x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 1, 2026 06:26 PM IST | Updated: September 1, 2026 06:26 PM IST

നൗ​ഫ​ൽ

കോ​ഴി​ക്കോ​ട്: മാ​ത്തോ​ട്ട​ത്ത് ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. തി​രൂ​ർ പൂ​ക്ക​യി​ൽ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പൂ​ള​ക്ക​ണ്ടി നൗ​ഫ​ൽ ആ​ണ് മ​രി​ച്ച​ത്. റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തി​ങ്ക​ളാ​ഴ്‌​ച രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​രീ​ക്കാ​ട്ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു യു​വാ​വ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​ക്കോ പൈ​ല​റ്റ് റെ​യി​ൽ​വേ പൊ​ലി​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്ത് പൊ​ലി​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

 

Tags : Calicut Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up