x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടം​വേ​ലി ഫ്ലാ​റ്റ്: ക​​​​രാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക്കു പ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​ത് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​തെ​​​​യെ​​​​ന്നു രേ​​​​ഖ​​​​ക​​​​ൾ

വെബ്ഡെസ്ക്
Published: October 3, 2026 02:32 AM IST | Updated: October 3, 2026 02:32 AM IST

മു​​​​ണ്ടം​​​​വേ​​​​ലി ഫ്ലാ​​​​റ്റ്

കൊ​​​​ച്ചി: മു​​​​ണ്ടം​​​​വേ​​​​ലി ഫ്ലാ​​​​റ്റ് നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​രാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക്കു മൊ​​​​ബി​​​​ലൈ​​​​സേ​​​​ഷ​​​​ൻ അ​​​​ഡ്വാ​​​​ൻ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത് ലൈ​​​​ഫ് മി​​​​ഷ​​​​ന്‍റെ സ്ഥി​​​​രീ​​​​ക​​​​ര​​​​ണം ഇ​​​​ല്ലാ​​​​തെ​​​​യെ​​​​ന്നു രേ​​​​ഖ​​​​ക​​​​ൾ.

മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി. ​​​​സ​​​​ലിം ജി​​​​സി​​​​ഡി​​​​എ ഓ​​​​ഡി​​​​റ്റിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ പ​​​​ണം ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഓ​​​​ൺ​​​​ലൈ​​​​ൻ പേ​​​മെ​​​​ന്‍റി​​​​നു പ​​​​ക​​​​രം ചെ​​​​ക്കാ​​​​യാ​​​​ണ് 2.49 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തെ​​​​ന്ന് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ജി​​​​സി​​​​ഡി​​​​എ നോ​​​​ട്ട് ഷീ​​​​റ്റി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പാ​​​​ണ് പു​​​​റ​​​​ത്തു​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മു​​​​ണ്ടം​​​​വേ​​​​ലി ഫ്ലാ​​​​റ്റ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ന്‍റെ ക​​​​രാ​​​​റു​​​​കാ​​​​രാ​​​​യ തൃ​​​​ശൂ​​​​ർ ഡി​​​​സ്ട്രി​​​​ക്ട് ലേ​​​​ബ​​​​ർ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി​​​​ക്ക് 20 ശ​​​​ത​​​​മാ​​​​നം അ​​​​ഡ്വാ​​​​ൻ​​​​സ് മൊ​​​​ബി​​​​ലൈ​​​​സേ​​​​ഷ​​​​ൻ ഫ​​​​ണ്ട് ന​​​​ൽ​​​​കാ​​​​ൻ 2020 സെ​​​​പ്റ്റം​​​​ബ​​​​ർ 30നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.

സാ​​​​ങ്കേ​​​​തി​​​​ക ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി ലൈ​​​​ഫ് മി​​​​ഷ​​​​ൻ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​ശേ​​​​ഷം മാത്രമേ ഫ​​​​ണ്ട് ന​​​​ൽ​​​​കാ​​​​വൂ​​​വെ​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഈ ​​​​വി​​​​വ​​​​രം ജി​​​​സി​​​​ഡി​​​​എ നോ​​​​ട്ട് ഷീ​​​​റ്റി​​​​ൽ എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ ലൈ​​​​ഫ് മി​​​​ഷ​​​​ന്‍റെ ഈ ​​​​അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​മ്പു​​​ത​​​​ന്നെ 2.49 കോ​​​​ടി രൂ​​​​പ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യാ​​​​ണു രേ​​​​ഖ​​​​യി​​​​ലു​​​​ള്ള​​​​ത്.

എ​​​​ന്നാ​​​​ൽ, പ​​​​ണം കൈ​​​​മാ​​​​റി​​​​യ​​​​ത് ച​​​​ട്ട​​​​ങ്ങ​​​​ളും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ച് സു​​​​താ​​​​ര്യ​​​​മാ​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും മൊ​​​​ബി​​​​ലൈ​​​​സേ​​​​ഷ​​​​ൻ അ​​​​ഡ്വാ​​​​ൻ​​​​സ് ന​​​​ൽ​​​​കു​​​​ക എ​​​​ന്ന​​​​ത് ക​​​​രാ​​​​ർ​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഉ​​​​ള്ള​​​​താ​​​​ണെ​​​​ന്നും ജി​​​​സി​​​​ഡി​​​​എ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഫ്ലാ​​​​റ്റ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മു​​​​ന്പ് ന​​​​ട​​​​ന്ന ര​​​​ണ്ടു വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും തു​​​​ക കൈ​​​​മാ​​​​റി​​​​യ​​​​തി​​​​ൽ ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​ത​​​​യോ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​മോ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. പു​​​​തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളൊ​​​​ക്കെ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ട്ടേയെ​​​​ന്നും ജി​​​​സി​​​​ഡി​​​​എ വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു.

Tags : MundamveliFlat Documents Guidelines Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up