x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹി സമരം: വ്യാപാരികളുടെ നഷ്‌ടം പരിശോധിക്കാമെന്ന് സുപ്രീംകോടതി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 17, 2026 03:19 AM IST | Updated: October 17, 2026 03:19 AM IST

സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: സ​മ​ര​ങ്ങ​ളെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വ്യാ​പാ​ര​ന​ഷ്‌​ട​ത്തി​ന് നി​യ​മ​പ​ര​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ൻ അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു.

കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച തി​രം​ഗ മാ​ർ​ച്ചി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വ്യാ​പാ​ര​ന​ഷ്‌​ടം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

പ്ര​ക്ഷോ​ഭം മൂ​ലം ദി​വ​സേ​ന കോ​ടി​ക​ളു​ടെ വ്യാ​പാ​രത​ട​സ​മു​ണ്ടാ​കു​മെ​ന്നും ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ എ​ൻ​ഡി​എം​സി നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഉ​ത്സ​വ സീ​സ​ണി​ലെ ക​ട​യ​ട​പ്പ് വ്യാ​പാ​രി​ക​ളു​ടെ ജീ​വി​ത​മാ​ർ​ഗ​ത്തെ ബാ​ധി​ക്കു​മെ​ന്നതിനാൽ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Tags : DelhiProtests SupremeCourt Traders Losses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up