ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
ഐച്ചി/മുള്ളന്‍പുര്‍: ഇന്ത്യന്‍ പുരുഷ ട്വന്റി-20, ഏകദിന ക്രിക്കറ്റ് ടീമുകള്‍ ഇന്നു കളത്തില്‍. അതില്‍ ഏറ്റവും ശ്രദ്ധേയം 20-ാമത് ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ഇന്ത്യ, ചിരവൈരികളായ പാക്കിസ്ഥാനെ നേരിടുന്നു എന്നതാണ്.
ജപ്പാനിലെ ഐച്ചിയില്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ പത്തിനാണ് ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പോരാട്ടം. ഇന്ത്യയാണ് നിലവിലെ സ്വര്‍ണ ജേതാക്കള്‍. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍, മലയാളി താരം സഞ്ജു സാംസണ്, വൈഭവ് സൂര്യവംശി, ഇഷാന് കിഷന്, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ട്.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തിനായി ഇന്ത്യ പഞ്ചാബിലെ മുള്ളന്‍പുരില്‍ ഇറങ്ങും. ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് മത്സരം.
ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ ആദ്യരണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര 2-0ന് ഉറപ്പാക്കി. ആദ്യമത്സരത്തില്‍ സെഞ്ചുറിയും രണ്ടാം പോരാട്ടത്തില്‍ ഇരട്ടസെഞ്ചുറിയും ഗില്‍ നേടി. ആദ്യ ഏകദിനത്തില്‍ വിരാട് കോഹ്ലിയും രണ്ടാമത്തേതില്‍ രോഹിത് ശര്‍മയും സെഞ്ചുറി നേടിയെന്നതും ശ്രദ്ധേയം.
Tags : IndianCricketTeam ODISeries AsianGames Pakistan WestIndies DuelChallenge Sports Twenty20