x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

വെബ്ഡെസ്ക്
Published: October 23, 2026 01:47 AM IST | Updated: October 23, 2026 01:47 AM IST

രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​റാ​​​യി സ്ഥ​​​ലംമാ​​​റി​​​പ്പോ​​​യ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ൽ​​​കി.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹോ​​​ട്ട​​​ൽ ഹ​​​യാ​​​ത്തി​​​ൽ വച്ചാ​​​യി​​​രു​​​ന്നു യാ​​​ത്ര​​​യ​​​യ്പ്പു ന​​​ൽ​​​കി​​​യ​​​ത്. അ​​​ർ​​​ലേ​​​ക്ക​​​റു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി കേ​​​ര​​​ളാ ഗ​​​വ​​​ർ​​​ണ​​​റാ​​​യി ഓം ​​​പ്ര​​​കാ​​​ശ് മാ​​​ഥു​​​ർ ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും.

ഉ​​​ച്ച​​​യ്ക്ക് 12നും 12.30​​​നും ഇ​​​ട​​​യി​​​ൽ ലോ​​​ക്ഭ​​​വ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലാ​​​ണ് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ്. ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ൻ സെ​​​ൻ നി​​​യു​​​ക്ത ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കും.

രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​റു​​​ടെ കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​റാ​​​യു​​​ള്ള അ​​​വ​​​സാ​​​ന ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങ് ലോ​​​ക്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ ത​​​നി​​​ക്ക് വ​​​ലി​​​യ ജ​​​ന​​​കീ​​​യ സ്വീ​​​കാ​​​ര്യ​​​ത ല​​​ഭി​​​ച്ചെ​​​ന്നും ര​​​ണ്ടു സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലും മി​​​ക​​​ച്ച​​​തും ക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​യ ബ​​​ന്ധം പു​​​ല​​​ർ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ർ​​​ലേ​​​ക്ക​​​ർ ത​​​ന്‍റെ വി​​​ട​​​വാ​​​ങ്ങ​​​ൽ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Tags : RajendraArlekar KeralaGovernor TamilNadu HotelHyatt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up