‘ഹന്ദൂസ-2026’ൽ പങ്കെടുത്ത യുവജനങ്ങൾ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിനോടും മറ്റ് വൈദികരോടുമൊ
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ യുവജന സംഗമമായ ‘ഹന്ദൂസ 2026’ വിശ്വാസ പ്രഖ്യാപന വേദിയായി മാറി.
ലെസ്റ്റെറിലെ മഹർ സെന്ററിൽ രൂപതയുടെ വിവിധ ഇടവക, മിഷൻ, പ്രൊപ്പോസ്ഡ് മിഷനുകളിൽ നിന്നായി 1300ലധികം യുവജനങ്ങൾ പങ്കെടുത്തു. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് മുക്കാട്ടും രൂപത എസ്എംവൈഎം പ്രസിഡന്റ് ഡെറിക് ഷൈനും പ്രസംഗിച്ചു.
വിവിധ റീജനുകളിലെ യുവജനങ്ങൾ നസ്രാണി സാംസ്കാരിക പരിപാടിയിൽ കാന്റർബറി ഒന്നാം സ്ഥാനവും പ്രസ്റ്റൺ രണ്ടാം സ്ഥാനവും ബർമിംഗ്ഹാം മൂന്നാം സ്ഥാനവും നേടി. അടുത്ത ഹന്ദൂസ 2027 സെപ്റ്റംബർ 25ന് നടക്കും.
Tags : GreatBritainEparchy YouthGathering Lester Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash