x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത​ര രാ​ജ്യ​ങ്ങ​ളു​മാ​യി മ​ത്സ​രി​ക്കാ​ന്‍ കേ​ര​ള വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല ശ​ക്തീ​ക​രി​ക്കും: മ​ന്ത്രി

വെബ്ഡെസ്ക്
Published: July 7, 2026 01:46 AM IST | Updated: July 7, 2026 01:46 AM IST

വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ന്‍. ഷം​​​സു​​​ദ്ദീ​​​ന്‍

കോ​​​ഴി​​​ക്കോ​​​ട്: ഇ​​​ത​​​ര രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​ന്‍ കു​​​ട്ടി​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കാ​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല ശ​​​ക്തീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ന്‍. ഷം​​​സു​​​ദ്ദീ​​​ന്‍. പ്ല​​​സ്‌​​​വ​​​ണ്‍ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കോ​​​ഴി​​​ക്കോ​​​ട് ത​​​ല​​​ക്കു​​​ള​​​ത്തൂ​​​ര്‍ സി​​​എം​​​എം ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ലോ​​​കം ഗ്ലോ​​​ബ​​​ല്‍ വി​​​ല്ലേ​​​ജാ​​​യി മാ​​​റു​​​ക​​​യും അ​​​ക​​​ലം കു​​​റ​​​യു​​​ക​​​യും ചെ​​​യ്ത കാ​​​ല​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തും അ​​​നു​​​ദി​​​നം മാ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്നു. ലോ​​​കം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ന​​​മു​​​ക്കും സ​​​ഞ്ച​​​രി​​​ക്കാ​​​നാ​​​വു​​​ക​​​യും എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്വ​​​പ്ന​​​ങ്ങ​​​ളും സ​​​ഫ​​​ലീ​​​ക​​​രി​​​ക്കാ​​​നാ​​​വു​​​ക​​​യും വേ​​​ണം.

മ​​​റ്റു​​​ള്ള​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി ആ​​​ക​​​ര്‍​ഷി​​​ക്കാ​​​നാ​​​വും​​​വി​​​ധം ന​​​മ്മു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ രീ​​​തി​​​ക​​​ള്‍ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​കും. ആ​​​ര്‍​ട്ടി​​​ഫി​​​ഷല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ണ്ടാ​​​യ നൂ​​​ത​​​ന മാ​​​റ്റ​​​ങ്ങ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​രം​​​ഗ​​​ത്തും പ്ര​​​ക​​​ട​​​മാ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ്‌​​​കൂ​​​ളി​​​ന്‍റെ സു​​​വ​​​ര്‍​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ച്ചു. വി​​​ദ്യാ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Tags : Kerala sector strengthened compete Minister N. Shamsuddin education

Recent News

Corehub Up