിയിലായത്. സുധ വെങ്കിടേശൻ (45), സഹോദരൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്ടൻ ബോക്സ്ബറോ റീജിയണൽ ഹൈസ്കൂൾ വിദ്യാർഥിയായ അർജുൻ, ചൊവ്വാഴ്ചയാണ് വീട്ടിൽ വച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത്. തുടർന്ന് അമ്മയുടെ കാറുമായി രക്ഷപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ട്യൂഷനായി എത്തിയ അധ്യാപിക വീട് പൂട്ടിയിരിക്കുന്നതായി കണ്ടതിനെത്തുടർന്ന് അർജുന്റെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ പോലീസിൽ വിവരമറിയിക്കുകയും പരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ സുധയുടെയും സിദ്ധാർത്ഥിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന അർജുനെ കണ്ടെത്താൻ പോലീസ് രാത്രി മുഴുവൻ തെരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെ മസാച്ചുസെറ്റ്സിലെ വേലാൻഡിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ കാറിൽ നിന്നാണ് അർജുനെ പോലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
അന്തിക്കാട്: സർപ്പദോഷമുണ്ടെന്ന് ആരോപിച്ച് വീട്ടമ്മയുടെ പണവും സ്വർണാഭരങ്ങളും തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത(28), പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്തു വീട്ടിൽ റോജ (43) എന്നിവരാണ് പിടിയിലായത്.
പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലതയിൽ നിന്നാണ് പ്രതികൾ ആറരപ്പവൻ സ്വർണവും പണവും തട്ടിയത്. വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തിയാണ് സ്വർണലതയിൽ നിന്ന് പ്രതികൾ ആഭരണങ്ങളും 6500 രൂപയും തട്ടിയെടുത്തത്.
സർപ്പകോപം ഇല്ലാതാക്കാൻ സ്വർണത്തിൽ പാമ്പിന്റെ മുട്ടയും ശില്പവും തയാറാക്കി സമർപ്പിക്കണമെന്നായിരുന്നു പ്രതികൾ പരാതിക്കാരിയെ വിശ്വസിപ്പിച്ചത്. പിന്നാലെ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ സ്വർണലത പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിക്കാരിയിൽ നിന്ന് കൈവശപ്പെടുത്തിയ സ്വർണം പ്രതികൾ ചെന്ത്രാപ്പിന്നിയിലെ ജൂവലറിയിൽ വിറ്റിരുന്നു. പോലീസ് സ്വർണം വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.