Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Losses

ഡൽഹി സമരം: വ്യാപാരികളുടെ നഷ്‌ടം പരിശോധിക്കാമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സ​മ​ര​ങ്ങ​ളെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വ്യാ​പാ​ര​ന​ഷ്‌​ട​ത്തി​ന് നി​യ​മ​പ​ര​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ൻ അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു.

കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച തി​രം​ഗ മാ​ർ​ച്ചി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വ്യാ​പാ​ര​ന​ഷ്‌​ടം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

പ്ര​ക്ഷോ​ഭം മൂ​ലം ദി​വ​സേ​ന കോ​ടി​ക​ളു​ടെ വ്യാ​പാ​രത​ട​സ​മു​ണ്ടാ​കു​മെ​ന്നും ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ എ​ൻ​ഡി​എം​സി നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഉ​ത്സ​വ സീ​സ​ണി​ലെ ക​ട​യ​ട​പ്പ് വ്യാ​പാ​രി​ക​ളു​ടെ ജീ​വി​ത​മാ​ർ​ഗ​ത്തെ ബാ​ധി​ക്കു​മെ​ന്നതിനാൽ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Business

ഇ​​ന്ധ​​ന​​വി​​ല ഉ​​യ​​ർ​​ത്തി​​യി​​ല്ല; പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ ക​​ന്പ​​നി​​ക​​ൾ​​ക്കു ന​​ഷ്ട​​മെ​​ന്ന്

ന്യൂ​​ഡ​​ൽ​​ഹി: അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​ത്ത​​നെ ഉ​​യ​​ർ​​ന്നി​​ട്ടും ഇ​​ന്ത്യ​​യി​​ലെ പൊ​​തു​​മേ​​ഖ​​ല എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധി​​പ്പി​​ക്കാ​​ത്ത​​തി​​നാ​​ൽ പെ​​ട്രോ​​ൾ ലി​​റ്റ​​റി​​ന് 18 രൂ​​പ​​​​യും ഡീ​​സ​​ൽ ലി​​റ്റ​​റി​​ന് 35 രൂ​​പ​​യും ന​​ഷ്ടം വ​​ർ​​ധി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ഏ​​ക​​ദേ​​ശം പ​​ത്ത് വ​​ർ​​ഷം മു​​ന്പുത​​ന്നെ ഇ​​ന്ധ​​ന​​വി​​ല നി​​യ​​ന്ത്ര​​ണം നീ​​ക്കം ചെ​​യ്തി​​ട്ടും പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ളാ​​യ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ, ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം, ഹി​​ന്ദു​​സ്ഥാ​​ൻ പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​വ 2022 ഏ​​പ്ര​​ലി​​നു​​ശേ​​ഷം പെ​​ട്രോ​​ളി​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വി​​ല​​യി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടി​​ല്ല.

ഈ ​​കാ​​ല​​യ​​ള​​വി​​ൽ ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ൽ വ​​ലി​​യ ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ളാ​​ണു​​ണ്ടാ​​യ​​ത്. റ​​ഷ്യ-​​യു​​ക്രെ​​യ്ൻ യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബാ​​ര​​ലി​​ന് 100 ഡോ​​ള​​റി​​നു മു​​ക​​ളി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഈ ​​വ​​ർ​​ഷം ആ​​ദ്യം 70 ഡോ​​ള​​റി​​ലേ​​ക്ക് താ​​ഴ്ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​റാ​​നെ​​തി​​രേ യു​​എ​​സ്-​​ഇ​​സ്ര​​യേ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ വി​​ത​​ര​​ണ​​ത​​ട​​സ ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തി​​യ​​തോ​​ടെ ക​​ഴി​​ഞ്ഞ മാ​​സം അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല 120 ഡോ​​ള​​റി​​ലേ​​ക്ക് കു​​തി​​ച്ചു​​യ​​ർ​​ന്നു.

ക​​ഴി​​ഞ്ഞ മാ​​സം ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ മൂ​​ന്നു ക​​ന്പ​​നി​​ക​​ളു​​ടെ​​യും പ്ര​​തി​​ദി​​ന ന​​ഷ്ടം 2400 കോ​​ടി രൂ​​പ വ​​രെ​​യാ​​യി​​രു​​ന്നു. സ​​ർ​​ക്കാ​​ർ ഇ​​ന്ധ​​നനി​​കു​​തി ലി​​റ്റ​​റി​​ന് 10 രൂ​​പ വീ​​തം കു​​റ​​ച്ച​​തോ​​ടെ ഈ ​​ന​​ഷ്ടം 1600 കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു. ഈ ​​നി​​കു​​തി​​യി​​ള​​വി​​ന്‍റെ ഗു​​ണം വി​​ല കു​​റ​​ച്ച് ജ​​ന​​ങ്ങ​​ൾ​​ക്കു ന​​ൽ​​കു​​ന്ന​​തി​​നു പ​​ക​​രം ക​​ന്പ​​നി​​ക​​ളു​​ടെ ന​​ഷ്ടം നി​​ക​​ത്താ​​നാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​തെ​​ന്ന് വ്യ​​വ​​സാ​​യ വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ൽ ക​​ന്പ​​നി​​ക​​ൾ ഉ​​ണ്ടാ​​ക്കി​​യ എ​​ല്ലാ നേ​​ട്ട​​ങ്ങ​​ളും മാ​​ർ​​ച്ചി​​ലെ ന​​ഷ്ടം ഇ​​ല്ലാ​​താ​​ക്കി​​യെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു. ജ​​നു​​വ​​രി മു​​ത​​ൽ ഫെ​​ബ്രു​​വ​​രി വ​​രെ​​യു​​ള്ള പാ​​ദ​​ത്തി​​ൽ മൂ​​ന്നു ക​​ന്പ​​നി​​ക​​ളും ന​​ഷ്ടം രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​ണ് സാ​​ധ്യ​​ത.

2025ൽ ​​ഇ​​ന്ത്യ​​യു​​ടെ അ​​സം​​സ്കൃ​​ത എ​​ണ്ണ ആ​​വ​​ശ്യ​​ക​​ത​​യു​​ടെ 88 ശ​​ത​​മാ​​ന​​വും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ വി​​ല​​ക്ക​​യ​​റ്റം രാ​​ജ്യ​​ത്തെ കാ​​ര്യ​​മാ​​യി ബാ​​ധി​​ക്കു​​ന്നു. ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 45 ശ​​ത​​മാ​​നം മി​​ഡി​​ൽ ഈ​​സ്റ്റി​​ൽ നി​​ന്നും 35 ശ​​ത​​മാ​​നം റ​​ഷ്യ​​യി​​ൽ നി​​ന്നും, 6 ശ​​ത​​മാ​​നം യു​​എ​​സി​​ൽ നി​​ന്നു​​മാ​​ണ്. ഇ​​ത്ര​​യ​​ധി​​കം എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്പോ​​ഴും ഡീ​​സ​​ൽ, പെ​​ട്രോ​​ൾ, വി​​മാ​​ന ഇ​​ന്ധ​​നം​​ തു​​ട​​ങ്ങി​​യ പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന രാ​​ജ്യ​​മാ​​യി ഇ​​ന്ത്യ തു​​ട​​രു​​ന്നു.

മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ ഇ​​ന്ധ​​ന നി​​കു​​തി ലി​​റ്റ​​റി​​ന് 10 രൂ​​പ വീ​​തം കു​​റ​​ച്ചി​​രു​​ന്നു. നി​​ല​​വി​​ൽ കേ​​ന്ദ്ര നി​​കു​​തി പെ​​ട്രോ​​ളി​​ന് ലി​​റ്റ​​റി​​ന് 11.9 രൂ​​പ​​യാ​​യും ഡീ​​സ​​ലി​​ന് 7.8 രൂ​​പ​​യാ​​യും കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

നി​​ല​​വി​​ലെ വി​​ല​​നി​​ല​​വാ​​രം അ​​നു​​സ​​രി​​ച്ച് എ​​ക്സൈ​​സ് ഡ്യൂ​​ട്ടി പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കി​​യാ​​ലും എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ നേ​​രി​​ടു​​ന്ന വ​​ലി​​യ ന​​ഷ്ടം നി​​ക​​ത്താ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്ന​​ത്.

District News

ക​ണ​ച്ചി​പ്പ​രു​ത​യി​ലെ തീ​പി​ടിത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

വ​ട​ക്ക​ഞ്ചേ​രി: ക​ണ​ച്ചി​പ്പ​രു​ത​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. തീ​പി​ടി​ത്ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ റൂ​ബി എ​സ്റ്റേ​റ്റി​ൽ മാ​ത്രം മൂ​ന്നു​വ​ർ​ഷം പ്രാ​യ​മാ​യ 600 ലേ​റെ റ​ബ​ർ തൈ​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചെ​ന്ന് എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ പി.​സി. തോ​മ​സ് പ​റ​ഞ്ഞു.

ഇ​തി​ലേ​റെ തൈ​മ​ര​ങ്ങ​ൾ​ക്ക് ചൂ​ടേ​റ്റി​ട്ടു​ണ്ട്. ഇ​വ​യു​ടെ നി​ല​നി​ൽ​പ്പും പ​റ​യാ​നാ​കി​ല്ല. ഇ​തേ പ്രാ​യ​മാ​യ 40 തെ​ങ്ങി​ൻ തൈ​ക​ൾ, ഒ​ട്ടേ​റെ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ ഏ​ക്ക​ർ​ക​ണ​ക്കി​ന് പ്ര​ദേ​ശ​ത്തെ പൈ​നാ​പ്പി​ൾ കൃ​ഷി എ​ന്നി​വ​യെ​ല്ലാം ന​ശി​ച്ചു. ന​ന ന​ട​ത്താ​നാ​യി തോ​ട്ട​ത്തി​ൽ ഇ​ട്ടി​രു​ന്ന ഹോ​സു​ക​ൾ, ബോ​ർ​വെ​ൽ പെ​പ്പു​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. മ​റ്റു​തോ​ട്ട​ങ്ങ​ളി​ലും വ​ലി​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​നി പു​തി​യ റ​ബ​ർ​തൈ വ​ച്ചു​പി​ടി​പ്പി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ് വ​രു​മെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു.

തോ​ട്ട​ത്തി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി തൈ ​വ​ള​രു​ന്ന​ത് ടാ​പ്പിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് പി​ന്നീ​ട് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യും ചെ​യ്യും. എ​ട​യാ​ടി എ​സ്റ്റേ​റ്റി​ലും വ​ലി​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ തു​ട​ങ്ങി​യ തീ ​നി​യ​ന്ത്രി​ക്കാ​നാ​യ​ത് അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രും തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും മ​ണി​ക്കൂ​റു​ക​ളേ​റെ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്രി​ച്ച​ത്. കാ​റ്റി​ൽ വൈ​ദ്യു​തി​ക​മ്പി​ക​ൾ കൂ​ട്ടി​മു​ട്ടി​യു​ണ്ടാ​യ തീ​പ്പൊ​രി വീ​ണ​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up