Sports
ആലുവ: വെറ്ററൻ സ്പോർട്സ് ആൻഡ് ഗെയിംസ് നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ വെറ്ററൻസ് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിൽ കേരളത്തിനു സ്വർണം.
കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ 4 x 100 മീറ്റർ മിക്സഡ് റിലേയിലാണു സ്വർണം നേടിയത്. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, വിജയൻ വടുതല, രാജം ഗോപി, തങ്കമ്മ എന്നിവരാണു റിലേയിൽ കേരളത്തിന് അഭിമാനമായത്.
70 വയസിനു മുകളിലുള്ളവർ എന്ന വിഭാഗത്തിലാണു മത്സരിച്ചത്.
National
ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ചുമതലയേറ്റു.
കേരള ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി ഒ.ജെ. ജനീഷ്, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, അബിൻ വർക്കി, കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്, ഫോർവേഡ് ബ്ലോക്ക് ഡൽഹി സംസ്ഥാന സെക്രട്ടറി ധർമേന്ദ്ര കുമാർ, സംഘടനാനേതാക്കളായ അനിൽ ബോസ്, ബാബു പണിക്കർ, കെ. രഘുനാഥ്, എൻ. അശോകൻ, അമിത് സിംഗ്, കളത്തിൽ വിജയൻ, ബി.രാജേന്ദ്രൻ നായർ, ബൈജു മേനാച്ചേരി, ആർ.എസ്. ഹരി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, പാളയം സതീഷ്, ഫ്രാൻസീസ് പിൻഹിറോ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച തുലാവര്ഷം എത്താന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മുതൽ കേരളത്തില് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
നാല് ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്ക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. 16-ാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് യെല്ലോ അലര്ട്ടാണ്.
Kerala
കല്പ്പറ്റ: വാര്ഷികാവധികഴിഞ്ഞ് സൗദി അറേബ്യയിലെ ജോലിസ്ഥലത്തേക്കുപോയ നഴ്സിനെക്കുറിച്ച് വിവരമില്ല. കുടുംബം കടുത്ത ആശങ്കയിൽ. ബത്തേരിക്കടുത്ത് നീലഗരി ജില്ലാ പരിധിയിലെ അയ്യന്കൊല്ലി ആനന്ദ് നിവാസ് രവി-ശെല്വി ദമ്പതികളുടെ മകള് ഫിലോമിനയെക്കുറിച്ചാണ് ദിവസങ്ങളായി വിവരം ഇല്ലാത്തത്.
മൂന്നുവര്ഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില് നഴ്സാണ് ഫിലോമിന. വാര്ഷികാവധി കഴിഞ്ഞ് 10ന് ബംഗളൂരുവില്നിന്നുള്ള വിമാനത്തിലാണ് ജിദ്ദയിലേക്കു യാത്രതിരിച്ചത്. ജിദ്ദയില്നിന്നു വിമാനം മാറിക്കയറിയാണ് റിയാദിന് പോകേണ്ടിയിരുന്നത്.
രാത്രി എട്ടരയോടെഫിലോമിന പിതാവ് രവിക്കും ഭര്ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില് ജിദ്ദ വിമാനത്താവളത്തില് തടഞ്ഞുവച്ച ഉദ്യോഗസ്ഥര് ലഗേജ് കൊണ്ടുപോയതായും ഫോണ് ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിനുശേഷം ഫിലോമിനയെക്കുറിച്ച് വിവരവും ഇല്ലെന്ന് കുടുംബാംഗങ്ങള് പറഞ്ഞു.
റിയാദിലെ ആശുപത്രി അധികൃതര്, സഹപ്രവര്ത്തകര് എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും ഫിലോമിനെ എവിടെയാണെന്നും എന്തുപറ്റിയെന്നും അറിയാനായില്ല. ഫിലോമിനയെക്കുറിച്ചുള്ള വിവരത്തിന് സൗദി അറേബ്യയിലെ ഇന്ത്യന് എംബസിയുമായി ബന്ധപ്പെടുന്നതിന് ശ്രമിച്ചുവരികയാണെന്ന് കുടുംബ സുഹൃത്തും യൂത്ത് കോണ്ഗ്രസ് വയനാട് ജില്ലാ മുന് ജനറല് സെക്രട്ടറിയുമായ വി.സി. വിനീഷ് പനമരം പറഞ്ഞു.
Sports
ജംഷഡ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിനെതിരെ കേരളം പിടിമുറുക്കുന്നു. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് എന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിച്ച ജാർഖണ്ഡിനെ അവസാന സെഷനിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് കേരളം പിടിച്ചുകെട്ടിയത്.
143 റൺസ് നേടിയ ശിഖർ മോഹനാണ് ജാർഖണ്ഡ് ഇന്നിംഗ്സിന് കരുത്തായത്.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ജാർഖണ്ഡിന് ഓപ്പണർമാരായ ശിഖർ മോഹനും ശരൺദീപ് സിംഗും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്തു. 33 റൺസ് നേടിയ ശരൺദീപിനെ ജലജ് സക്സേന ക്ലീൻ ബൗൾഡാക്കി.
തുടർന്നെത്തിയ ഉത്കർഷ് സിംഗും ശിഖർ മോഹനും ചേർന്ന് രണ്ടാം വിക്കറ്റിൽ 163 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ ശിഖർ സെഞ്ചുറി പൂർത്തിയാക്കി. ഉത്കർഷും അർധസെഞ്ചുറി പിന്നിട്ടതോടെ ജാർഖണ്ഡ് ശക്തമായ നിലയിലെത്തി. ചായയ്ക്ക് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന മികച്ച സ്കോറിലായിരുന്നു ടീം.
എന്നാൽ അവസാന സെഷനിൽ കേരളം തിരിച്ചടിച്ചു. 143 റൺസ് നേടിയ ശിഖർ മോഹനെ വൈശാഖ് ചന്ദ്രൻ ക്ലീൻ ബൗൾഡാക്കി. പിന്നാലെ 71 റൺസെടുത്ത ഉത്കർഷ് സിംഗിനെ ജലജ് സക്സേനയുടെ പന്തിൽ സച്ചിൻ ബേബി പിടിച്ചുപുറത്താക്കി. രണ്ട് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെയാണ് ജാർഖണ്ഡിന് ഈ രണ്ട് നിർണായക വിക്കറ്റുകളും നഷ്ടമായത്.
പിന്നാലെയെത്തിയ റോബിൻ മിൻസിനെ (10) വൈശാഖ് ചന്ദ്രൻ ക്ലീൻ ബൗൾഡാക്കി. പത്ത് റൺസെടുത്ത മുഹമ്മദ് കുനൈൻ ഖുറേഷിയെയും വൈശാഖ് മടക്കിയതോടെ ജാർഖണ്ഡിന്റെ വിക്കറ്റ് നഷ്ടം അഞ്ചായി. കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റ് വീഴ്ത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. നാല് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഒക്ടോബർ 11,12,13 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ പെയ്യുന്നത്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ കനത്തതോടെ തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും ഇരുപത് സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്.
അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ പത്ത് സെന്റീമീറ്റർ കൂടി ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാസ്ഥവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ചയും (ഒക്ടോബർ10) വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്..
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ (ഒക്ടോബർ10) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
National
ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത 66 വികസനം നേരിടുന്ന കാലതാമസം കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.
പദ്ധതി വേഗത്തിലാക്കുന്നതിനായി അടിയന്തര ഇടപെടലുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി ചർച്ചയ്ക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു.
സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനം പൂർത്തിയായ കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെ പ്രവൃത്തികൾക്ക് മൂന്നു മാസത്തിനകം അംഗീകാരം നൽകുമെന്നും തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ആവശ്യമായ അനുമതി ഉടൻ ലഭ്യമാക്കുമെന്നും ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി സതീശൻ അറിയിച്ചു.
കേരളത്തിലെ വിവിധ ദേശീയപാതകൾ, ശബരിമല റോപ് വേ പദ്ധതി, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് തുടങ്ങി വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ടും കേന്ദ്രമന്ത്രിയുമായി ചർച്ച നടന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ഇന്നും ഞായറാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം കള്ളക്കടല് പ്രതിഭാസത്തിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന് നിബന്ധനകളോടെ സര്ക്കാര് അനുമതി നല്കി. നിറം, എൻജിൻ, ഷാസി, ബോഡി ഘടന എന്നിവയിൽ ഉൾപ്പെടെ ഏഴ് തരത്തിലുള്ള മാറ്റങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഗതാഗത കമ്മീഷണർ ജി. സജൻ കുമാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
വാഹനങ്ങളിൽ വരുത്തുന്ന എല്ലാ മാറ്റങ്ങൾക്കും ഗതാഗത വകുപ്പിന്റെ അനുമതി നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമായിരിക്കണം മാറ്റങ്ങൾക്ക് അനുമതി നേടേണ്ടത്. വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയും വേണം.
വാഹനത്തിന്റെ നിറം മാറ്റുന്നതിന് രജിസ്റ്ററിംഗ് അഥോറിറ്റിയുടെ അനുമതി ആവശ്യമാണ്. മാറ്റിയ നിറം ആർസിയിൽ രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ വാഹനം നിരത്തിലിറക്കാൻ പാടുള്ളൂ. കേന്ദ്ര മോട്ടോർ വാഹന ചട്ടം 121 പ്രകാരമോ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ തീരുമാനങ്ങൾ പ്രകാരമോ നിരോധിച്ചിട്ടുള്ള നിറങ്ങൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ അനുമതിയില്ല.
വാഹനത്തിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന അതേ സ്പെസിഫിക്കേഷനിലുള്ള എൻജിൻ മാത്രമേ മാറ്റിസ്ഥാപിക്കാൻ കഴിയൂ. ഒരേ മോഡൽ, ശേഷി, പവർ തുടങ്ങിയവയുള്ളതും അതേ നിർമാതാവിന്റേതുമായ എൻജിനായിരിക്കണം ഉപയോഗിക്കേണ്ടത്. മറ്റൊരു വാഹനത്തിൽ നിന്നുള്ള എൻജിൻ മാറ്റിവയ്ക്കാൻ അനുമതിയുണ്ടാകില്ല.
ഷാസി ഫ്രെയിമിലും ബോഡി ഘടനയിലും മാറ്റങ്ങൾ വരുത്തുന്നതിനും മുൻകൂർ അനുമതിയോടെ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മാറ്റം വരുത്തിയ വിവരങ്ങൾ ആർസിയിൽ രേഖപ്പെടുത്തണം. ഒരു വിഭാഗം വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊരു വിഭാഗത്തിലുള്ള വാഹനത്തിൽ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല.
ഇതിന് പുറമെ വാഹനത്തിന്റെ ഇന്ധന തരം മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റത്തിൽ പരിഷ്കാരം വരുത്തുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും നിബന്ധനകളോടെ അനുമതിയുണ്ട്. മാറ്റങ്ങൾ നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനായി ഗതാഗത കമ്മീഷണർ വിശദമായ ഉത്തരവ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും കൈമാറി.
Kerala
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആരോഗ്യവും ദീര്ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന് ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സംസ്ഥാന സര്ക്കാര്. രോഗങ്ങള് തടയുന്നതിനും തുടക്കത്തില് തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാര്ധക്യത്തിനുമായാണ് സമഗ്ര പദ്ധതി നടപ്പാക്കുന്നത്.
മുഖ്യമന്ത്രി ചെയര്മാനും ആരോഗ്യ മന്ത്രി വൈസ് ചെയര്മാനുമായ 'കേരള ഹോളിസ്റ്റിക് മോഡല് ഫോര് ഹെല്ത്ത്, വെല്നെസ് ആന്ഡ് ലോംഗ്ജിവിറ്റി ടാസ്ക് ഫോഴ്സിൽ' ആരോഗ്യ രംഗത്തെ വിദഗ്ധര് അംഗങ്ങളാണ്. ടാസ്ക് ഫോഴ്സ് ആദ്യ യോഗം ചേര്ന്ന് രണ്ട് മാസത്തിനകം സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിക്കും.
രോഗങ്ങള്, വര്ധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങള് എന്നിവയെല്ലാം സമിതി പരിശോധിക്കും. രോഗങ്ങള് തടയാനും കൃത്യസമയത്ത് പരിശോധനകള് നടത്താനുമുള്ള സംവിധാനങ്ങള് സമിതി തയാറാക്കും. ആരോഗ്യ വിവരങ്ങള് സുരക്ഷിതമായി ഒരുകുടക്കീഴില് കൊണ്ടുവരാന് ഡിജിറ്റല് സംവിധാനവും ഇതിന്റെ ഭാഗമായി വരും.
സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വര്ധിച്ചു വരുന്ന സാഹചര്യം മുന്നിര്ത്തി മുതിര്ന്ന പൗരന്മാര്ക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്റെ തുടര്ച്ചായാണ് ആരോഗ്യ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്.
തൃശൂരിൽ അഞ്ചിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. കൂടാതെ എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം.
Kerala
ന്യൂഡൽഹി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. കേന്ദ്ര ഊർജമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവർ ചർച്ച നടത്തും.
ചര്ച്ചയ്ക്കായി സമയം തേടിയിട്ടുണ്ടെന്നെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. എൻടിപിസി ചെയർമാനുമായി നടത്തിയ ചർച്ച പൂർത്തിയായിയെന്നും എൻടിപിസിയുടെ പൂളിൽ നിന്ന് വൈദ്യുതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കും എന്ന് എൻ.ടി.പി.സി ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലാണ് സര്ക്കാര് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലളിലാണ് യെല്ലോ അലർട്ടുള്ളത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം നിർദ്ദേശിച്ചു. ബുധനാഴ്ച സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെങ്കിലും വെള്ളിയാഴ്ചയോടെ മഴ വീണ്ടും കനക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ഒക്ടോബർ ഒമ്പത് വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ കേരള തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Sports
വഡോദര: ആർ ജി വൺ വനിതാ ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് കിരീടം. ഫൈനലിൽ ബറോഡയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്.
ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ബറോഡ ബാറ്റിങ് നിരയിൽ ഓപ്പണർമാരായ മെസ്വി പൊകാർ, അമൃത ജോസഫ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മെസ്വി 28-ഉം അമൃത 22-ഉം റൺസെടുത്തു.
തുടർന്നെത്തിയവർ കേരളത്തിന്റെ മികച്ച ബൗളിങ്ങിന് മുന്നിൽ മുട്ടുമടക്കിയതോടെ ബറോഡയുടെ ഇന്നിംഗ്സ് 109-ൽ അവസാനിച്ചു. കേരളത്തിന് വേണ്ടി സജന സജീവനും നജ്ല സി.എം.സി.യും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെ മികച്ച തുടക്കം നൽകി. 18 പന്തിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം കിരൺ 38 റൺസ് നേടി. ക്യാപ്റ്റൻ ആശ ശോഭന 21 റൺസെടുത്തു. സജന സജീവൻ 14-ഉം ദിവ്യ ഗണേഷ് പത്തും റൺസ് നേടി പുറത്താകാതെ നിന്നു. 31 പന്തുകൾ ബാക്കിനിൽക്കെ കേരളം ലക്ഷ്യത്തിലെത്തി. ബറോഡയ്ക്ക് വേണ്ടി തൻവീർ ഷെയ്ഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറില് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
ഈ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുടർന്നേക്കും എന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം.
കാലാവസ്ഥ മോശമായതിനാൽ കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ്, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്ന് മുതല് അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്ട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ചയും മറ്റന്നാളും ആറ് ജില്ലകളില് യെല്ലോ അലര്ട്ടാണ്.
തിങ്കളാഴ്ച കാസർഗോഡ്, കണ്ണൂര്, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില് യെല്ലോ അലേര്ട്ടാണ്. മറ്റന്നാള് വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Business
കൊച്ചി: ജാപ്പനീസ് ബ്രാന്ഡായ യൂകി ഐസ്ക്രീം കേരളത്തില് വിപണനം ആരംഭിച്ചു.
ഒട്ടേറെ സവിശേഷതകളോടെ മറൂട്ടോ, മാര്ഷ്മലോ ആന്ഡ് കോട്ടണ് കാന്ഡി, ചെറി ബ്ലോസം, മാച്ചാ സ്ട്രോബെറി, ഡെത്ത് ബൈ ചോക്ലേറ്റ്, സോള്ട്ടഡ് കാരമല്, മാംഗോ ജെല്ലോ മാംഗോ, കൊക്കനട്ടെ എന്നിങ്ങനെ ഒട്ടേറെ ഫ്ലേവറുകളിലാണ് യൂകി ഐസ്ക്രീം കേരളത്തില് എത്തിയിരിക്കുന്നത്.
കളമശേരി ചാക്കോളാസ് മില് ഗ്രൗണ്ടില് നടന്ന ചടങ്ങില് യൂകി ഐസ്ക്രീം മാനേജിംഗ് ഡയറക്ടര് ജോണ് കടമ്പുകാട്ടില് പ്രോഡക്ട് ലോഞ്ച് ചെയ്തു.
ജാപ്പനീസ് കള്ച്ചറല് അംബാസഡര്മാരായ ഫൂട്ടാ സുഗാനോ, മായോ മുറസാക്കി, യൂക്കിയുടെ കേരളത്തിലെ ബ്രാന്ഡ് അംബാസഡര് മഞ്ജു വാര്യര്, ബ്രാന്ഡ് മാനേജര് ബിജോ ബെഞ്ചമിന്, രമേഷ് പിഷാരടി എംഎല്എ, മെര്സിലീസ് ഐസ്ക്രീം മാനേജിംഗ് ഡയറക്ടര് ജോസഫ് കടമ്പുകാട്ടില്, നടി മിയ, സംവിധായകരായ മാര്ട്ടിന് പ്രക്കാട്ട്, സുധീഷ് ശങ്കര് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
Kerala
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Business
തിരുവനന്തപുരം: കേരളത്തിലേക്കു വിദേശ വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിനായി ന്യൂയോർക്ക് ഉൾപ്പടെയുള്ള ലോകത്തെ അഞ്ച് പ്രധാന ആഗോള നഗരങ്ങളിൽ പ്രത്യേക ‘കേരള ഡെസ്ക് ’ ആരംഭിക്കുന്നു.
വിദേശ നിക്ഷേപകർക്ക് കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ബിസിനസ് സാഹചര്യങ്ങളെക്കുറിച്ചും വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കാനും തുടർനടപടികൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായിട്ടാണ് പുതിയ നിക്ഷേപപ്രോജക്ട് അവതരിപ്പിച്ചിരിക്കുന്നത്. ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പുർ, ടോക്കിയോ തുടങ്ങിയ ആഗോളനഗരങ്ങളിലാണ് കേരള ഡെസ്ക് വരുന്നത്. ഇതുസംബന്ധിച്ചു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി ) സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് സംസ്ഥാനസർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. പ്രവാസിമലയാളികളെ മുഖവിലയ്ക്കെടുത്തുള്ള സംരംഭമാണ് ലക്ഷ്യം.
പ്രവാസി മലയാളികളിൽ ബിസിനസുകാരുടെ നിക്ഷേപം, അവരുമായി ബന്ധപ്പെട്ട ആഗോളതലത്തിലുള്ള ബിസിനസ് ഗ്രൂപ്പുകളുടെ പിന്തുണ എന്നിവയും ലക്ഷ്യം വയ്ക്കുന്നു. ഓരോ നഗരത്തിലും പ്രവാസിമലയാളികളുടെ അസോസിയേഷനുകളുമായി, കേരള സംസ്കാരമുള്ള ബിസിനസ് വ്യക്തികളുമായി, വിപണി ആഗ്രഹിക്കുന്ന നിക്ഷേപകരുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുകയും നിലനിർത്തുകയും കേരള ഡെസ്ക്കുവഴിയാണ്.
ആഗോള നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനുമുള്ള വിപുലമായ പദ്ധതികളുമായി കേരള ഡെസ്ക് മുന്നോട്ടു പോകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഡിക്കൽ ടെക്നോളജി, ഹെൽത്ത് കെയർ, ടൂറിസം തുടങ്ങിയ മുൻഗണനാ മേഖലകളിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരികയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കേരളം അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് ഒരുപാട് സാധ്യതയുള്ള ഇടമാണ്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖാധിഷ്ഠിത വികസനം എന്നീ മേഖലകൾ പ്രധാനമാണ്. കേരളത്തിലെയും അമേരിക്കയിലെയും സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളുമായി സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർഥി വിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലും പങ്കാളിത്ത സാധ്യതകളും ഡെസ്ക് പ്രയോജനപ്പെടുത്തും.
ലോക സാമ്പത്തിക ഫോറം പോലുള്ള രാജ്യാന്തര വേദികളിൽ കേരളം സജീവ സാന്നിധ്യമാവുകയും വലിയ തോതിലുള്ള നിക്ഷേപ വാഗ്ദാനങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് പ്രമുഖ ആഗോള നഗരങ്ങളിൽ കേരളത്തിന്റെ സാന്നിധ്യവും പ്രത്യേക ഡെസ്കുകളും ശക്തമാക്കുന്നത്.
അമേരിക്കൻ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക കേരള ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറും കേരള മുഖ്യമന്ത്രിയും തമ്മിൽ കൊച്ചിയിൽ പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നു. തുടർന്നാണ് ആഗോള നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
അന്നത്തെ ചർച്ചയിൽ വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളുമായി ബന്ധപ്പെട്ട അവസരങ്ങൾ, മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയുൾപ്പടെയുണ്ടായിരുന്നു.
ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്തു. വിദേശ നിക്ഷേപകർക്ക് ആവശ്യമായ ലൈസൻസുകൾ സുതാര്യമായി ലഭ്യമാക്കാൻ കേരള ഡെസ്കുകൾ കെഎസ്ഐഡിസിയുമായി ബന്ധിപ്പിക്കും.
നിലവിൽ കേരളത്തിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായവുമായി കെഎസ്ഐഡിസി ഇൻവെസ്റ്റ് കേരള ഹെൽപ്പ് ഡെസ്ക് (ടോൾ ഫ്രീ നമ്പർ: 1800 890 1030) പ്രവർത്തിക്കുന്നുണ്ട്.
Sports
വിജയവാഡ: 51-ാമത് ദേശീയ സബ് ജൂനിയര് ബാസ്കറ്റ്ബോള് ചാമ്പ്യന്ഷിപ്പില് കേരള പെണ്കുട്ടികള് ക്വാര്ട്ടറില്. കരുത്തരായ കര്ണാടകയാണ് ക്വാര്ട്ടറിലെ കേരളത്തിന്റെ എതിരാളികള്.
കേരളത്തിനൊപ്പം തമിഴ്നാട്, ഉത്തര്പ്രദേശ്, മധ്യപ്രദേശ് ടീമുകളും ക്വാര്ട്ടര് ഉറപ്പാക്കി. കേരള ആണ്കുട്ടികള് പ്രീക്വാര്ട്ടറില് പ്രവേശിച്ചു.
ഒഡീഷയെ 92-74നു തകര്ത്താണ് കേരളം നോക്കൗട്ടിലെത്തിയത്. പ്രീക്വാര്ട്ടറില് മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികള്.
Kerala
തിരുവനന്തപുരം: യുണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനു സമീപത്തെ സംഘർഷ സ്ഥലത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശനം നടത്തി. സംഭവം ആസൂത്രിതമായ മർദനമാണെന്ന് പിണറായി ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് ഹോസ്റ്റലിനെയും യൂണിവേഴ്സിറ്റി കോളജിനെയും ലക്ഷ്യമിടുന്ന സാഹചര്യമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസും പൊലിസും ചേർന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിട്ടെന്നാണ് പിണറായിയുടെ ആരോപണം. യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് കാടത്തമാണെന്നും ഒരു സംഘടനയും ചെയ്യാൻ പാടില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം രൂക്ഷമായതോടെ ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
എഡിജിപി പി. വിജയൻ ഉൾപ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഹോസ്റ്റലിലേക്ക് പൊലിസ് കയറി ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുണ്ട്. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലിസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു.
Kerala
കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സന്റെ മൈക്ക് തട്ടി മാറ്റിയ സംഭവത്തിൽ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പൊലിസിൽ പരാതി. നഗരസഭാ ചെയർപേഴ്സൺ മായ രാഹുലാണ് പാലാ പൊലിസിൽ പരാതി നൽകിയത്.
കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ സംസാരിക്കുന്നതിനിടെയാണ് ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റിയത്. നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികൾ കൗൺസിലിൽ ചർച്ച ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സംഭവത്തെ തുടർന്ന് യുഡിഎഫ് കൗൺസിലർമാരും ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച ചെയർപേഴ്സൺ മായ രാഹുൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
നഗരസഭയുടെ പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയെന്നും കൗൺസിൽ യോഗത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് പരാതിയിലെ ആരോപണം. സംഭവത്തെ തുടർന്ന് വനിതാ കൗൺസിലർമാർക്ക് മാനസിക ബുദ്ധിമുട്ടുണ്ടായതായും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രക്ഷോഭത്തിലേക്ക്. ഈ മാസം 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രിയദർശിനി ബസുകളുടെ സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താമെന്ന വിദഗ്ധ സമിതിയുടെ ശിപാർശ സർക്കാർ പരിഗണിച്ചില്ലെന്നും അവർ ആരോപിച്ചു.
50,000ത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും നിലവിലെ സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും അനുകൂലമായ നടപടികൾ ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഈ മാസം അവസാനത്തോടെ സമരം ശക്തമാക്കുമെന്നും സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി. സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അവർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ അതൃപ്തി രേഖപ്പെടുത്തി മന്ത്രി കെ. മുരളീധരൻ. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലാണ് ഫീൽഡ് തല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമർശിച്ചത്.
ഓരോ ജില്ലയിലെയും പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർമാരോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ ഫീൽഡ് തല പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഡിഎംഒയുടെ വിശദീകരണം ചോദിച്ചു.
ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. പകർച്ചപ്പനി വ്യാപനം നിസാരമായി കാണരുതെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിച്ച് ഈ മാസം ഇതുവരെ 20 പേർ മരിച്ചതായാണ് കണക്ക്. ഇന്നലെ മാത്രം 98 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 2,349 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗബാധയും മരണനിരക്കും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് ഇൻഫ്ലുവൻസ മരണങ്ങളും 724 രോഗബാധിതരുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: കേരളത്തില് പിഎം ശ്രീ പദ്ധതി നടപ്പാക്കേണ്ടെന്ന് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി.ഡി.സതീശന് നിര്ദ്ദേശം നല്കി. എഐസിസി പ്രസിഡന്റ് മല്ലികാര്ജുന് ഖാര്ഗെ, രാഹുല് ഗാന്ധി, പ്രിയങ്കാ ഗാന്ധി, സംഘടന ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറിമാരായ ദീപാദാസ് മുന്ഷി, കെ.സി. വേണുഗോപാല് ഉള്പ്പെടെയുള്ള നേതാക്കള് നേരത്തെ ഇക്കാര്യത്തില് തീരുമാനം കൈക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനോട് നിര്ദേശം നല്കുകയായിരുന്നു.
ന്യൂഡല്ഹിയില് ചേര്ന്ന കോണ്ഗ്രസിന്റെ മീറ്റിംഗിലാണ് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി.ഡി.സതീശനോട് ഇക്കാര്യത്തിലുള്ള ഹൈക്കമാന്ഡിന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും ഈ മീറ്റിംഗില് പങ്കെടുത്തു.
കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് ആരും പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നാണ് എഐസിസി നല്കിയിരിക്കുന്ന നിര്ദേശം. വിദ്യാഭ്യാസ മേഖലയെ കാവിവല്ക്കരിക്കാനുളള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന് വേണ്ട ബദല് നടപടികള് സ്വീകരിക്കണമെന്നാണ് ഹൈക്കമാന്ഡിന്റെ നിര്ദേശം.
വിദ്യാഭ്യാസരംഗത്തെ വിദഗ്ധരെ ഉള്പ്പെടുത്തി സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കണമെന്നും പുതിയ പദ്ധതി നടപ്പാക്കാന് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് തയാറാകണമെന്നാണ് ഹൈക്കമാന്ഡ് നല്കിയിരിക്കുന്ന നിര്ദേശം. യുവാക്കള് ബിജെപിയുടെ ആശയങ്ങളില് ആകൃഷ്ടരാകാതെ നോക്കണമെന്നുള്പ്പെടെയുള്ള നിര്ദേശങ്ങളാണ് ഹൈക്കമാന്ഡ് മുഖ്യമന്ത്രിക്ക് നല്കിയിരിക്കുന്നത്.
കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് ഒപ്പിട്ട പിഎം ശ്രീ പദ്ധതിയില് നിന്നും സംസ്ഥാനത്തിന് പിന്മാറാന് സാധിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി.സതീശനുള്ളത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ ലീഗിന് പിഎം ശ്രീയോട് യോജിപ്പില്ല. പിഎം ശ്രീയുടെ ഭാഗമായാല് കൂടുതല് കേന്ദ്ര ഫണ്ട് ലഭിക്കുമെന്നും ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല് പുരോഗതി ഉണ്ടാകുമെന്ന് കോണ്ഗ്രസ് പാര്ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
എന്നാല് എല്ഡിഎഫ് നേതാക്കള് കോണ്ഗ്രസിനെയും യുഡിഎഫ് സര്ക്കാരിനെയും കടന്നാക്രമിക്കുന്ന സ്ഥിതിയും നിലനില്ക്കുന്ന ഘട്ടത്തിലൂടെയാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉള്പ്പെടെ കടന്ന് പോകുന്നത്. പിഎം ശ്രീ പദ്ധതിയില് നിന്നും കേരളം പിന്മാറിയാല് വിദ്യാഭ്യാസ മേഖലക്ക് ലഭിക്കുന്ന ഫണ്ട് മുഴുവനും വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ലീഗ് എംപിയുടെ ചോദ്യത്തിന് ലോക്സഭയില് മറുപടി നല്കിയിരുന്നു.
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് കുടുതല് കേന്ദ്രസഹായം ലഭിക്കുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്ന നിലപാടാണ് മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്ക്കുമുള്ളത്. എഐസിസിയുടെ നിര്ദേശം എങ്ങനെ നടപ്പിലാക്കുമെന്ന് മന്ത്രിസഭ ചര്ച്ച ചെയ്ത് തീരുമാനിക്കും.
കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില് പിഎം ശ്രീക്ക് ബദലായി മാതൃകപരമായ മറ്റ് പദ്ധതികള് നടപ്പിലാക്കണമെന്നാണ് എഐസിസിയുടെ കര്ശന നിര്ദേശം.
Kerala
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടമായ പിങ്ക് ലൈനിന്റെ നിര്മാണ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി 2027 ഓഗസ്റ്റില് സര്വീസ് ആരംഭിക്കുമെന്ന് കെഎംആര്എല്. ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നിന്ന് കാക്കനാട് വഴി സ്മാര്ട്ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര് എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്മാണം പുരോഗമിക്കുകയാണ്.
വയഡക്റ്റിന്റെ നിര്മാണ പ്രവര്ത്തനങ്ങള് 2024 ജൂണ് 12-നാണ് ആരംഭിച്ചത്. തുടക്കത്തില് വിദേശ വായ്പാ അനുമതി വൈകിയതും കെഎസ്ഇബി - വാട്ടര് അഥോറിറ്റി ലൈനുകള്, ഗ്യാസ് പൈപ്പ് ലൈനുകള് എന്നിവ മാറ്റിസ്ഥാപിക്കല് അടക്കമുള്ള പ്രതിസന്ധികളും അതിജീവിച്ചാണ് പദ്ധതി നിര്ണായക ഘട്ടത്തിലെത്തിയത്. നിലവില് 24 മണിക്കൂറും സജീവമായി നടക്കുന്ന നിര്മാണത്തിലൂടെ പ്രതിദിനം 30 മുതല് 40 മീറ്റര് വരെ പാത പൂര്ത്തിയാകുന്നുണ്ട്.
സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിംഗ്, പൈല് ക്യാപ് നിര്മാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷന് ജോലികളും പൂര്ത്തിയായി. പൈലിംഗ് ജോലികളുടെ 92 ശതമാനവും പൂര്ത്തിയായി. 2028 പൈലുകളില് 1877 എണ്ണവും 470 തൂണുകളില് 397 എണ്ണവും പൂര്ത്തിയാക്കി. 266 പിയര് ക്യാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ 346 യു ഗര്ഡറുകളും 136 ഐ ഗര്ഡറുകളും സ്ഥാപിച്ചതോടെ ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം പാലം സജ്ജമായിട്ടുണ്ട്.
ട്രാക്ക് വര്ക്ക്, സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷന്, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള എല്ലാ കരാറുകളും നല്കി. ട്രാക്ക് നിര്മാണത്തിനാവശ്യമായ റെയിലുകള് കൊച്ചിയില് എത്തിക്കഴിഞ്ഞു. ലിഫ്റ്റ്, എസ്കലേറ്റര് മുതലായവയുടെ നിര്മാണ ജോലികള് ഫാക്ടറികളില് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകളില് ആണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച നാളെ ആറ് ജില്ലകളിലാണ് യെല്ലോ അലര്ട്ട് നല്കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില് 40-50 കിലോമീറ്റര് വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: റെയിൽവേയുടെ വരുമാനത്തിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിൻ കുതിക്കുന്നു. കേരളത്തിലെ രണ്ടു ജോഡി വന്ദേ ഭാരത് എക്സ്പ്രസുകൾ 10 സ്റ്റേഷനുകളിൽനിന്ന് 249.65 കോടി രൂപയാണ് നേടിയത്. 2024 - 25ൽ 166.5 കോടി രൂപയായിരുന്നു കേരളത്തിലെ രണ്ടു വന്ദേ ഭാരതുകളിൽ നിന്നുള്ള വരുമാനം.
ഇത്തവണ 83 കോടി രൂപയാണ് അധികമായി ലഭിച്ചത്. വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം 20 ആയി വർധിച്ചപ്പോഴാണ് വരുമാനത്തിലും വലിയ വർധനയാണുണ്ടായത്. കോച്ചുകളുടെ എണ്ണം കൂട്ടിയിട്ടും വലിയ തിരക്കാണു വന്ദേ ഭാരതുകളിലുള്ളത്. കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യത്തിനു ബലംനൽകുന്നതാണ് ഇക്കാര്യം.
തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ (20634) 2025 -26 സാമ്പത്തിക വർഷം 60.88 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ വർഷം (2024-25) ഇത് 50.92 കോടി രൂപയായിരുന്നു. കാസർഗോഡ് -തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ (20633) 67.47 കോടി രൂപയും നേടി. കഴിഞ്ഞതവണ ഇത് 54.26 കോടിയായിരുന്നു.
തിരുവനന്തപുരം - മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (20632) 2025 -26 സാമ്പത്തിക വർഷം 62.20 കോടി രൂപ നേടി 2024-25 ൽ 30.71 കോടി രൂപയായിരുന്ന ഇത്. ഇരട്ടിയോളമാണു വർധിച്ചത്. മംഗളൂരു - തിരുവനന്തപുരം വന്ദേ ഭാരത് (20631) സർവീസ് 59.10 കോടി രൂപയും നേടി.
നേരത്തേ ഇത് 30.75 കോടി രൂപയായിരുന്നു. ആലപ്പുഴ വഴി സർവീസ് നടത്തുന്ന മംഗളൂരു വന്ദേ ഭാരതിന് എട്ടു കോച്ചുകളായിരുന്നു ആദ്യം ഉണ്ടായത്. 2025 മേയിൽ ഇത് 16 കോച്ചായും സെപ്റ്റംബറിൽ 20 കോച്ചായും ഉയർത്തി. ഇതാണ് ഇരട്ടിയോളം വരുമാനം വർധിപ്പിച്ചത്. കോട്ടയം വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരതിൽ 16 കോച്ചുകളാണ് ഉണ്ടായിരുന്നത്. 2025 ജനുവരിയിലാണ് ഇത് 20 കോച്ചിലേക്ക് ഉയർത്തിയത്.
കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വരുമാനം സംഭാവന ചെയ്തത് കൊച്ചിയിലെ റെയിൽവേ സ്റ്റേഷനുകളാണ്. എറണാകുളം ടൗൺ 28.58 കോടിയും എറണാകുളം ജംഗ്ഷൻ 25.60യും നേടി. സിംഗിൾ സ്റ്റേഷനുകളിൽ ഏറ്റവും ഉയർന്ന വരുമാനം നൽകിയത് തിരുവനന്തപുരം സെൻട്രൽ 51.25 കോടി വരുമാനം നൽകി. കോഴിക്കോട് 34.30 കോടി, കണ്ണൂർ 32.21 കോടി എന്നീ സ്റ്റേഷനുകളും തൊട്ടുപിന്നിലുണ്ട്.
ദേശീയതലത്തിൽ 3.98 കോടി യാത്രക്കാരുമായി 2025-26 വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 34 ശതമാനം വളർച്ചയാണ് വന്ദേ ഭാരത് സ്വന്തമാക്കിയത്.
കൂടാതെ, രാജ്യത്താദ്യമായി സർവീസ് ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും ചരക്കുനീക്കത്തിനുവേണ്ടിയുള്ള കാർഗോ വന്ദേ ഭാരത് ട്രെയിനുകളുടെ വിജയകരമായ പരീക്ഷണ ഓട്ടവും വന്ദേ ഭാരത് പദ്ധതിയുടെ ഏറ്റവും പുതിയ പ്രധാന നേട്ടങ്ങളാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്നും എന്നാൽ കെഎംഎസ്സിഎൽ സംഭരണകേന്ദ്രങ്ങളിൽ ചില മരുന്നുകൾക്ക് കുറവുണ്ടെന്നും ആരോഗ്യവകുപ്പ്. മരുന്നിന്റെ കുറവ് സംബന്ധിച്ച റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
മരുന്നുകളുടെ പർച്ചേസ് ഓർഡറുകൾ അടിയന്തരമായി പൂർത്തിയാക്കാൻ കെഎംഎസ്സിഎല്ലിന് നിർദേശം നൽകി. ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളിൽ നിന്ന് മരുന്ന് എത്തിക്കുന്നതും പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കാനും മന്ത്രി നിർദേശം നൽകി.
താഴെത്തട്ടിലുള്ള ആശുപത്രികളിലെ മരുന്ന് ലഭ്യത കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രി നിർദേശങ്ങൾ നൽകിയത്. പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ വീടുകളിലെത്തി ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് വീടുകൾ നേരിട്ട് സന്ദർശിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
ബുധനാഴ്ച രണ്ട് ജില്ലകളില് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില് യെല്ലോ അലര്ട്ടാണ് നല്കിയിരിക്കുന്നത്. ഒക്ടോബര് ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും രണ്ടിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് എട്ട്
തദ്ദേശസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആദ്യം നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ആർക്ക് അനുകൂലമാകും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലായി 126 സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ,ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Kerala
കാസർഗോഡ്: കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗുരുതരമായ അപകടസൂചനയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചരിത്രം ഓർമ്മിപ്പിച്ച അദ്ദേഹം, പത്ത് വർഷം മുൻപ് അവിടെയും ബി ജെ പിക്ക് മൂന്ന് സീറ്റുകൾ മാത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
എന്നാൽ പത്ത് വർഷം കൊണ്ട് മൂന്ന് സീറ്റിൽ നിന്ന്, ഇന്നവർ ഭരണം പിടിച്ചെടുക്കുന്ന സാഹചര്യത്തിലെത്തിയെന്നും ജയരാജൻ ഓർമപ്പെടുത്തി. കോൺഗ്രസും മുസ്ലീം ലീഗും ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് കേരളത്തിൽ ബി ജെ പിക്ക് മുന്നേറ്റമുണ്ടായത്.
നമ്മുടെ പാർട്ടിയെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്തണം. വർഗീയ ശക്തികളെ ചെറുക്കാൻ സിപിഎം കൂടുതൽ ശക്തമായി നിലനിൽക്കണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് അറിയിച്ച് കെഎസ്ഇബി. മധ്യപ്രദേശില് നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി.
റിയല് ടൈം മാര്ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാല് ഇന്നും ഞായറാഴ്ചയും നിയന്ത്രണങ്ങള് ഇല്ലെന്ന് കെഎസ്ഇബിയുടെ വാര്ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുത ഉപയോഗം താരതമ്യേന ഉയർന്ന നിലയിൽത്തന്നെയായിരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. ഊർജ്ജിതമായ ശ്രമത്തെത്തുടർന്ന് ആന്ധ്രാപ്രദേശിൽ നിന്നും 150-300 മെഗാവാട്ട് ലഭ്യമാക്കി.
കൂടാതെ മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് പ്രകാരം 200 മെഗാവാട്ടും പീക്ക് സമയങ്ങളിൽ ലഭ്യമായിരുന്നു. ഇക്കാരണങ്ങളാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചുവെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കേരള തീരത്ത് ശനിയാഴ്ച പുലർച്ചെ രണ്ടര മുതൽ തിങ്കളാഴ്ച രണ്ടര വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം എഫ്എച്ച് മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യപ്രദേശില് നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും.
പവര് എക്സ്ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെയാണ് നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയത്.
600 മെഗാവാട്ടാണ് വൈദ്യുതിയില് ഇന്ന് കുറവ് പ്രതീക്ഷിച്ചിരുന്നത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. വ്യാഴാഴ്ചയും സംസ്ഥാനത്ത് പവര്കട്ട് വേണ്ടിവന്നിരുന്നില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകള്ക്ക് യെല്ലോ അലേര്ട്ട് നല്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
വ്യാഴാഴ്ച അഞ്ച് ജില്ലകള്ക്കും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലേര്ട്ടുള്ളത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
ഇന്നും വ്യാഴാഴ്ചയും കേരള- കര്ണാടക- ലക്ഷദ്വീപ് തീരങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഈ ദിവസങ്ങളില് കേരള-കര്ണാടക- ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരള-തമിഴ്നാട് അതിര്ത്തിയിലെ പത്തുകാണിയിലും പരിസരപ്രദേശങ്ങളിലുമുള്ള ആദിവാസി മേഖലകളില് കാട്ടാന ശല്യം രൂക്ഷമാകുന്നു. വനമേഖലയ്ക്ക് പുറത്തും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി കാട്ടാനക്കൂട്ടം വന്തോതില് കൃഷി നശിപ്പിക്കുന്നത് മലയോരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച പുലര്ച്ചെ കല്ലറവയല് ആദിവാസിമേഖലയിലിറങ്ങിയ കാട്ടാനകള് കമുക്, തെങ്ങ് തുടങ്ങിയ നിരവധി വിളകള് വ്യാപകമായി പിഴുതെറിഞ്ഞു. പ്രദേശവാസിയായ കൃഷ്ണന്കാണിയുടെ തോട്ടത്തിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തുനിന്നെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ ആദായവിളകളും പൂര്ണ്ണമായി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്ഷമായി പ്രദേശത്ത് കാട്ടാനശല്യം അസഹനീയമായി തുടരുകയാണെന്ന് നാട്ടുകാര് ചൂണ്ടിക്കാണിക്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് ബുധനാഴ്ച മഴ മുന്നറിയിപ്പുള്ളത്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്കിയിട്ടില്ല.
ബംഗാള് ഉള്ക്കടലിന് മുകളില് നിലനില്ക്കുന്ന ന്യൂനമര്ദ്ദം ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകാന് കാരണം. മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനും സമീപ മധ്യകിഴക്കന് ബംഗാള് ഉള്ക്കടലിനും മുകളില് ശക്തി കൂടിയ ന്യൂനമര്ദ്ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില് സഞ്ചരിച്ച് മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് തീവ്ര ന്യൂനമര്ദ്ദമായി ശക്തിപ്രാപിക്കാന് സാധ്യതയെന്നാണ് അറിയിപ്പ്. തുടര്ന്നുള്ള 24 മണിക്കൂറിനുള്ളില് മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും സമീപ വടക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലുമായി അതിതീവ്ര ന്യൂനമര്ദ്ദമായി വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
തുടര്ന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില് സഞ്ചരിച്ച് സെപ്റ്റംബര് 23ന് രാവിലെ വടക്കന് ആന്ധ്രാപ്രദേശ്, തെക്കന് ഒഡീഷ തീരങ്ങള്ക്ക് സമീപം എത്താനാണ് സാധ്യത.
Sports
കൊച്ചി: സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഈ മാസം 25ന് തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിൽ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം.
മത്സരങ്ങളുടെ എണ്ണം ഇത്തവണ 33ൽ നിന്ന് 35 ആയി വർധിപ്പിച്ചിട്ടുണ്ട്. സെമി മത്സരങ്ങൾ ഹോം, എവേ എന്നിങ്ങനെ രണ്ട് പാദങ്ങളിലായാകും നടക്കുക. ലീഗ് മത്സരങ്ങളിൽ എക്സ്ട്രാ ടൈം ഉണ്ടാകില്ല. 90 മിനിറ്റിൽ സമനിലയിൽ അവസാനിക്കുന്ന മത്സരങ്ങളുടെ ഫലം നിശ്ചയിക്കുക പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാകും.
90 മിനിറ്റിൽ ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിക്കുന്നവർക്ക് രണ്ട് പോയിന്റും തോൽക്കുന്ന ടീമിന് ഒരു പോയിന്റുമാകും നോക്കൗട്ട് മത്സരങ്ങൾ 90 മിനിറ്റിൽ സമനിലയിൽ ആവുകയാണെങ്കിൽ എക്സ്ട്രാ ടൈമും അതിനുശേഷം പെനാൽറ്റിയും വഴിയാകും ഫലം നിശ്ചയിക്കുക.
ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിന് 'സൂപ്പർ ലീഗ് കേരള ഷീൽഡ്' എന്ന പേരിൽ പുതിയൊരു ട്രോഫി കൂടി ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്.
Kerala
കൊച്ചി: വിമാനത്തില് കേരളത്തിലെത്തി കവര്ച്ച നടത്തുന്ന യുപി സ്വദേശികള് പിടിയില്. കളമശേരി, തൃശൂര്, കണ്ണൂര് ജില്ലകളില് നിന്നാണ് പ്രതികള് പിടിയിലായത്. തൃശൂരില് നിന്നും മോഷണശ്രമത്തിനിടെ പിടിയിലായ റിഹാന് (20) എന്ന പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കൊച്ചിയിലെ കൂട്ടാളികളെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്.
തുടര്ന്ന് കളമശേരി കൊച്ചിന് യൂണിവേഴ്സിറ്റിക്ക് അടുത്തുള്ള ഒരു ലോഡ്ജില് നിന്നും ഞായറാഴ്ച വൈകിട്ട് ഏഴോടെ അഞ്ചു പ്രതികളെ കളമശേരി പൊലിസ് പിടികൂടുകയായിരുന്നു.
യുപി മീററ്റ് സ്വദേശികളായ സെയ്ഫുള്ള (31), മുഹമ്മദ് ഫര്മാന് അന്സാരി (22), സുഹൈല് (22), ഷക്കീബ് (21), റിഹാന് ഖാന് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല് നിന്നും കേബിള് കട്ടറുകള്, താക്കോലുകള്, മൊബൈല് ഫോണുകള്, വാച്ചുകള്, തിരിച്ചറിയല് രേഖകള്, വിമാന-ട്രെയ്ന് ടിക്കറ്റുകള്, പണം എന്നിവ പൊലിസ് പിടികൂടി.
കൊച്ചിയിലേക്ക് വിമാനത്തില് എത്തിയ ശേഷമാണ് ഇവര് പല സംഘങ്ങളായി മറ്റ് ജില്ലകളിലേക്ക് കവര്ച്ചയ്ക്കായി പോകുന്നത്. ബൈക്കുകള് ട്രെയ്ന് മാര്ഗം കേളത്തില് എത്തിച്ചാണ് ഇവര് കവര്ച്ച നടത്തുന്നത്.
Kerala
കൊച്ചി: കേരള ഫാഷന് ലീഗ് സീസണ് 12 ഗ്രാൻഡ് ഹയാത്തില് അരങ്ങേറി. കൊച്ചി: കേരള ഫാഷന് ലീഗ് സീസണ് 12 ഗ്രാൻഡ് ഹയാത്തില് അരങ്ങേറി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള അന്പതോളം മോഡലുകൾ റാംപില് ചുവടുവച്ചു.
ബോളിവുഡ് താരം മീനാക്ഷി ദീക്ഷിത്, മലയാള ചലച്ചിത്ര താരങ്ങളായ അപര്ണ ബാലമുരളി, ആര്ഷ ചാന്ദ്നി ബൈജു, പ്രാചി തെഹ്ലന്, നടിയും ബിഗ്ബോസ് താരവുമായ വേദ് ലക്ഷ്മി, ആര്യന് കാത്ത്, ഗിസല്ലെ തക്റാല് തുടങ്ങിയവർ റാംപിലെത്തി.
ഫാഷന് ലീഗ് സ്ഥാപകനും ഫാ ഷന് പ്രൊഡ്യൂസറുമായ അഭില്ദേവിന്റെ നേതൃത്വത്തിലാണ് കേരള ഫാഷൻ ലീഗ് അവതരിപ്പിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതിചെയ്യുന്നു. തുടർന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തിങ്കളാഴ്ച മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദമായും ചൊവ്വാഴ്ച മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദമായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊലിസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച "അഭിനന്ദന ദിന'മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം നൽകി.
പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുക, കർത്തവ്യനിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പൊലിസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ.
ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ, മുൻ മാസത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പൊലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പൊലിസ് മേധാവിമാർ ആദരിക്കേണ്ടതാണെന്ന് നിർദേശത്തിലുണ്ട്. കൂടാതെ, പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവർ, പൊലിസിന് വിലപ്പെട്ട സഹായം നൽകിയവർ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്തി ആദരിക്കണമെന്നും ഉത്തരവിലുണ്ട്.
ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ, മെമന്റോകൾ അല്ലെങ്കിൽ അനുയോജ്യമായ മറ്റ് അംഗീകാരങ്ങൾ നൽകി, സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ ആദരിക്കേണ്ടതാണെന്നാണ് എഡിജിപിയുടെ നിർദേശം.
എല്ലാ ജില്ലാ പൊലിസ് മേധാവിമാരും അഭിനന്ദന ദിന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. സോണൽ ഐജിമാരും റേഞ്ച് ഡിഐജിമാരും സാധ്യമാകുന്നിടത്തെല്ലാം പരിപാടിയിൽ പങ്കെടുക്കേണ്ടതാണെന്നും നിർദേശമുണ്ട്.
ഏതെങ്കിലും കാരണത്താൽ നാലാമത്തെ ശനിയാഴ്ച പരിപാടി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ, അതിന് മുമ്പായി അതേ മാസത്തിൽ തന്നെ ചടങ്ങ് സംഘടിപ്പിക്കണം. ഓരോ മാസവും അഭിനന്ദിക്കപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും വിവരങ്ങൾ, അംഗീകരിക്കപ്പെട്ട മികച്ച പ്രവർത്തനത്തിന്റെ സ്വഭാവം ഉൾപ്പെടെ ജില്ലാ തലത്തിൽ ഡോക്യുമെന്റ് ചെയ്യണം.
പരിപാടിയുടെ റിപ്പോർട്ടും ഫോട്ടോകളും തുടർന്നുള്ള മാസത്തിലെ ഒന്നാം തീയതിക്ക് മുമ്പായി ക്രമസമാധാനവിഭാഗം എഡിജിപിക്ക് സമർപ്പിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ ഗവൺമെന്റ് കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലെത്തി നാല് മാസം മാത്രം പിന്നിടുന്ന സർക്കാരിന്റെ മേൽ ഇതിന്റെ ഉത്തരവാദിത്തം കെട്ടിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ മിനിമം മാർക്ക് സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. മിനിമം മാർക്ക് സംവിധാനം ഈ വർഷത്തേക്ക് മാത്രമാണ് ഒഴിവാക്കിയത്. കഴിഞ്ഞ സർക്കാർ മിനിമം മാർക്ക് പരിഷ്കാരം കൊണ്ടുവരാൻ ശ്രമം തുടങ്ങിയെങ്കിലും അതിന്റെ ഫയലുകൾ നീട്ടിവെക്കുകയായിരുന്നു.
തുടർന്ന് ഈ വർഷം മുതൽ ഇത് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് അങ്ങനെയൊരു പരിഷ്കാരം നടപ്പിലാക്കേണ്ടതില്ലെന്നാണ് യുഡിഎഫ് സർക്കാരിന്റെ നിലപാട്. കൃത്യമായ പഠനവും വിശദമായ കൂടിയാലോചനകളും നടത്തിയശേഷം മാത്രമെ ഈ കാര്യത്തിൽ തീരുമാനമെടുക്കൂമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
Kerala
തിരുവനന്തപുരം: പൊലിസിനു വേണ്ടി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ ശനിയാഴ്ച അവസാനിക്കും. കരാർ പുതുക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിന് ശിപാർശ നൽകിയെങ്കിലും സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ചിപ്സൺ കമ്പനിയും സംസ്ഥാന പൊലിസ് മേധാവിയും തമ്മിലാണ് കരാർ നിലനിന്നിരുന്നത്. പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റർ വാടക. ഈ തുകയ്ക്ക് 25 മണിക്കൂർ യാത്ര ചെയ്യാൻ സാധിക്കും. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണമെന്നായിരുന്നു വ്യവസ്ഥ.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റും പൊലിസിന്റെ ഹെലികോപ്റ്ററിൽ ആണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്നത്. കരാർ പുതുക്കിയില്ലെങ്കിൽ പുതിയ ടെൻഡർ നടപടിയിലേക്ക് പോകേണ്ടിവരും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നീക്കങ്ങളുമായി കെഎസ്ഇബി. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി ചെയർമാൻ എം.ജി.രാജമാണിക്യം മുംബൈയിലേക്ക് തിരിക്കും.
കൂടുതൽ വൈദ്യുതി കണ്ടെത്തുകയെന്ന് ലക്ഷ്യമിട്ട് വ്യാഴാഴ്ച അദ്ദേഹം ന്യൂക്ലിയർ പവർ കോർപറേഷൻ ചെയർമാനെ നേരിൽ കണ്ട് ചർച്ച നടത്തും. നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ കേന്ദ്ര നിലയങ്ങളിൽ നിന്നും മറ്റ് അടിയന്തര മാർഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാനാണ് ബോർഡിന്റെ ശ്രമം.
അതേസമയം ഹിമാചൽപ്രദേശിൽ നിന്നും ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതിയുടെ ഉയർന്ന നിരക്ക് കുറയ്ക്കുന്നതിനായി കെഎസ്ഇബി ഇമെയിൽ അയച്ചിട്ടുണ്ട്. രാത്രിയും പകലും ഒരേ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽ പ്രദേശ് സർക്കാരിന്റെ നിലപാട്. നിലവിൽ യൂണിറ്റിന് 13.50 രൂപ നിരക്കിലാണ് അവർ വൈദ്യുതി വാഗ്ദാനം ചെയ്തിട്ടുള്ളത്.
എന്നാൽ ഈ വ്യവസ്ഥയനുസരിച്ച് രാത്രിയിൽ 80 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാക്കാൻ സാധിക്കുക. ഈ സാഹചര്യത്തിലാണ് വൈകുന്നേരം ആറു മുതൽ രാവിലെ ആറു വരെയുള്ള പീക്ക് സമയങ്ങളിൽ കൂടുതൽ വൈദ്യുതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. നിരക്ക് ഇളവുകളോടെ കൂടുതൽ വൈദ്യുതി ഉറപ്പാക്കാനായാൽ സംസ്ഥാനത്തെ പ്രതിസന്ധി വലിയൊരു പരിധി വരെ ഒഴിവാക്കാൻ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
National
ന്യൂഡൽഹി: രൂക്ഷമായ വൈദ്യുത പ്രതിസന്ധി നേരിടുന്നതിനിടെ കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ഹിമാചൽപ്രദേശ് സർക്കാർ. തമിഴ്നാടിനുള്ള വൈദ്യുതി വിഹിതത്തില്നിന്ന് ഒരു ഭാഗം കുറച്ചാണ് കേരളത്തിനു നൽകാൻ ധാരണയായത്.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് എംപി ഹിമാചല് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവുമായി ചർച്ച നടത്തിയതിനെത്തുടർന്നാണ് തീരുമാനം.
വൈദ്യുതി കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ നടപടികൾ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ച ചെയ്തു തീരുമാനിക്കും. വൈദ്യുതി കൈമാറ്റത്തിന്റെ രീതി, സമയക്രമം, മറ്റു വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുക.
Kerala
തൃശൂർ: ചെയർമാനും സെക്രട്ടറിയും ഭരണസമിതിയുമില്ലാതെ സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്. സാഹിത്യ അക്കാദമിയിലടക്കം ശന്പളം മുടങ്ങി. സംഗീതനാടക അക്കാദമി, ചലച്ചിത്ര അക്കാദമികളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ.
പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ചെയർമാനും സെക്രട്ടറിയുമടക്കമുള്ളവർ സ്ഥാനമൊഴിഞ്ഞിരുന്നു.
പുതിയ അധ്യക്ഷരെ ഉടൻ നിയമിക്കുമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളും ചില സാമുദായിക സംഘടനകളുംവരെ പദവികളിലേക്ക് അവകാശവാദം ഉന്നയിച്ചെന്നാണു വിവരം.
സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവം, വിവിധ സാഹിത്യക്യാന്പുകൾ, പുസ്തകമേള എന്നിവ മുടങ്ങി. പ്ലാൻ ഫണ്ട് അനുവദിക്കാത്തതിനാൽ ഇക്കുറി അന്താരാഷ്ട്ര സാഹിത്യോത്സവം ഉണ്ടാകില്ല. അഞ്ചു കോടിയോളമാണ് ഒരുവർഷം പ്ലാൻ ഫണ്ടായി അനുവദിക്കാറ്.
ഏപ്രിൽ, മേയ് മാസങ്ങളിലാണു പദ്ധതി നടത്തിപ്പിനുള്ള യോഗം നടക്കുക. സെപ്റ്റംബറായിട്ടും യോഗത്തെക്കുറിച്ചു സാംസ്കാരികവകുപ്പിൽനിന്നു സൂചന പോലുമില്ല. എഴുത്തുകാർക്കു നൽകാനുള്ള ലക്ഷങ്ങളുടെ റോയൽറ്റി, പുതിയ പുസ്തകങ്ങളുടെ പ്രസാധനം, അവാർഡ് പ്രഖ്യാപനം എന്നിവയും മുടങ്ങി. ദൈനംദിന പ്രവർത്തനങ്ങൾക്കു പണം ചെലവാക്കാൻ മാത്രമാണ് അനുമതി. നിലവിൽ ജീവനക്കാർക്ക് ഓഗസ്റ്റിലെ ശന്പളവും ലഭിച്ചിട്ടില്ല.
നടൻ മുരളിയുടെ നേതൃത്വത്തിൽ 16 വർഷം മുന്പ് ആരംഭിച്ച രാജ്യാന്തര നാടകോത്സവവും(ഇറ്റ്ഫോക്ക്) ഇക്കുറി മുടങ്ങുമെന്ന സ്ഥിതിയാണ്. ജനുവരി അവസാനവും ഫെബ്രുവരിയിലുമായി നടക്കാറുള്ള ഇറ്റ്ഫോക്കിനായി ഒരുക്കം ഇപ്പോൾതന്നെ ആരംഭിക്കണം. വിവിധ രാജ്യങ്ങളിൽനിന്നുള്ള നാടകങ്ങൾ തെരഞ്ഞെടുക്കണം.
ഒക്ടോബറോടെ നാടകങ്ങളുടെ അന്തിമപട്ടികയിറക്കണം. ആവശ്യമായ രേഖകൾ തയാറാക്കി കേന്ദ്രസർക്കാരിന്റെയടക്കം അനുമതി തേടണം. അക്കാദമിയിലും മാസങ്ങൾ നീളുന്ന ഒരുക്കങ്ങൾ ആവശ്യമാണ്. ഇതോടൊപ്പം ഉത്തര, ദക്ഷിണ, മധ്യമേഖലാ അമച്വർ നാടകോത്സവങ്ങളും നടത്തിയിരുന്നു.
അക്കാദമിയുമായി സഹകരിക്കുന്ന നിരവധി കലാകാരന്മാരുടെ വരുമാനവും നിലച്ചു. വിവിധ മേഖലകളിലായി 14,000 കലാകാരന്മാരെ വേദിയിലെത്തിച്ചിരുന്ന അക്കാദമി, ഇതുവരെ ഒരു പരിപാടിയും ഏറ്റെടുത്തു നടത്തിയിട്ടില്ല.
തിരുവനന്തപുരത്ത് 25നു നടക്കുന്ന ഡോക്യുമെന്ററി- ഷോർട്ട് ഫിലിം ഫെസ്റ്റിവലിനു നേതൃത്വം നൽകേണ്ട ചലച്ചിത്ര അക്കാദമി ചെയർമാനെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിൽ അക്കാദമികളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതൊഴിച്ചാൽ കാര്യമായ ഇടപെടൽ വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണു വിമർശനം.
ചെയർമാൻ, സെക്രട്ടറി പദവികളിലേക്ക് സാംസ്കാരികവകുപ്പ് പട്ടിക തയാറാക്കിയെന്നാണു പറയുന്നതെങ്കിലും സംഘടനാ തലത്തിലെ അനിശ്ചിതത്വം നിയമനങ്ങളെയും ബാധിക്കുന്നെന്നാണു വിവരം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അന്തസ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാനായി തയാറാക്കുന്ന കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബില്ലിന്റെ നടപടികൾ വേഗത്തിലാക്കാനും നിയമനിർമാണവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
കേരളത്തിന്റെ മാറിവരുന്ന ജനസംഖ്യാ ഘടന കണക്കിലെടുത്ത് വയോജന സൗഹൃദമായ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് നിർദിഷ്ട നിയമത്തിന്റെ ലക്ഷ്യം. ആരോഗ്യകരവും സജീവവുമായ വാർധക്യം പ്രോത്സാഹിപ്പിക്കുക, കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ-സാമൂഹിക അന്തരീക്ഷത്തിലും തുടരാൻ വയോജനങ്ങൾക്ക് സാഹചര്യമൊരുക്കുക, ആവശ്യമായ ഘട്ടങ്ങളിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കുക എന്നിവയ്ക്ക് ബില്ലിൽ പ്രാധാന്യം നൽകും. വയോജന പരിചരണ കേന്ദ്രം, അസിസ്റ്റഡ് ലിവിംഗ് സൗകര്യം, പകൽവീട്, ഹോം കെയർ ഏജൻസി തുടങ്ങിയ സേവനങ്ങൾക്ക് ആവശ്യമായ നിലവാരവും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള സംവിധാനവും ബില്ലിൽ വിഭാവനം ചെയ്യും.
കെയർ ഗിവിംഗ് മേഖലയെ പ്രഫഷണൽ സംവിധാനമായി വികസിപ്പിക്കുക എന്നത് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപീകരിക്കും. കെയർ ഗിവർമാർക്ക് പരിശീലനം, സർട്ടിഫിക്കേഷൻ, പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കി പരിശീലനം നേടിയ കെയർ ഗിവർമാരുടെ സംസ്ഥാനതല രജിസ്റ്റർ തയാറാക്കാനും നിർദേശമുണ്ട്. ഇതിലൂടെ വയോജന പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം നൈപുണ്യമുള്ള കെയർ ഗിവിംഗ് തൊഴിലാളികളെ സൃഷ്ടിക്കാനും തൊഴിലവസരം ഒരുക്കാനും കഴിയും.
വയോജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളെ പുതിയ സാന്പത്തിക-തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ വികസിപ്പിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകും. ഗുണനിലവാരമുള്ള പരിചരണ സേവനങ്ങൾ, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, അസിസ്റ്റഡ് ലിവിംഗ്, ഹോം കെയർ, വയോജന സൗഹൃദ ഉത്പന്നങ്ങൾ, മറ്റ് നവീന സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സേവനം, നൈപുണ്യം, സംരംഭകത്വം, തൊഴിൽ എന്നിവ ഉൾപ്പെടുന്ന സുസ്ഥിരമായ വയോജന പരിചരണ മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.
Kerala
കോഴിക്കോട്: ഒരാള്ക്കും ന്യായീകരിക്കാന് കഴിയാത്ത തോല്വിയാണ് നിയമസഭാ തെരഞ്ഞെടുപ്പില് പാര്ട്ടിക്കുണ്ടായതെന്നും തെറ്റുകള് തിരുത്തി ശക്തമായി തിരിച്ചുവരുമെന്നും സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി. ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും വീഴ്ചകൾ എല്ലാം ഞങ്ങൾ തുറന്നു സമ്മതിക്കുന്നുവെന്നും ബേബി വ്യക്തമാക്കി.
സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്ക്കു സ്വന്തം കുടുംബത്തോടെന്നപോലെ കാര്യങ്ങള് പാര്ട്ടിയോട് പറയാം, തിരുത്താം. തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നെന്നതു വസ്തുതയാണ്.
തോൽവിക്ക് അതും പ്രധാന ഘടകമായിരുന്നു. പിണറായി സർക്കാർ അതിദാരിദ്ര്യം തുടച്ചുനീക്കുന്നത് ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങൾ കൈവരിച്ചിട്ടും അതിനെയെല്ലാം മറച്ചുവച്ച് ഇടതുമുന്നണിക്കെതിരേ നഗ്നമായ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നു.
സിപിഎമ്മും ആർഎസ്എസും തമ്മിൽ ധാരണയുണ്ടെന്ന തരത്തിൽ വ്യാജപ്രതീതി സൃഷ്ടിച്ചതും തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം നടന്നതുമാണ് തോൽവിയിലേക്കു നയിച്ച മറ്റ് പ്രധാന ഘടകങ്ങളെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി
ആർഎസ്എസുമായി സിപിഎം ധാരണയുണ്ടാക്കിയെന്ന ആരോപണത്തെ ആർഎസ്എസ് അക്രമത്തിനിരയായ പി. ജയരാജനെ വേദിയിലിരുത്തി പരാമർശിച്ചാണ് ബേബി മറുപടി പറഞ്ഞത്. ആർഎസ്എസുകാരുടെ കൊലക്കത്തിക്ക് എത്രയോ സഖാക്കൾ ഇരയായിട്ടുണ്ടെന്നും അവരുടെ ക്രൂരമായ ആക്രമണത്തെ അതിജീവിച്ച പി. ജയരാജൻ നമ്മോടൊപ്പം ഇവിടുണ്ടല്ലോ എന്നും ബേബി ഓർമിപ്പിച്ചു.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ അക്രമം ഏറ്റുവാങ്ങേണ്ടി വന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും മൊയാരത്ത് ശങ്കരനെ വധിച്ചത് കോൺഗ്രസുകാരാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്മിപ്പിച്ചു. കേരളത്തിൽ സ്മാർട്ട് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വാർത്തകളും കള്ളക്കഥകളും വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
ഇപ്പോൾ പുതിയ രൂപത്തിൽ ഇഡി രംഗത്തെത്തി കള്ളക്കഥകൾ നിർമിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേയെല്ലാം ഇഡിയെ ഉപയോഗിച്ച് നടക്കുന്ന രാഷ്ട്രീയനീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപിക്കുമെന്നും പ്രതിസന്ധികളെ മറികടന്ന് സിപിഎം വിജയപാതയിൽ തിരികെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വഴികളിലൂടെയും ആക്രമിക്കുന്നു: പിണറായി വിജയൻ
എല്ലാ വഴിയിലൂടെയും കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്നും എതിർപ്പ് ഉയരുന്നതു സിപിഎം വളര്ന്നതുകൊണ്ടാണെന്നും തുടര്ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കേന്ദ്രവും ബിജെപിയും പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എല്ഡിഎഫ് കണ്വീനര് ടി.പി. രാമകൃഷ്ണന്, പി. രാജീവ്, പി. ജയരാജന് മറ്റ് ദേശീയ, സംസ്ഥാന നേതാക്കള് എന്നിവര് പ്രസംഗിച്ചു.
Leader Page
അമേരിക്കയുടെ സമ്മർദത്തെത്തുടർന്ന് സ്വീകരിച്ച നിരവധി നയപരമായ തീരുമാനങ്ങൾ ഇതിനകംതന്നെ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ചത് എണ്ണവില വർധനയ്ക്കും പണപ്പെരുപ്പത്തിനും കാരണമായി. 2018ൽ ഇന്ത്യ-റഷ്യ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതി റദ്ദാക്കിയത് ഇന്ത്യയുടെ പ്രതിരോധശേഷി ദുർബലപ്പെടുത്തി. ജി-20 കാലഘട്ടത്തിലുൾപ്പെടെ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ആവർത്തിച്ചു കുറച്ചത് കർഷകരെയും പ്രതികൂലമായി ബാധിച്ചു. ഇന്ത്യയെ മൊത്തത്തിൽ കരാർ ബാധിക്കുന്നതിലുപരി, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതാണ് ഈ കരാർ.
◄താങ്ങുവില സംവിധാനം അമേരിക്കയുടെ ലക്ഷ്യം
താങ്ങുവില (എംഎസ്പി) ഇന്ത്യൻ കാർഷിക മേഖലയുടെ പ്രധാന സുരക്ഷാ സംവിധാനമാണ്. ലോക വ്യാപാര സംഘടനയിൽ (WTO) ഇന്ത്യയുടെ താങ്ങുവില സംവിധാനത്തിൽ മാറ്റം വരുത്താൻ അമേരിക്ക സമ്മർദം ചെലുത്തിവരുന്നു. ഈ വിഷയം ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിന്റെ ഭാഗമാകുകയോ വെളിപ്പെടുത്താത്ത ധാരണയിൽ ഉൾപ്പെടുകയോ ചെയ്താൽ എംഎസ്പി ലഭിക്കുന്ന 22 വിളകളുടെ കർഷകരെ ബാധിക്കും. കേരളത്തിലെ നെല്ലും കൊപ്രയും ഇതിൽ ഉൾപ്പെടുന്നു.
ഇതോടൊപ്പം, അമേരിക്ക നൽകുന്ന വൻ കാർഷിക സബ്സിഡിയും വലിയ ഭീഷണിയാണ്. അമേരിക്കയുടെ ഫാം ബില്ലിൽ 2014ൽ 956 ബില്യൺ ഡോളറും 2024ൽ 1.5 ട്രില്യൺ ഡോളറും വകയിരുത്തി. ഒഇസിഡി - 2024 റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ഉത്പാദകർക്ക് സർക്കാർ നൽകുന്ന പിന്തുണ (Producer Support Estimate - PSE) +7.1% ആണ്. അതേസമയം, ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന പിന്തുണ -14.5% ആണ്. ഫലത്തിൽ ഇത് ഇന്ത്യൻ കർഷകരുടെമേലുള്ള പരോക്ഷ നികുതിക്ക് സമാനമാണ്. വൻ സബ്സിഡി ലഭിക്കുന്ന അമേരിക്കൻ കാർഷികോത്പന്നങ്ങൾ ഇറക്കുമതി അനുവദിക്കുന്നത് ആഭ്യന്തര ഉത്പാദനത്തെ തകർക്കും.
ലോക വ്യാപാര സംഘടനയിൽ അമേരിക്കയുടെ കാർഷിക സബ്സിഡികളെ ഇന്ത്യ തുടർച്ചയായി എതിർത്തിട്ടുണ്ട്. ഇപ്പോൾ സബ്സിഡിയുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കുന്നത് ഇന്ത്യയുടെ ദീർഘകാല നിലപാടിനെ ദുർബലപ്പെടുത്തുകയും അമേരിക്കൻ സബ്സിഡികളെ ചോദ്യം ചെയ്യുന്നതിൽ ഇന്ത്യയെ പിന്തുണച്ച രാജ്യങ്ങളെ ചതിക്കലുമാകും.
◄നാളികേരവും റബറും
സോയാബീൻ എണ്ണയുടെ ഇറക്കുമതിത്തീരുവ കുറയ്ക്കുന്നത് കേരളത്തിലെ നാളികേര കർഷകരെ നേരിട്ടു ബാധിക്കും. ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി 2010-11ലെ 8.8 ദശലക്ഷം ടണ്ണിൽനിന്ന് 2025-26ൽ 16.7 ദശലക്ഷം ടണ്ണായി ഉയർന്നു. അമേരിക്കൻ സോയാബീൻ എണ്ണയ്ക്ക് കൂടുതൽ വിപണി പ്രവേശനം ലഭിക്കുന്നത് ആഭ്യന്തര ഭക്ഷ്യ എണ്ണ വിളകളുടെ വിലയെയും ഉത്പാദനത്തെയും കൂടുതൽ ദുർബലപ്പെടുത്തും.
റബറിന്റെ കാര്യത്തിലും സ്ഥിതി ഗുരുതരമാണ്. ലോക വ്യാപാര സംഘടനയിൽ സ്വാഭാവിക റബറിൽ ഇന്ത്യയുടെ ബൗണ്ട് താരിഫ് 25 ശതമാനമാണെങ്കിലും ആസിയാൻ ഇന്ത്യ കരാർ പ്രകാരം കോമ്പൗണ്ട് റബർ വിഭാഗങ്ങളുടെ തീരുവ 0-5 ശതമാനം മാത്രമായത് റബർ കർഷകരെ ബാധിച്ചു. അമേരിക്ക കൃത്രിമ റബറിന്റെ പ്രധാന കയറ്റുമതി രാജ്യമാണ്. അമേരിക്കയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത കൃത്രിമ റബറിന്റെ മൂല്യം 2021ലെ 75 ദശലക്ഷം ഡോളറിൽനിന്ന് 2025ൽ 114.42 ദശലക്ഷം ഡോളറായി ഉയർന്നു. കൃത്രിമ റബറിന്റെ തീരുവ ഇനിയും കുറച്ചാൽ സ്വാഭാവിക റബറിന്റെ വിലയിൽ സമ്മർദം വർധിക്കുകയും കേരളത്തിലെ റബർ കർഷകരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
◄ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ
സോയാബീൻ എണ്ണയും ഡിഡിജി (ഡിസ്റ്റില്ലറിയിൽനിന്നുള്ള കാലിത്തീറ്റയായി ഉപയോഗിക്കാവുന്ന ഉപോത്പന്നം)യും വലിയ തോതിൽ ജനിതകമാറ്റം വരുത്തിയ വിളകളിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇവയുടെ ഇറക്കുമതി മതിയായ പൊതുചർച്ചയും നിയന്ത്രണ പരിശോധനയും കൂടാതെ അനുവദിക്കുന്നത് ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾക്ക് പിൻവാതിലിലൂടെ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം നൽകുന്നതിന് തുല്യമാകും.
◄ക്ഷീര, നെല്ല്, മാംസ മേഖലകൾ
അമേരിക്കൻ ക്ഷീരോത്പാദകർക്ക് ഏകദേശം 12 ബില്യൺ ഡോളറിന്റെ സബ്സിഡി ലഭിക്കുന്നു. പാൽപ്പൊടി, വേ പൗഡർ, പാൽക്കട്ടി തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറച്ചാൽ ഇന്ത്യയിലെ ക്ഷീരകർഷകർക്ക് വൻ ഭീഷണിയാകും. അമേരിക്കൻ പാൽക്കട്ടി ഉത്പാദനത്തിന് പശുക്കിടാവിന്റെ കുടലിൽനിന്നുള്ള റെനെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാംസ്കാരികവും മതപരവുമായ ആശങ്കകളും നിലനിൽക്കുന്നു.
ലോക അരി ഉത്പാദനത്തിന്റെ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് അമേരിക്ക ഉത്പാദിപ്പിക്കുന്നതെങ്കിലും അത് പ്രധാന കയറ്റുമതി രാജ്യമാണ്. അമേരിക്കയിലെ അരി സബ്സിഡി വർധിക്കുന്നത് കുറഞ്ഞ വിലയിൽ കയറ്റുമതി സാധ്യമാക്കുകയും ഇന്ത്യയുടെ കയറ്റുമതി വിപണിയെയും ആഭ്യന്തര നെല്ലുവിലയെയും ബാധിക്കുകയും ചെയ്യും.
കോഴി, പന്നി മേഖലകളിലും സമാന ഭീഷണിയുണ്ട്. ശീതീകരിച്ച അമേരിക്കൻ കോഴിയിറച്ചിക്കും പന്നിയിറച്ചിക്കും കൂടുതൽ വിപണി പ്രവേശനം ലഭിച്ചാൽ കേരളത്തിലെ വളർന്നുവരുന്ന കോഴി, പന്നി വളർത്തൽ മേഖലകൾ പ്രതിസന്ധിയിലാകും. ബാങ്ക് വായ്പകളെ വലിയ തോതിൽ ആശ്രയിക്കുന്ന ഈ മേഖലയുടെ തകർച്ച ബാങ്കിംഗ് മേഖലയിലും പ്രത്യാഘാതമുണ്ടാക്കും.
◄വിത്തിന്റെ പരമാധികാരം
അമേരിക്ക ഒപ്പുവച്ച പല സ്വതന്ത്ര വ്യാപാരക്കരാറുകളിലും ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ കരാറിലും കടുത്ത ( TRIPS-plus) വ്യവസ്ഥകൾ ഉൾപ്പെടുന്നു. അവ ഉപോവ് കരാർ വ്യവസ്ഥകൾ ( UPOV 1991) സ്വീകരിക്കാൻ രാജ്യങ്ങളെ നിർബന്ധിതമാക്കുന്നു. കർഷകർക്ക് വിത്ത് സൂക്ഷിക്കാനും പുനരുപയോഗിക്കാനുമുള്ള അവകാശം നിയന്ത്രിക്കുന്ന ഇത്തരം വ്യവസ്ഥകൾ ഇന്ത്യ-അമേരിക്ക കരാറിൽ ഉൾപ്പെട്ടാൽ വിത്തിന്മേലുള്ള കർഷകരുടെ അവകാശം ദുർബലപ്പെടുകയും കോർപറേറ്റ് നിയന്ത്രണം ശക്തിപ്പെടുകയും ചെയ്യും.
◄മത്സ്യമേഖലയും നയസ്വാതന്ത്ര്യവും
അമേരിക്ക അടുത്തിടെ നടത്തിയ ചില സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചകളിൽ പങ്കാളി രാജ്യങ്ങളോടു ലോക വ്യാപാര സംഘടനയുടെ മത്സ്യ സബ്സിഡി കരാർ അംഗീകരിക്കാനും പൂർണമായി നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആർട്ടിക്കിൾ 12 പ്രകാരം, മത്സ്യ സബ്സിഡി കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം നാല് വർഷത്തിനുള്ളിൽ സമഗ്രമായ നിയന്ത്രണ വ്യവസ്ഥകൾ അംഗീകരിക്കപ്പെടാത്ത പക്ഷം, ലോക വ്യാപാര സംഘടന ജനറൽ കൗൺസിൽ മറ്റൊരു തീരുമാനം എടുക്കാത്തിടത്തോളം കരാർ സ്വയം അവസാനിക്കും. വ്യാപാരക്കരാർ വ്യവസ്ഥകളിൽ ലോക വ്യാപാര സംഘടനയിലെ മത്സ്യ സബ്സിഡി കരാറിലെ ആർട്ടിക്കിൾ 12നെയും മറികടന്ന് മത്സ്യ സബ്സിഡി ബാധ്യതകൾ തുടരണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു.
ഇത്തരം വ്യവസ്ഥകൾ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിൽ ഉൾപ്പെടുത്തിയാൽ ഇന്ത്യയുടെ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഇന്ധന, സുരക്ഷ, അടിസ്ഥാനസൗകര്യ, ആധുനികീകരണ, ഉപജീവന സഹായങ്ങൾ നൽകാനുള്ള സർക്കാരിന്റെ നയസ്വാതന്ത്ര്യം പരിമിതപ്പെടാം. ദശലക്ഷക്കണക്കിന് ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികളുള്ള ഇന്ത്യക്ക് ഇത് അംഗീകരിക്കാനാകില്ല. കേരളത്തിന്റെ തീരദേശ സമ്പദ്വ്യവസ്ഥയെയും ഇത് നേരിട്ട് ബാധിക്കും.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിനെ കേവലം കയറ്റുമതിയും ഇറക്കുമതിയും വർധിപ്പിക്കുന്ന കരാറായി കാണാനാകില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം നാളികേരം, റബർ, നെല്ല്, ക്ഷീരം, കോഴി-പന്നി വളർത്തൽ, മത്സ്യബന്ധനം, ചെറുകിട ചില്ലറ വ്യാപാരം എന്നിവയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമാണിത്. അതിനാൽ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും താത്പര്യങ്ങളും ഇന്ത്യയുടെ നയപരമായ പരമാധികാരവും തകർക്കുന്ന ഈ കരാറിനെതിരേ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് അണിനിരക്കണം. നടപ്പാക്കുന്നവരുടെ കപട രാജ്യസ്നേഹത്തെ തുറന്നു കാണിക്കണം.
Kerala
കോഴിക്കോട്: സിപിഎം ഇല്ലെങ്കിൽ കേരളം ഉണ്ടാകില്ലെന്നും നാടിന്റെ നിലനിൽപ്പ് ഇടതുപക്ഷത്തിൽ നിക്ഷിപ്തമാണെന്നും ഇ.പി.ജയരാജൻ. പാർട്ടി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും സിപിഎമ്മിനെ ശക്തിപ്പെടുത്താൻ എല്ലാവരും ശരിയായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷം ദുർബലപ്പെട്ടാൽ ലോകംതന്നെ നശിക്കുന്ന അവസ്ഥയാണുള്ളത്. ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് ഇടതുപക്ഷ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയന്റെ തകർച്ചയും ലോകത്ത് ഇടതുപക്ഷത്തുണ്ടായ തിരിച്ചടിയുമാണ് ലോകം നേരിടുന്ന പ്രധാന ആപത്ത്. അമേരിക്കയിൽ വലതുപക്ഷ തീവ്രവാദികളാണ് അധികാരത്തിലിരിക്കുന്നത്.
കേരളത്തിൽ ഇടതുപക്ഷം തകർന്നാൽ ഈ നാടുതന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നത് കമ്യൂണിസ്റ്റുകാരുടെ മാത്രം ചുമതലയല്ല. നാടിന്റെ വളർച്ച ആഗ്രഹിക്കുന്നതും ജനജീവിതം സംരക്ഷിക്കണമെന്ന് കരുതുന്നതുമായ എല്ലാ ജനങ്ങളുടെയും ചുമതലയാണത്.
ഇടതുപക്ഷത്തിന് ജനങ്ങൾ കരുത്ത് നൽകണമെന്നും അതിലെ പ്രധാന പാർട്ടിയായ സിപിഎമ്മിന് കൂടുതൽ ശക്തി പകരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തങ്ങൾ എപ്പോഴും ജനങ്ങൾക്കിടയിലാണുള്ളതെന്നും അത് പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനായി വയോജന സംരക്ഷണ ബിൽ ഉടൻ പാസാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ബില്ലിന്റെ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
മാറിവരുന്ന ജനസംഖ്യാ ഘടന കണക്കിലെടുത്ത് വയോജനങ്ങൾക്ക് ആരോഗ്യകരവും സജീവവുമായ വാർധക്യം ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. വീടുകളിലും കുടുംബ അന്തരീക്ഷത്തിലും തുടരാൻ സഹായിക്കുന്നതോടൊപ്പം ആവശ്യമായ ഘട്ടങ്ങളിൽ ഗുണനിലവാരമുള്ള പരിചരണവും ഉറപ്പാക്കും.
വയോജനങ്ങളുടെ ആവശ്യങ്ങളെ സാമ്പത്തിക-തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിച്ച് പുതിയ തൊഴിൽ മേഖലയും സംരംഭകത്വവും വളർത്തുന്ന സിൽവർ ഇക്കോണമിയും ഇതിലൂടെ നടപ്പിലാക്കും. നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിനായി സംസ്ഥാന-ജില്ലാതല സംവിധാനങ്ങളും ഡിജിറ്റൽ-സാമ്പത്തിക സുരക്ഷയ്ക്കുള്ള പ്രത്യേക വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Kerala
കൊച്ചി: തെരുവുബാല്യങ്ങളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി ജീവിതം സമര്പ്പിച്ച ബ്രദര് മാവുരൂസ് മാളിയേക്കല് (90) അന്തരിച്ചു. വാര്ധക്യസഹജമായ രോഗങ്ങള്ക്ക് ചികിത്സയിലിരിക്കെ ഇന്നു പുലര്ച്ചെ ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.
മാള അമ്പഴക്കാട് 1936 ഏപ്രില് 28നു ജനിച്ച ബ്രദര് മാവുരൂസിനു ചെറുപ്പം മുതല് സാമൂഹ്യസേവനത്തോടു വലിയ താത്പര്യമായിരുന്നു. അമ്പഴക്കാട് മാളിയേക്കല് അന്തോണിയും മേരിയുമാണു മാതാപിതാക്കള്. കൊച്ചി ഗാന്ധിനഗര് ഉദയ കോളനിയിലെ ആശ്രയഭവന് കേന്ദ്രീകരിച്ചായിരുന്നു ബ്രദര് മാവുരൂസിന്റെ സാമൂഹ്യസേവന ശുശ്രൂഷകള്.
പാവങ്ങളുടെ സ്വന്തം ബ്രദര് മാവുരൂസ്
കൊച്ചി: നിങ്ങളുടെ വീടുകളില് സന്ധ്യാവേളകളില് ഭക്ഷണവിഭവങ്ങള് മിച്ചം വരുന്നതു സ്നേഹപ്പൊതികളിലാക്കി നിന്റെ ചുറ്റുപാടുമുള്ള സാധുക്കള്ക്കു പങ്കിടുക. ആദിവാസി മധുവിനെപ്പോലെ അനേകം മനുഷ്യര് നമ്മുടെ നാട്ടിലുണ്ടെന്നറിയുക.
കൂടാതെ ഭവനത്തിലുള്ള ഉപയോഗിക്കാവുന്ന വസ്ത്രങ്ങള് പുതുമയുള്ളതാക്കി നിറം മങ്ങാതെ നാളുകളായി അലമാരയില് വിശ്രമിക്കുന്ന വസ്ത്രങ്ങള്, ചെരുപ്പ്, ഷൂസ് സ്നേഹപ്പൊതികളിലാക്കി ഇന്നും ഇടവഴികളില് കാത്തിരിക്കുന്ന ജീവിക്കുന്ന ഈശോമാര്ക്കും മധുമാര്ക്കും ലാസര്മാര്ക്കും പങ്കിടുക....
കൊച്ചിയോടും കേരളത്തോടും ഈ കരുതലിന്റെ നവസുവിശേഷം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്ന, പാവങ്ങള്ക്കായി ജീവിതം പകുത്തു നല്കിയ ഒരു നന്മമനുഷ്യന്. ഘോഷങ്ങളേതുമില്ലാതെ സ്നേഹത്തിന്റെ വഴികളിലൂടെ നടന്നുനീങ്ങി അനേകം സങ്കടജീവിതങ്ങളിലേക്കു പ്രത്യാശയുടെ പ്രകാശം പകര്ന്നൊരു നിശബ്ദസഞ്ചാരി... ബ്രദര് മാവുരൂസ് മാളിയേക്കല് (90) നിശബ്ദമായി ജീവിതത്തില് നിന്നു കടന്നുപോകുമ്പോള് അവശേഷിപ്പിക്കുന്നതു നന്മയുടെ അടയാളങ്ങള്.
സ്കൂള് വിദ്യാഭ്യാസത്തിനു ശേഷം സിഎംഐ സഭയില് ചേര്ന്ന ബ്രദര് മാവുരൂസ് പിന്നീട് തെരുവാബാല്യങ്ങളുടെ സംരക്ഷണത്തിനായി മുഴുവന്സമയവും മാറ്റിവയ്ക്കുകയായിരുന്നു. കൊച്ചിയിലും പുറത്തും തെരുവില് ഉപേക്ഷിക്കപ്പെട്ടവരും അലയുന്നവരുമായ രണ്ടായിരത്തോളം കുട്ടികളെ ബ്രദര് മാവുരൂസ് കണ്ടെത്തി, പുതിയ ജീവിതത്തിലേക്കു കൈപിടിച്ചു.
കൊച്ചി ഗാന്ധിനഗര് ഉദയ കോളനിയിലെ ആശ്രയഭവന് കേന്ദ്രീകരിച്ചായിരുന്നു കുട്ടികളെ പാര്പ്പിച്ചത്. ഒരു കാലത്ത് അന്ധകാര കോളനി എന്നറിയപ്പെട്ടിരുന്ന ഉദയ കോളനി, ബ്രദറിന്റെ ഇടപെടലുകളിലൂടെ സാമൂഹ്യ സേവനരംഗത്തു മാതൃകാപരമായ പ്രവര്ത്തനങ്ങള്ക്കുള്ള ഇടമായി മാറി.
കൊച്ചിയില് പിആന്ഡ് ടി കോളനിയില് തീപിടുത്തത്തില് നശിച്ച വീടുകള് നശിച്ചപ്പോള്, സ്നേഹഗിരി പദ്ധതിയുമായി രംഗത്തെത്തിയ ബ്രദര് നൂറിലധികം ചെറുവീടുകള് നിര്മിച്ചു നല്കി ആശ്വാസമായി. ആശ്രയഭവന് പ്രവര്ത്തിച്ച റോഡിനു പില്ക്കാലത്തു കൊച്ചി കോര്പറേഷന് ബ്രദര് മാവുരൂസ് റോഡ് എന്നു നാമകരണം ചെയ്തു.
വൈക്കം വല്ലകം ജീവനിലയം, ഒറ്റപ്പാലം സുഹൃദ്സദന്, മൂരിയാട് മാര്ട്ടിന് നഗര് എന്നിവിടങ്ങളിലും ബ്രദര് മാവുരൂസ് വിവിധ ഘട്ടങ്ങളില് സ്നേഹശുശ്രൂഷകളുമായി സജീവമായിരുന്നു. കുടുംബത്തില് നിന്നു തനിക്കു കിട്ടിയ സ്വത്തുക്കള് പൂര്ണമായി സാമൂഹ്യസേവനത്തിനായാണ് അദ്ദേഹം ഉപയോഗിച്ചത്.