x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം; സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് അ​​​​റി​​​​യി​​​​പ്പ് ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ

വെബ്ഡെസ്ക്
Published: October 23, 2026 02:24 AM IST | Updated: October 23, 2026 02:24 AM IST

ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രാ​​​ണ് അ​​​ന്തി​​​മതീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഇ​​​തു​​​വ​​​രെ ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ് അ​​​നെ​​​ക്സി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്പീ​​​ക്ക​​​ർ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കേ​​​ണ്ട​​​തു രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യാ​​​ണ്. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​നം മു​​​മ്പും ഇ​​​തി​​​ലും വൈ​​​കി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഓ​​​ഗ​​​സ്റ്റ് 13ന് ​​​മ​​​ൺ​​​സൂ​​​ൺ സ​​​മ്മേ​​​ള​​​നം പി​​​രി​​​ഞ്ഞി​​​ട്ടും ഇ​​​തു​​​വ​​​രെ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തു​​​വ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു സ്പീ​​​ക്ക​​​റു​​​ടെ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണം.

മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടു എ​​​ൻ​​​സി​​​പി​​​ഐ​​​യി​​​ൽ ചേ​​​ർ​​​ന്ന 20 വി​​​മ​​​ത ലോ​​​ക്സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ അ​​​യോ​​​ഗ്യ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ടി​​​എം​​​സി ലോ​​​ക്സ​​​ഭാ നേ​​​താ​​​വ് അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ർ​​​ജി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സ്പീ​​​ക്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ത്താം പ​​​ട്ടി​​​ക​​​യി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​രം വി​​​മ​​​ത എം​​​പി​​​മാ​​​ർ​​​ക്കെ​​​തി​​​രേ അ​​​യോ​​​ഗ്യ​​​താ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​വ​​​ശ്യം. എ​​​തി​​​ർ​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ൻ ച​​​ട്ട​​​പ്ര​​​കാ​​​രം വേ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Tags : LokSabhaSpeaker OmBirla Intimation Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up