കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. 733 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് ഇപ്പോൾ ലീഡു ചെയ്യുന്നത്. പിണറായി വിജയനെ കൂടാതെ അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ പത്തു മന്ത്രിമാർ ഇപ്പോൾ പിന്നിൽ നിൽക്കുകയാണ്.
റോഷി അഗസ്റ്റിൻ, വി. എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.
അമ്പലപ്പുഴയിൽ ജി.സുധാകരൻ ലീഡ് ചെയ്യുന്നു. തൃത്താലയിൽ ലീഡ് തുടർന്ന് വി.ടി.ബൽറാം. വട്ടിയൂർക്കാവിൽ കെ.മുരളീധരൻ ലീഡ് ചെയ്യുന്നു. നിലവിൽ 94 സീറ്റിൽ യുഡിഎഫും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ നാല് സീറ്റിലും ലീഡുചെയ്യുകയാണ്.
Tags : election results assembly election