പ്രതീകാത്മക ചിത്രം
കൊച്ചി: സര്‍വീസിലുള്ള അധ്യാപകര്‍ക്കായി നടത്തിയ കെ ടെറ്റ് യോഗ്യതാപരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു.
പരീക്ഷയില്‍ യോഗ്യത നേടാന്‍ ഒബിസി, ഒഇസി വിഭാഗങ്ങള്‍ക്ക് ഇളവനുവദിച്ച പരീക്ഷാഭവന്റെ വിജ്ഞാപനം ചോദ്യംചെയ്തു കേരള ജനറല്‍ ടീച്ചേഴ്സ് ഫോറം അംഗങ്ങളും പാലക്കാട് സ്വദേശികളുമായ വി.ആര്. അഭിലാഷ്, ഡോ. സംഗീത് രവീന്ദ്രന്, ബിനോ വര്‍ഗീസ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.
ജനറല്‍ വിഭാഗം അധ്യാപകര്‍ക്ക് 60 ശതമാനം മാര്‍ക്കാണു വേണ്ടത്. അതേസമയം, പരീക്ഷാനടത്തിപ്പടക്കം നടപടിക്രമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയില്ല. ഹര്‍ജിയില്‍ വിശദീകരണത്തിനായി സര്‍ക്കാര്‍ സമയം തേടിയതിനാല്‍ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
Tags : Kerala High Court Results Stay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash