x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ് പ​രി​ഗ​ണ​ന​യി​ലെ​ന്നു ഗതാഗത മന്ത്രി

വെബ്ഡെസ്ക്
Published: October 17, 2026 03:07 AM IST | Updated: October 17, 2026 03:07 AM IST

മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍ .

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ന്ന​​​ൽ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര കെ.​​​എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി സീ​​​റ്റ് ബെ​​​ൽ​​​റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍ .

അ​​​ബി​​​ൻ വ​​​ർ​​​ക്കിയു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പു​​​ഷ്ബാ​​​ക്ക് സീ​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഉ​​​യ​​​ർ​​​ന്ന വേ​​​ഗ​​​ത്തിൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്പോ​​​ൾ, പെ​​​ട്ടെ​​​ന്ന് ബ്രേ​​​ക്ക് ഇ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് അ​​​പ​​​ക​​​ട​​​വും പ​​​രി​​​ക്കു​​​ക​​​ളും സം​​​ഭ​​​വി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു അ​​​ബി​​​ൻ വ​​​ർ​​​ക്കി എം​​​എ​​​ൽ​​​എ​​​യു​​​ടെ ചോ​​​ദ്യം.

സ​​​ഡ​​​ൻ ബ്രേ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്, ദീ​​​ർ​​​ഘ​​​ദൂ​​​ര ബ​​​സു​​​ക​​​ളി​​​ൽ സീ​​​റ്റ് ബെ​​​ൽ​​​റ്റ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ മോ​​​ഡ​​​ലു​​​ക​​​ൾ വ​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : SeatBelts Passengers Buses UndeConsideration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up