Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Results

Kerala

കു​തി​ച്ചു​ക​യ​റി ജോ​സ​ഫ് ഗ്രൂ​പ്പ്; ത​ക​ർ​ന്ന​ടി​ഞ്ഞ് മാ​ണി​ഗ്രൂ​പ്പ്

കോ​ട്ട​യം: സം​സ്ഥാ​ന നി​മ​യ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ത്ത് തെ​ളി​യി​ച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം. മ​ത്സ​രി​ച്ച് എ​ട്ടു സീ​റ്റി​ലും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ൾ വ​ൻ ലീ​ഡ്നേ​ടി. ഇ​രി​ഞ്ഞാ​ല​ക്കു​ട, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട്, തി​രു​വ​ല്ല സീ​റ്റു​ക​ളി​ലാ​ണ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ൾ ലീ​ഡ് ചെ​യ്യു​ന്ന​ത്.

ഇ​തി​ൽ ഇ​രി​ഞ്ഞാ​ല​ക്കു​ട, ക​ടു​ത്തു​രു​ത്തി, ച​ങ്ങാ​നാ​ശേ​രി, തൊ​ടു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പി​ച്ച മ​ട്ടി​ലാ​ണ് മു​ന്നേ​റ്റം. ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ച്ച മു​തി​ർ​ന്ന നേ​താ​വ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ സി​പി​എം സ്ഥാ​നാ​ർ​ഥി​യും മ​ന്ത്രി​യു​മാ​യ ഡോ. ​ആ​ർ ബി​ന്ദു​വി​നെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് പി​ന്നി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

2021ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി ഗ്രൂ​പ്പ് നി​ല​വി​ൽ ഒ​രു സീ​റ്റി​ൽ പോ​ലും ലീ​ഡി​ല്ല. സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന ഇ​ടു​ക്കി, ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, റാ​ന്നി, പൂ​ഞ്ഞാ​ർ എ​ന്നീ സീ​റ്റു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ വി​യ​ർ​ക്കു​ക​യാ​ണ്.

മാ​ണി ഗ്രൂ​പ്പി​ന്‍റെ ഏ​ക മ​ന്ത്രി​യാ​യി​രു​ന്ന റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ടു​ക്കി​യി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ടു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റോ​യ് കെ. ​പൗ​ലോ​സി​നേ​ക്കാ​ൾ 15000ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്ക് റോ​ഷി പി​ന്നി​ലാ​ണ്.

Kerala

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം; പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നി​ൽ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ധ​ർ​മ്മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നി​ൽ. 733 വോ​ട്ടി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്ദു​ൾ റ​ഷീ​ദാ​ണ് ഇ​പ്പോ​ൾ ലീ​ഡു ചെ​യ്യു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി സ​ഭ​യി​ലെ പ​ത്തു മ​ന്ത്രി​മാ​ർ ഇ​പ്പോ​ൾ പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്.

റോ​ഷി അ​ഗ​സ്‌​റ്റി​ൻ, വി. ​എ​ൻ. വാ​സ​വ​ൻ, ആ​ർ.​ബി​ന്ദു, ഗ​ണേ​ഷ് കു​മാ​ർ, പി.​രാ​ജീ​വ്, ഒ.​ആ​ർ.​കേ​ളു, ശി​വ​ൻ​കു​ട്ടി, വീ​ണാ ജോ​ർ​ജ്, അ​ബ്‌​ദു​റ​ഹി​മാ​ൻ, എം.​ബി.​രാ​ജേ​ഷ്, ജെ.​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ പി​ന്നി​ലാ​ണ്. യു​ഡി​എ​ഫ് പ്ര​മു​ഖ​രെ​ല്ലാം മു​ന്നി​ലാ​ണ്.

അ​മ്പ​ല​പ്പു​ഴ​യി​ൽ ജി.​സു​ധാ​ക​ര​ൻ ലീ​ഡ് ചെ​യ്യു​ന്നു. തൃ​ത്താ​ല​യി​ൽ ലീ​ഡ് തു​ട​ർ​ന്ന് വി.​ടി.​ബ​ൽ​റാം. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കെ.​മു​ര​ളീ​ധ​ര​ൻ ലീ​ഡ് ചെ​യ്യു​ന്നു. നിലവിൽ 94 സീറ്റിൽ യുഡിഎഫും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ നാല് സീറ്റിലും ലീഡുചെയ്യുകയാണ്.

Kerala

സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ന്നു; വോ​ട്ടെ​ണ്ണ​ൽ എ​ട്ടി​ന് തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ന്നു. വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. ഒ​രു മ​ണി​ക്കൂ​റി​ന​കം ഫ​ല സൂ​ച​ന​ക​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

ഉ​ച്ച​യോ​ടെ പൂ​ർ​ണ ചി​ത്രം തെ​ളി​യും. 43 സ്ഥ​ല​ങ്ങ​ളി​ലാ​യി 140 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു വോ​ട്ടെ​ണ്ണ​ൽ. ഓ​രോ റൗ​ണ്ടും പൂ​ർ​ത്തി​യാ​കാ​ൻ അ​ര മ​ണി​ക്കൂ​ർ വ​രെ വേ​ണ്ടി​വ​രാം. സ്ട്രോം​ഗ് റൂ​മി​ൽ​നി​ന്നു ത​പാ​ൽ വോ​ട്ടു​ക​ൾ ആ​ദ്യം വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ൽ എ​ത്തി​ച്ച് 50 വീ​തം കെ​ട്ടു​ക​ളാ​ക്കി​യാ​ണ് എ​ണ്ണു​ക.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഴു​വ​ൻ ഫ​ല​വും പു​റ​ത്തു​വ​രും. വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലേ​ക്ക് എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ക്യു​ആ​ർ കോ​ഡ് പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​ണ് ഇ​ത്ത​വ​ണ ന​ൽ​കു​ന്ന​ത്.

പ​ത്തു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. എ​ക്സി​റ്റ്പോ​ൾ സൂ​ച​ന​ക​ൾ ത​ള്ളു​ന്ന എ​ൽ​ഡി​എ​ഫ് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് പ​റ​യു​ന്നു.

കേ​ര​ള​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​വു​ക എ​ന്ന എ​ക്കാ​ല​ത്തേ​യും ആ​ഗ്ര​ഹം ഇ​ത്ത​വ​ണ സാ​ധ്യ​മാ​കു​മെ​ന്ന് ബി​ജെ​പി​യും ക​രു​തു​ന്നു. മുഖ്യമന്ത്രി കണ്ണൂരിലെ വസതിയിലും വി.ഡി.സതീശൻ കന്‍റോൺമെന്‍റ് ഹൗസിലിരുന്നാണ് ഫലം കാണുക.

Kerala

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ​ത​നം നാ​ളെ​യെ​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ: 'കേ​ര​ള​ത്തി​ൽ 1977 ആ​വ​ർ​ത്തി​ക്കും, യു​ഡി​എ​ഫ് 111 സീ​റ്റു​ക​ൾ നേ​ടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, യു​ഡി​എ​ഫി​ന്‍റെ വ​ൻ വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് പ്ര​വ​ചി​ച്ച് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. നാ​ളെ വോ​ട്ടെ​ണ്ണ​ൽ ക​ഴി​യു​മ്പോ​ൾ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ത​ക​ർ​ച്ച​യ്ക്കാ​യി​രി​ക്കും കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കു​ക​യെ​ന്നും 1977-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​സ്ഥാ​ന​ത്ത് ആ​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് 111 സീ​റ്റു​ക​ൾ വ​രെ നേ​ടി വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രും. ഒ​രു സ​ർ​വേ​യ്ക്കും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത നി​ശ​ബ്ദ ത​രം​ഗം കേ​ര​ള​ത്തി​ലു​ണ്ട്. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ പോ​ലും ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ലേ​ക്ക് മ​റി​ഞ്ഞി​ട്ടു​ണ്ട്.

ഇ​ട​തു​മു​ന്ന​ണി​യു​ടെ തു​ട​ർ​ഭ​ര​ണ മോ​ഹ​ങ്ങ​ൾ നാ​ളെ ത​ക​ർ​ന്ന​ടി​യും. ബി​ജെ​പി​യു​ടെ പ്ര​ക​ട​നം ഒ​രു സീ​റ്റി​ൽ ഒ​തു​ങ്ങു​മെ​ന്നും അ​തി​ന​പ്പു​റം ഒ​രു ച​ല​ന​വും അ​വ​ർ​ക്കു​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​രി​ഹ​സി​ച്ചു. വി​ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്ന എ​തി​രാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ വെ​റു​തെ​യാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് പാ​ർ​ട്ടി​യി​ൽ ന​ട​പ്പി​ലാ​കു​ന്ന​ത്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ക്സി​റ്റ് പോ​ളു​ക​ൾ അ​നു​കൂ​ല​മാ​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ നി​ൽ​ക്കു​ന്ന യു​ഡി​എ​ഫ് ക്യാ​മ്പു​ക​ൾ​ക്ക് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ ഈ ​പ്ര​വ​ച​നം കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Kerala

70- 80 -90 ... സീ​റ്റു ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. എ​ക്സി​റ്റ് പോ​ളു​ക​ൾ എ​ല്ലാം വ​ന്നു ക​ഴി​ഞ്ഞു .അ​വ​യെ​ല്ലാം വി​ശ​ക​ല​നം ചെ​യ്ത് വി​ദ​ഗ്ധ​രും രാ​ഷ്ട്രീ​യ വി​ദ്യാ​ർ​ത്ഥി​ക​ളും നാ​ട്ടു​കാ​രും എ​ല്ലാം ഓ​രോ ക​ണ​ക്കി​ൻ കൊ​മ്പ​ത്താ​ണി​പ്പോ​ൾ. അ​വ​ർ ആ ​കൊ​മ്പ​ത്ത് ത​ന്നെ ഇ​രി​ക്കു​മോ അ​തോ താ​ണ്താ​ണ് നി​ലം തൊ​ടു​മോ​യെ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​റ​പ്പാ​യും പ​റ​യാം. എ​ന്നാ​ൽ ഓ​രോ സ്ഥാ​നാ​ർ​ത്ഥി​ക്കും മു​ന്ന​ണി കി​ട്ടു​ന്ന വോ​ട്ടും അ​തി​ന്റെ ശ​ത​മാ​ന​വും ജ​ന​ഹൃ​ദ​യ​വും ത​മ്മി​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ പ​റ​യാ​വു​ന്ന ചി​ല നി​ഗ​മ​ന​ങ്ങ​ൾ ഉ​ണ്ട് .

കേ​ര​ള​ത്തി​ൽ എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​കാ​രം ഒ​രു മു​ന്ന​ണി​ക്കും 90 സീ​റ്റി​ൽ കൂ​ടു​ത​ൽ പ്ര​വ​ചി​ച്ചി​ട്ടി​ല്ല; പ്ര​ത്യേ​കി​ച്ച് ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന യു​ഡി​എ​ഫി​ന് . ഫ​ലം വ​രു​മ്പോ​ൾ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നോ 90 താ​ഴെ മാ​ത്ര​മേ സീ​റ്റു​ള്ളു എ​ങ്കി​ൽ അ​തി​ന​ർ​ത്ഥം പൊ​തു​വേ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മോ അ​നു​കൂ​ല വി​കാ​ര​മോ എ​ന്ന​തി​ന്റെ സൂ​ച​ന ത​ന്നെ. എ​ൽ​ഡി​എ​ഫി​ന് 90 സീ​റ്റ് കി​ട്ടു​മെ​ങ്കി​ൽ ഭ​ര​ണാ​നു​കൂ​ല വി​കാ​ര​മാ​യി ത​ന്നെ വ്യാ​ഖ്യാ​നി​ക്കേ​ണ്ടി വ​രും. മൊ​ത്തം വോ​ട്ടി​ന്റെ 47 ശ​ത​മാ​നം വോ​ട്ടാ​ണ് 99 സീ​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് വ​രു​ന്ന​ത് കേ​ര​ള​ത്തി​ൽ ഒ​രു എ​ക്സി​റ്റ് പോ​ളും എ​ൽ​ഡി​എ​ഫി​ന് 70 സീ​റ്റി​ൽ കൂ​ടു​ത​ൽ പ്ര​വ​ചി​ച്ചി​ട്ടി​ല്ല എ​ന്നാ​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ഏ​ജ​ൻ​സി​ക​ളും 90 സീ​റ്റി​ൽ കൂ​ടു​ത​ലും പ്ര​വ​ചി​ച്ചി​ട്ടി​ല്ല

ത​രം​ഗം എ​ന്നാ​ൽ

സീ​റ്റു​ക​ളു​ടെ എ​ണ്ണം എ​ഴു​പ​തി​ലും 80 നും ​ഇ​ട​യി​ൽ ആ​ണെ​ങ്കി​ൽ അ​ത് ഒ​രു ത​രം​ഗ​മ​ല്ല നി​ല​വി​ലു​ള്ള മു​ന്ന​ണി​ക്കെ​തി​രെ​യു​ള്ള സാ​ധാ​ര​ണ​മാ​യ ഒ​രു പ്ര​തി​ക​ര​ണം മാ​ത്രം. 80 നും 90 ​നും ഇ​ട​യി​ലാ​ണ് സീ​റ്റെ​ങ്കി​ൽ അ​തൊ​രു ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര പ്ര​തി​ഫ​ലം ത​ന്നെ​യാ​ണ് . ആ​ന്റി ഇ​ൻ​ക്യ​ബ​ൻ​സി എ​ന്ന് ഇം​ഗ്ലീ​ഷി​ൽ പ​റ​യു​ന്ന നി​ല​വി​ലു​ള്ള ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​കാ​ര​മാ​യി​രി​ക്കും അ​ത് .എ​ന്നാ​ൽ 90 മു​ത​ൽ 100 തൊ​ട്ടു നി​ന്നാ​ൽ അ​തൊ​രു ത​രം​ഗ​മാ​യി മാ​റു​ന്നു. 2021ൽ ​എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​യ​ത് 47 ശ​ത​മാ​നം വോ​ട്ടും 99 സീ​റ്റും ആ​യി​രു​ന്നു മൊ​ത്തം പോ​ൾ ചെ​യ്ത വോ​ട്ടി​ന്റെ 50% ക​ട​ന്നാ​ൽ അ​തൊ​രു വ​ൻ ത​രം​ഗ​മാ​യി മാ​റും .100 സീ​റ്റ് എ​ന്ന ക​ട​മ്പ ക​ട​ക്കു​മെ​ന്ന് അ​ർ​ത്ഥം .ഇ​ത് ഭ​ര​ണ​ക​ക്ഷി​ക്ക് അ​നു​കൂ​ല​മാ​യ പ്ര​തി​കൂ​ല​മാ​യും വ​രാം .

തൂ​ക്ക് നി​യ​മ​സ​ഭ എ​ന്നാ​ൽ

സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 70 ക​ട​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ത് ബ​ലാ​ബ​ല​മോ തൂ​ക്ക് നി​യ​മ​സ​ഭ​യോ ആ​കാം . മൂ​ന്നാം മു​ന്ന​ണി​യാ​യ എ​ൻ ഡി ​എ യു​ടെ സാ​ന്നി​ദ്ധ്യം ഈ ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​കും .എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ യു​ഡി​എ​ഫി​ന്റെ ശ ​രാ​ശ​രി വോ​ട്ട് 40% ത്തി​ന് അ​ടു​ത്താ​ണ് - അ​താ​യ​ത് കു​റ​ഞ്ഞ​ത്72 സീ​റ്റ് .ക​ഴി​ഞ്ഞ​ത​വ​ണ 47 ശ​ത​മാ​നം വോ​ട്ട് കി​ട്ടി​യ എ​ൽ​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ എ​ക്സി​റ്റ് പോ​ളു​ക​ൾ കാ​ണി​ക്കു​ന്ന​ത് പ​ര​മാ​വ​ധി 38 ശ​ത​മാ​നം വോ​ട്ടാ​ണ് -അ​താ​യ​ത് 63 സീ​റ്റ് . മൊ​ത്തം പോ​ൾ ചെ​യ്ത ബോ​ട്ടി​ൽ മൂ​ന്നും മു​ന്ന​ണി​ക്കും കി​ട്ടു​ന്ന​തി​ന്റെ ക​ണ​ക്കു​നോ​ക്കി​യാ​ണ് പോ​ളിം​ഗി​ന്‍റെ ശ​രാ​ശ​രി തീ​രു​മാ​നി​ക്കു​ന്ന​ത്.

70 മു​ത​ൽ 80 സീ​റ്റാ​ണ് ഭൂ​രി​പ​ക്ഷം കി​ട്ടി​യ മു​ന്ന​ണി​ക്കോ പാ​ർ​ട്ടി​ക്കോ കി​ട്ടു​ന്ന​തെ​ങ്കി​ൽ അ​തി​ന് അ​ർ​ത്ഥം മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ ഒ​രു വി​കാ​ര​പ്ര​ക​ട​ന​മാ​ണ് എ​ന്നാ​ണ്. ഇ​തൊ​രു വ്യ​ക്തി​ക്കോ പാ​ർ​ട്ടി കി​ട്ടു​ന്ന വോ​ട്ട് ആ​കാം . അ​തു​പോ​ലെ ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രാ​യ വ​ലി​യ വി​രു​ദ്ധ​ത​യാ​യി ക​ണ​ക്കാ​ക്കാം. എ​ന്നാ​ൽ മാ​റ്റ​ത്തി​ന് വേ​ണ്ടി​യു​ള്ള ജ​നാ​ഭി​ലാ​ഷം പ്ര​ക​ടി​പ്പി​ച്ചു എ​ന്ന് മാ​ത്രം . എ​ന്നാ​ൽ 80ൽ ​കൂ​ടു​ത​ലേ​ക്ക് സീ​റ്റു​ക​ളു​ടെ എ​ണ്ണം ക​ട​ന്നാ​ൽ തീ​വ്ര​മാ​യ ഒ​രു താ​ൽ​പ​ര്യ​പ്ര​ക​ട​നം അ​തി​നു പി​ന്നി​ലു​ണ്ട് എ​ന്ന് കാ​ണാം. 2021ൽ ​എ​ൽ​ഡി​എ​ഫ് 99 സീ​റ്റ് നേ​ടി​യ​പ്പോ​ൾ ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ഒ​രു സ​ർ​ക്കാ​രി​ന് തു​ട​ർ​ച്ച കി​ട്ടി​യ​ത് .അ​ത് ശ​ക്ത​മാ​യ ജ​നാ​ഭി​ലാ​ഷ പ്ര​ക​ട​നം ത​ന്നെ​യാ​യി​രു​ന്നു .

ഭ​ര​ണ​പ​ക്ഷ​ത്തി​ന് വി​രു​ദ്ധ​മാ​യ വി​കാ​രം ത​രം​ഗ രൂ​പ​ത്തി​ൽ ഉ​ണ്ടാ​വു​ക​യും അ​ത് പ​ല മു​ന്ന​ണി​ക​ൾ​ക്കാ​യി വീ​തം വ​ച്ച് പോ​വു​ക​യും ചെ​യ്താ​ൽ ഈ ​ക​ണ​ക്കു​ക​ൾ എ​ല്ലാം അ​പ്ര​സ​ക്ത​മാ​കും .ഉ​ദാ​ഹ​ര​ണ​ത്തി​ന് കേ​ര​ള​ത്തി ബി​ജെ​പി 17 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ വോ​ട്ട് നേ​ടി​യാ​ലും സ്ഥി​തി​ഗ​തി​ക​ൾ മാ​റാം .ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​യാ​ലും ബി​ജെ​പി അ​നു​കൂ​ല പ്ര​ക​ട​ന​മാ​യാ​ലും ശ​ത​മാ​നം ക​ണ​ക്കു​ക​ളി​ൽ വ​ലി​യ പൊ​ളി​ച്ചെ​ഴു​ത്ത​ലു​ക​ൾ വേ​ണ്ടി വ​ന്നേ​ക്കും..

ഇ​ട​ത് വ​ല​തു​മു​ന്ന​ണി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മാ​റ്റം ആ​കാം അ​ത് . എ​ന്നാ​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വി​ഹി​തം 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ ഇ​രു മു​ന്ന​ണി സം​വി​ധാ​നം എ​ന്ന ആ​വ​ർ​ത്ത​ന ച​ക്രം വീ​ണ്ടും ഉ​രു​ളാം. ഭ​ര​ണ​പ​ക്ഷ വി​രു​ദ്ധ വി​കാ​ര പ്ര​ക​ട​നം ആ​ണോ ബ​ലാ​ബ​ലം ആ​ണോ അ​തോ എ​ല്ലാം മാ​റ്റി​മ​റി​ക്കു​ന്ന ത​രം​ഗ​മാ​ണോ നാ​ലാം തീ​യ​തി ബാ​ല​റ്റ് ബോ​ക്സി​ൽ നി​ന്ന് ഉ​ണ​ർ​ന്നെ​ഴു​ക്കു​ന്ന​തെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാ​നേ വ​ഴി​യു​ള്ളൂ.

Kerala

ഇ​രു​മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ​യു​ടെ തു​ലാ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ യു​ഡി​എ​ഫ് ക്യാ​ന്പു​ക​ളി​ൽ ആ​വേ​ശമു​ണ​ർ​ത്തി. എ​ൽ​ഡി​എ​ഫ് ആ​ക​ട്ടെ പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ല. എ​ക്സി​റ്റ് പോ​ളി​ൽ ത​ന്നെ പ്ര​തീ​ക്ഷി​ക്കാ​ൻ വ​ക​യു​ണ്ടെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞ​ത്.

എ​ക്സി​റ്റ് പോ​ളു​ക​ൾ കി​റു​കൃ​ത്യ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ കു​റ​വാ​ണെ​ങ്കി​ലും ഫ​ല​സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു എ​ന്ന​തു വ​സ്തു​ത​യാ​ണ്. കേ​ര​ള​ത്തി​ൽ എ​ക്സി​റ്റ് പോ​ൾ ന​ട​ത്തി​യ എ​ട്ട് ഏ​ജ​ൻ​സി​ക​ളി​ൽ ഏ​ഴും യു​ഡി​എ​ഫി​നു വ്യ​ക്ത​മാ​യ വി​ജ​യം പ്ര​വ​ചി​ച്ചു. ടു​ഡേ​യ്സ് ചാ​ണ​ക്യ മാ​ത്ര​മാ​ണ് ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം എ​ന്ന പ്ര​വ​ച​നം ന​ട​ത്തി​യ​ത്. തൂ​ക്കു​സ​ഭ​യ്ക്കു​ള്ള സാ​ധ്യ​ത​യും അ​വ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ബി​ജെ​പി​ക്ക് മൂ​ന്നു മു​ത​ൽ 11 സീ​റ്റു​ക​ൾ വ​രെ​യാ​ണ് അ​വ​ർ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മ​റ്റ് എ​ക്സി​റ്റ് പോ​ളു​ക​ളെ​ല്ലാം യു​ഡി​എ​ഫ് വി​ജ​യ​മാ​ണു പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. അ​പ്പോ​ഴും യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും നേ​ടു​ന്ന സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച പ്ര​വ​ച​ന​ത്തി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ട്. യു​ഡി​എ​ഫി​ന് 70 മു​ത​ൽ 94 സീ​റ്റു​ക​ൾ വ​രെ​യാ​ണ് വി​വി​ധ ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​നാ​ക​ട്ടെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​വ​ച​നം 44 സീ​റ്റ് ആ​ണ്. പ​ര​മാ​വ​ധി 68 സീ​റ്റു​ക​ൾ വ​രെ പ​റ​ഞ്ഞി​ട്ടു​ണ്ട്. ടു​ഡേ​യ്സ് ചാ​ണ​ക്യ മാ​ത്രം എ​ൽ​ഡി​എ​ഫി​നു പ​ര​മാ​വ​ധി കി​ട്ടാ​വു​ന്ന സീ​റ്റു​ക​ൾ എ​ഴു​പ​തി​നു മു​ക​ളി​ൽ പ​റ​യു​ന്നു​ണ്ട്.

2021 ലും ​സ​മാ​ന​മാ​യി​രു​ന്നു സ്ഥി​തി. എ​ല്ലാ എ​ക്സി​റ്റ് പോ​ളു​ക​ളും എ​ൽ​ഡി​എ​ഫ് വി​ജ​യം പ്ര​വ​ചി​ച്ചു. പ​ക്ഷേ വി​ജ​യി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ​ലി​യ അ​ന്ത​രം ഉ​ണ്ടാ​യി​രു​ന്നു. പ്ര​വ​ച​ന​ത്തി​ൽ ഏ​റ്റ​വും​ കു​റ​ഞ്ഞ​ത് 71 സീ​റ്റു​ക​ളാ​യി​രു​ന്നു. പ​ര​മാ​വ​ധി 120 സീ​റ്റു​ക​ൾ വ​രെ പ്ര​വ​ചി​ച്ച ഏ​ജ​ൻ​സി​യു​മു​ണ്ട്. യു​ഡി​എ​ഫി​നാ​ക​ട്ടെ 20 മു​ത​ൽ പ​ര​മാ​വ​ധി 68 സീ​റ്റു​ക​ൾ വ​രെ പ്ര​വ​ചി​ച്ച​വ​രു​ണ്ട്. എ​ൻ​ഡി​എ​യ്ക്ക് 0 മു​ത​ൽ 5 സീ​റ്റ് വ​രെ​യാ​യി​രു​ന്നു പ്ര​വ​ച​നം. ഒ​ടു​വി​ൽ ഫ​ലം വ​ന്ന​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന് 99, യു​ഡി​എ​ഫി​ന് 41, എ​ൻ​ഡി​എ​യ്ക്കു പൂ​ജ്യം.

◄ പ്രതീക്ഷയോടെ യുഡിഎഫ് ►

യു​ഡി​എ​ഫ് നേ​താ​ക്ക​ൾ 85 സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ലു​ള്ള വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന് അ​വ​ർ ക​രു​തു​ന്നി​ല്ല. ത​രം​ഗസ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും ഇ​ട​തു​കോ​ട്ട​ക​ൾ വ​രെ ത​ക​രു​മെ​ന്നും അ​വ​ർ ഇ​പ്പോ​ഴും പ​റ​യു​ന്നു. മ​ല​ബാ​റി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും വ​രെ യു​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്ന് അ​വ​രു​ടെ നേ​താ​ക്ക​ൾ ഉ​റ​പ്പി​ക്കു​ന്നു.

◄ മ്ലാ​ന​തയിൽ എ​ൽ​ഡി​എ​ഫ് ►

എ​ൽ​ഡി​എ​ഫി​നു ചെ​റി​യ മ്ലാ​ന​ത​യു​ണ്ട്. എ​ങ്കി​ലും ക​ടു​ത്ത മ​ത്സ​ര​ത്തി​ന്‍റെ സൂ​ച​ന​ക​ൾ സ​ർ​വേ ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​വ​ർ ക​രു​തു​ന്നു. ക​ഷ്ടി​ച്ചു​ള്ള വി​ജ​യം അ​വ​ർ ഇ​പ്പോ​ഴും സ്വ​പ്നം കാ​ണു​ന്നു. എ​ക്സി​റ്റ് പോ​ളി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

സ​ർ​വേ ഫ​ല​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ ഇ​ട​തു​പ​ക്ഷ​ത്തെ അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു വ​രാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ പ​ര​സ്യ​പ്ര​ഖ്യാ​പ​ന​മാ​ണു കാ​ണു​ന്ന​തെ​ന്നാ​ണാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ഖ്യാ​നം.

മി​ക്ക സ​ർ​വേ​ക​ളും ബി​ജെ​പി​ക്കു സീ​റ്റ് പ്ര​വ​ചി​ക്കു​ന്ന​ത് അ​വ​ർ​ക്ക് ആ​വേ​ശം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ വോ​ട്ട് വി​ഹി​തം കു​റ​യു​മെ​ന്ന ക​ണ്ടെ​ത്തി​ൽ ആ​ശ​ങ്ക​യും സ​മ്മാ​നി​ക്കു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19.2 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ എ​ൻ​ഡി​എ ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 ശ​ത​മാ​നം വോ​ട്ട് ല​ക്ഷ്യം വ​ച്ചെ​ങ്കി​ലും അ​വ​രു​ടെ വോ​ട്ട് വി​ഹി​തം 15 ശ​ത​മാ​ന​ത്തി​ന്‍റെ താ​ഴേ​ക്കു പോ​യി.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ച​തി​ന്‍റെ തി​ള​ക്ക​ത്തി​ൽ ആ ​ന​ഷ്ടം അ​ത്ര​യേ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യോ ച​ർ​ച്ച​യാ​കു​ക​യോ ചെ​യ്തി​ല്ലെ​ന്നു മാ​ത്രം. ഇ​ത്ത​വ​ണ അ​ക്കൗ​ണ്ട് വീ​ണ്ടും തു​റ​ക്കാ​നാ​യാ​ൽ വോ​ട്ട് വി​ഹി​തം കു​റ​ഞ്ഞാ​ലും പി​ടി​ച്ചുനി​ൽ​ക്കാം. മ​റി​ച്ചാ​യാ​ൽ അ​തു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റുടെ നേ​തൃ​ത്വ​ത്തി​നു വെ​ല്ലു​വി​ളി​യാ​കും.

National

എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ

ന്യൂ​ഡ​ല്‍ഹി: സാംപിള്‍ സ​ര്‍വേ​യി​ല്‍ വോ​ട്ട​ര്‍മാ​രി​ല്‍നി​ന്നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ബം​ഗാ​ളി​ലെ എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ലം പു​റ​ത്തു​വി​ടി​ല്ലെ​ന്ന് ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ. ത​ങ്ങ​ളു​ടെ സ​ര്‍വേ​യി​ല്‍ വോ​ട്ട​ര്‍മാ​ര്‍ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ സ്ഥാ​പ​ക​ന്‍ പ്ര​ദീ​പ് ഗു​പ്ത പ​റ​ഞ്ഞു.

ആ​ദ്യഘ​ട്ട​ത്തി​ല്‍ 60-70 ശ​ത​മാ​നം വോ​ട്ട​ര്‍മാ​ര്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ല. അ​തേ എ​ന്നോ അ​ല്ല എ​ന്നുപോ​ലും വോ​ട്ട​ര്‍മാ​ര്‍ പ​റ​ഞ്ഞി​ല്ല. അ​തി​നാ​ല്‍ ഞ​ങ്ങ​ളു​ടെ സാംപിളി​ന് പ്രാ​തി​നി​ധ്യസ്വ​ഭാ​വ​മി​ല്ല. 20-30 ശ​ത​മാ​നം പേ​രു​ടെ അ​ഭി​പ്രാ​യം വ​ച്ച് സീ​റ്റു​ക​ള്‍ പ്ര​വ​ചി​ക്കാ​നാ​കി​ല്ല''- ഗു​പ്ത എ​ന്‍ഡി​ടി​വി​യോ​ടു പ​റ​ഞ്ഞു.

294 അം​ഗ ബം​ഗാ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 148 പേ​രു​ടെ പി​ന്തു​ണ​യാ​ണ്. ഭൂ​രി​ഭാ​ഗം ഏ​ജ​ന്‍സി​ക​ളും ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. 178 മു​ത​ല്‍ 208 സീ​റ്റ് വ​രെ ബി​ജെ​പി നേ​ടു​മെ​ന്നാ​ണ് പ്ര​ജാ പോ​ളി​ന്‍റെ പ്ര​വ​ച​നം.

അ​തേ​സമയം, തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് 195 മു​ത​ല്‍ 205 വ​രെ സീ​റ്റ് നേ​ടു​മെ​ന്ന് ജ​ന്‍മ​ത് പോ​ള്‍ പ്ര​വ​ചി​ക്കു​ന്നു. 177-187 സീ​റ്റ് തൃ​ണ​മൂ​ല്‍ നേ​ടു​മെ​ന്നാ​ണ് പീ​പ്പി​ള്‍സ് പ​ള്‍സി​ന്‍റെ പ്ര​വ​ച​നം. തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​ബ​ല​വും ക്ഷേ​മ​പ​ദ്ധ​തി​ക​ളും ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ജ​ന്‍മ​ത് പോ​ള്‍, പീ​പ്പി​ള്‍സ് പ​ള്‍സ് ഏ​ജ​ന്‍സി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍.

Kerala

എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ൽ ഉ​ത്ക​ണ്ഠ​യി​ല്ല:എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ

എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​നു യാ​​​തൊ​​​രു ഉ​​​ത്ക​​​ണ്ഠ​​​യു​​​മി​​​ല്ലെ​​​ന്നു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ. സം​​​സ്ഥാ​​​ന​​​ത്തു സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ വി​​​കാ​​​രം ഇ​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ യോ​​​ഗ്യ​​​ൻ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ​​​യാ​​​ണെ​​​ന്നാ​​​ണ് എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ന​​​ല്ല സാ​​​ധ്യ​​​ത​​​യു​​​ള്ള സ​​​ർ​​​വേ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രും എ​​​ന്ന​​​താ​​​ണ് എ​​​ക്സി​​​റ്റ് പോ​​​ളി​​​ന്‍റെ ഉ​​​ള്ളി​​​ൽ കാ​​​ണി​​​ക്കു​​​ന്ന​​​ത്. അ​​​സം​​​ഭ​​​വ്യ​​​മാ​​​യ ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ സ​​​ർ​​​വേ​​​യി​​​ൽ ഉ​​​ണ്ട്. ഒ​​​രു സീ​​​റ്റു​​​പോ​​​ലും ബി​​​ജെ​​​പി​​​ക്ക് ല​​​ഭി​​​ക്കാ​​​ൻ പോ​​​കു​​​ന്നി​​​ല്ലെ​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

ജോ​സ് കെ. ​മാ​ണി

കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​ള്ള എ​ക്‌​സി​റ്റ്‌​പോ​ള്‍ ഫ​ല​പ്ര​വ​ച​ന​ങ്ങ​ളി​ല്‍ കാ​ണു​ന്ന​ത് എ​ല്‍ഡി​എ​ഫ് തു​ട​ര്‍ഭ​ര​ണ സാ​ധ്യ​ത​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി. ജ​ന​ക്ഷേ​മം ഓ​രോ ഭ​വ​ന​ത്തി​ലും എ​ത്തി​ച്ച ഭ​ര​ണ​കൂ​ട​ത്തി​നൊ​പ്പ​മാ​ണ് ജ​ന​ങ്ങ​ളെ​ന്ന് വോ​ട്ടെ​ണ്ണെ​ൽ ദി​ന​ത്തി​ല്‍ തെ​ളി​യു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

വി.​എ​ന്‍. വാ​സ​വ​ൻ

എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ എ​പ്പോ​ഴും യാ​ഥാ​ര്‍ഥ്യ​മാ​ക​ണ​മെ​ന്നി​ല്ല. ജ​ന​വി​ധി​യാ​ണ് അ​ന്തി​മം. പാ​ലാ ഉ​ള്‍പ്പെ​ടെ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം മ​ത്സ​രി​ച്ച മി​ക്ക സീ​റ്റു​ക​ളി​ലും എ​ല്‍ഡി​എ​ഫ് ജ​യി​ക്കു​മെ​ന്നും വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു.

National

എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ലും ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ ഇ​​​ന്ന് പു​​​റ​​​ത്തു​​​വ​​​രും.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രി​​​ക്കും ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ എ​​​ക്സി​​​റ്റ് പോ​​​ൾ സ​​​ർ​​​വേ ഫ​​​ല​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ക.

ബം​​​ഗാ​​​ളി​​​ലെ പോ​​​ളിം​​​ഗ് സ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണെ​​​ന്നി​​​രി​​​ക്കെ 6.30മു​​​ത​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടു തു​​​ട​​​ങ്ങാം. മേ​​​യ് നാ​​​ലി​​​നാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ.

കേ​​​ര​​​ളം, ആ​​​സാം, പു​​​തു​​​ച്ചേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഒ​​​ന്പ​​​തി​​​നും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 23നു​​​മാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ബം​​​ഗാ​​​ളി​​​ലെ ആ​​​ദ്യ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പും 23നാ​​​യി​​​രു​​​ന്നു.

Education

സെ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 ഫെ​​​ബ്രു​​​വ​​​രി 22ന് ​​​ന​​​ട​​​ത്തി​​​യ സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www. kerala. gov.in, www.prd. kerala. gov.in, www.lbscentre. kerala. gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്.

പാ​​​സാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ അ​​​വ​​​രു​​​ടെ സെ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷാ​​​ഫോം എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ് സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​ടെ (ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ) കോ​​​പ്പി​​​ക​​​ൾ 60 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​മ്പ് ഒ​​​ട്ടി​​​ച്ച് സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ A4 വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള ക്ലോ​​​ത്ത് ലൈ​​​ൻ​​​ഡ് ക​​​വ​​​ർ സ​​​ഹി​​​തം ഡ​​​യ​​​റ​​​ക്ട​​​ർ, എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

Kerala

വിഴിഞ്ഞം ആർക്കൊപ്പം? മൂന്നിടത്ത് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.

വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മൂന്നിടത്തും ഇന്ന് ഉച്ചയോടെ വിജയചിത്രം തെളിയും.

വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീണ്ടുപോയത്. ഒൻപത് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. ബിജെപിയുടെ സർവശക്തിപുരം ബിനുവും എൽഡിഎഫിന്‍റെ എൻ. നൗഷാദും യുഡിഎഫിന്‍റെ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനുമാണ് പ്രമുഖ സ്ഥാനാർഥികൾ.

നിലവിൽ ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് വിജയിച്ചാൽ കേവല ഭൂരിപക്ഷമെന്ന 51ലേക്ക് എത്താനാകും.

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബുവിന്‍റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം; എ​ൽ​ഡി​എ​ഫ് നേ​തൃ​യോ​ഗം ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​നും പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ചൊ​വ്വാ​ഴ്ച എ​ൽ​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേ​രും. ജോ​സ് കെ.​മാ​ണി​യു​ടെ തീ​രു​മാ​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​ൻ സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും നേ​തൃ​യോ​ഗ​ങ്ങ​ൾ നാ​ളെ ചേ​രു​ന്നു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും സി​പി​ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ങ്ങ​ളു​മാ​ണ് ചേ​രു​ന്ന​ത്.

കൊ​ല്ല​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. കാ​ൽ​നൂ​റ്റാ​ണ്ട് ഇ​ട​തു കോ​ട്ട​യാ​യി ഉ​റ​ച്ചു​നി​ന്ന കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കൈ​വി​ട്ടു​പോ​യ​ത് എ​ൽ​ഡി​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ 38 സീ​റ്റു​ണ്ടാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ 16 ഡി​വി​ഷ​നി​ൽ ഒ​തു​ങ്ങി. 10 പേ​രു​ടെ അം​ഗ​ബ​ലം മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫാ​ണ് 27 പേ​രു​ടെ പി​ൻ​ബ​ല​ത്തോ​ടെ ഭ​ര​ണ​ത്തി​ലേ​റു​ന്ന​ത്. ആ​റു സീ​റ്റ് മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന ബി​ജെ​പി ഇ​ര​ട്ടി ഡി​വി​ഷ​നു​ക​ൾ പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

Latest News

Corehub Up