Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strengthened

ഇന്ത്യ-കസാക്കിസ്ഥാൻ ബന്ധം ശക്തമാക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​സിം ജോ​​​മാ​​​ർ​​​ട്ട് തൊ​​​കാ​​​യേ​​​വു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഡ​​​ൽ​​​ഹി ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ഇ​​​രു​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ഉ​​​ഭ​​​യ​​​ക​​​ക്ഷി സം​​​ഭാ​​​ഷ​​​ണം.

അ​​​ടു​​​ത്തി​​​ടെ​​​യാ​​​യി ഇ​​​ന്ത്യ​​​യും ക​​​സാ​​​ക്കി​​​സ്ഥാ​​​നും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധ​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന വ​​​ള​​​ർ​​​ച്ച​​​യി​​​ൽ സ​​​ന്തോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്തം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു.

ക​​​സാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ പു​​​രാ​​​ത​​​ന സാം​​​സ്കാ​​​രി​​​ക ബ​​​ന്ധ​​​ങ്ങ​​​ളെ ഓ​​​ർ​​​മി​​​പ്പി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി, രാ​​​ഷ്‌​​​ട്രീ​​​യം, വ്യാ​​​പാ​​​രം, പ്ര​​​തി​​​രോ​​​ധം, സു​​​ര​​​ക്ഷ, ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി, ഊ​​​ർ​​​ജം, സു​​​പ്ര​​​ധാ​​​ന ധാ​​​തു​​​ക്ക​​​ൾ , വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ, ക്രി​​​യേ​​​റ്റീ​​​വ് ഇ​​​ക്കോ​​​ണ​​​മി, ജ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം തു​​​ട​​​ങ്ങി​​​യ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണം പ്ര​​​സി​​​ഡ​​​ന്‍റി​​​നൊ​​​പ്പം വി​​​ല​​​യി​​​രു​​​ത്തി.

Kerala

ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തും: മ​​​​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : റ​​​​വ​​​​ന്യു സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ കാ​​​​ല​​​​താ​​​​മ​​​​സം കൂ​​​​ടാ​​​​തെ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി എ.​​​​പി.​​​​അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ.

ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ തു​​​​ട​​​​ങ്ങി​​​​വ​​​​ച്ച റി​​​​ബി​​​​ൽ​​​​ഡ് കേ​​​​ര​​​​ള പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സം​​​​സ്ഥാ​​​​ന​​​​ത്തു ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​വേ ചെ​​​​യ്യേ​​​​ണ്ട 1550 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നും ര​​​​ണ്ടും ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി 839 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​വെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

നി​​​​ല​​​​വി​​​​ൽ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​തു​​​​വ​​​​രെ 72.73 ല​​​​ക്ഷം ലാ​​​​ൻ​​​​ഡ് പാ​​​​ർ​​​​സ​​​​ലു​​​​ക​​​​ളി​​​​ലാ​​​​യി 10.42 ല​​​​ക്ഷം ഹെ​​​​ക്ട​​​​ർ ഭൂ​​​​മി​​​​യു​​​​ടെ സ​​​​ർ​​​​വേ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

കുടുംബങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ശക്തിപ്പെടുന്നു: മാർപാപ്പ

മാ​​​ഡ്രി​​​ഡ്: ഒ​​​രു രാ​​​ജ്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം അ​​​തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യാ​​​ണു കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക പ​​​ങ്കു​​​ണ്ടെ​​​ന്നും കു​​​ടും​​​ബ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തു​​​വ​​​ഴി രാ​​​ജ്യ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ.

മാ​​​ഡ്രി​​​ഡി​​​ൽ സ്പെ​​​യി​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. കു​​​ടും​​​ബ​​​മെ​​​ന്ന​​​ത് ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വാ​​​ഭാ​​​വി​​​ക അ​​​ടി​​​ത്ത​​​റ​​​യാ​​​ണ്. ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണം മു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക അ​​​ന്ത്യം വ​​​രെ ജീ​​​വി​​​തം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം. ഓ​​​രോ യു​​​ദ്ധ​​​വും വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ പ​​​രാ​​​ജ​​​യ​​​മാ​​​ണ്.

അ​​​തു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ലോ​​​ക​​​നേ​​​താ​​​ക്ക​​​ൾ​​​ക്കാ​​​ക​​​ണം. പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ​​​ക്കും നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​ക്കും ക​​​ർ​​​ശ​​​ന​​​മാ​​​യ ധാ​​​ർ​​​മി​​​ക മേ​​​ൽ​​​നോ​​​ട്ടം ആ​​​വ​​​ശ്യ​​​മാ​​​ണ്. ഏ​​​തൊ​​​രു യ​​​ഥാ​​​ർ​​​ഥ ജ​​​നാ​​​ധി​​​പ​​​ത്യ​​​സ​​​മൂ​​​ഹ​​​വും ചി​​​ന്താ​​​സ്വാ​​​ത​​​ന്ത്ര്യം, മ​​​നഃ​​​സാ​​​ക്ഷി സ്വാ​​​ത​​​ന്ത്ര്യം, മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം എ​​​ന്നി​​​വ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം.

കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രോ​​​ട് മ​​​നു​​​ഷ്യ​​​ത്വ​​​പൂ​​​ർ​​​ണ​​​മാ​​​യ സ​​​മീ​​​പ​​​നം വേ​​​ണം. അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​ണം. ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക​​​മ​​​ഹ​​​ത്വം പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​ത് ദു​​​ർ​​​ബ​​​ല​​​രാ​​​യ ജ​​​ന​​​ങ്ങ​​​ളെ ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്തു​​​ന്പോ​​​ഴും അ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്പോ​​​ഴു​​​മാ​​​ണ് -മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു മാ​​​ർ​​​പാ​​​പ്പ സ്പെ​​​യി​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ൾ ഏ​​​ഴു മി​​​നി​​​റ്റ് എ​​​ഴു​​​ന്നേ​​​റ്റു​​​നി​​​ന്നാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യോ​​​ടു​​​ള്ള ആ​​​ദ​​​ര​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ മാ​​​ഡ്രി​​​ഡ് സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന് ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​കും. ഉ​​​ച്ച​​​യ്ക്ക് 12.25ന് ​​​ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ൽ എ​​​ത്തു​​​ന്ന മാ​​​ർ​​​പാ​​​പ്പ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് ബാ​​​ഴ്സ​​​ലോ​​​ണ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ മ​​​ധ്യാ​​​ഹ്‌​​​ന​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ​​​

Kerala

കർഷകർക്ക് കരുത്തും കരുതലുമാകും: മന്ത്രി മോൻസ് ജോസഫ്

പുതി​​​​യ സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ ആ​​​​ദ്യ പ​​​​രി​​​​ഗ​​​​ണ​​​​ന നെ​​​​ൽ​​​​ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കു​​​മെ​​​ന്ന് മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്. ഇ​​​​തി​​​​നാ​​​​യു​​​ള്ള മാ​​​​സ്റ്റ​​​​ർ പ്ലാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രിത​​​​ന്നെ വ​​​​രുംദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം പൊ​​​തു​​​വാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ക​​​രു​​​ത്തും ക​​​രു​​​ത​​​ലു​​​മാ​​​കു​​​മെ​​​ന്നും ഇ​​​​ന്ന​​​​ലെ കോ​​​ട്ട​​​യ​​​ത്തെ ദീ​​​​പി​​​​ക​ കേ​​​ന്ദ്ര ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ മ​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

നെ​​​​ൽ​​​ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു സം​​​​ഭ​​​​ര​​​​ണ​​​​വേ​​​​ള​​​​യി​​​​ൽ പ​​​​ണം ന​​​​ല്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലും തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​കും. പി​​​​ആ​​​​ർ​​​​എ​​​​സ് വ​​​​ഴി വി​​​​ല ന​​​​ൽ​​​​കു​​​​ന്ന സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണ്. ര​​​​ണ്ടു ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് ഇ​​​​തി​​​​ൽ ചു​​​​മ​​​​ത​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ പി​​​​ന്നോ​​​​ട്ടു മാ​​​​റു​​​​ക​​​​യാ​​​​ണ്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ തേടിയിരു​​​​ന്നു. ഭ​​​​ക്ഷ്യ സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പും കൃ​​​​ഷി​​​​വ​​​​കു​​​​പ്പും യോ​​​​ഗ​​​​ങ്ങ​​​​ൾ ചേ​​​​ർ​​​​ന്ന് ഇതുസംബന്ധിച്ച് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. മു​​​​ഖ്യ​​​​മ​​​​ന്ത്രി കാ​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​ക്കാ​​​​നാ​​​​യി ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​മു​​​​ണ്ട്.

കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ പ്ര​​​​ശ്നം റ​​​​ബ​​​​റാ​​​​ണ്. ഇ​​​​പ്പോ​​​​ൾ വി​​​​ല മെ​​​​ച്ച​​​​മാ​​​​ണെ​​​​ങ്കി​​​​ലും സീ​​​​സ​​​​ണ്‍ മാ​​​​റു​​​​ന്പോ​​​​ൾ വി​​​​ല കു​​​​റ​​​​യു​​​​ക​​​​യാ​​​​ണ് പ​​​​തി​​​​വ്. അ​​​​തി​​​​നാ​​​​ൽ വി​​​​ല സ്ഥി​​​​ര​​​​ത​​​​യു​​​​ണ്ടാ​​​​വ​​​​ണം. 250 രൂ​​​​പ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​ല ഷീ​​​​റ്റ് റ​​​ബ​​​​റി​​​​ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​കു​​​​മോ എ​​​​ന്നാ​​​​ണ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​റെ​​​​പ്പേ​​​​ർ പ​​​​ച്ച​​​​ക്ക​​​​റി കൃ​​​​ഷി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്. അ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​വി​​​​ഷ്ക​​​രി​​​​ക്കും.

◄ കൃ​​​​ഷി​​​​യും ജ​​​​ല​​​​വി​​​​ത​​​​ര​​​​ണ​​​​വും

ജ​​​​ല​​​​വ​​​​കു​​​​പ്പും കൃ​​​​ഷി​​​​വ​​​​കു​​​​പ്പും ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ടെ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നാ​​​​കും. ഈ ​​​​വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും നി​​​​ർ​​​​ജീ​​​​വ​​​​മാ​​​​ണ്. ഫ​​​​ണ്ടി​​​​ന്‍റെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യു​​​​മു​​​​ണ്ട്. മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ല​​​​സേ​​​​ച​​​​നം കാ​​​​ർ​​​​ഷി​​​​കോത്്പാ​​​​ദ​​​​ന വ​​​​ർ​​​​ധ​​​​ന​​​​യ്ക്ക് ഏ​​​​റെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കും.

◄ ക​​​​നാ​​​​ലു​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം

സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ക​​​​നാ​​​​ലു​​​​ക​​​​ളും ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ഇ​​​​പ്പോ​​​​ഴു​​​​ള്ള ക​​​​നാ​​​​ലു​​​​ക​​​​ൾ ദീ​​​​ർ​​​​ഘി​​​​പ്പി​​​​ക്കും. ക​​​​നാ​​​​ലു​​​​ക​​​​ളി​​​​ലെ വെ​​​​ള്ളം കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യ്ക്കു ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന രീ​​​​തി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റും. ക​​​​നാ​​​​ലി​​​​ൽ വെ​​​​ള്ളം സു​​​​ല​​​​ഭ​​​​മാ​​​​​കു​​​​ന്പോ​​​​ൾ സ​​​​മീ​​​​പ കി​​​​ണ​​​​റു​​​​ക​​​​ളി​​​​ലും വെ​​​​ള്ളം ല​​​​ഭി​​​​ക്കും. ജ​​​​ല​​​​ത്രോ​​​​സു​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും. പൈ​​​​പ്പ് വെ​​​​ള്ളം കൊ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ​​​​ര​​​​മാ​​​​വ​​​​ധി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും.

◄ ചെ​​​​ളി​​​​യും മ​​​​ണ​​​​ലും പ​​​​രി​​​​മി​​​​തി

ജ​​​​ല​​​​സ്രോ​​​​ത​​​​സു​​​​ക​​​​ളി​​​​ലെ ചെ​​​​ളി നീ​​​​ക്കം​​​ചെ​​​​യ്യു​​​​ന്ന​​​​ത് പ​​​​രി​​​​ഗണിക്കും. ഡാ​​​​മു​​​​ക​​​​ളി​​​​ൽ നി​​​​ന്നും മ​​​​ണ​​​​ൽ വാ​​​​ര​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന എ​​​​ല്ലാ ക​​​​രാ​​​​റു​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ക​​​​രാ​​​​റു​​​​ക​​​​ൾ സു​​​​താ​​​​ര്യ​​​​മാ​​​​ണോ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​ന്ന വി​​​​ധ​​​​മാ​​​​ണോ എ​​​​ന്ന് നോ​​​​ക്കും. മ​​​​ണ​​​​ൽവാ​​​​ര​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മ​​​​റ്റു വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ത​​​​ട​​​​സ​​​​ങ്ങ​​​​ൾ അ​​​​താ​​​​തു വ​​​​കു​​​​പ്പു മ​​​​ന്ത്രി​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു പ​​​​രി​​​​ഹ​​​​രി​​​​ക്കും.

◄ കു​​​​ടി​​​​വെ​​​​ള്ള പ്ര​​​​ശ്നം

പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ജ​​​​ൽജീ​​​​വ​​​​ൻ മി​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കുന്നതിനു മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ല്കും. പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കലി ലെ അ​​​​പാ​​​​ക​​​​ത​​​​മൂ​​​​ല​​​​മാ​​​​ണ് കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​നു പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന​​​​ത്. ജ​​​​ൽജീ​​​​വ​​​​ൻ മി​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ​​​​യു​​​​ള്ള ജോ​​​​ലി​​​​ക​​​​ൾ പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ലാ​​​​ണ്. ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ വെ​​​​ള്ളം കി​​​​ട്ടി​​​​യ അ​​​​ന്നു മു​​​​ത​​​​ൽ പ​​​​ണം അ​​​​ട​​​​ച്ചാ​​​​ൽ മ​​​​തി. ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലും റി​​​​വ്യു മി​​​​റ്റിം​​​​ഗു​​​​ക​​​​ൾ വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ത്തു പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി പ​​​​രി​​​​ഹ​​​​രി​​​​ക്കും.

◄ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ആ​​​​ശ​​​​ങ്ക

മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സു​​​​ര​​​​ക്ഷ, ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വെ​​​​ള്ളം എ​​​​ന്ന​​​​താ​​​​ണ് ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും നി​​​​ല​​​​പാ​​​​ട്. മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​റി​​​​ൽ പു​​​​തി​​​​യ ഡാം ​​​​എ​​​​ന്ന​​​​താ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന നി​​​​ല​​​​പാ​​​​ട്.

◄ ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്

ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടാ​​​​ണ്. ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കും. വൈ​​​​കാ​​​​തെ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ന്ന​​​​ത​​​​ത​​​​ല ച​​​​ർ​​​​ച്ച​​​​ക​​​​ളും തു​​​​ട​​​​ർ​​​​ന്ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മെ​​​​ടു​​​​ക്കും.

◄ ഭ​​​​വ​​​​നനി​​​​ർ​​​​മാ​​​​ണ പ​​​​ദ്ധ​​​​തി 

ശ​​​​ന്പ​​​​ളം കൊ​​​​ടു​​​​ക്കാ​​​​ൻ പോ​​​​ലും സാ​​​​ധി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് ഭ​​​​വ​​​​ന നി​​​​ർ​​​​മാ​​​​ണ വ​​​​കു​​​​പ്പി​​​​ലു​​​​ള്ള​​​​ത്. ബ​​​​ജ​​​​റ്റ് സ​​​​പ്പോ​​​​ർ​​​​ട്ട് കൂ​​​​ടു​​​​ത​​​​ലാ​​​​യി ന​​​​ല്കി ഹൗ​​​​സിം​​​​ഗ് ബോ​​​​ർ​​​​ഡി​​​​നെ കാ​​​​ര്യ​​​​ക്ഷ​​​​മാ​​​​ക്കും.

◄ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് സു​​​​ര​​​​ക്ഷ 

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണവിഷയ​​​ത്തി​​​​ൽ ശാ​​​​ശ്വ​​​​ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തും. വ​​​​നം അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ക്കും. കാ​​​​ട്ടു​​​​പ​​​​ന്നി​​​​യെ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ചു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കും.

District News

എ​ക്സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തൃ​ത്താ​ല: കേ​ര​ള​ത്തെ മ​യ​ക്കു​മ​രു​ന്നുമു​ക്ത​മാ​ക്കു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പി​ൽ പു​തു​താ​യി 134 ത​സ്തി​ക​ക​ൾ സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വി​മു​ക്തി മി​ഷ​ന്‍റെ നോ ​ടു ഡ്ര​ഗ്‌​സ് കാ​മ്പ​യി​ൻ അ​ഞ്ചാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ഞ്ഞു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‌ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സ​ജീ​വ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ര​ക്ത​ദാ​നം, വ്യാ​യാ​മം എ​ന്നീ വി​ഷ​യ​ത്തി​ൽ നാ​ഗ​ല​ശ്ശേ​രി ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ഷ് ക്ലാ​സെ​ടു​ത്തു. നാ​ഗ​ല​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ്, വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ദൃ​ശ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തെ ത​നി​മ ന​ഷ്ട​പ്പെ​ടാ​തെ  ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​എ​ച്ച്എ​സ്ടി​എ

കാ​ഞ്ഞ​ങ്ങാ​ട്:  ​പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ത​നി​മ ന​ഷ്ട​പ്പെ​ടാ​തെ ശ​ക്തി​പ്പെ​ടു​ത്തി കു​ട്ടി​ക​ൾ​ക്ക് നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് ​എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ (എ​എ​ച്ച്എ​സ്ടി​എ) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ നി​യ​മ​ന നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കെ ​ടെ​റ്റി​ന്‍റെ പേ​രി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലേ​ക്കു​ള്ള പ്ര​മോ​ഷ​ൻ ത​ട​യു​ന്ന നി​ല​പാ​ടി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. 

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ബി. അ​ൻ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​മെ​ൻ​ഡ​ലി​ൻ മാ​ത്യു, ഡോ. ​സു​കു​മാ​ര​ൻ നാ​യ​ർ, പു​ഷ്പ​റാ​ണി ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ സാ​ലു ജോ​സ​ഫ്, പി.​എം. സ​ജി, മി​നി തോ​മ​സ്, ശ്രീ​ല​ത എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജി​ജി തോ​മ​സ്, പ്രി​ന്‍​സി​പ്പ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ മെ​ജോ ജോ​സ​ഫ്, വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ രോ​ഷ്നി, ഷി​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, കെ.​പി. രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​വീ​ൺ കു​മാ​ർ, ട്ര​ഷ​റ​ര്‍ റം​സാ​ദ് അ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​വീ​ൺ കു​മാ​ർ- പ്ര​സി​ഡ​ന്‍റ്, ജു​ബി​ൻ ജോ​സ്- സെ​ക്ര​ട്ട​റി, സി.​പി. ശ്രീ​ജ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്

Latest News

Corehub Up