പി.ജെ. ജോസഫ്
തിരുവനന്തപുരം: കേരള പ്രദേശ് കർഷക കോണ്ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കിസാൻ കോണ്ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന ലാൽ വർഗീസ് കൽപകവാടി സ്മാരക കർഷകശ്രേഷ്ഠ അവാർഡ് മുൻ മന്ത്രിയും കേരള കോണ്ഗ്രസ് നേതാവുമായ പി.ജെ. ജോസഫിന്.
26ന് രാവിലെ 11ന് കെപിസിസി ഓഫിസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി എ.പി. അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.
Tags : PJJoseph Karshakasreshtha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash