തൃശൂരില്‍ ആരംഭിച്ച ഐസിഎല്‍ അക്കാഡമിയുടെ പ്രഖ്യാപനം ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡ
കൊച്ചി: അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസവും മത്സരപരീക്ഷാ പരിശീലനവും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഐസിഎല്‍ ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിലേക്കും ചുവടുവയ്ക്കുന്നു.
തൃശൂരില്‍ ആരംഭിച്ച ഐസിഎല്‍ അക്കാദമിയില്‍ പ്രവേശന പരീക്ഷാ പരിശീലനം, അന്തര്‍ സര്‍വകലാശാല ബിരുദ പ്രോഗ്രാമുകള്‍, ദേശീയ ഒളിമ്പ്യാഡുകള്‍, സ്കോളര്‍ഷിപ്പ് പദ്ധതികള്‍, കരിയര്‍ ഗൈഡന്‍സ്, ടീച്ചര്‍ ട്രെയിനിംഗ് എന്നിവയാണ് ലഭ്യമാക്കുന്നതെന്ന് ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.
Tags : EducationSector Education ICLAcademy Business