x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്ത​ൽ: കേ​ര​ള​ത്തി​ന്‍റെ വി​യോ​ജി​പ്പ് ഇ​ന്ന് അ​റി​യി​ക്കും

വെബ്ഡെസ്ക്
Published: August 7, 2026 11:55 PM IST | Updated: August 7, 2026 11:55 PM IST

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ (ഫയൽ ചിത്രം)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി കേ​​​ര​​​ളം ഇ​​​ന്നു പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ക്കു​​​ക​​​യും ക​​​ത്ത് അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്യും. ത​​​മി​​​ഴ്നാ​​​ട് ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി​​​ക്കാ​​​ണ് ക​​​ത്ത് അ​​​യ​​​യ്ക്കു​​​ന്ന​​​ത്.

ബ​​​ജ​​​റ്റി​​​ലെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​യോ​​​ജി​​​പ്പ് ജ​​​ല​​​വി​​​ഭ​​​വ​​​മ​​​ന്ത്രി മോ​​​ൻ​​​സ് ജോ​​​സ​​​ഫ് ക​​​ത്തി​​​ലൂ​​​ടെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. നി​​​യ​​​മ​​​പ​​​ര​​​മാ​​​യ മ​​​റ്റു സാ​​​ധ്യ​​​ത​​​ക​​​ളും തേ​​​ടും.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​​ആ​​​ശ​​​ങ്ക ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​വും ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ട് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നും പു​​​തി​​​യ ഡാം ​​​നി​​​ർ​​​മാ​​​ണം സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​തി​​​നും വേ​​​ണ്ടി നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​വും തേ​​​ടു​​​ന്നു​​​ണ്ട്.

Tags : Mullaperiyar WaterLevel Increase Kerala Announced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up