x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ന​ഷ്‌ടപ​രി​ഹാ​ര​ത്തു​ക 50 ശ​ത​മാ​നം വ​ർ​ധി​പ്പിക്കും

വെബ്ഡെസ്ക്
Published: July 22, 2026 01:58 AM IST | Updated: July 22, 2026 01:58 AM IST

മ​​​ന്ത്രി ഷി​​​ബു​​​ ബേ​​​ബി ജോ​​​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​നും ജീ​​​വ​​​നോ​​​പാ​​​ധി​​​യും ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​തി​​​നു നി​​​ല​​​വി​​​ൽ ന​​​ൽ​​​കിവ​​​രു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കും.​​​

വ​​​നാ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ വ​​​നം മ​​​ന്ത്രി ഷി​​​ബു​​​ ബേ​​​ബി ജോ​​​ണ്‍ ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. വ​​​ന്യ​​​ജീ​​​വി ഭീ​​​ഷ​​​ണി ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

വ​​​നാ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ൻ​​​ഒ​​​സി ന​​​ൽ​​​കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കും. എ​​​ൻ​​​ഒ​​​സി ന​​​ൽ​​​കി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​നഃ​​​പൂ​​​ർ​​​വം കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : WildlifeAttack Compensation Losses Increased Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up