x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി ജ​നീ​ഷി​ന്‍റെ കാ​ർ ത​ട​ഞ്ഞ സം​ഭ​വം; അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 2, 2026 11:48 PM IST | Updated: October 2, 2026 11:56 PM IST

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ കാ​ർ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ.

കാ​സ​ർ​ഗോ​ഡ്: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ കാ​ർ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും നാ​ല് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ർ​ന്ന് മ​ന്ത്രി​യു​ടെ​യും പൊ​ലി​സി​ന്‍റെ​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

സി​പി​എം ഒ​ഴി​ഞ്ഞ​വ​ള​പ്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ഖി​ൽ ഒ​ഴി​ഞ്ഞ​വ​ള​പ്പ് (32), ഡി​വൈ​എ​ഫ്ഐ ഹൊ​സ്‌​ദു​ർ​ഗ് മേ​ഖ​ലാ ഖ​ജാ​ൻ​ജി സ​ബി​ൻ കൊ​വ്വ​ൽ​പ്പ​ള്ളി (29), ഡി​വൈ​എ​ഫ്ഐ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ജോ​യി​ന്റ് സെ​ക്ര​ട്ട​റി നി​ധി​ൻ കു​ശാ​ൽ​ന​ഗ​ർ (33), അ​നീ​ഷ് ചാ​മു​ണ്ഡി​ക്കു​ന്ന് (29), ബി​നീ​ഷ് കി​ഴ​ക്കും​ക​ര (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹൊ​സ്‌​ദു​ർ​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ഒ​ന്ന്) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട​യി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മ​ന്ത്രി ജ​നീ​ഷ് ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട്, കു​റ്റി​ക്കോ​ൽ, തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട്ടെ സം​ഭ​വ​ത്തി​ൽ പ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ന്ത്രി​യു​ടെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റി കി​ട​ന്ന പ്ര​വ​ർ​ത്ത​ക​നെ​യും കൊ​ണ്ട് വാ​ഹ​നം ഏ​താ​നും മീ​റ്റ​റു​ക​ൾ മു​ന്നോ​ട്ടു​പോ​യി​രു​ന്നു. മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

Tags : o.j.janeesh dyfi protest kanhangad arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up