x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി​യി​ൽ മ്ലാ​വി​നെ വെ​ടി​വെ​ച്ചു കൊ​ന്ന് ഇ​റ​ച്ചി വി​റ്റ നാ​യാ​ട്ട് സം​ഘം പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 1, 2026 08:24 PM IST | Updated: September 1, 2026 08:24 PM IST

പിടിയിലായ പ്രതികൾക്കൊപ്പം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ

പ​ത്ത​നം​തി​ട്ട: കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ നി​ന്ന് മ്ലാ​വി​നെ വെ​ടി​വെ​ച്ചു കൊ​ന്ന് ഇ​റ​ച്ചി വി​റ്റ നാ​യാ​ട്ട് സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം ചേ​റാ​ടി സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ കു​മാ​ർ സി.​ജി, അ​നി​ൽ കു​മാ​ർ സി.​ജി, ഇ​ടു​ക്കി പാ​ല​ത്തോ​ട്ട​ത്തി​ൽ സ്വ​ദേ​ശി അ​ഭി​ലാ​ൽ മ​ധു, കോ​ന്നി അ​രു​വാ​പ്പു​ലം സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പ്, ഇ​ര​ട്ട​ക്കു​ഴ​ൽ തോ​ക്ക്, മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യും വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​തു​മ്പും​കു​ളം ആ​വോ​ലി​ൽ​കു​ഴി ഭാ​ഗ​ത്ത് വ​ച്ചാ​ണ് സം​ഘം മ്ലാ​വി​നെ വെ​ടി​വെ​ച്ച് കൊ​ന്ന​ത്. തു​ട​ർ​ന്ന് ഇ​തി​ന്‍റെ ഇ​റ​ച്ചി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു.

മ്ലാ​വി​ന്‍റെ ത​ല​യും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും വ​ന​പാ​ല​ക​ർ ആ​വോ​ലി​ൽ​കു​ഴി ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​നം​വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ വീ​ണ്ടും വേ​ട്ട​യ്ക്കി​റ​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച പ​യ്യ​നാ​മ​ൺ അ​ടു​ക്കാ​ട് ഭാ​ഗ​ത്ത് വേ​ട്ട​യ്ക്കി​റ​ങ്ങി​യ സം​ഘ​ത്തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : Pathanamthitta Konni ForestDepartment Crime Investigation CaseFile FIR

Recent News

Corehub Up