Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buses

വ​ട​ക​ര​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര ഓ​ർ​ക്കേ​ട്ടേ​രി​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.15ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​സാ​ഫി, കൈ​ലാ​സ് ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ ബ​സു​ക​ളു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ഈ ​സ​മ​യം റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കാ​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കാ​ർ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​ണ്. ബ​സി​ലു​ണ്ടാ​യി​രു​ന്ന പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

NRI

ജ​ർ​മ​നി​യി​ൽ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും രാ​ജ്യ​വ്യാ​പ​ക ഗ​താ​ഗ​ത പ​ണി​മു​ട​ക്ക്

ബെ​ർ​ലി​ൻ: വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി​യി​ൽ ബ​സ്, ട്രെ​യി​ൻ, ട്രാം ​ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. ശ​മ്പ​ള​വും തൊ​ഴി​ൽ വ്യ​വ​സ്ഥ​ക​ളും സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ൽ പു​രോ​ഗ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ജ​ർ​മ​നി​യി​ലു​ട​നീ​ള​മു​ള്ള പൊ​തു​ഗ​താ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് യൂ​ണി​യ​ൻ അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 1,00,000 തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന വെ​ർ​ഡി യൂ​ണി​യ​ൻ, വാ​ർ​ഷി​ക ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളി​ൽ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ജ​ർ​മ​നി​യി​ലെ മി​ക്ക പ​ട്ട​ണ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ന​ട​ക്കു​ന്ന വ്യാ​വ​സാ​യി​ക സ​മ​രം പ്രാ​ദേ​ശി​ക ബ​സു​ക​ൾ, ട്രാ​മു​ക​ൾ, ട്രെ​യി​നു​ക​ൾ എ​ന്നി​വ​യെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നി​രു​ന്നാ​ലും, ദേ​ശീ​യ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ൾ പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ച്ചേ​ക്കും.

അ​താ​യ​ത് പൊ​തു​ഗ​താ​ഗ​ത യാ​ത്ര​ക്കാ​ർ​ക്ക് ഇ​പ്പോ​ഴും എ​സ്-​ബാ​ൻ ലൈ​നു​ക​ളും ദീ​ർ​ഘ​ദൂ​ര (എെ​സി​ഇ, ഐ​സി, ഇ​സി), പ്രാ​ദേ​ശി​ക (ആ​ർ​ഇ, ആ​ർ​ബി) ട്രെ​യി​നു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ഈ മാസം തു​ട​ക്ക​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത​ത്തെ സ്തം​ഭി​പ്പി​ച്ച​തി​ന് ശേ​ഷം, ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ്യാ​പ​ക പ​ണി​മു​ട​ക്കാ​ണി​ത്.

മു​ൻ പ​ണി​മു​ട​ക്ക് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ല മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും പൊ​തു​ഗ​താ​ഗ​തം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും സ്തം​ഭി​പ്പി​ച്ചി​രു​ന്നു. രാ​ത്രി​യി​ലും വാ​രാ​ന്ത്യ​ത്തി​ലും ജോ​ലി​ക്ക് ഉ​യ​ർ​ന്ന ബോ​ണ​സ്, ആ​ഴ്ച​തോ​റു​മു​ള്ള ജോ​ലി സ​മ​യം കു​റ​യ്ക്ക​ൽ, കൂ​ടു​ത​ൽ വി​ശ്ര​മ​കാ​ല​യ​ള​വു​ക​ൾ എ​ന്നി​വ​യാ​ണ് യൂ​ണി​യ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.

ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​ക​ദേ​ശം പ​ത്ത് ശ​ത​മാ​നം ശ​മ്പ​ള​വ​ർ​ധ​ന​വും യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ദേ​ശീ​യ റെ​യി​ൽ​വേ ക​മ്പ​നി​യി​ലെ ട്രെ​യി​ൻ ഡ്രൈ​വ​ർ​മാ​ർ​ക്കും ഗ​താ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​യി യൂ​ണി​യ​ൻ ഓ​ഫ് ജ​ർ​മ​ൻ ലോ​ക്കോ​മോ​ട്ടീ​വ് ഡ്രൈ​വേ​ഴ്സ് (ജി​ഡി​എ​ൽ) നി​ല​വി​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.

പൊ​തു​ഗ​താ​ഗ​ത പ​ണി​മു​ട​ക്കു​ക​ളു​ടെ സ​മ​യ​ത്ത് കൂ​ടു​ത​ൽ ആ​ളു​ക​ൾ കാ​റു​ക​ളി​ലേ​ക്ക് മാ​റു​ന്ന​തി​നാ​ൽ റോ​ഡ് ഗ​താ​ഗ​തം സാ​ധാ​ര​ണ​യാ​യി വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കൂ​ടാ​തെ, റൈ​ഡ്-​ഹെ​യി​ലിം​ഗ് ക​മ്പ​നി​യാ​യ ഫ്രീ​നൗ​വി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ രാ​വി​ലെ സ​മ​യ​ങ്ങ​ളി​ൽ ടാ​ക്സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ൽ കു​ത്ത​നെ വ​ർ​ധ​ന​വു​ണ്ടാ​യി.

അ​ടു​ത്ത റൗ​ണ്ട് പ​ണി​മു​ട​ക്കു​ക​ൾ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച്, പ്ര​ദേ​ശ​ത്തെ ആ​ശ്ര​യി​ച്ച് ശ​നി​യാ​ഴ്ച​യോ ഞാ​യ​റാ​ഴ്ച​യോ രാ​ത്രി വ​രെ നീ​ണ്ടു​നി​ൽ​ക്കും. ചി​ല ഒ​ഴി​വാ​ക്ക​ലു​ക​ൾ ഒ​ഴി​കെ, ജ​ർ​മ​നി​യി​ലു​ട​നീ​ള​മു​ള്ള പ്രാ​ദേ​ശി​ക പൊ​തു​ഗ​താ​ഗ​ത​ത്തെ ത​ന്നെ​യാ​ണ് ഇ​വ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kerala

ബസുകളുടെ കോപ്പര്‍ കേബിള്‍ നോട്ടമിട്ട് മോഷ്ടാക്കള്‍; എട്ടു ബസുകളില്‍ മോഷണം

കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.

ട്രിപ്പ് കഴിഞ്ഞ ശേഷം പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ ബാറ്ററിയില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന കോപ്പര്‍ കേബിളുകളാണ് മോഷണം പോയത്. കേബിളുകള്‍ അറുത്തു മുറിച്ച നിലയിലാണ്. സ്‌കൂളിലേക്കുള്ള ട്രിപ്പ് തുടങ്ങാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.

ബസുകള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോപ്പര്‍ കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം.

ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ നാലു ബസുകളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ പിഴക്കാപള്ളിയിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

Kerala

കടക്ക് പിന്നോട്ട്; റൂട്ട് മാറിയോടിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു നാട്ടുകാർ

കൊച്ചി: പെരുമ്പാവൂരില്‍ റൂട്ട് മാറി ഓടിയ സ്വകാര്യ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു നാട്ടുകാരും നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാരും. സ്വകാര്യ ബസുകള്‍ റൂട്ട് മാറ്റി ഓടുന്നതു പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗത കുരുക്കാണെന്നു പറഞ്ഞാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു വഴിതിരിച്ചു വിടുന്നത്.

അങ്കമാലി, കാലടി ഭാഗങ്ങളില്‍നിന്നു പെരുമ്പാവൂരിലേക്കു വരുന്ന സ്വകാര്യ ബസുകള്‍ സമയക്കുറവിന്‍റെ പേര് പറഞ്ഞാണ് എംസി റോഡില്‍ന കവീസ് റെസ്റ്ററന്‍റിന്‍റെ മുന്നില്‍ ഇറക്കി വിടുന്നത്.

തുടര്‍ന്നു ഗേള്‍സ് സ്‌കൂളിനു സമീപത്തു കൂടിയാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. നാട്ടുകാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൗണ്‍സിലര്‍മാര്‍ ഇടപെട്ടത്.

Kerala

ബ​സു​ക​ൾ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര​യി​ൽ ബ​സു​ക​ൾ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ള​ള ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ.

തി​രു​വ​ല്ല സ്വ​ദേ​ശി മി​ഥു​ൻ​മോ​ൻ, മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദ് എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റെ​യാ​ണ് സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലെ ഡ്രൈ​വ​ർ മി​ഥു​ൻ​മോ​നും ക​ണ്ട​ക്ട​ർ ദേ​വ​പ്ര​സാ​ദും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.

മാ​ന്നാ​ർ - മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ൽ കാ​രാ​ഴ്മ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ബ​സ് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റോ​പ്പി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ൻ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​കാ​ര്യ ബ​സ് വ​ട്ടം നി​ർ​ത്തു​ക​യും പ്ര​തി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യു​മാ​യി​ക​രു​ന്നു.

ക​ണ്ട​ക്ട​റു​ടെ ക​ള​ക്ഷ​ൻ ബാ​ഗ് ത​ട്ടി​ത്തെ​റി​പ്പി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രു​ള​ള​പ്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം. പ​രി​ക്കേ​റ്റ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ന്നാ​ർ പോ​ലീ​സ് എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​തി​നും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ ജി. ​മ​നോ​ജ് പ​റ​ഞ്ഞു.

Kerala

ചെല്ലാനത്ത് വിദ്യാര്‍ഥി മരിച്ച സംഭവം: ബസുകള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: ചെല്ലാനത്ത് ബസ് ഇടിച്ച് എട്ടു വയസുകാരന്‍ മരിച്ച് സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞ് പ്രതിഷേധിച്ചു.

ജനുവരി 30ന് ആയിരുന്നു ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസിച്ച് എനോയ് ജൂഡ് എന്ന വിദ്യാര്‍ഥി മരിച്ചത്. എന്നാല്‍ ബസ് ഡ്രൈവറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്വകാര്യ ബസുകള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ച്. തുര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വകാര്യ ബസുകള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 11ന് ഉള്ളില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ബസ് മാത്രമല്ല, ഒരു വാഹനങ്ങളും കടത്തിവിടാന്‍ സമ്മതിക്കില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നിലവില്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.

അതേസമയം, മരിച്ച എനോയ് ജൂഡിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം നടത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആയിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് ഷിയാസ് എനോയ് ജൂഡിന്‍റെ വീട് സന്ദര്‍ശിക്കുകയും നീതി ലഭിക്കുന്നതു വരെ കൂടെയുണ്ടാവുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Kerala

കൊ​ണ്ടോ​ട്ടി-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ൽ തീ​പി​ടി​ത്തം; നാ​ല് ബ​സു​ക​ൾ ക​ത്തി ന​ശി​ച്ചു

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ൽ ബ​സു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു. നാ​ല് ബ​സു​ക​ള്‍ ക​ത്തി ന​ശി​ച്ചു. ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്ലിം​ഗ് ടീം ​ആ​യ ഭ​ദ്ര​യു​ടെ ബ​സു​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം റോ​ഡി​ന് സ​മീ​പം ഒ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് ഭ​ദ്ര ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​വ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബ​സു​ക​ള​ല്ല.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്നു​ള്ള അ​ഗ്ന​ശ​മ​ന സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Kerala

മ​റു​നാ​ട​ൻ ബ​സു​ക​ൾ മു​ഖം മി​നു​ക്കി ഓ​ടു​ന്ന​തി​ന് വി​ല​ക്ക്; പ​ണി​കി​ട്ടി​യ​ത് ഇ​രു​ന്നൂ​റോ​ളം ബ​സു​ക​ൾ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കാ​ലാ​വ​ധി തീ​ർ​ന്ന ബ​സു​ക​ൾ പു​തു​ക്കി​പ​ണു​ത് കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഇ​രു​ന്നൂ​റോ​ളം ബ​സു​ക​ൾ ഷെ​ഡി​ൽ ക​യ​റ്റി​യി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഡ​ൽ​ഹി, ഹ​രി​യാ​ന, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​വീ​സ് ബ​സു​ക​ളു​ടെ ഉ​പ​യോ​ഗ​കാ​ലാ​വ​ധി എ​ട്ടു മു​ത​ൽ 10 വ​ർ​ഷം വ​രെ​യാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ത് 22 വ​ർ​ഷ​മാ​ണ്. ബ​സു​ക​ൾ മാ​റ്റാ​റാ​കു​മ്പോ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ബ​സ് വാ​ങ്ങി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ര​ജി​സ്ട്രേ​ഷ​ൻ കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നാ​ണി​പ്പോ​ൾ ഗ​താ​ഗ​ത​വ​കു​പ്പ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ ബ​സ് വാ​ങ്ങാ​ൻ 50 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രു​മ്പോ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ കാ​ലാ​വ​ധി തീ​ർ​ന്ന ബ​സു​ക​ൾ 10 ല​ക്ഷം രൂ​പ മു​ത​ൽ ല​ഭി​ക്കും. പ​ഴ​ഞ്ച​ൻ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​മാ​യി കേ​ര​ളം മാ​റാ​തി​രി​ക്കാ​നാ​ണ് ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്. ഡ്രൈ​വ​ർ​ക്കും എ​ട്ട് യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ്
അ​പ​ക​ട​മു​ണ്ടാ​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കും പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ര​ണ്ട് ബ​സു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

പ​മ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 30 പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ക്കു​പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും നി​ല​ക്ക​ലി​ലേ​ക്ക് വ​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഒ​രു ബ​സി​ൽ തീ​ർ​ഥാ​ട​ക​ര​ട​ക്കം 48 പേ​രും അ​ടു​ത്ത ബ​സി​ൽ 45 പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും പ​ന​മ്പ​യി​ലേ​യും നി​ല​യ്ക്ക​ലി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്കും മാ​റ്റി.‌ പ​ത്ത് വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ക്കി​യു​ള്ള​വ​രെ​യാ​ണ് പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലു​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഉ​ച്ച​സ​മ​യ​ത്താ​യി​രു​ന്ന​തി​നാ​ൽ ഡ്യൂ​ട്ട് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും ബ​സി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up