x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​ലെ ആ​ക്ര​മ​ണം; അ​ക്ര​മി​യെ അ​യ​ച്ച​വ​ർ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും; മു​ന്ന​റി​യി​പ്പു​മാ​യി നെ​ത​ന്യാ​ഹു

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 2, 2026 09:05 PM IST | Updated: October 2, 2026 09:49 PM IST

ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.

ടെ​ൽ അ​വീ​വ്: ഫ്ലൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ൽ പൈ​ല​റ്റി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലും അ​ട്ടിമറി​ശ്ര​മ​ത്തി​ലും ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച കു​റ്റ​വാ​ളി തീ​വ്ര​വാ​ദി​യാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​മ​യം ക​ട​ന്നു​പോ​കു​മ്പോ​ൾ ചി​ത്രം കൂ​ടു​ത​ൽ വ്യ​ക്ത​മാ​കു​ക​യാ​ണ്. കു​റ്റ​വാ​ളി ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന് ഇ​ര​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം ത​ക​ർ​ക്കാ​നാ​ണ് അ​വ​ൻ വ​ന്ന​ത്. അ​വ​നെ ആ​രെ​ങ്കി​ലും അ​യ​ച്ച​താ​ണോ​യെ​ന്ന് ഞ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. അ​വ​നെ അ​യ​ച്ച​വ​ർ ആ​രാ​യാ​ലും വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

അ​ക്ര​മി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും, ഇ​സ്രാ​യേ​ലി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ചോ​ദ്യം ചെ​യ്യ​ലി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും നെ​ത​ന്യാ​ഹു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​ക്ര​മി​ക്ക് ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ഉ​ണ്ടാ​യി​രു​ന്ന​താ​യും സൂ​ച​ന​ക​ളു​ണ്ട്. ക്യാ​പ്റ്റ​ൻ സ്മി​ത്ത് മ​ച്ചാ​റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

Tags : BenjaminNetanyahu Israel FlyDubai PilotAttack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up