ഡിപോർട്ടീവോ-ലെവാന്റെ മത്സരത്തിലെ ദൃശ്യം
ഗലീസിയ: ലാലീഗ ഫുട്ബോളിൽ ഡിപോർട്ടീവോ-ലെവാന്റെ മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഡിപോർട്ടീവോയ്ക്ക് വേണ്ടി ബിൽ എൻസോംഗോയാണ് ഗോൾ നേടിയത്. ഡാനി റിക്വേനയാണ് ലെവാന്റെയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ഡിപോർട്ടീവോയ്ക്ക് 11 പോയിന്റും ലെവാന്റെയ്ക്ക് ഏഴ് പോയിന്റുമായി. നിലവിൽ ലീഗ് ടേബിളിൽ ഡിപോർട്ടീവോ എട്ടാമതും ലെവാന്റെ 17-ാം സ്ഥാനത്തുമാണുള്ളത്.
Tags : La Liga Football Deportivo Levante Match Drawn