University News
2026 ഡിസംബർ 08 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2026 ജൂണിൽ നടത്തിയ എംഎ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2024-26), സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പഠന വിഭാഗത്തിൽ നടത്തിയ എംഎസ്സി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, എംഎസ്സി അപ്ലൈഡ് അക്വാ കൾച്ചർ (സിഎസ്എസ്), ജൂൺ 2026 (2024-2026 ബാച്ച്), പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ബിസിനസ് ഇക്കണോമിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ ബിഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ആന്വൽ സ്കീം (ഓൺലൈൻ, ഓഫ്ലൈൻ) പാർട്ട് മൂന്ന് (മെയിൻ & സബ്സിഡിയറി) (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിബിഎ ലോജിസ്റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിബിഎ (195)
(ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സി ചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഗ്രൂപ്പ് 2 (ബി) ബിസിഎ (332) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2021 & 2022 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട് വൈവാവോസി
2026 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 15, 16തീയതികളിൽ അതത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, സെപ്റ്റംബർ 2026 കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 15 നും പ്രോജക്ട് വൈവാവോസി 16 നും നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ടൈംടേബിൾ പുനഃപ്രസിദ്ധീകരിച്ചു
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (മേഴ്സി ചാൻസ് - 2010, 2011, 2012അഡ്മിഷൻ), ജൂലൈ 2026 പരീക്ഷാ ടൈംടേബിൾ പുനഃപ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2026 ഏപ്രിലിൽ നടത്തിയ പാർട്ട് III ബികോം ആന്വൽ (ഒന്ന്, രണ്ട് & മൂന്ന് വർഷം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ
കാർഡും ഹാൾടിക്കറ്റുമായി ഇന്നു മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇജെVII) സെക്ഷനിൽ ഹാജരാകണം.
University News
തേഞ്ഞിപ്പലം: മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ ബിഎഡ് പ്രോഗ്രാമിന് സോഷ്യൽ സയൻസ് വിഷയത്തിൽ കരാറടിസ്ഥാനത്തിലുള്ള അസി. പ്രഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഒക്ടോബർ 23 വരെ അപേക്ഷിക്കാം. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത സോഷ്യൽ സയൻസിലുള്ള ബിരുദാനന്തര ബിരുദം, 55 ശതമാനം മാർക്കിൽ കുറയാത്ത എംഎഡ് ബിരുദം, നെറ്റ് / പിഎച്ച്ഡി ഉയർന്ന പ്രായപരിധി 64 വയസ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
ഹിന്ദി ഭാഷാ - സാഹിത്യ റിഫ്രഷർ കോഴ്സ്
കാലിക്കട്ട് സർവകലാശാലയിലെ യുജിസി. - മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെന്റർ (യുജിസി - എംഎംടിടിസി.) കോളജ്, സർവകലാശാലാ അധ്യാപകർക്കായി (ഹിന്ദി അധ്യാപകർക്ക് മാത്രം) ഹിന്ദി ഭാഷയും സാഹിത്യവും എന്ന വിഷയത്തിൽ റിഫ്രഷർ കോഴ്സ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 26 മുതൽ നവംബർ 07 വരെ കാലിക്കട്ട് സർവകലാശാലയിലെ എംഎംടിടിസിൽ ഓഫ്ലൈനായാണ് കോഴ്സ്. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/UodL2A3EAetBgij99 .
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിവോക്. ഇസ്ലാമിക് ഫിനാൻസ് ( സിബിസിഎസ്എസ് വിയുജി. ) നവംബർ 2026 പ്രാക്ടിക്കൽ പരീക്ഷ നവംബർ 4, 5, 6 തീയതികളിൽ നടക്കും. കേന്ദ്രം : ഇഎംഇഎ. കോളജ് ഓഫ് ആർട്സ് ആന്റ് സയൻസ് കൊണ്ടോട്ടി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതിയിൽ മാറ്റാം
ഒക്ടോബർ 16-ന് നടത്താനിരുന്ന ബിബിഎ, എൽഎൽബി. ഹോണേഴ്സ് (2011 സ്കീം) ആറാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും പത്താം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും എൽഎൽബി. യൂണിറ്ററി ഡിഗ്രി ആറാം സെമസ്റ്റർ (2015 സ്കീം - 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും നവംബർ 04-ന് നടത്തും. ആറാം സെമസ്റ്റർ പരീക്ഷ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ
യും പത്താം സെമസ്റ്റർ പരീക്ഷ ഉച്ചക്ക് രണ്ടുമുതല് വൈകുന്നേരംഅഞ്ച് വരെയും നടക്കും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ( സിബിസിഎസ്എസ്. - 2004 സ്കീം ) ഒന്നാം സെമസ്റ്റർ (2006 പ്രവേശനം), രണ്ടാം സെമസ്റ്റർ (2007 പ്രവേശനം), മൂന്നാം സെമസ്റ്റർ (2008 പ്രവേശനം), നാലാം സെമസ്റ്റർ (2008 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2023 പ്രവേശനം മുതൽ) ഡിസംബർ 2026, ഒന്നാം സെമസ്റ്റർ എംസിഎ. (2020 സ്കീം - 2023, 2024, 2025 പ്രവേശനം, 2026 സ്കീം - 2026 പ്രവേശനം), അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംടിഎച്ച്എം., എംഎച്ച്എം. (പിജി. - സിബിസിഎസ്എസ്. - 2019 സ്കീം - 2023 പ്രവേശനം മുതൽ), വിദൂര വിഭാഗം / സിഡിഒഇ. ഒന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംകോം. (പിജി. - എസ്ഡിഇ. - സിബിസിഎസ്എസ്. - 2019 സ്കീം - 2023 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 09-ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എൽഎൽഎം. (2023 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 09-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് - എംഎസ് സി. കെമിസ്ട്രി, എംഎസ് സി. ഫിസിക്സ് (സിസിഎസ്എസ്. - 2021, 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
University News
കാലടി: സംസ്കൃത സര്വകലാശാലയുടെ വിവിധ പഠന വകുപ്പുകളില് ഫുള്ടൈം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്കൃതം സാഹിത്യം-മൂന്ന് സീറ്റ്, സംസ്കൃതം വേദാന്തം-13, സംസ്കൃതം വ്യാകരണം-നാല്, സംസ്കൃതം ന്യായം -18, സംസ്കൃതം ജനറല്-അഞ്ച്, ഹിന്ദി-ഏഴ്, ഇംഗ്ലീഷ്-രണ്ട്, മലയാളം-നാല്, ഹിസ്റ്ററി-എട്ട്, മ്യൂസിക്-നാല്, വേദിക് സ്റ്റഡീസ്-ഒന്ന്, സോഷ്യല് വര്ക്ക്-രണ്ട്, സോഷ്യോളജി-രണ്ട്, ട്രാന്സ്ലേഷന് സ്റ്റഡീസ്-മൂന്ന്, ഫിസിക്കല് എഡ്യൂക്കേഷന്-ഒന്ന്, ഉര്ദു-മൂന്ന്. ഈ മാസം 21 വരെ ഓണ്ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 160 രൂപ. കൂടുതല് വിവരങ്ങള്ക്ക് www. ssus.ac in.
University News
ഡോ. ബ്രൂണോ ഡോ. ബ്രൂണോ ഡൊമിനിക് നസ്രത്ത്കർണൂലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് (IIITDM) പിഎച്ച്ഡി (ഫുൾ ടൈം/പാർട്ട് ടൈം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾകംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇന്റർ ഡിസിപ്ലിനറി റിസർച്ച്, ഡ്രോൺ ടെക്നോളജി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്.യോഗ്യതാ മാനദണ്ഡംകുറഞ്ഞത് 70 % മാർക്കോടെ, ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം/IIITDM നിർണയിക്കുന്ന തത്തുല്യമായ യോഗ്യത.
എസ്സി/എസ്ടി വിഭാഗങ്ങളിൽപ്പെട്ടവർക്ക് 5 % മാർക്കിന്റെ ഇളവ് അനുവദിക്കും. വ്യാവസായിക, പ്രഫഷണൽ പശ്ചാത്തലങ്ങളിൽനിന്നുള്ളവർക്കും പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷാ ഫീസ്ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് അപേക്ഷകർക്ക് 500 രൂപയും എസ്സി/എസ്ടി/പിഡബ്ല്യുഡി അപേക്ഷകർക്ക് 250 രൂപയുംഅപേക്ഷാ നടപടിക്രമംഅപേക്ഷകർ ഓൺലൈനായി 2026 ഒക്ടോബർ 18നകം അപേക്ഷിക്കണം.
ഗേറ്റ് സ്കോർ കാർഡ്/സിഎസ്ഐആർ-യുജിസി-ജെആർഎഫ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഓൺലൈൻ ഫീസ് പേയ്മെന്റ് രസീത് തുടങ്ങിയവ അപേക്ഷാ ഫോമിനൊപ്പം പ്രത്യേക രേഖകളായി അപ്ലോഡ് ചെയ്യണം.പ്രവേശന നടപടിക്രമംപിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ അതത് വകുപ്പുകൾ നടത്തും. ഗേറ്റ് അല്ലെങ്കിൽ നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകരും പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള സിലബസ് അതത് വിഷയത്തിൽ യുജിസി-നെറ്റ്/ഗേറ്റ് 2026 സിലബസ് ആണ്.
എഴുത്തുപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറിൽ 50 എംസിക്യു ഇനങ്ങൾ അടങ്ങിയിരിക്കും. ഓരോ ചോദ്യത്തിനും രണ്ടു മാർക്ക് ഉണ്ടായിരിക്കും, ഓരോ തെറ്റായ ഉത്തരത്തിനും 0.5 മാർക്ക് നെഗറ്റീവ് മാർക്കും. ഗേറ്റ് അല്ലെങ്കിൽ സിഎസ്ഐആർ/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാധുവായ ഗേറ്റ് അല്ലെങ്കിൽ സിഎസ്ഐആർ/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകർ നേരിട്ട് അഭിമുഖത്തിന് അർഹരായിരിക്കും. അക്കാദമിക് റിക്കാർഡും എഴുത്തു പരീക്ഷയിലെയും അഭിമുഖ പരീക്ഷയിലെയും പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷൻ കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും. പ്രവേശനത്തിനുള്ള അഭിമുഖത്തിൽ വിജയിക്കുന്ന അപേക്ഷകർ 2026 ഡിസംബർ 14നകം സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്ടെലിഫോൺ: 08518-289121ഇമെയിൽ: phdadmissions @iiitk.ac.in
വെബ്സൈറ്റ്: https://iiitk.ac.in/
ലിങ്ക്: https://iiitk.ac.in/Ph.D.-Admission/page
University News
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഇന്നലെ ചേര്ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറല് റിക്രൂട്ട്മെന്റ്-
സംസ്ഥാനതലം
കേരള കോ-ഓപ്പറേറ്റീവ് മില്ക്ക് മാര്ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില് ലബോറട്ടറി അസിസ്റ്റന്റ്
(ഡയറി/സിഎഫ്പി)(പാര്ട്ട് 1-ജനറല് കാറ്റഗറി, പാര്ട്ട് 2- സൊസൈറ്റി കാറ്റഗറി)
സ്പെഷ്യല് റിക്രൂട്ട്മെന്റ് -
സംസ്ഥാനതലം
ട്രാവന്കൂര് -കൊച്ചിന് കെമിക്കല്സ് ലിമിറ്റഡില് അറ്റന്ഡര് (പട്ടികവര്ഗം)
എന്സിഎ റിക്രൂട്ട്മെന്റ് -
സംസ്ഥാനതലം
മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് കാര്ഡിയോളജി (മുസ്ലിം, എല്സി/എഐ), മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് പാത്തോളജി (ധീവര), മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് കാര്ഡിയോളജി (പട്ടികജാതി), മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് കാര്ഡിയോ വാസ്കുലാര് ആൻഡ് തൊറാസിക് സര്ജറി (ധീവര), മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് സിഎസ്ആര് ടെക്നീഷ്യന് ഗ്രേഡ് 2/ സ്റ്റെറിലൈസേഷന് ടെക്നീഷ്യന് ഗ്രേഡ് 2 (പട്ടികജാതി, എല്സി/എഐ).
എന്സിഎ റിക്രൂട്ട്മെന്റ് - ജില്ലാതലം
കേരള പൊലിസ് വകുപ്പില് പൊലിസ് കോണ്സ്റ്റബിള് (ട്രെയിനി) (ആംഡ് പൊലിസ് ബറ്റാലിയന്) എറണാകുളം (കെഎപി 1 ബറ്റാലിയന്) (എല്സി/എഐ), എറണാകുളം ജില്ലയില് എന്സിസി/സൈനീക വെല്ഫയര് വകുപ്പില് എല്ഡി ടൈപ്പിസ്റ്റ്/ക്ലര്ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്ക്ക് (വിമുക്തഭടന്മാര് മാത്രം- പട്ടികജാതി) കൂടുതല് വിവരങ്ങള് 2026 നവംബര് 1 ലക്കം പിഎസ്സി ബുള്ളറ്റിനില് ലഭിക്കും.
University News
തിരുവനന്തപുരം: 10 തസ്തികകളിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേര്ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില് ട്രേഡ്സ്മാന് മേസണറി, ഓയില് പാം ഇന്ത്യ ലിമിറ്റഡില് മെക്കാനിക്കല് അസിസ്റ്റന്റ്, മലപ്പുറം ജില്ലയില് വിവിധ വകുപ്പുകളില് ക്ലര്ക്ക്, കേരള സ്റ്റേറ്റ് ഹാന്ഡ്ലൂം ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡില് സെയില്സ് അസിസ്റ്റന്റ്, തിരുവനന്തപുരം ജില്ലയില് വിവിധ വകുപ്പുകളില് ക്ലര്ക്ക്, കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡില് അസിസ്റ്റന്റ് ഗ്രേഡ് 2, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സര്വീസ് കമ്മിഷന്, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്ട്ട്മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറല് ഓഫിസ് എന്നിവിടങ്ങളില് ഓഫിസ് അറ്റന്ഡന്റ്, കേരള ഹയര് സെക്കന്ഡറി വിദ്യാഭ്യാസ വകുപ്പില് (പത്തനംതിട്ട ജില്ല) ലബോറട്ടറി അസിസ്റ്റന്റ്, ഓയില് പാം ഇന്ത്യ ലിമിറ്റഡില് പവര് പ്ലാന്റ് അസിസ്റ്റന്റ്, ഓയില് പാം ഇന്ത്യ ലിമിറ്റഡില് ബോയിലര് അറ്റന്ഡര് തസ്തികകളിലേക്കാണ് സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
University News
ഫീസ് അടയ്ക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 15 വരെ നീട്ടി
വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ (സിഡിഒഇ.) 2026 - 2027 അധ്യയന വർഷം ( 2026 ഓഗസ്റ്റ് സെഷൻ ) ആരംഭിക്കുന്ന ഓൺലൈൻ എംബിഎ ( ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) പ്രോഗ്രാം പ്രവേശനത്തിന് നിലവിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുൾപ്പെട്ട വിദ്യാർഥികൾക്കും ഒക്ടോബർ 12-ന് വൈകിട്ട് 04.00 മണി വരെ സ്പോട്ട് അഡ്മിഷൻ മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കും ഫീസടച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 15 വരെ നീട്ടി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ cdoe.uoc.ac.in . ഇ-മെയിൽ : [email protected] , ഫോൺ : 0494 2407356, 2660600 ( സുവേഗ ).
എംപിഎഡ് സ്പോട്ട് അഡ്മിഷൻ
ഫിസിക്കൽ എജ്യൂക്കേഷൻ പഠനവകുപ്പിലെ എംപിഎഡ് പ്രോഗാമിന് ഒഴിവുളളസീറ്റുകളിലേക്ക് ഒകോടോബർ 14-ന് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ (പകർപ്പുകളോടൊപ്പം), സംവരണാനുകൂല്യത്തിനുള്ള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ്, ഫീസ് തുക ( ഓൺലൈൻ പെയ്മെന്റ് ) എന്നിവ സഹിതം രാവിലെ ഒമ്പതിന് സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9497215761.
ഫിനാൻസ് കമ്മിറ്റി തെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
സിൻഡിക്കേറ്റ് മണ്ഡലത്തിൽ നിന്നുള്ള ഒരു അംഗത്തെ ഫിനാൻസ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടർപട്ടിയുടെ പകർപ്പ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. വോട്ടർപട്ടികയിൽ തിരുത്തലുകളൊ കൂട്ടിച്ചേർക്കലുകളൊ ഒഴിവാക്കലുകളൊ ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ റിട്ടേണിങ് ഓഫീസറെ അറിയിക്കാം.
പരീക്ഷാഅപേക്ഷ
ഒന്നാം സെമസ്റ്റർ ബിവോക്. (സിയുഎഫ് വൈവിപി. - 2025, 2026 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 29 വരെയും 270 രൂപ പിഴയോടെ നവംബർ 02 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 14 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംടിഎ. (സിസിഎസ്എസ്. - 2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
University News
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒമ്പതാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളജിൽ 28 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഒക്ടോബർ 2026 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ/സപ്ലിമെൻറ്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഒക്ടോബർ 26, വൈകുനേരം അഞ്ചിന്.
തത്സമയ പ്രവേശനം
പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിലെ വിഷ്വൽ ആർട്സ് ആൻഡ് ഡിസൈൻ ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് തത്സമയ പ്രവേശനം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ലാസ്യ കോളജുമായി ബന്ധപ്പെടുക. ഫോൺ: +91-9847260010. +91-4972800976; [email protected].
University News
2026 നവംബർ 04 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ FYUGP (2024 അഡ്മിഷൻ) നവംബർ 2026 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ 2026 ജൂണിൽ നടത്തിയ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2024-2026 ബാച്ച്) (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ SLCM പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.
2026 ജൂണിൽ നടത്തിയ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ - 2024 - 2026 ബാച്ച് & സപ്ലിമെന്ററി 2023 - 2025 ബാച്ച്) (സിഎസ്എസ്, കാര്യവട്ടം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2026 ജനുവരിയിലെ നോട്ടിഫിക്കേഷൻ പ്രകാരം നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎഡ് (രണ്ടു വർഷ കോഴ്സ് - 2020 സ്കീം), രണ്ടാം സെമസ്റ്റർ ബിപിഎഡ് (നാലു വർഷ ഇന്റഗ്രേറ്റഡ് കോഴ്സ്- 2011 സ്കീം), എംപിഇ പ്രീവിയസ് ഇയർ മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2026 ജൂലൈയിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് & മാനേജ്മെന്റ് (356) പ്രാക്ടിക്കൽ പരീക്ഷകൾ ഇന്നു മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Education
തിരുവനന്തപുരം: ബിഎസ്സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 10 ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഇന്നു വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി കോഴ്സ്/ കോളജ് ഓപ്ഷനുകൾ സമർപ്പിക്കാം.
അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളജുകളിൽ 13നകം പ്രവേശനം നേടണം. മുൻ അലോട്ട്മെന്റുകൾ വഴി ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിയവർ ഇതിൽ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പങ്കെടുപ്പിക്കില്ല.
വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
CAREER DEEPIKA
തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ റെസിഡന്റ് സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 19. വെബ്സൈറ്റ്: www.rcctvm.gov.in.
Education
തിരുവനന്തപുരം: സർക്കാർ / എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന ‘കെടാവിളക്ക്’ സ്കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി.
സ്കൂളിൽനിന്നും www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഡാറ്റ എൻട്രി നടപടി പൂർത്തിയാക്കാം. വിവരങ്ങൾക്കു പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫിസുകളിൽ ബന്ധപ്പെടണം.
Education
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായങ്ങളിലെ വിദ്യാർഥികൾക്കായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, സിഎംഎ, സിഎസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദ-ബിരുദാനന്തര പഠനം, പിഎച്ച്ഡി ഗവേഷണം തുടങ്ങിയ വിഭാഗങ്ങളിലാണ് സ്കോളർഷിപ്പ് ലഭിക്കുക.
അപേക്ഷകൾ ഒക്ടോബർ എട്ട് മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ ഏഴ്. വിവരങ്ങൾക്ക്: www. kswcfc.org.
Education
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ‘ഓൺലൈൻ ഡിജിറ്റൽ ആർക്കൈവ് ’ പദ്ധതിയിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ചരിത്രം, മലയാളം വിഷയങ്ങളിൽ ബിരുദം / ബിരുദാനന്തര ബിരുദമാണ് യോഗ്യത.
വിശദമായ ബയോഡാറ്റ സഹിതം [email protected] ഇമെയിൽ വിലാസത്തിൽ അഞ്ചിനകം അപേക്ഷിക്കണം. ‘Application for Internship - Online Digital Archive Project’ എന്ന് ഇ-മെയിലിന്റെ സബ്ജക്റ്റിൽ രേഖപ്പെടുത്തണം.
Kerala
തിരുവനന്തപുരം: യുഡിഎഫിലും കോണ്ഗ്രസ് പാർട്ടിക്കുള്ളിലും കഴിഞ്ഞ നാലു മാസമായി പുകയുന്ന അസ്വസ്ഥതയാണ് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശിന്റെ തുറന്നു പറച്ചിലിലൂടെ ഇന്നലെ പൊട്ടിത്തെറിയിൽ കലാശിച്ചത്.
സർക്കാരിൽ പാർട്ടിക്കും മുന്നണിക്കും റോളില്ലെന്ന് ഏറെ നാളായി കോണ്ഗ്രസ് നേതാക്കൾ രഹസ്യമായി പറഞ്ഞു നടന്നതാണ് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ് തന്നെ പത്രസമ്മേളനം വിളിച്ചു വെടിപൊട്ടിച്ചതോടെ പരസ്യമായത്.
പാർട്ടിയിലും മുന്നണിയിലും ഒരു ചർച്ചയും നടക്കുന്നില്ലെന്നും മുഖ്യമന്ത്രി സ്വന്തം ഇഷ് ടപ്രകാരം എല്ലാം നടത്തുകയാണെന്നുമായിരുന്നു അടൂർ പ്രകാശിന്റെ തുറന്നു പറച്ചിൽ. അടൂർ പ്രകാശിന്റെ തുറന്നു പറച്ചിലിനു പിന്നാലെ നേതാക്കൾ പക്ഷം പിടിച്ചു രംഗത്ത് എത്തിയതോടെ കൂടുതൽ പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
കഴിഞ്ഞ ദിവസം സാംസ്കാരിക സ്ഥാപന അധ്യക്ഷൻമാർ അടക്കമുള്ളവരെ പ്രഖ്യാപിച്ചപ്പോൾ തന്നെ കോണ്ഗ്രസ് ഉന്നത തലത്തിൽ ഏറെ അസ്വസ്ഥത രൂപപ്പെട്ടിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇതിൽ ചില പേരുകളോടു വിയോജിപ്പുണ്ടായിരുന്നു. ഇതാണ് വിയോജിപ്പുകൾ പാർട്ടി യോഗത്തിൽ ചർച്ച ചെയ്യുമെന്നും പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പുറത്തു പറയില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞത്.
ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ മുസ്ലിം ലീഗിന്റെ ആറാം കാബിനറ്റ് പദവി കൂടി പുറത്തു വന്നതോടെയാണ് ഇതു പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. എല്ലാ വിഭാഗത്തേയും തൃപ്തിപ്പെടുത്തി അനുരജ്ഞനത്തിലൂടെ കാബിനറ്റ് പദവി പ്രഖ്യാപിച്ചിരുന്നെങ്കിൽ പ്രതിസന്ധിയിലേക്കു നീങ്ങില്ലായിരുന്നുവെന്നും ഒരു വിഭാഗം പറയുന്നു.
വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാർക്കെതിരേ യുവമോർച്ചയും ഡിവൈഎഫ്ഐയും തടയലും ആക്രമണവും സംസ്ഥാന വ്യാപകമായി നടത്തുന്നതിനിടെയാണ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി യുഡിഎഫ് കണ്വീനർ തന്നെ രംഗത്ത് എത്തിയത്. മന്ത്രിമാർക്കെതിരേയുള്ള കരിങ്കൊടി സമരത്തിലേക്ക് പ്രതിപക്ഷ പാർട്ടികളെ പ്രകോപിപ്പിച്ചതിൽ പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾക്കു പങ്കുണ്ടോയെന്ന സംശയവും ഔദ്യോഗിക പക്ഷം ഉന്നയിക്കുന്നു.
Education
തിരുവനന്തപുരം: സെപ്റ്റംബർ 2026 കെടെറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഏഴുവരെ നീട്ടി.
സമർപ്പിച്ച അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഏഴുവരെ https://ktet.kerala.gov.in ലെ കാൻഡിഡേറ്റ് ലോഗിൻ മുഖേന തിരുത്താം.
Education
തിരുവനന്തപുരം: 12ന് ആരംഭിക്കുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകളുടെ ഫീസ് സൂപ്പർ ഫൈനോടെ അടയ്ക്കേണ്ട അവസാന തീയതി അഞ്ച് വരെ നീട്ടി.
Education
തിരുവനന്തപുരം: കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (കിറ്റ്സ്) അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ‘യുഎൻ ടൂറിസത്തിന്റെ അക്കാദമിക് അംഗീകാരമായ ടെഡ്ക്വാൾ’ അംഗീകാരം ലഭിച്ചു.
കിറ്റ്സിന്റെ എംബിഎ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിനാണ് അംഗീകാരം. ടെഡ്ക്വാൾ മൂല്യനിർണയത്തിൽ ആകെ 78.7 വിജയശതമാനം നേടി മികച്ച പ്രകടനമാണ് കിറ്റ്സ് കാഴ്ചവച്ചത്.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ്-മെട്രിക് കോഴ്സുകളിൽ പഠനം നടത്തുന്ന ഒഇസി- എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം.
നിലവിൽ ഒഇസി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഒഇസി-എസ്ടി വിഭാഗങ്ങൾക്കും ബാധകമാണ്.
https:// egrantz. kerala.gov.in/ ലൂടെ ഡിസംബർ 31നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471 2727379.
Education
തിരുവനന്തപുരം: സർക്കാർ സ്കൂൾ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2026-27 സാമ്പത്തിക വർഷം മാർഗദീപം സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 15നു വൈകുന്നേരം അഞ്ചുവരെ നീട്ടി.
സ്ഥാപനങ്ങൾ വെരിഫിക്കേഷൻ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 19 രാത്രി 11 വരെ. വിവരങ്ങൾക്ക്: www.margadeepam. kerala. gov.in, 0471-2300524.
Education
തിരുവനന്തപുരം: ഡൽഹി പൊലിസ്, കേന്ദ്ര സായുധ സേന പൊലിസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി സെപ്റ്റംബർ 30 രാത്രി 11. വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.gov.in.
Education
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ പ്രഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 15 വരെ എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ ഓൺലൈൻ മുഖേനയോ, വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്ടോബർ 18ന് മുമ്പ് ചെയ്യണം.
സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസും വിജഞാപനവും എൽബിഎസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റിലുണ്ട്.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർസെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർഥികളെ തെരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക്: 0471—2560361, 362, 363, 364.
Education
കൊച്ചി: സര്ക്കാര് സ്ഥാപനമായ കെല്ട്രോണിന്റെ നോളജ് സെന്ററില് സര്ക്കാര് അംഗീകൃതവും നോര്ക്ക അറ്റസ്റ്റേഷനു യോഗ്യവുമായ ഡിപ്ലോമ ഇന് കംപ്യൂട്ടര് ഹാര്ഡ്വേര് ആന്ഡ് നെറ്റ്വര്ക്ക് മെയിന്റനന്സ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, പിഎസ്സി നിയമനങ്ങള്ക്ക് യോഗ്യമായ പിജിഡിസിഎ, സിഎ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങള്ക്ക് ഫോൺ: 04842971400.
Kerala
കൊല്ലം: വലിയ തീരദേശവും കായലുകളുമൊക്കെയുള്ള കേരളത്തിന് ബ്ലൂ ഇക്കോണമിയില് വലിയ സാധ്യതയുണ്ടെന്നും മത്സ്യോത്പാദനം, സംസ്കരണം, പാക്കേജിംഗ്, ബ്രാന്ഡിംഗ്, കയറ്റുമതി തുടങ്ങിയ മേഖലകളില് സഹകരണരംഗത്തിന്റെ സാധ്യതകള് പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ.
നാഷണല് കോഓപ്പറേറ്റീവ് കണ്സ്യൂമേഴ്സ് ഫെഡറേഷന് (എന്സിസിഎഫ്) സഹകരണത്തിലൂടെ സമൃദ്ധി എന്ന സന്ദേശവുമായി കൊല്ലം പവിത്രം കണ്വന്ഷന് സെന്ററില് സംഘടിപ്പിച്ച വനിതാ ശക്തീകരണത്തിന് ദിശ പകരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ വ്യവസ്ഥാപിതമായ സഹകരണ പ്രസ്ഥാനങ്ങള് പ്രവര്ത്തിച്ചിരുന്ന പ്രദേശങ്ങളാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും. 23000ത്തിലധികം സഹകരണപ്രസ്ഥാനങ്ങള് നല്ല നിലയില് പ്രവൃത്തിക്കുന്ന സംസ്ഥാനമാണ് കേരളം. സഹകരണമേഖലയുടെ ഉന്നമനത്തിന് എല്ലാവിധ സഹകരണങ്ങളും നല്കാന് കേന്ദ്രം തയാറാണെന്നും കേരളത്തിന്റെ സഹകരണമന്ത്രി ഡല്ഹിയിലെത്തി ഈ വിഷയത്തില് ചര്ച്ച നടത്തണമെന്നും അമിത് ഷാ പറഞ്ഞു.
സഹകരണമേഖലയിലൂടെയുള്ള വിത്ത് വിതരണം, സ്കൂള് കുട്ടികള്ക്കുള്ള നാഫെഡ് കല്യാണ് സ്കോളര്ഷിപ്പ് വിതരണം, വനിതം ഷീ മാര്ട്ട് ഉദ്ഘാടനം, ഭാരത് ആട്ട, അരി എന്നിവയുടെ വിതരണോദ്ഘാടനം എന്നിവ കേരളത്തില് വന്ന് നിര്വഹിക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു സഹകരണപ്രസ്ഥാനം നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിന് കൈകോര്ക്കുന്നതില് വലിയ സന്തോഷമുണ്ടെന്ന് സഹകരണ മന്ത്രി എം. ലിജു പറഞ്ഞു.
ഡിജിറ്റല് സംവിധാനങ്ങളിലേക്കുള്ള മാറ്റം, സുതാര്യത, പ്രഫഷണല് നേതൃത്വം എന്നിവയാണ് കേരളത്തിന്റെ സഹകരണമേഖലയ്ക്ക് ഇനി ആവശ്യമെന്നും കേരളത്തിന്റെ സഹകരണമേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും അഭ്യര്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയായി. സഹകരണ മേഖലയില് ശക്തമായ മുന്നേറ്റമുണ്ടാക്കുന്നതിനുള്ള ഇടപെടലുകളാണ് കേന്ദ്ര സര്ക്കാര് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി പി.സി. വിഷ്ണുനാഥ്, എന്.കെ. പ്രേമചന്ദ്രന് എംപി, രാജീവ് ചന്ദ്രശേഖര് എംഎല്എ, എന്സിസിഎഫ് ചെയര്മാന് വിശാല് സിംഗ്, മാനേജിംഗ് ഡയറക്ടര് ആനി ജോസഫ് ചന്ദ്ര എന്നിവര് ചടങ്ങില് പങ്കെടുത്തു.
Education
തിരുവനന്തപുരം: ബിഎസ്സി നഴ്സിംഗ്, അലൈഡ് ഹെൽത്ത് ആന്ഡ് കെയർ ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 28ന് നടത്തും.
www. lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓൺലൈനായി കോഴ്സ്/ കോളജ് ഓപ്ഷനുകൾ സമർപ്പിക്കുന്നതിനുള്ള സമയം 27 വരെ നീട്ടി.
മുൻ അലോട്ട്മെന്റുകൾ വഴി ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിയവർക്ക് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം ആവശ്യമാണ്. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre. kerala.gov.in
National
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷകരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വൻ വർധനയുണ്ടായതായി റിപ്പോർട്ട്. എന്നാൽ ബിരുദം പൂർത്തിയാക്കുന്ന ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങളോ അക്കാദമിക് സുരക്ഷിതത്വമോ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ കണക്കുകൾ പ്രകാരം 2014-15ൽ 1.17 ലക്ഷമായിരുന്ന പിഎച്ച്ഡി പ്രവേശനം 2023-24ൽ 3.44 ലക്ഷമായി ഉയർന്നു.
ഗവേഷകരുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർധനയുണ്ടായെങ്കിലും, യോഗ്യത പൂർത്തിയാക്കുന്നവർക്കുള്ള തൊഴിൽ സാധ്യതകൾ വളരെ പരിമിതമാണ്. അക്കാദമിക് മേഖലയിലെ താത്കാലിക തസ്തികകളും കുറഞ്ഞ വേതനവുമാണ് പലരെയും പ്രതിസന്ധിയിലാക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള മുൻനിര സ്ഥാപനങ്ങളിൽ പോലും ഗസ്റ്റ് ഫാക്കൽറ്റികൾക്ക് നിശ്ചിത വേതനം മാത്രമാണ് ലഭിക്കുന്നത്. സ്ഥിരമായ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളുടെ കുറവും, പോസ്റ്റ്-ഡോക്ടറൽ അവസരങ്ങളുടെ പരിമിതിയും കാരണം പല ഗവേഷകരും പഠനത്തിനു ശേഷം കോർപറേറ്റ് മേഖലയിലേക്കോ, വിദേശത്തേക്കോ പോകാൻ നിർബന്ധിതരാകുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എംഫിൽ കോഴ്സുകൾ നിർത്തലാക്കിയതും, യുജിസിയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) തുക ഉയർത്തിയതും കൂടുതൽ വിദ്യാർഥികളെ ബിരുദാനന്തര ബിരുദത്തിനുശേഷം പിഎച്ച്ഡിയിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ, വനിതാ ഗവേഷകരുടെ എണ്ണത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. 2014-15ൽ 47,700 ആയിരുന്ന വനിതകളുടെ എണ്ണം 2023-24 ഓടെ 1.71 ലക്ഷമായി ഉയർന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ പോലും സർക്കാർ തലത്തിലുള്ള പ്രതിഫലം കുറവായതിനാൽ യുവാക്കൾ വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അധ്യാപക തസ്തികകളെ മാത്രം പ്രധാന ലക്ഷ്യമായി കാണുന്ന പരമ്പരാഗത രീതിക്കു മാറ്റം വരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം. വ്യവസായ മേഖല, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുമായി ഗവേഷണങ്ങളെ ബന്ധിപ്പിക്കുകയും പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പുകൾ വർധിപ്പിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഗവേഷണ വിപ്ലവം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഉപകരിക്കൂ എന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സിബിഎസ്ഇ/ ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി-എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒഇസി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിൽ 2026-27 വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കി.
സ്കൂളുകളിൽ നിന്നും www.egrantz.kerala.gov.in പോർട്ടലിലൂടെ ഡാറ്റ എൻട്രി നടപടികൾ ഒക്ടോബർ 20 നകം പൂർത്തിയാക്കണം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Education
കേരളത്തിലെ സര്ക്കാര് / എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്ഥികള്ക്ക് നാഷണല് മീന്സ്-കം-മെറിറ്റ് സ്കോളര്ഷിപ് (എന്എംഎംഎസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി 30.
സ്വന്തമായോ പ്രിന്സിപ്പല് വഴിയോ അപേക്ഷ സമര്പ്പിക്കണം. ഫീസില്ല. അപേക്ഷ സമര്പ്പിച്ചതിനുശേഷം പ്രിന്റും അനുബന്ധരേഖകളും വെരിഫിക്കേഷനായി പ്രിന്സിപ്പലിനു സമര്പ്പിക്കണം. ഹാര്ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല. കേന്ദ്രീയ, ജവാഹര്, നവോദയ, സിബിഎസ്ഇ, റസിഡന്ഷ്യല്, മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികളെ പരിഗണിക്കില്ല.
കേരളത്തിലെ 3473 കുട്ടികള്ക്ക് ഓരോ വര്ഷവും സ്കോളര്ഷിപ് കിട്ടും. പരീക്ഷയില് അര്ഹത നേടുന്നവര്ക്ക് 9 മുതല് 12 വരെ ക്ലാസുകളില് പഠിക്കുമ്പോള് പ്രതിവര്ഷം 12,000 രൂപ വീതം സ്കോളര്ഷിപ് ലഭിക്കും. പഠനം തുടര്ന്നും സര്ക്കാര് / എയ്ഡഡ് സ്കൂളില്ത്തന്നെയാകണം.
ഒന്പതാം ക്ലാസിലെ വാര്ഷിക പരീക്ഷയില് 55% മാര്ക്ക് നേടിയാലേ പത്തില് സ്കോളര്ഷിപ് തുക ലഭിക്കൂ. ഇതുപോലെ 10ല് 60%, 11ല് 55% എന്ന ക്രമത്തില് മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര്ക്ക് 5% ഇളവുണ്ട്. പരീക്ഷയിലെ ഗ്രേഡുകള് ശതമാനമായി മാറ്റേണ്ട രീതി അറിയിപ്പിലുണ്ട്. 2025-26 അധ്യയനവര്ഷം ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയില് 55% എങ്കിലും മാര്ക്ക് വേണം. പട്ടികവിഭാഗത്തിന് 50% മതി. രക്ഷിതാക്കളുടെ വാര്ഷികവരുമാനം മൂന്നര ലക്ഷം രൂപ കവിയരുത്.
നവംബര് ഏഴിനാണ് സ്കോളര്ഷിപ്പ് പരീക്ഷ. ഒഎംആര് ശൈലിയിലുള്ള പരീക്ഷയ്ക്ക് 90 മിനിറ്റ് വീതമുള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ഓരോന്നിലും 90 മള്ട്ടിപ്പിള് ചോയ്സ് ചോദ്യങ്ങള്. രണ്ടു ഭാഗങ്ങള്ക്കും ചേര്ത്ത് 40% എങ്കിലും മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര് 32%.
Education
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു.
ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്സ് വിജയിച്ചു. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.
Leader Page
വ്യക്തിത്വത്തിന്റെ പൂർണതയ്ക്കും സാമൂഹികമായ പരിവർത്തനത്തിനും മാനവരാശി കണ്ടെത്തിയ ഏറ്റവും ശക്തമായ ഉപാധിയാണ് വിദ്യാഭ്യാസം. പാഠപുസ്തകങ്ങളിലെ അറിവ് പകർന്നുനൽകുന്നതിലും പരീക്ഷകൾ നടത്തുന്നതിലും ഒതുങ്ങുന്ന ഒന്നല്ല വിദ്യാലയങ്ങളുടെ ധർമം എന്ന് തലമുറകളായി നാം തിരിച്ചറിയുന്നുണ്ട്. ജീവിതത്തെ നേരിടാനും കർമനിരതരാകാനും പൗരബോധവും നേതൃപാടവവും ഉള്ളവരായി സമൂഹത്തോട് ഉത്തരവാദിത്വമുള്ള പങ്കാളികളാകാനും നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക എന്ന മഹത്തായ ദൗത്യമാണ് വിദ്യാലയങ്ങൾക്കുള്ളത്.ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഈ ഉത്തരവാദിത്വത്തിന്റെ ആഴവും പരപ്പും വർധിച്ചിരിക്കുന്നു. സാങ്കേതികവിദ്യയുടെ വിസ്മയകരമായ കുതിച്ചുചാട്ടവും മാറുന്ന സാമൂഹിക യാഥാർഥ്യങ്ങളും, സങ്കീർണമാകുന്ന സാമ്പത്തികഘടനകളും കേവലം പരീക്ഷകൾക്കപ്പുറം വളരുന്ന ഒരു വിദ്യാഭ്യാസക്രമത്തെ ആവശ്യപ്പെടുന്നു.
►മാറ്റത്തിനായുള്ള നവരീതി
ഭാരതത്തിന്റെ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ നവീനമായ ഉൾക്കാഴ്ചയാണ് പ്രതിഫലിപ്പിക്കുന്നത്. മനഃപാഠമാക്കലിലും വിജ്ഞാനഭാരത്തിലും കുരുങ്ങിക്കിടന്ന പഴയ രീതികളിൽ നിന്ന് മാറി, വിദ്യാർഥികേന്ദ്രീകൃതവും മൂല്യാധിഷ്ഠിതവും വൈവിധ്യമാർന്ന വിഷയങ്ങളെ സമന്വയിപ്പിക്കുന്നതുമായ ഒരു നവരീതിയെ അത് മുന്നോട്ടുവയ്ക്കുന്നു. കേവലമായ പരീക്ഷാവിജയത്തിനപ്പുറം ബൗദ്ധികമായ വളർച്ചയും ധാർമികമായ അവബോധവും സർഗാത്മകതയും ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള ശേഷിയും ആജീവനാന്ത പഠനത്വരയും ചേരുമ്പോഴേ വിദ്യാഭ്യാസം സാർഥകമാകൂ എന്ന ദർശനമാണ് ഇതിന്റെ കാതൽ.
പരമ്പരാഗത വിദ്യാഭ്യാസ മാതൃകകൾ വരുത്തിവച്ച വലിയൊരു പോരായ്മയുണ്ട്; എല്ലാ കുട്ടികളും ഒരേ രീതിയിൽ വളരണമെന്നും അവർക്ക് ഒരേ തരത്തിലുള്ള അനുഭവങ്ങൾ നൽകിയാൽ മതിയെന്നുമുള്ള തെറ്റായ ധാരണയാണത്. ഒരേ പാഠങ്ങൾ ഒരേ വേഗത്തിൽ പഠിച്ച്, സാർവത്രികമായ പരീക്ഷകളിലൂടെ ഒരേ അളവുകോൽവച്ച് എല്ലാവരുടെയും കഴിവ് അളക്കപ്പെടണം എന്ന് നാം ശഠിച്ചുപോന്നു.
ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പൊതുവായ ഒരു ക്രമമുണ്ടാക്കാൻ സഹായിക്കുമെങ്കിലും, അത് വിസ്മരിച്ചുകളയുന്ന ഒരു അടിസ്ഥാന സത്യമുണ്ട്. ഓരോ കുട്ടിയും പഠിക്കുന്നത് ഓരോ രീതിയിലാണ്.
ഓരോ ക്ലാസ്മുറിയും വ്യത്യസ്തമായ കഴിവുകളും താല്പര്യങ്ങളും അഭിലാഷങ്ങളുമുള്ള കുരുന്നുകളാൽ സമൃദ്ധമാണ്. ചിലർ ശാസ്ത്രചിന്തയിലും യുക്തിബോധത്തിലും മികവു പുലർത്തുമ്പോൾ മറ്റുചിലർ ഭാഷയിലും സർഗാത്മകതയിലും നേതൃപാടവത്തിലും ചിത്രകലയിലും സ്പോർട്സിലും സാമൂഹിക ഇടപെടലുകളിലും പുതിയ ആശയങ്ങളുടെ നിർമിതിയിലുമാണ് തിളങ്ങുന്നത്.
വിജയത്തെ സങ്കുചിതമായ ഒരൊറ്റ അളവുകോൽകൊണ്ട് മാത്രം അളക്കുമ്പോൾ, മനുഷ്യപ്രതിഭയുടെ അമൂല്യമായ പല തലങ്ങളും നാം കാണാതെപോകുന്നു.
സമകാലിക വിദ്യാഭ്യാസ മനഃശാസ്ത്രവും പഠനഗവേഷണങ്ങളും ഈ വൈവിധ്യത്തെ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് അടിവരയിടുന്നത്. ഓരോ കുട്ടിയുടെയും വ്യത്യസ്തതകളെ തിരിച്ചറിയുകയും അവർക്ക് പൂർണതയിലെത്താനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് യഥാർഥ പഠനവേദി എന്ന് മനഃശാസ്ത്രവും വൈജ്ഞാനിക ശാസ്ത്രവും നമ്മെ ഓർമിപ്പിക്കുന്നു.
►വായനയും സംവാദങ്ങളും
ഇന്ന് വിരൽത്തുമ്പിലെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെയും അറിവുകൾ നിമിഷനേരംകൊണ്ട് ലഭ്യമാകുന്നു. എങ്കിലും, വിവരശേഖരണവും യഥാർഥ വിദ്യാഭ്യാസവും ഒന്നാണെന്ന് നാം തെറ്റിദ്ധരിക്കരുത്. വായനയും ചിന്തയും ആഴത്തിലുള്ള മനനവും ഇന്നും വിജ്ഞാനവികാസത്തിന്റെ ആധാരശിലകളാണ്. നിരന്തരമായ വായനാശീലവും മഹത്തായ ആശയങ്ങളുമായുള്ള സംവാദങ്ങളും മാത്രമേ മനുഷ്യന്റെ ചിന്താശേഷിയെ ആഴമുള്ളതാക്കൂ. സാങ്കേതികവിദ്യ കൊടികുത്തിവാഴുന്ന ഇക്കാലത്തും കുഞ്ഞുങ്ങളിൽ വായനയുടെ വസന്തം വിടർത്തേണ്ട ചുമതല വിദ്യാലയങ്ങൾക്കുണ്ട്. ഓർമയിൽ എത്രമാത്രം വിവരങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകരുത് ഇനി വിദ്യാഭ്യാസത്തിന്റെ മൂല്യനിർണയം. ആർജിച്ച ജ്ഞാനത്തെ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ എത്രത്തോളം അർഥപൂർണമായി പ്രയോഗിക്കാൻ കഴിയുന്നു എന്നതിലാണ് കാര്യം.
►ശേഷ്യധിഷ്ഠിത വിദ്യാഭ്യാസം
ഈ തിരിച്ചറിവാണ് ‘ശേഷ്യധിഷ്ഠിത വിദ്യാഭ്യാസ’ത്തിലേക്ക് നമ്മെ നയിക്കുന്നത്. ജീവിതത്തിലും സമൂഹത്തിലും വിജയകരമായി പങ്കുചേരാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും മനോഭാവവും മൂല്യങ്ങളും വളർത്തിയെടുക്കുക എന്നതാണ് ഈ രീതിയുടെ ലക്ഷ്യം.
വിമർശനാത്മകമായ ചിന്ത, സർഗാത്മകത, ആശയവിനിമയശേഷി, പ്രശ്നപരിഹാരപാടവം, വിശകലനശേഷി, ഡിജിറ്റൽ സാക്ഷരത, വൈകാരിക പക്വത, നേതൃത്വഗുണം, തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തി, സാമൂഹിക ഉത്തരവാദിത്വം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഭാവികാലത്തിന് അനുയോജ്യമായ ഇത്തരം സവിശേഷ ശേഷികൾ വളർത്തിയെടുക്കുന്നതിനാണ് അന്താരാഷ്ട്ര വിദ്യാഭ്യാസവേദികൾ ഇന്ന് പ്രാധാന്യം നൽകുന്നത്. ആഴത്തിലുള്ള ധാരണയ്ക്കും അനുഭവങ്ങളിലൂടെയുള്ള പഠനത്തിനും ശേഷികളെ വിലയിരുത്തുന്ന മൂല്യനിർണയത്തിനും ദേശീയ വിദ്യാഭ്യാസ നയം ഊന്നൽനൽകുന്നത് ഇതുകൊണ്ടാണ്.
സാമർഥ്യത്തിനൊപ്പംതന്നെ പ്രധാനമാണ് സ്വഭാവരൂപീകരണവും. ധാർമികതയുടെ തകർച്ചയും സാമൂഹിക ഉത്തരവാദിത്വമില്ലായ്മയും വിശ്വാസ്യതയില്ലായ്മയും സമകാലിക സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളാണ്. കേവലമായ അക്കാദമിക മികവ് ഒരാളെ നല്ലൊരു പൗരനാക്കി മാറ്റിക്കൊള്ളണമെന്നില്ല. സ്വഭാവശുദ്ധിയില്ലാത്ത സാമർഥ്യം ലക്ഷ്യബോധമില്ലാത്ത അറിവിനെ മാത്രമേ സൃഷ്ടിക്കൂ. അത് മനുഷ്യന് ആപത്താണ്. അതുകൊണ്ട്, സത്യസന്ധത, സഹാനുഭൂതി, ഉത്തരവാദിത്വബോധം, പരസ്പര ബഹുമാനം, കാരുണ്യം, പൊതുനന്മയോടുള്ള പ്രതിബദ്ധത തുടങ്ങിയ ഉന്നതമായ മാനുഷികമൂല്യങ്ങൾ മനഃപൂർവം കുട്ടികളിൽ നട്ടുപിടിപ്പിക്കേണ്ടതുണ്ട്.
►ഭാവിയിലെ തൊഴിൽ
ഭാവിയിലെ തൊഴിൽമേഖലയും സാമൂഹികാന്തരീക്ഷവും ഇന്നത്തേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ബയോടെക്നോളജി, പുനരുപയോഗ ഊർജം തുടങ്ങിയ നവീന സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിക്കുകയാണ്. മാറ്റങ്ങളോട് ഇണങ്ങിച്ചേരാനുള്ള സന്നദ്ധത, നിരന്തരമായ പഠനം, ബഹുമുഖ വിഷയങ്ങളിലുള്ള അറിവ്, മനുഷ്യകേന്ദ്രീകൃതമായ കഴിവുകൾ എന്നിവയ്ക്കാണ് വരുംകാലത്ത് കൂടുതൽ മൂല്യമുണ്ടാകുക എന്ന് തൊഴിൽപഠനങ്ങൾ വ്യക്തമാക്കുന്നു.
ആരോഗ്യമുള്ള ഒരു സമൂഹത്തിന് പലവിധത്തിലുള്ള പ്രതിഭകൾ ആവശ്യമാണ്. അറിവിന്റെ അതിരുകൾ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞരും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭകരും സംസ്കാരത്തെ സമ്പന്നമാക്കുന്ന കലാകാരന്മാരും തലമുറകളെ പ്രചോദിപ്പിക്കുന്ന അധ്യാപകരും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന എൻജിനീയർമാരും സ്ഥാപനങ്ങൾക്ക് കരുത്തുപകരുന്ന ധർമിഷ്ഠരായ നേതാക്കളും സാമൂഹിക സൗഹാർദം കാത്തുസൂക്ഷിക്കുന്ന കരുണയുള്ള പൗരന്മാരും നമുക്ക് വേണം.
Kerala
തിരുവനന്തപുരം: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം സർക്കാർ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാമന്ത്രി വി. ശിവൻകുട്ടി. യാതൊരുവിധ അക്കാഡമിക് ചർച്ചകളും നടത്താതെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും, ഇത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് വലിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മിനിമം മാർക്ക് സംവിധാനം ഇല്ലാതാകുന്നതോടെ കുട്ടികൾക്ക് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന പ്രത്യേക പഠന പിന്തുണാ ക്ലാസുകളും നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾ പോലും പത്താം ക്ലാസിൽ എ പ്ലസ് നേടുന്നുവെന്ന വ്യാപകമായ വിമർശനം ഉയർന്നപ്പോഴാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാർഥികളുടെ നിലവാരം ഉയർത്താൻ മിനിമം മാർക്ക് സംവിധാനം കൊണ്ടുവന്നത്.
ആദ്യം എട്ടാം ക്ലാസിലും പിന്നീട് ഒമ്പതാം ക്ലാസിലും ഇത് കർശനമായി നടപ്പിലാക്കിയിരുന്നു. വിദ്യാർഥികളെ കൈപിടിച്ച് ഉയർത്താൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയതും ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതുമായ ഈ മാതൃകാപരമായ പദ്ധതിയാണ് ഇപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ പിൻവലിച്ചിരിക്കുന്നത്.
സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കുന്നതോടെ പരീക്ഷയിൽ വെറും അഞ്ച് മാർക്ക് നേടിയാൽ പോലും വിജയിക്കാം എന്ന അപകടകരമായ അവസ്ഥയിലേക്ക് കുട്ടികളെ തള്ളിവിടുകയും വിദ്യാർഥികളുടെ ഭാവിവച്ച് പന്താടുകയുമാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
Kerala
കൊച്ചി: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനപുരോഗതിയും സ്കൂളുകളുടെ അക്കാദമിക പ്രവര്ത്തനങ്ങളും ഡിജിറ്റല് സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നതിനായി ‘താരാപഥം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മപദ്ധതിയുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്.
കൈറ്റ് മുഖേന നടപ്പാക്കുന്ന പദ്ധതിയില് സമ്പൂര്ണ ഓണ്ലൈന് സ്കൂള് മാനേജ്മെന്റ് സിസ്റ്റം, സമഗ്ര ഡിജിറ്റല് വിഭവ പോര്ട്ടല്, വിദ്യാര്ഥികളുടെ മെന്ററിംഗ് വിവരങ്ങള് രേഖപ്പെടുത്തുന്ന സഹിതം പോര്ട്ടല് എന്നിവ ഏകോപിപ്പിക്കും. നിര്മിതബുദ്ധി (എഐ) സാങ്കേതികവിദ്യയും സൈബര് സുരക്ഷാ പ്രോട്ടോകോളും പദ്ധതിയുടെ ഭാഗമാണ്.
സമ്പൂര്ണ എസ്എസ്ഒ സംവിധാനത്തിലൂടെ ഒറ്റ ലോഗിനില് പ്രധാന ഓണ്ലൈന് ആപ്ലിക്കേഷനുകളിലേക്കു പ്രവേശിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്, അംഗീകൃത അണ് എയ്ഡഡ് സ്കൂളുകള് എന്നിവയുടെ വിവരങ്ങളും സമ്പൂര്ണയില് ഉള്പ്പെടുത്തും.
വിദ്യാര്ഥികളുടെ ഹാജര്, പഠനനിലവാരം, പരീക്ഷാ സ്കോറുകള്, പാഠ്യാനുബന്ധ പ്രവര്ത്തനങ്ങള് എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കും.
ഒന്നാം ക്ലാസ് മുതല് 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിവരങ്ങള് ഉള്പ്പെടുത്തി സമ്പൂര്ണ പ്ലസ് പരിഷ്കരിച്ചു. സമഗ്ര പ്ലസ് പോര്ട്ടലില് ഡിജിറ്റല് പഠനവിഭവങ്ങള്ക്കും ഒന്നാം ക്ലാസ് മുതല് പത്താം ക്ലാസ് വരെയുള്ള ടീച്ചിംഗ് മാന്വലുകള്ക്കും പുറമെ അധ്യാപകരുടെ പഠനാസൂത്രണം, പ്രഥമാധ്യാപകരുടെ ക്ലാസ് നിരീക്ഷണം, വിദ്യാഭ്യാസ ഓഫിസര്മാരുടെ പരിശോധന, എസ്ആര്ജി തീരുമാനങ്ങള് എന്നിവ രേഖപ്പെടുത്താനും കഴിയും.
National
ന്യൂഡല്ഹി: ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പേപ്പറുകളുടെ യുജിസി നെറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി സ്കോര് കാര്ഡുകള് കാണാനും ഡൗണ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്ടിഎ) അറിയിച്ചിട്ടുണ്ട്.
മൂന്ന് വിഷയങ്ങളിലായി ആകെ 1,96,491 ഉദ്യോഗാര്ഥികളാണു പരീക്ഷയ്ക്കു രജിസ്റ്റര് ചെയ്തിരുന്നത്. ഇതില് 1,20,355 പേര് കഴിഞ്ഞ 9, 10 തീയതികളില് 272 നഗരങ്ങളിലായി സജ്ജീകരിച്ച 454 കേന്ദ്രങ്ങളില് നടന്ന പുനഃപരീക്ഷയില് പങ്കെടുത്തു.
പരീക്ഷയെഴുതിയവരില് 824 പേര് ജൂനിയര് റിസര്ച്ച് ഫെലോഷിപ്പിനും (ജെആര്എഫ്), 11,610 പേര് അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും 23,154 പേര് പിഎച്ച്ഡി പ്രവേശനത്തിന് മാത്രമായുള്ള യോഗ്യതയ്ക്കും അര്ഹത നേടി.
ജെആര്എഫ് നല്കുന്നതിനും അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനുമായി 87 വിഷയങ്ങളിലായി യുജിസി നെറ്റ് 2026 ജൂണില് നടത്തിയിരുന്നു. എന്നാല് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലുണ്ടായ പിശകുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയരുകയും പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
Education
കൊച്ചി: കംപ്യൂട്ടർ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമായി ഐഐടി ബോംബെ പുതിയ ഇ-പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ആരംഭിക്കുന്നു.
എഡ്ടെക് പങ്കാളിയായ ഗ്രേറ്റ് ലേണിംഗുമായി ചേർന്നാണു കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓൺലൈൻ പഠനത്തോടൊപ്പം ഐഐടി ബോംബെ കാമ്പസിൽ നേരിട്ടുള്ള സെഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനറേറ്റീവ് എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ, അൽഗോരിതങ്ങൾ, ബ്ലോക്ക്ചെയിൻ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കംപ്യൂട്ടർ സയൻസ്, എഐ ആൻഡ് മെഷീൻ ലേണിംഗ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണു സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ആറ് കോഴ്സുകൾപ്പെട്ട പ്രോഗ്രാം ഒരു വർഷംകൊണ്ടു പൂർത്തിയാക്കാം.
പരമാവധി മൂന്നു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. സോഫ്റ്റ്വേർ ഡെവലപ്പർമാർ, എൻജിനിയർമാർ, ഐടി പ്രഫഷണലുകൾ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് കോഴ്സ് തയാറാക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https:// www.cse.iitb.ac.in/academics/programme/epgd സന്ദർശിക്കുക:
Education
തിരുവനന്തപുരം: നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള കാഷ് അവാർഡിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് അപേക്ഷിക്കാം.
പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നു മാസത്തിനകം അപേക്ഷ നിശ്ചിത ഫോമിൽ അതത് ജില്ലയിലെ എംസിഎച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.
പ്രഫഷണൽ കോഴ്സുകളിലേക്കു പ്രവേശന പരീക്ഷയിലൂടെ ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അഡ്മിഷൻ ലഭിച്ച് മൂന്ന് മാസത്തിനകമോ നവംബർ 30 ന് അകമോ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം -1. ഫോൺ 0471 2469049.
Education
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള 2026-27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. http://nmmse.kerala.gov.in ലൂടെ 30നകം അപേക്ഷിക്കണം.
Education
തിരുവനന്തപുരം: മാറ്റിവച്ച സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) 20ന് നടത്തും. പുതിയ തീയതിയിലെ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: www. lbscentre.kerala.gov.in.
Education
തിരുവനന്തപുരം: പരീക്ഷാ ഭവൻ നടത്തിവരുന്ന എസ്എസ്എൽസി പരീക്ഷ സർട്ടിഫിക്കറ്റ് (2011 മുതൽ 2026 വരെ), ടിഎച്ച്എസ്എൽസി (എച്ച്ഐ), എസ്എസ്എൽസി (എച്ച്ഐ) പരീക്ഷകളുടെ സർട്ടിഫിക്കറ്റ് (2019 മുതൽ 2026 വരെ), എഎച്ച്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റ് (2020 മുതൽ 2026 വരെ), ടിഎച്ച്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റ് (2018 മുതൽ 2026 വരെ), ഇക്വലൻസി പരീക്ഷ 2017 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ മാർക്ക് ഷീറ്റുകളും കെ-ടെറ്റ് പരീക്ഷ 2012 മുതൽ ജൂൺ 2025 വരെയുള്ള വർഷങ്ങളിലെ സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ലഭ്യമാണ്.
Education
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ‘മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി’ക്ക് 2026-27 സാന്പത്തിക വർഷത്തേക്ക് 68 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഉത്തരവിലാണ് തീരുമാനം.
ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾക്കായി 1047 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ നിന്നാണ് നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള മദർ തെരേസ സ്കോളർഷിപ്പ് പദ്ധതിക്ക് 68 ലക്ഷം അനുവദിച്ചത്. ഒരു വിദ്യാർഥിക്ക് പ്രതിവർഷം 15,000 രൂപയാണ് സ്കോളർഷിപ്പ് തുക.
ആകെ 453 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 453 വിദ്യാർഥികൾക്ക് 15,000 രൂപ വീതം നൽകാനായി 67.95ലക്ഷം രൂപ ആവശ്യമാണ്. ഭരണനിർവഹണ ചെലവുകൾക്കുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
Education
തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ, ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ മൂന്ന് വൈകുന്നേരം അഞ്ചുരെ. അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ വഴി അഡിഷണൽ ഡയറക്ടർ (അക്കാദമിക്)ന് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ ഒന്പതിനു വൈകുന്നേരം നാലുവരെ. വിവരങ്ങൾക്ക്: www.rcctvm.gov.in.
Kerala
കൊച്ചി: അണ്എയ്ഡഡ് സ്കൂള്സ് പ്രൊട്ടക്ഷന് കൗണ്സിലിന്റെ ദേശീയ സെമിനാറും സംസ്ഥാന സമ്മേളനവും ‘ശിക്ഷ സംവാദ് 2026’ 21നും 22നും കലൂര് ഗോകുലം പാര്ക്കില് നടക്കും.സ്കൂള് മാനേജര്മാര്, പ്രിന്സിപ്പല്മാര്, അഡ്മിനിസ്ട്രേറ്റര്മാര് തുടങ്ങിയവര് പങ്കെടുക്കും. 21ന് രാവിലെ പത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ് ദേശീയ സെമിനാറും 22ന് രാവിലെ പത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില് സ്റ്റുഡന്റ്സ് എക്സലന്സ് അവാര്ഡ്, ഔട്ട്സ്റ്റാൻഡിംഗ് പ്രിന്സിപ്പല് അവാര്ഡ്, ഔട്ട് സ്റ്റാൻഡിംഗ് ടീച്ചര് അവാര്ഡ്, ഔട്ട് സ്റ്റാൻഡിംഗ് സ്കൂള് മാനേജര് അവാര്ഡ് തുടങ്ങിയവ സമ്മാനിക്കും.
സെമിനാറുകള്, പാനല് ചര്ച്ചകള്, വിവിധ പ്രതിസന്ധികള് പരിഹരിക്കാനുള്ള മാര്ഗങ്ങള് തേടുന്നതിനോടൊപ്പം സ്കൂളുകളും ഉന്നതവിദ്യാഭ്യാസ രംഗവും തമ്മിലുള്ള വിടവ് നികത്താനാവശ്യമായ നടപടികളും സ്കൂള് നടത്തിപ്പുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഉള്പ്പടെയുള്ളവ സമ്മേളനം ചര്ച്ച ചെയ്യും.രജിസ്ട്രേഷന് https://uspcshikshasamvad.webschoolgj.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
Kerala
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെയും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പിഎം ശ്രീ വിഷയം ചർച്ചയായെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
എന്നാൽ പുതിയ തീരുമാനമൊന്നുമില്ലെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇന്നലെ വ്യക്തമാക്കിയത്.ഡൽഹിയിൽ മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ ചർച്ചകളെക്കുറിച്ച് തനിക്ക് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും അറിയില്ലെന്നും മന്ത്രി പഞ്ഞു.
യുഡിഎഫ് സർക്കാർ വന്ന ശേഷം പിഎം ശ്രീ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. പലവട്ടം സമിതി യോഗം ചേർന്നു. എന്നാൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
പിഎം ശ്രീയിൽ നിന്നു പൂർണമായും പിൻമാറാൻ കഴിയില്ലെന്ന സൂചനകൾ മുഖ്യമന്ത്രി വി.ഡി. സതീശൻതന്നെ നേരത്തെ നൽകിയിരുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീയെ സിപിഐ രൂക്ഷമായി എതിർത്തതോടെ തത്കാലം മരവിപ്പിക്കുകയായിരുന്നു.
Business
കൊച്ചി: ലോജിസ്റ്റിക്സ്, ഷിപ്പിംഗ് വിദ്യാഭ്യാസരംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് പാക്സ് അക്കാദമി ഫോര് ലോജിസ്റ്റിക് ആന്ഡ് ഷിപ്പിംഗ് എല്എല്പി വൊയേജ് എന്നപേരില് പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
കൊച്ചി പനമ്പിള്ളി നഗറിലെ ദി അവന്യൂ സെന്റര് ഹോട്ടലിലെ ദിവാന്സ് ഹാളില് നടന്ന ചടങ്ങില് വൊയേജ് പരിപാടിയുടെ ഉദ്ഘാടനം കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര് ടി.പി. സലിം കുമാര് നിര്വഹിച്ചു. ചടങ്ങില് അക്കാദമിയുടെ പുതിയ ബ്രോഷറിന്റെയും വെബ്സൈറ്റിന്റെയും പ്രകാശനവും ഓണ്ലൈന് ക്ലാസുകളുടെ ഔദ്യോഗിക തുടക്കംകുറിക്കലും നടന്നു.
ലോജിസ്റ്റിക്സ്, ഷിപ്പിംഗ് മേഖലകളില് വ്യവസായാധിഷ്ഠിത വിദ്യാഭ്യാസത്തിനും പരിശീലനത്തിനും കൂടുതല് അവസരങ്ങള് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിച്ചതെന്ന് അക്കാദമി അറിയിച്ചു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, സപ്ലൈ ചെയിന് മേഖലകളുടെ ആവശ്യങ്ങള്ക്കനുസരിച്ച് പ്രായോഗിക പരിജ്ഞാനവും തൊഴില്ശേഷിയുമുള്ള പ്രഫഷണലുകളെ വാര്ത്തെടുക്കുകയാണ് പാക്സ് അക്കാദമിയുടെ ലക്ഷ്യം.
ഷിപ്പിംഗ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ഓപ്പറേഷന്സ്, വെയര്ഹൗസിംഗ്, കസ്റ്റംസ് ക്ലിയറന്സ്, മള്ട്ടിമോഡല് ട്രാന്സ്പോര്ട്ടേഷന്, എക്സിം നടപടിക്രമങ്ങള് തുടങ്ങിയ മേഖലകളിലാണ് അക്കാദമി വ്യവസായാധിഷ്ഠിത പഠനപരിപാടികള് ഒരുക്കുന്നത്.
Kerala
തൃശൂർ: പിഎം ശ്രീ പദ്ധതിയോടുള്ള അതൃപ്തി വീണ്ടും പ്രകടിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സംഘപരിവാർ അജൻഡ വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിക്കുമ്പോഴാണ് സംഘടന ജനറൽ സെക്രട്ടറി ഹൈക്കമാൻഡ് നിലപാട് വീണ്ടും ഓർമപ്പെടുത്തിയത്. വിഷയത്തിൽ വിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ. രാജനെയും കെ.സി.വേണുഗോപാൽ പരിഹസിച്ചു.
കാബിനറ്റ് മന്ത്രിയായിരുന്ന കാലത്ത് മിണ്ടാതിരുന്ന ആളല്ലേ ഈ രാജനെന്നായിരുന്നു കെ.സിയുടെ പരിഹാസം. രാജന്റെ വീര്യം അന്ന് കണ്ടില്ലെന്നും അന്ന് ഒത്തുകളിക്കുകയായിരുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Education
തിരുവനന്തപുരം: സർക്കാർ സ്കൂൾ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി മാർഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കുടുംബവാർഷിക വരുമാനം 2,50,000 രൂപ കവിയാൻ പാടില്ല. അപേക്ഷാ ഫോം www.marg adeepam. kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. ഫോൺ: 0471- 2300524.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ 2026-27 വർഷത്തെ ബിഎസ്സി നഴ്സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഏഴിനു വൈകുന്നേരം അഞ്ചിനകം ഓപ്ഷൻ നൽകണം.
വിവരങ്ങൾക്ക്: 04712560361, 362, 363, 364.
Kerala
കൊച്ചി: സംസ്ഥാനത്തെ നാലായിരത്തോളം റേഷന് കടകള് അടച്ചുപൂട്ടല് ഭീഷണിയില്. 45 ക്വിന്റല് സാധനങ്ങള് വില്ക്കാന് കഴിയാത്തതോടെയാണിത്. 45 ക്വിന്റല് വില്പന നടത്തിയാലേ 21,000 രൂപ ലഭിക്കൂവെന്നിരിക്കേ 10,000 രൂപമുതല് 15,000 രൂപവരെ ലഭിക്കുന്നവരാണ് നിലവില് ദുരിതത്തിലായിരിക്കുന്നത്.
പത്തു ക്വിന്റല് വില്ക്കുന്നവര്ക്ക് 11,700 രൂപയാണു ലഭിക്കുക. 15 ക്വിന്റല് വില്ക്കുന്നവര്ക്ക് 13,050 രൂപയും. സംസ്ഥാനത്താകെ 13,848 റേഷന് കടകളാണ് നിലവിലുള്ളത്. പ്രതിസന്ധിയിലായിട്ടുള്ളവയില് ആയിരത്തോളം കടകള് തീര്ത്തും സാന്പത്തിക ബാധ്യതയിലാണ് മുന്നോട്ടുനീങ്ങുന്നത്.
കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് റേഷന്വ്യാപാരികളുടെ പ്രശ്നം പഠിക്കാന് മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന് വ്യാപാരികളുടെ മിനിമം വേതനം 22,500 ആക്കണമെന്ന് ശിപാര്ശ ചെയ്തിരുന്നു. ഭക്ഷ്യവകുപ്പ് ഇതംഗീകരിച്ചെങ്കിലും ധനവകുപ്പ് ഇതില് 1,500 രൂപ വെട്ടിച്ചുരുക്കുകയായിരുന്നു.
വേതന പാക്കേജ് കാലോചിതമായി ഉടന് പരിഷ്കരിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം സെയില്സ്മാന്റെ ശമ്പളവും കട വാടകയും സര്ക്കാര് നല്കണമെന്നും ഇവര് ആവശ്യപ്പെടുന്നു.
Education
പാലാ: പാലാ സിവില് സര്വീസ് ഇന്സ്റ്റിറ്റ്യൂട്ടില് മലയാളം, സോഷ്യോളജി, പൊളിറ്റിക്കല് സയന്സ് ഓപ്ഷണല് ക്ലാസുകള് അഞ്ചിന് ആരംഭിക്കും. വെളളി, ശനി, ഞായര് ദിവസങ്ങളിലായി ക്ലാസുകള് നടക്കും.ഡിസംബറില് അവസാനിക്കുന്ന ഓപ്ഷണല് കോഴ്സില് എഴുത്തുപരിശീലനവും ഉള്പ്പെടുത്തിയിട്ടുണ്ട്.
കോളജ് വിദ്യാര്ഥികള്ക്കായി ശനിയാഴ്ചകളില് നടക്കുന്ന സിവില് സര്വീസ് ആഡ് ഓണ് കോഴ്സിന് പ്രവേശനം തുടരുന്നു. ഹയര് സെക്കന്ഡറി വിദ്യാര്ഥികള്ക്കായി രണ്ടാം ശനിയാഴ്ചകളില് നടക്കുന്ന സിവില് സര്വീസ് ഫൗണ്ടേഷന് കോഴ്സ് 12ന് ആരംഭിക്കും. പ്രവേശനം ഓണ്ലൈനായും നേടാം. വിവരങ്ങള്ക്ക് 9539381100
Kerala
പത്തനംതിട്ട: സംസ്ഥാനത്തെ പരിസ്ഥിതി ദുർബല മേഖല പരിധിയെ സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാണെന്നും ഇക്കാര്യത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും റവന്യുമന്ത്രി എ.പി. അനിൽ കുമാർ. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എ പരിധി 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയടക്കം വിശദമായ ചർച്ച നടത്തിയിട്ടുണ്ടെന്നും ജനവാസ മേഖലകൾ ഇഎസ്എയിൽ നിന്നും പൂർണമായി ഒഴിവാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ടുയർന്നിരിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ 100 ദിന കർമപരിപാടികളിലുൾപ്പെടെ 52000 പരാതികൾ തീർപ്പാക്കി. 48000 പരാതികൾക്ക് ഒക്ടോബർ പത്തിനകം പരിഹാരം ഉണ്ടാക്കും.
പ്രളയബാധിതർക്കുള്ള നഷ്ടപരിഹാരം നാളെയോടെ നൽകിത്തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. വെള്ളം കയറിയ കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും 10000 രൂപ വീതമുള്ള സാന്പത്തിക സഹായമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
അർഹരായവരെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായ കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള സഹായം നാളെ മുതൽ വിതരണം ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. ധനസഹായം പരമാവധി വേഗത്തിലും സുതാര്യമായും ചെയ്യുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Education
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ആസ്പയർ സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളിൽ ഒന്നാം ഗഡു ലഭിച്ച വിദ്യാർഥികൾ അവസാന ഗഡു സ്കോളർഷിപ്പ് തുക ലഭിക്കുന്നതിനായി പ്രൊജക്റ്റ് കംപ്ലീഷൻ സർട്ടിഫിക്കറ്റും റിപ്പോർട്ടും 19നു വൈകുന്നേരം അഞ്ചിനു മുൻപ് കോളജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലത്തിലെ സ്കോളർഷിപ്പ് വിഭാഗത്തിൽ തപാൽ വഴിയോ, നേരിട്ടോ ലഭ്യമാക്കണം. ഇതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. വിവരങ്ങൾക്ക്: 9446096580.
Education
തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒഇസി/ ഒബിസി (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഒഇസി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകൾ www.egrantz.kerala.gov.in മുഖേന നവംബർ 30നകം ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: കൊല്ലം - 0474 2914417, എറണാകുളം– 0484 2983130, പാലക്കാട് - 0492 2222335, കോഴിക്കോട് - 0495 2377786.
Education
തിരുവനന്തപുരം: 2026-ലെ എംഫാം കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ൽ ഓപ്ഷനുകൾ നൽകാം.
‘M.Pharm 2026-Candidate Portal’ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പരും, പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചതിനു ശേഷം ‘Option Registration’ മെനു ക്ലിക്ക് ചെയ്ത് ആറിനു വൈകുന്നേരം അഞ്ചുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2332120, 2338487.
Education
തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ വിദ്യാപോഷിണി ഫെലോഷിപ്പിനായി ബിരുദാനന്തരബിരുദ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകളും അനുബന്ധ രേഖകളും ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെഎസ്ആർടിസി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695001, ഫോൺ: 0471 2326264 (ഓഫീസ്) വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: www. envt.kerala.gov.in, environ [email protected].
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി എട്ടിനു വൈകുന്നേരം അഞ്ചുവരെയാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ നിരസിക്കപ്പെടും. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
Education
തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം 2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് സെപ്റ്റംബർ 15 വരെ ഓൺലൈനായോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.
അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയാണു കോഴ്സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363,
Education
സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് (CUTN) 2026 വര്ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്
അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര് സയന്സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്, ഇംഗ്ലീഷ്, ജോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോര്ട്ടികള്ച്ചര്, ലോ, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, മെറ്റീരിയല്സ് സയന്സ്, മാത്തമാറ്റിക്സ്, മീഡിയ ആന്ഡ് കമ്യൂണിക്കേഷന്, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്കല് എഡ്യൂക്കേഷന് ആന്ഡ് സ്പോര്ട്സ്, ഫിസിക്സ്, സോഷ്യല് വര്ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, തമിഴ്, ഹിസ്റ്ററി, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, എപിഡെമിയോളൊജി ആന്ഡ് പബ്ലിക് ഹെല്ത്ത്, ടൂറിസം ആന്ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് .
യോഗ്യത
കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ എംഫില്. ബിരുദം / കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ ബിരുദാനന്തര ബിരുദം / കുറഞ്ഞത് 75 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ 4 വര്ഷത്തെ ബാച്ചിലേഴ്സ് ബിരുദം.
b. യുജിസി നെറ്റ്/ യുജിസി-സിഎസ്ഐആര് നെറ്റ്/ഗേറ്റ് തുടങ്ങിയ പരീക്ഷകളിലെ സാധുവായ സ്കോര് / സിയുടിഎന് നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷയിലെ (2026) സാധുവായ സ്കോര്.
അപേക്ഷ
അപേക്ഷകര് ഓണ്ലൈനായി സെപ്റ്റംബര് ആറിനകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ്
ജനറല്/ഒബിസി /ഇഡബ്ല്യുഎസ് അപേക്ഷകര്ക്ക് 2360 രൂപയും എസ്സി / എസ്ടി/ പിഡബ്ല്യുഡി/ തേര്ഡ് ജെന്ഡര് അപേക്ഷകര്ക്ക് 1770രൂപയും.
പ്രവേശന നടപടിക്രമം
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്ന നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകരും സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില് പങ്കെടുക്കണം. സാധുവായ ഗേറ്റ് അല്ലെങ്കില് സിഎസ്ഐആര്/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാദമിക് റിക്കാര്ഡും അഭിമുഖ പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും.
വിശദാംശങ്ങള്ക്ക്: ടെലിഫോണ്: +919442488406
ഇ-മെയില്: [email protected]
വെബ്സൈറ്റ്: https://cutn.ac.in/
ലിങ്ക്: https://cutn.ac.in/admissions-phd-programmes/
Education
തിരുവനന്തപുരം: ഒന്നാംഘട്ട പിജി ദന്തൽ (എംഡിഎസ്) കോഴ്സുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സമർപ്പിക്കുന്നതിനുള്ള തിയതി മൂന്നിനു രാവിലെ 11വരെ നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in. , 04712332120.
Education
കോട്ടയം: 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത വർഷത്തെ പ്ലസ് വണ്, പ്ലസ് ടു പഠനത്തോടൊപ്പം ഐഐടി, എയിംസ്, ഐസർ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകൾക്കുള്ള രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് നടത്തപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമെ ബംഗളൂരു, ദുബായി, ഖത്തർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും ഓണ്ലൈനായും പരീക്ഷ എഴുതാവുന്നതാണ്.
സ്കോളർഷിപ്പുകൾ: ഐഐടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്ക് നേടുന്നവർക്ക് യഥാക്രമം 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം രൂപയും നാല്, അഞ്ച് റാങ്കുകൾക്ക് 2 ലക്ഷം രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കും. പ്രവേശന പരീക്ഷയിൽ റാങ്കു നേടുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുട്ടികൾക്ക് ’ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി’ സ്കീമിലൂടെ സാന്പത്തിക സഹായവും ലഭിക്കും.
ഫൗണ്ടേഷൻ പ്രോഗ്രാം: 5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് ഓഫ്ലൈനായും ഓണ്ലൈനായും നടക്കും.
ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡ് (BSO2026): 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ഒളിന്പ്യാഡിന്റെ ആദ്യഘട്ട പരീക്ഷ നവംബർ 14-ന് ഓണ്ലൈനായി നടക്കും. സൗജന്യമായി രജിസ്റ്റർ ചെയ്യാം.
നീറ്റ് / ജെഇഇ 2027 റിപ്പീറ്റേഴ്സ് & റീറിപ്പീറ്റേഴ്സ്: പുതിയ ബാച്ചുകൾ 16-ന് തിരുവനന്തപുരം, കൊല്ലം, പാലാ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ സെന്ററുകളിൽ ഓഫ്ലൈനായും ഓണ്ലൈനായും ബാച്ചുകൾ ആരംഭിക്കും. 2026ലെ നീറ്റ് സ്കോർ/മാർക്കിന്റെ അടിസ്ഥാനത്തിൽ 100 % വരെ സ്കോളർഷിപ്പും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: www.brilliantpala.org
ഫോണ്: 04822-206100, 206800.
Education
തിരുവനന്തപുരം: വയനാട് ഗവ. മെഡിക്കൽ കോളജിൽ കീം-2026 എംബിബിഎസിന് അലോട്ട്മെന്റ് ലഭിച്ചവർ 31, സെപ്റ്റംബർ 1, 2 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ രക്ഷിതാൾക്കൊപ്പം അസൽ രേഖകൾ സഹിതം മെഡിക്കൽ കോളജ് ഓഫീസിൽ എത്തിച്ചേരണം.
മേൽ സൂചിപ്പിച്ച ദിവസങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്തവർ സെപ്റ്റംബർ അഞ്ച് ഉച്ചയ്ക്ക് ഒരുമണിക്കുള്ളിൽ കോളജിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: https://www.gmcwyd.in, 0493-5299424.
District News
തൊടുപുഴ: വിദേശരാജ്യങ്ങളിലെ മാതൃക സ്വീകരിച്ച് പ്രീ-പ്രൈമറി വിദ്യാഭ്യാസം നവീകരിച്ച് കാര്യപ്രാപ്തിയും പൗരബോധവും ജീവിത നൈപുണിയും വര്ധിപ്പിക്കാന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് അപു ജോണ് ജോസഫ് പറഞ്ഞു.
എസ്എംഎ അബാക്കസ് അന്താരാഷ്ട്ര മത്സരത്തില് സൂപ്പര്ചാമ്പ്യന്ഷിപ്പും വിവിധ റാങ്കുകളും കരസ്ഥമാക്കിയ ജ്യോതി സൂപ്പര്ബസാറിലെ എസ്എംഎ അബാക്കസ് സെന്ററിലെ വിദ്യാര്ഥികള്ക്ക് പുരസ്കാരങ്ങള് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ ഏകാഗ്രത, കണക്കിലെ വേഗത, ആശയവിനിമയ ശേഷി, ഓര്മശക്തി എന്നിവ വളര്ത്തുന്നതിന് അബാക്കസ് പരിശീലനം പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില് നഗരസഭാ ചെയര്പേഴ്സണ് സാബിറ ജലീല് അധ്യക്ഷത വഹിച്ചു. ഉപാസന സാംസ്കാരികകേന്ദ്രം ഡയറക്ടര് ഫാ. ജോണ്സണ് പാലപ്പിള്ളി, സെന്റര് ഡയറക്ടര് ടി.എ. ജോണ്, അധ്യാപകരായ ബിജു അഗസ്റ്റിന്, ഷാഹിബ ഷെമീര് എന്നിവര് പ്രസംഗിച്ചു.
ചടങ്ങില് അന്താരാഷ്ട്ര അബാക്കസ് മത്സരത്തില് സൂപ്പര് ചാമ്പ്യന്ഷിപ്പും റാങ്കും കരസ്ഥമാക്കിയ വിദ്യാര്ഥികള്ക്ക് ചീഫ് വിപ്പ് പുരസ്കാരങ്ങളും ട്രോഫികളും വിതരണം ചെയ്തു. ചടങ്ങില് വിദ്യാര്ഥികള് അബാക്കസ് ഡെമോണ്സ്ട്രേഷനും നടത്തി.