ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റം , ജോർജ് തയ്യിൽ
കണ്ണൂർ: ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൽകുന്ന ബിഷപ് വള്ളോപ്പിള്ളി അവാർഡിന് ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റവും സാമൂഹ്യ പ്രവർത്തകൻ ജോർജ് തയ്യിലും തെരഞ്ഞെടുക്കപ്പെട്ടു.
നവംബർ എട്ടിന് 1.30ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ മന്ത്രി സണ്ണി ജോസഫ്, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മലബാറിലെയും ദക്ഷിണ കർണാടകയിലെയും കുടിയേറ്റ കർഷകരുടെയും അതിജീവനത്തിനായി മാർ ജോർജ് വലിയമറ്റം നടത്തിയ പോരാട്ടങ്ങളും പരിശ്രമങ്ങളും മുൻനിർത്തിയാണ് അവാർഡ്. 25 വർഷം തലശേരി അതിരൂപത അധ്യക്ഷനായി സേവനം ചെയ്തുകൊണ്ട് മലയോരങ്ങളിൽ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മലബാർ കുടിയേറ്റ കർഷകരുടെ പുതുതലമുറയിലെ കർമശ്രേഷ്ഠനാണ് ജോർജ് തയ്യിൽ. വിവിധ സാമൂഹിക-സഭാ മേഖലകളിലൂടെ സമൂഹത്തിന് നൽകിയ സേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം.
മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തിൽ, സെക്രട്ടറി സണ്ണി ആശാരിപറമ്പിൽ, ഡയറക്ടർമാരായ ഡി.പി. ജോസ്, ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, ഷാജു ജോൺ, ജെറി കാരന്താനം എന്നിവർ പങ്കെടുത്തു.
Tags : BishopValloppilly MarGeorgeValiamattam Archbishop GeorgeThayyil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash