Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Results

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു; ഫ​ലം ഉ​ട​ന​റി​യാം

തി​രു​വ​ന​ന്ത​പു​രം: ​സം​സ്ഥാ​ന​ത്തെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി. രാ​വി​ലെ 10നാ​ണ് വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​ത്. ഫ​ലം www.sec.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ ട്രെ​ൻ​ഡ് എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ച്ച വോ​ട്ടെ​ടു​പ്പി​ൽ‌ 58.82% പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ണ്ട്.

കൊ​ച്ചി, കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും മ​ട്ട​ന്നൂ​ർ, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​ക​ളി​ലെ​യും ഓ​രോ വാ​ർ​ഡു​ക​ൾ, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ വാ​ർ​ഡു​ക​ൾ, ഏ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, 23 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ എ​ന്നി​വ​യി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ആ​കെ 126 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. എം​എ​ല്‍​എ ആ​യ​തോ​ടെ സു​ധീ​ര്‍​ഷാ പാ​ലോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ​താ​ണ് തി​രു​വ​ന​ന്ത​പ​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​റ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി​രു​ന്ന ദീ​പ​ക് ജോ​യി തൃ​പ്പൂ​ണി​ത്തു​റ എം​എ​ല്‍​എ​യാ​യ​തി​നെ തു​ട​ര്‍​ന്ന് അ​യ്യ​പ്പ​ന്‍​കാ​വ് ഡി​വി​ഷ​നി​ലും കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ഫാ​ത്തി​മ തെ​ഹ്‌​ലി​യ പേ​രാ​മ്പ്ര എം​എ​ല്‍​എ ആ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കു​റ്റി​ച്ചി​റ ഡി​വി​ഷ​നി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

 

University News

പരീക്ഷാഫലം

2025 ജൂലൈയിൽ നടത്തിയ എംബിഎ (ഫുൾടൈം/ ട്രാവൽ ആൻഡ് ടൂറിസം/പാർട്ട്ടൈം/ഈവനിംഗ് – മേഴ്സി ചാൻസ് – 2000, 2009, 2014, 2018 & 2020 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


2026 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രഫി) (റെഗുലർ, ഇംപ്രൂവ്മെന്‍റ് & സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 10 വരെ www.slcm.keralauniversity.ac.in മുഖേന


ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2026 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ


പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 10 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2026 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ - 2024 അഡ്മിഷൻ,
സപ്ലിമെന്‍ററി - 2021 - 2023 അഡ്മിഷൻ - 2020 സ്കീം, 2020 അഡ്മിഷൻ & മേഴ്സി ചാൻസ് – 2011 – 2018 അഡ്മിഷൻ (2011 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധന യ്ക്കും


പുനർമൂല്യനിർണ്ണയത്തിനും 03 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


വിദൂരവിദ്യാഭ്യാസ വിഭാഗം 2026 മേയിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിബിഎ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും
10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

University News

പരീക്ഷാഫലം

കണ്ണൂർ: എഫ്‌വൈയുജിപി രണ്ടാം സെമസ്റ്റർ റെഗുലർ (2025 അഡ്മിഷൻ) ഏപ്രിൽ 2026 പരീക്ഷ (സൈക്കോളജി ആൻഡ് ന്യൂറോസയൻസ് പ്രോഗ്രാം ഒഴികെ) പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിലും കെ റീപ്പ് ലോഗിനിലും വിദ്യാർഥികളുടെ മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 22 ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

പ്രവേശനത്തിന് അവസരം

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചു വർഷ ഇംഗ്ലീഷ് ഇന്‍റഗ്രേറ്റഡ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ 13 ന് രാവിലെ 11 നു വകുപ്പു തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നിലവിൽ മറ്റു കോളജുകളിൽ അഡ്മിഷൻ എടുത്തിട്ടുള്ളവർ സീറ്റ് ഉറപ്പാക്കിയതിനു ശേഷം മാത്രം അതാതു സ്ഥാപനങ്ങളിൽ നിന്ന് ടിസി കൈപ്പറ്റേണ്ടതാണ്.

കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ 13 ന് രാവിലെ 11 ന് പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9447649820.

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എംബിഎ സെന്‍റർ നീലേശ്വരത്ത് എംബിഎ കോഴ്സിന് (2026-27 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ് ആവശ്യമില്ല. യോഗ്യതയുള്ളവർ എല്ലാ രേഖകളുമടക്കം 13 ന് രാവിലെ 11 ന് കണ്ണൂർ താവക്കര കാമ്പസിലെ മാനേജ്മെന്‍റ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.

കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ പിജിഡിജിഎസ്പി(പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പെഷ്യൽ പ്ലാനിംഗ്) പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 14 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം പകൽ 11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. ഫോൺ9447085046

കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ 13 ന് നടക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം മേൽപ്പറഞ്ഞ ദിവസം വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേണ്ടതാണ്.

Kerala

ഭാഗ്യം ആപ്പിലായി.., ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാൻ ഔദ്യോഗിക ആപ്പ്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ "Kerala Lottery Official' പൊതുജനങ്ങൾക്ക് ലഭ്യമാണെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു.

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങൾ പൊതുജനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നറുക്കെടുപ്പിന്‍റെ തത്സമയ സംപ്രേഷണം, സമ്മാനാർഹമായ നമ്പരുകൾ, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ ആപ്പിലൂടെ ലഭ്യമാകും.

ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തോ ടിക്കറ്റ് നമ്പർ നേരിട്ട് നൽകിയോ നറുക്കെടുപ്പ് ഫലം പരിശോധിക്കാനാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് "Kerala Lottery Official' ആപ്പ് ഡൗൺലോഡ് ചെയ്യാം.

വ്യാജ ആപ്പുകളും അനധികൃത വെബ്‌സൈറ്റുകളും ഒഴിവാക്കി ഔദ്യോഗിക ആപ്പ് മാത്രം ഉപയോഗിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

National

തോ​ൽ​വി സ​മ്മ​തി​ച്ച് ബി​ജെ​പി; ബ​ങ്കി​പ്പു​രി​ലും ദ​തി​യ​യി​ലും സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തും: നി​തി​ൻ ന​ബി​ൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ. പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ബി​ഹാ​റി​ലെ ബ​ങ്കി​പ്പു​രി​ലും മ​ധ്യ​പ്ര​ദേ​ശി​ലെ ദ​തി​യ​യി​ലും ഉ​ണ്ടാ​യ പ​രാ​ജ​യം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണും.

ഇ​തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗു​ജ​റാ​ത്തി​ലെ മ​ഞ്ച​ൽ​പു​ർ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ച്ച വോ​ട്ട​ർ​മാ​ർ​ക്കും അ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​തി​ൻ ന​ബി​ൻ ന​ന്ദി അ​റി​യി​ച്ചു. മൂ​ന്നു നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ജ​ന​വി​ധി വി​ന​യ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു.

ബ​ങ്കി​പ്പു​രി​ലും ദ​തി​യ​യി​ലും പാ​ർ​ട്ടി​ക്ക് പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ഉ​യ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ഷ്ട​പ്പെ​ട്ട ജ​ന​വി​ശ്വാ​സം പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ഊ​ർ​ജ​സ്വ​ല​ത​യോ​ടെ​യും തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

National

522 ​മാർക്ക് പ്രതീക്ഷിച്ചിടത്ത് 95; നീ​റ്റ് ഫലത്തിനെതിരേ ഹർജി

മും​​​​​ബൈ: നീ​​​​​റ്റ് പ​​​​​രീ​​​​​ക്ഷാ ഫ​​​​​ല​​​​​ത്തി​​​​​ല്‍ ഗു​​​​​രു​​​​​ത​​​​​ര​ ക്ര​​​​​മ​​​​​ക്കേ​​​​​ട് ആ​​​​​രോ​​​​​പി​​​​​ച്ച് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​യി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള വി​​​​​ദ്യാ​​​​​ര്‍​ഥി ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ചു. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​യി​​​​​ലെ ബീ​​​​​ഡ് ജി​​​​​ല്ല​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യാ​​​​​യ സോ​​​​​ഹം ഗാ​​​​​വ്‌​​​​​തെ​​​​​യാ​​​​​ണ് ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ഔ​​​​​റം​​​​​ഗ​​​​​ബാ​​​​​ദ് ബെ​​​​​ഞ്ചി​​​​​ല്‍ റി​​​​​ട്ട് ഹ​​​​​ര്‍​ജി ഫ​​​​​യ​​​​​ല്‍ ചെ​​​​​യ്ത​​​​​ത്.

ഔ​​​​​ദ്യോ​​​​​ഗി​​​​​ക ആ​​​​​ന്‍​സ​​​​​ര്‍ കീ​​​​​യും ത​​​​ന്‍റെ ഒ​​​​​എം​​​​​ആ​​​​​ര്‍ ഷീ​​​​​റ്റും ഒ​​​​​ത്തു​​​​​നോ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ള്‍ എ​​​​​ഴു​​​​​തി​​​​​യ 148 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ 136 എ​​​​​ണ്ണം ശ​​​​​രി​​​​​യും 12 എ​​​​​ണ്ണം തെ​​​​​റ്റു​​​​​മാ​​​​​ണെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി. ഇ​​​​​തു​​​​​പ്ര​​​​​കാ​​​​​രം 720ല്‍ 522 ​​​​​മാ​​​​​ര്‍​ക്ക് ല​​​​​ഭി​​​​​ക്കേ​​​​​ണ്ട സ്ഥാ​​​​​ന​​​​​ത്ത്, എ​​​​​ന്‍​ടി​​​​​എ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട അ​​​​​ന്തി​​​​​മ സ്‌​​​​​കോ​​​​​ര്‍ കാ​​​​​ര്‍​ഡി​​​​​ല്‍ ത​​​​നി​​​​ക്ക് 95 മാ​​​​​ര്‍​ക്ക് മാ​​​​​ത്ര​​​​​മാ​​​​​ണ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് വി​​​​​ദ്യാ​​​​​ര്‍​ഥി ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു.

മാ​​​​​ര്‍​ക്കി​​​​​ലെ അ​​​​​പാ​​​​​ക​​​​​ത ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​ഗ് ഏ​​​​​ജ​​​​​ന്‍​സി​​​​ക്ക് (എ​​​​​ന്‍​ടി​​​​എ) ഇ​​​-​​മെ​​​​​യി​​​​​ല്‍ അ​​​​​യ​​​​​ച്ചി​​​​​ട്ടും യാ​​​​​തൊ​​​​​രു മ​​​​​റു​​​​​പ​​​​​ടി​​​​​യും ല​​​​​ഭി​​​​​ച്ചി​​​​​ല്ല. തു​​​​​ട​​​​​ര്‍​ന്ന് ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹ​​​​​ര്‍​ജി ന​​​​​ല്‍​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

കേ​​​​​സ് നാ​​​​​ളെ കോ​​​​​ട​​​​​തി വാ​​​​​ദം കേ​​​​​ള്‍​ക്കാ​​​​​ന്‍ മാ​​​​​റ്റി​​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. സോ​​​​​ഹ​​​​​ത്തി​​​​​നു പ​​​​​ത്താം ക്ലാ​​​​​സി​​​​​ല്‍ 94.6% മാ​​​​​ര്‍​ക്കും പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സി​​​​​ല്‍ 74.17% മാ​​​​​ര്‍​ക്കും ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു.

National

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂ​​​​​​ഡ​​​​​​ല്‍ഹി: സി​​​​​​ബി​​​​​​എ​​​​​​സ്ഇ പ​​​​​​ത്താം​​​​​​ക്ലാ​​​​​​സി​​​​​​ലെ ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ ബോ​​​​​​ര്‍ഡ് പ​​​​​​രീ​​​​​​ക്ഷ​​​യി​​​ൽ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 96.78. പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്കി​​​​​​രു​​​​​​ന്ന 6.68 ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളി​​​​​​ല്‍ 59 ശ​​​​​​ത​​​​​​മാ​​​​​​നം പ്ര​​​​​​ക​​​​​​ട​​​​​​നം മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യെ​​​​​​ന്ന് പ​​​​​​രീ​​​​​​ക്ഷാ ക​​​​​​ണ്‍ട്രോ​​​​​​ള​​​​​​ര്‍ സ​​​​​​ന്യാം ഭ​​​​​​ര​​​​​​ദ്വാ​​​​​​ജ് അ​​​​​​റി​​​​​​യി​​​​​​ച്ചു.

ഡി​​​​​​ജി​​​​​​ലോ​​​​​​ക്ക​​​​​​ര്‍ വ​​​​​​ഴി​​​​​​യും ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും ഫ​​​​​​ലം അ​​​​​​റി​​​​​​യാം. ഈ ​​​​​​വ​​​​​​ര്‍ഷം മു​​​​​​ത​​​​​​ലാ​​​​​​ണ് സി​​​​​​ബി​​​​​​എ​​​​​​സ്ഇ ര​​​​​​ണ്ട് ബോ​​​​​​ര്‍ഡ് പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ള്‍ ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. ആ​​​​​​ദ്യ പ​​​​​​രീ​​​​​​ക്ഷ നി​​​​​​ര്‍ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​ണ്. ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ പ​​​​​​രീ​​​​​​ക്ഷ മാ​​​​​​ര്‍ക്ക് മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​ര​​​​​​വും.

National

എന്നു വരും? സിബിഎസ്ഇ രണ്ടാം ബോർഡ് പരീക്ഷാഫലം പ്രഖ്യാപനം വൈകുന്നു

ന്യൂ​ഡ​ൽ​ഹി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സി​ബി​എ​സ്ഇ ര​ണ്ടാ​മ​ത് ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തി 53 ദി​വ​സം പി​ന്നി​ട്ടി​ട്ടും ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക. മേ​യ് 15ന് ​ആ​രം​ഭി​ച്ച് 21ന് ​അ​വ​സാ​നി​ച്ച പ​രീ​ക്ഷ​യു​ടെ ഫ​ല​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​ഭാ​രം കു​റ​ക്കു​ന്ന​തി​നും മി​ക​ച്ച സ്‌​കോ​ര്‍ നേ​ടാ​ന്‍ ര​ണ്ടാ​മ​തൊ​രു അ​വ​സ​രം ന​ല്‍കു​ന്ന​തി​നു​മാ​യി ഈ ​വ​ര്‍ഷം മു​ത​ലാ​ണ് പ​ത്താം ക്ലാ​സി​ൽ സി​ബി​എ​സ്ഇ ഇ​ര​ട്ട ബോ​ര്‍ഡ് പ​രീ​ക്ഷ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി​ട്ടും ഫ​ലപ്ര​ഖ്യാ​പ​നം എ​ന്നു​ണ്ടാ​കു​മെ​ന്ന് സി​ബി​എ​സ്ഇ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

കേ​ര​ള​ത്തി​ൽ ജൂ​ലൈ ആ​റ് മു​ത​ൽ പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. മി​ക്ക വി​ദ്യാ​ർഥി​ക​ളും ആ​ദ്യ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്.

ഫ​ലപ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​നാ​ൽ പ്ല​സ് വ​ണ്ണി​ലെ വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്ക​ൽ, സ്‌​കൂ​ൾ ട്രാ​ൻ​സ്ഫ​ർ, ഫീ​സ് സം​ബ​ന്ധി​ച്ച വി​ഷ​യം തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ആ​കു​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്ന​ത്.

സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം ആ​റ് ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ആ​ദ്യ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ 23 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. 93.66 ആ​യി​രു​ന്നു മൊ​ത്ത​ത്തി​ലു​ള്ള വി​ജ​യ​ശ​ത​മാ​നം.

Education

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​​​​ല​​​​ടി: കാ​​​​ല​​​​ടി ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഏ​​​​പ്രി​​​​ലി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ മ​​​​ള്‍​ട്ടി ഡി​​​​സി​​​​പ്ലി​​​​ന​​​​റി ഡ്യൂ​​​​വ​​​​ല്‍ മെ​​​​യി​​​​ന്‍ മാ​​​​സ്റ്റേ​​​​ഴ്സ് ഇ​​​​ന്‍ ഡി​​​​സാ​​​​സ്റ്റ​​​​ര്‍ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പ്രോ​​​​ഗ്രാ​​​​മി​​​​ന്‍റെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ര്‍ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് www.ssus.ac.in സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക.

Kerala

പ​​​രീ​​​ക്ഷ​​​യി​​​ലെ തി​​​രി​​​മ​​​റി​​​; മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം വീ​​​ണ്ടും ന​​​ട​​​ത്താ​​​ൻ പി​​​എ​​​സ്‌​​​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ 10 ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഉ​​​ത്ത​​​ര​​​ത്തി​​​ന്‍റെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്താ​​​തെ റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെയും ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് വീ​​​ണ്ടും മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്താ​​​ൻ പി​​​എ​​​സ്‌​​​സി യോ​​​ഗ തീ​​​രു​​​മാ​​​നം. പി​​​എ​​​സ്‌​​​സി വി​​​ജി​​​ല​​​ൻ​​​സ് ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​ഭാ​​​ഗം എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​തേ​​ക്കു​​റി​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​നും യോ​​​ഗ​​ത്തി​​ൽ തീ​​​രു​​​മാ​​​ന​​മാ​​യി.

ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡി​​​ലെ ഇ​​​ൻ​​​ഡ​​​സ്ട്രി ആ​​​ൻഡ് ഇ​​​ൻ​​​ഫ്രാ​​​സ്ട്രക്ച​​​ർ വി​​​ഭാ​​​ഗം ചീ​​​ഫ്, പേ​​​ഴ്സ്പെ​​​ക്ടീ​​​വ് പ്ലാ​​​നിം​​​ഗ് വി​​​ഭാ​​​ഗം ചീ​​​ഫ്, പ്ലാ​​​നിം​​​ഗ് കോ​​​-ഓർ​​​ഡി​​​നേ​​​ഷ​​​ൻ ഡി​​​വി​​​ഷ​​​ൻ ചീ​​​ഫ് എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​യി​​​ലാ​​​ണ് തി​​​രി​​​മ​​​റി​​​ക​​​ൾ ന​​​ട​​​ന്ന​​​ത്.

മൂ​​​ന്ന് ത​​​സ്തി​​​ക​​​യ്ക്കും പൊ​​​തു​​​വാ​​​യ പ​​​രീ​​​ക്ഷ​​​യി​​​ലെ 10 ചോ​​​ദ്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം. 228 പേ​​​രാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. ഒ​​​ഴി​​​വാ​​​ക്കി​​​യ 10 ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും ഇ​​​വ​​​രെ​​​ല്ലാം ന​​​ൽ​​​കി​​​യ ഉ​​​ത്ത​​​രം മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തും. ചോ​​​ദ്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് ബോ​​​ധ​​​പൂ​​​ർ​​​വ​​​മോ സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വ് സം​​​ഭ​​​വി​​​ച്ച​​​താ​​​ണോ എ​​​ന്ന​​​ത് വി​​​ജി​​​ല​​​ൻ​​​സ് ആ​​​ഭ്യ​​​ന്ത​​​ര വി​​​ഭാ​​​ഗം എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷി​​​ക്കും. 2023 ജൂ​​​ലൈ 13നാ​​​ണ് പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ മേ​​​യ് 31ന് ​​​റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഒ​​​രു ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് ല​​​ഭ്യ​​​മാ​​​യ​​​തി​​​നു​​​ശേ​​​ഷം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​നെ സ​​​മീ​​​പി​​​ക്കു​​​ക​​​യും പേ​​​പ്പ​​​ർ ഒ​​​ന്നി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ 18 വ​​​രെ​​​യു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഈ ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ ന​​​ന്പ​​​ർ ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ മൂ​​​ല്യ നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ക​​​ണ്ടെ​​​ത്തുകയായിരുന്നു.

Education

ജെ​ഡി​സി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ ഏ​​​പ്രി​​​ൽ മാ​​​സം ന​​​ട​​​ത്തി​​​യ ജെ​​​ഡി​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ലം www.scu. kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2022 സ്കീ​​​മി​​​ൽ 1,373 പേ​​​രും (80.29 ശ​​​ത​​​മാ​​​നം) 2022 പ്രൈ​​​വ​​​റ്റ് സ്കീ​​​മി​​​ൽ 134 പേ​​​രും (38.95 ശ​​​ത​​​മാ​​​നം) വി​​​ജ​​​യി​​​ച്ചു. 2015 സ്കീ​​​മി​​​ൽ 17 പേ​​​ർ (30.91 ശ​​​ത​​​മാ​​​നം) വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

പു​​​ന​​​ർ​​​മാ​​​ല്യ നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ജൂ​​​ലൈ 23 വ​​​രെ അ​​​ത​​​ത് സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം/ കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കും.

Education

കീം ​ഫ​ല​പ്ര​ഖ്യാ​പ​നം മാ​റ്റി​വ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ പ​​​രീ​​​ക്ഷ​​​യാ​​​യ കീം ​​​പ​​​രീ​​​ക്ഷാ ഫ​​​ല പ്ര​​​ഖ്യാ​​​പ​​​നം മാ​​​റ്റി​​​വ​​​ച്ചു.

സി​​​ബി​​​എ​​​സ്ഇ പ്ല​​​സ് ടു ​​​പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷാ ഫ​​​ലം കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ച് റാ​​​ങ്ക് ലി​​​സ്റ്റ് മ​​​റ്റൊ​​​രു ദി​​​വ​​​സം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ അ​​​റി​​​യി​​​ച്ചു.

സി​​​ബി​​​എ​​​സ്ഇ പ്ല​​​സ് ടു ​​​പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷാ മാ​​​ർ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്രേ​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

എ​​​ല്ലാ വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​വ​​​സ​​​രം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​നാ​​​ലാ​​​ണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം മാ​​​റ്റി​​​യ​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

സ്‌കൂള്‍ ഫിറ്റ്‌നസ് പരിശോധനാഫലത്തില്‍ കൂട്ടത്തോല്‍വി

കോ​ട്ട​യം: അ​ഞ്ചു വ​കു​പ്പു​ത​ല പ​രി​ശോ​ധ​ന​ക​ൾക്കു ശേ​ഷം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഫി​റ്റ്ന​സ് കി​ട്ടാ​ത്ത സ്‌​കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ന്ന​തി​ല്‍ അ​നി​ശ്ചി​ത​ത്വം.

സം​സ്ഥാ​ന​ത്താ​കെ​യു​ള്ള 15,369 സ്‌​കൂ​ളു​ക​ളും ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ക്കു​ന്ന​തി​നു മു​മ്പ് വ​നം, വൈ​ദ്യു​തി, ആ​രോ​ഗ്യം, ഗ​താ​ഗ​തം, ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി ഫി​റ്റ്‌​ന​സ് നേ​ട​ണ​മെ​ന്നാ​ണ് നി​ര്‍ദേ​ശം.

വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ക്ക് പാ​മ്പു​ക​ടി​യേ​റ്റ​തും കൊ​ല്ല​ത്ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ര്‍ഥി മ​രി​ച്ച​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷാ​പ​രി​ശോ​ധ​ന ക​ര്‍ക്ക​ശ​മാ​ക്കി​യ​ത്. കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന​യി​ല്‍ ഇ ​കോ​ളി ബാ​ക് ടീ​രി​യ ക​ണ്ടെ​ത്തി​യ സ്‌​കൂ​ളു​ക​ള്‍ ഏ​റെ​യാ​ണ്. ബ​ല​ക്ഷ​യ​മു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ലും അ​ധ്യ​യ​നം അ​നു​വ​ദി​ക്കി​ല്ല.

ഇ​ത് കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക എ​യ്ഡ​ഡ്, സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളെ​യാ​ണ്. ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ലു​ള്ള എ​ല്ലാ സ്‌​കൂ​ളു​ക​ളും ഒ​രു അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ക്ക് ത​നി​യെ പ​രി​ശോ​ധി​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത സ്‌​കൂ​ളു​ക​ള്‍ പ​ല​തു​ണ്ട്.

വ​ന​മേ​ഖ​ല​ക​ളി​ല്‍ വ​ന്യ​മൃ​ഗ സാ​ന്നി​ധ്യ​മോ ആ​ക്ര​മ​ണ​മോ ഉ​ണ്ടാ​കാ​തെ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ നി​ര്‍ദേ​ശ​മു​ണ്ട്. സ്‌​കൂ​ള്‍ പ​രി​സ​ര​ത്തെ വൈ​ദ്യു​തിലൈ​നു​ക​ള്‍, ട്രാ​ന്‍സ്‌​ഫോ​ർമ​റു​ക​ള്‍ എ​ന്നി​വ സു​ര​ക്ഷി​ത​മാ​ണെ​ന്ന് വൈ​ദ്യു​തി ബോ​ര്‍ഡ് ഉ​റ​പ്പാ​ക്ക​ണം. എ​ല്ലാ ക​ട​മ്പ​ക​ളും ക​ട​ന്ന് ഫി​റ്റ്‌​ന​സ് വാ​ങ്ങേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ക്കാ​ണ്. റി​ട്ട​യ​ര്‍മെ​ന്‍റ് ഒ​ഴി​വി​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും പ്ര​ധാ​നാ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്ന​തും പ​രി​മി​തി​യാ​ണ്.

തീ​പി​ടി​ത്ത സാ​ധ്യ​ത​യി​ല്ലെ​ന്ന എ​ന്‍ഒ​സി ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യു വ​കു​പ്പ് ന​ല്‍ക​ണ​മെ​ങ്കി​ല്‍ നാ​ഷ​ണ​ല്‍ ബി​ല്‍ഡിം​ഗ് കോ​ഡ് 2016 പ​ട്ടി​ക ഏ​ഴി​ലെ നി​ര്‍ദേ​ശം പാ​ലി​ച്ചി​രി​ക്ക​ണം. പ​ഴ​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ ഫ​യ​ര്‍ എ​ഞ്ചി​നു ചു​റ്റും എ​ത്തി​പ്പെ​ടാ​വു​ന്ന സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ച്ച​വ​യ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തീ ​കെ​ടു​ത്താ​നു​ള്ള ഉ​പ​ക​ര​ണം സ്‌​കൂ​ളി​ലു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ച്ച് ക​ത്ത് ന​ല്‍കാ​നേ ക​ഴി​യു. സ്‌​കൂ​ളി​ലേ​ക്കും മു​റ്റ​ത്തേ​ക്കും മൈ​താ​ന​ത്തേ​ക്കും വീ​ഴാ​വു​ന്ന മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കേ​ണ്ട​തു​ണ്ട്.

വ​ന​മ​ഹോ​ത്സ​വ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ തൈ​ക​ള്‍ സ്‌​കൂ​ളി​ല്‍ ന​ട്ടു​വ​ള​ര്‍ത്തി​യ അ​ധി​കൃ​ത​ര്‍ക്ക് നി​ല​വി​ല്‍ മ​രം വെ​ട്ടി​മാ​റ്റാ​ന്‍ ഭാ​രി​ച്ച ചെ​ല​വാ​ണു​ള്ള​ത്.
സ്‌​കൂ​ള്‍ ബ​സു​ക​ളി​ലേ​ക്ക് അം​ഗീ​കൃ​ത കാ​മ​റ​ക​ള്‍ ല​ഭ്യ​മാ​കാ​ത്തതും അ​ധി​കൃ​ത​രെ വ​ല​യ്ക്കു​ന്നു. ഈ ​വ​ര്‍ഷം മു​ത​ലാ​ണ് കാ​മ​റ നി​ർബ​ന്ധ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​നി​യ​മം കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ലും ക്യാ​മ​റ സ്ഥാ​പി​ക്കാ​ന്‍ ഓ​ഗ​സ്റ്റു​വ​രെ സ​മ​യം ന​ല്‍കി​യി​രു​ന്നു. പി​ന്നീ​ട് പ​രി​ശോ​ധ​ന ന​ട​ക്കാ​തെ വ​ന്ന​തി​നാ​ല്‍ ഏ​റെ സ്‌​കൂ​ളു​ക​ളും കാ​മ​റ സ്ഥാ​പി​ച്ചി​ല്ല. മു​ന്നി​ലും പി​ന്നി​ലും അ​ക​ത്തും കാ​മ​റ സ്ഥാ​പി​ക്കാ​നാ​ണ് നി​ര്‍ദേ​ശം. മൂ​ന്ന് കാ​മ​റ​ക​ള്‍ക്ക് പ​തി​നാ​റാ​യി​രം രൂ​പ ചെ​ല​വു​ണ്ട്.

സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളി​ലും ക്ലാ​സ് മു​റി​ക​ളി​ലും പാ​മ്പ് ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള മാ​ള​ങ്ങ​ളും സു​ഷി​ര​ങ്ങ​ളും അ​ട​യ്ക്ക​ണം. വി​റ​ക്, ക​ല്ല്, മ​റ്റ് നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ ക്ലാ​സ് മു​റി​ക​ള്‍ക്ക് സ​മീ​പം കൂ​ട്ടി​യി​ട​രു​ത്. സ്‌​കൂ​ളി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ​യെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ സ​ര്‍പ്പ ആ​പ്പ് ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യ​ണം. അം​ഗീ​കൃ​ത പാ​മ്പ് പി​ടി​ത്ത​ക്കാ​രു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ഴു​തി​വ​യ്ക്ക​ണം. സു​ര​ക്ഷാ പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ടി​ല്‍ സ​ര്‍പ്പ വോ​ള​ന്‍റി​യ​റും സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റും ഒ​പ്പി​ട​ണം എ​ന്ന നി​ര്‍ദേ​ശ​വു​മു​ണ്ട്.

Kerala

പ്ല​സ് ടു ​പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 77.97 ശ​ത​മാ​നം വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ല​സ് ടു ​പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 77.97 ആ​ണ് വി​ജ​യ ശ​ത​മാ​നം. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തേ​തി​ൽ നി​ന്ന് നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 0.16 ശ​ത​മാ​ന​മാ​ണ് കൂ​ടു​ത​ൽ.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 1990 സ്കൂ​ളു​ക​ളി​ൽ 372423 പേ​ർ പ​രീ​ക്ഷ എ​ഴു​തി. ഇ​തി​ൽ 290398 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 68.41ശ​ത​മാ​നം ആ​ൺ​കു​ട്ടി​ക​ൾ ആ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 86.89 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തി.

സ​യ​ൻ​സ് ഗ്രൂ​പ്പ് - 84.55 ശ​ത​മാ​നം, ഹ്യു​മാ​നി​റ്റി​സ്- 66.38 ശ​ത​മാ​നം, കൊ​മേ​ഴ്സ് - 74.74 ശ​ത​മാ​നം എ​ന്നി​വ​യാ​ണ് വി​ജ​യ ശ​ത​മാ​നം. സ​ർ​ക്കാ​ർ സ്കൂ​ൾ വി​ജ​യ​ശ​ത​മാ​നം 72.66 ആ​ണ്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം 82.82 ആ​ണ്.

78.18 ശ​ത​മാ​ന​മാ​ണ് അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വി​ജ​യം. 85.67 ശ​ത​മാ​നം ആ​ണ് സ്പെ​ഷ്യ​ൽ സ്കൂ​ൾ വി​ജ​യം. 30561 വി​ദ്യാ​ർ​ത്ഥി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ണി​ത്.

ടെ​ക്നി​ക്ക​ൽ ഫ​ലം 72.82 ശ​ത​മാ​നം കൂ​ടി. 50 പേ​ർ​ക്ക് ഫു​ൾ എ​പ്ല​സ് ല​ഭി​ച്ചു. വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്, 84.64 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണ്, 71.72 ശ​ത​മാ​നം. 76 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ൽ ഒ​മ്പ​ത് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഉ​ണ്ട്.

മ​ല​പ്പു​റ​ത്താ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 60 പേ​ർ​ക്ക് മു​ഴു​വ​ൻ മാ​ർ​ക്ക് ല​ഭി​ച്ചു. ഇ​തി​ൽ 50 പെ​ൺ​കു​ട്ടി​ക​ളും 10 ആ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 41 പേ​രാ​യി​രു​ന്നു മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ 20 വ​രെ​യാ​ണ് ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ ന​ട​ക്കു​ക​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പി ​ആ​ര്‍ ഡി ​ചേം​ബ​റി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍ ഷം​സു​ദ്ദീ​നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 4.25 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ല​ത്തി​നൊ​പ്പം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ല​വും അ​റി​യാ​നാ​കും. വി​വി​ധ വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി​യും ഫ​ലം ല​ഭ്യ​മാ​കും.

 

ഈ ​വെ​ബ്സൈ​റ്റു​ക​ൾ വ​ഴി ഫ​ല​മ​റി​യാം

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in.

Business

മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ് സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പ് ലി​​​​മി​​​​റ്റ​​​​ഡ് (എം​​​​എ​​​​ഫ്എ​​​​ല്‍), ഉ​​​​പ​​​​ക​​​​മ്പ​​​​നി​​​​ക​​​​ളാ​​​​യ മു​​​​ത്തൂ​​​​റ്റ് മൈ​​​​ക്രോ​​​​ഫി​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ് (എം​​​​എം​​​​എ​​​​ല്‍), മു​​​​ത്തൂ​​​​റ്റ് ഹൗ​​​​സിം​​​​ഗ് ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് (എം​​​​എ​​​​ച്ച്എ​​​​ഫ്എ​​​​ല്‍) എ​​​​ന്നി​​​​വ​​​​യു​​​​ടെ 2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ലെ സം​​​​യോ​​​​ജി​​​​ത സാ​​​​മ്പ​​​​ത്തി​​​​ക​​​ഫ​​​​ല​​​​ങ്ങ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സം​​​​യോ​​​​ജി​​​​ത ആ​​​​സ്തി 73,448.82 കോ​​​​ടി രൂ​​​​പ​​​​യും സം​​​​യോ​​​​ജി​​​​ത അ​​​​റ്റാ​​​​ദാ​​​​യം 1,847.62 കോ​​​​ടി രൂ​​​​പ​​​​യും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ സം​​​​യോ​​​​ജി​​​​ത വ​​​​രു​​​​മാ​​​​നം 11,227.80 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.

മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പി​​​​ന്‍റെ മാ​​​​ത്രം പ്ര​​​​ക​​​​ട​​​​ന​​​​വും മി​​​​ക​​​​ച്ച​​​​താ​​​​യി. 2026 മാ​​​​ര്‍​ച്ച് വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍പ്ര​​​​കാ​​​​രം ക​​​​മ്പ​​​​നി ത​​​​നി​​​​ച്ച് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി 56,185.10 കോ​​​​ടി രൂ​​​​പ​​​​യും അ​​​​റ്റാ​​​​ദാ​​​​യം 1,640.21 കോ​​​​ടി രൂ​​​​പ​​​​യും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ വ​​​​രു​​​​മാ​​​​നം 8,364.28 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.

2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ല്‍ മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പ് ലി​​​​മി​​​​റ്റ​​​​ഡ് ശ​​​​ക്ത​​​​മാ​​​​യ മു​​​​ന്നേ​​​​റ്റം തു​​​​ട​​​​ര്‍​ന്നു. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ സം​​​​യോ​​​​ജി​​​​ത അ​​​​റ്റാ​​​​ദാ​​​​യം 664.03 കോ​​​​ടി രൂ​​​​പ​​​​യും വ​​​​രു​​​​മാ​​​​നം 3,355.97 രൂ​​​​പ​​​​യും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​രു​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ 31.91 ശ​​​​ത​​​​മാ​​​​ന​​​​വും അ​​​​റ്റാ​​​​ദാ​​​​യം 203.89 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ര്‍​ധി​​​​ച്ച​​​​താ​​​​യി ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ തോ​​​​മ​​​​സ് ജോ​​​​ണ്‍ മു​​​​ത്തൂ​​​​റ്റ് പ​​​​റ​​​​ഞ്ഞു.

Kerala

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30,516 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്.

4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

2,105 സ്കൂളുകൾക്കാണ് നൂറുശതമാനം വിജയം ലഭിച്ചത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ്‍ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.

അതേസമയം, ലക്ഷദ്വീപില്‍ 97.67 ശതമാണ് വിജയശതമാനം. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.

വൈകുന്നേരം 3.30 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

https://pareekshabhavan.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://results.kite.kerala.gov.in

National

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20 % വിജയം

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. 85.20 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 88.39 ആ​​​യി​​​രു​​​ന്നു വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം. ഇ​​​ത്ത​​​വ​​​ണ മൂ​​​ന്ന് ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ കു​​​റ​​​വ്.

പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 88.86 ശ​​​ത​​​മാ​​​നം പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ പാ​​​സാ​​​യ​​​പ്പോ​​​ൾ ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 82.13 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ മു​​​ഴു​​​വ​​​ൻ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

മേ​​​ഖ​​​ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കി​​​ൽ 95.62 വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ചെ​​​ന്നൈ (93.84%), ബം​​​ഗ​​​ളൂ​​​രു (93.19%) മേ​​​ഖ​​​ല​​​ക​​​ളാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു പി​​​ന്നി​​​ൽ. 72.43 മാ​​​ത്രം വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​മു​​​ള്ള പ്ര​​​യാ​​​ഗ്‌​​​രാ​​​ജാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​റ്റ​​​വും പി​​​ന്നി​​​ലു​​​ള്ള​​​ത്.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റു​​​ക​​​ളാ​​​യ cbse.gov.in, cbseresults.nic. in എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഡി​​​ജി​​​ലോ​​​ക്ക​​​ർ, ഉ​​​മാം​​​ഗ് ആ​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ​​​യും ഫ​​​ല​​​മ​​​റി​​​യാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ മ​​​ത്സ​​​രം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി മെ​​​റി​​​റ്റ് ലി​​​സ്റ്റ് സി​​​ബി​​​എ​​​സ്ഇ ഇ​​​ത്ത​​​വ​​​ണ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

Kerala

എ​ൽ​ഡി​എ​ഫി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​ക​ൾ വീ​ണു; യു​ഡി​എ​ഫി​ലെ വ​നി​ത​ക​ൾ​ക്ക് മി​ന്നും വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച ഭൂ​രി​ഭാ​ഗം വ​നി​ത​ക​ളും വി​ജ​യി​ച്ചു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​ക​ൾ ന​ട​ന്ന​ത് കോ​ങ്ങാ​ട്, ചി​റ​യ​ൻ​കീ​ഴ്, എ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്.

എ​ൽ​ഡി​എ​ഫി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യ ചി​റ​യ​ൻ​കീ​ഴി​യ​ൽ ര​മ്യാ​ഹ​രി​ദാ​സും കോ​ങ്ങാ​ട് കെ.​എ.​തു​ള​സി​യും വി​ജ​യി​ച്ചു. അ​തേ​സ​മ​യം എ​ല​ത്തൂ​രി​ൽ വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ൻ 12162 വോ​ട്ടി​ന് ലീ​ഡു ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ നാ​ൽ​പ്പ​തി​നാ​യി​രം വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് എ​ല​ത്തൂ​ർ.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ന്നെ മ​റ്റൊ​രു ചെ​ങ്കോ​ട്ട​യാ​യ പേ​രാ​മ്പ്ര​യി​ൽ യു​ഡി​എ​ഫി​ലെ ഫാ​ത്തി​മ ത​ഹ്‌​ലി​യ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. നി​ല​വി​ൽ ഫാ​ത്തി​മ ത​ഹ്‌​ലി​യ 5972 വോ​ട്ടു​ക​ൾ​ക്ക് ലീ​ഡു ചെ​യ്യു​ക​യാ​ണ്.

തൃ​ക്കാ​ക്ക​ര​യി​ൽ യു​ഡി​എ​ഫി​ലെ ഉ​മാ​തോ​മ​സ് 50211 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലും വ​ട​ക​ര​യി​ൽ കെ.​കെ.​ര​മ 14862 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നും കൊ​ല്ല​ത്ത് ബി​ന്ദു കൃ​ഷ്ണ​വും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ എൈ​ഷാ പോ​റ്റി ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ക​യാ​ണ്. മാ​ന​ന്ത​വാ​ടി​യി​ൽ മ​ന്ത്രി ഒ.​ആ​ർ.​കേ​ളു​വി​നെ അ​ട്ടി​മ​റി​ച്ച് ഉ​ഷ​വി​ജ​യ​ൻ 10543 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫ് നി​ര​യി​ൽ ഒ.​എ​സ്.​അം​ബി​ക മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്.

പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ പി.​കെ.​ശ്യാ​മ​ള​യു​ടെ​യും മ​ന്ത്രി ആ​ർ.​ബി​ന്ദു​വി​ന്‍റെ​യും പ​രാ​ജ​യം സി​പി​എ​മ്മി​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

കു​തി​ച്ചു​ക​യ​റി ജോ​സ​ഫ് ഗ്രൂ​പ്പ്; ത​ക​ർ​ന്ന​ടി​ഞ്ഞ് മാ​ണി​ഗ്രൂ​പ്പ്

കോ​ട്ട​യം: സം​സ്ഥാ​ന നി​മ​യ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ത്ത് തെ​ളി​യി​ച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം. മ​ത്സ​രി​ച്ച് എ​ട്ടു സീ​റ്റി​ലും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ൾ വ​ൻ ലീ​ഡ്നേ​ടി. ഇ​രി​ഞ്ഞാ​ല​ക്കു​ട, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട്, തി​രു​വ​ല്ല സീ​റ്റു​ക​ളി​ലാ​ണ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ൾ ലീ​ഡ് ചെ​യ്യു​ന്ന​ത്.

ഇ​തി​ൽ ഇ​രി​ഞ്ഞാ​ല​ക്കു​ട, ക​ടു​ത്തു​രു​ത്തി, ച​ങ്ങാ​നാ​ശേ​രി, തൊ​ടു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പി​ച്ച മ​ട്ടി​ലാ​ണ് മു​ന്നേ​റ്റം. ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ച്ച മു​തി​ർ​ന്ന നേ​താ​വ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ സി​പി​എം സ്ഥാ​നാ​ർ​ഥി​യും മ​ന്ത്രി​യു​മാ​യ ഡോ. ​ആ​ർ ബി​ന്ദു​വി​നെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് പി​ന്നി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

2021ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി ഗ്രൂ​പ്പ് നി​ല​വി​ൽ ഒ​രു സീ​റ്റി​ൽ പോ​ലും ലീ​ഡി​ല്ല. സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന ഇ​ടു​ക്കി, ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, റാ​ന്നി, പൂ​ഞ്ഞാ​ർ എ​ന്നീ സീ​റ്റു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ വി​യ​ർ​ക്കു​ക​യാ​ണ്.

മാ​ണി ഗ്രൂ​പ്പി​ന്‍റെ ഏ​ക മ​ന്ത്രി​യാ​യി​രു​ന്ന റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ടു​ക്കി​യി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ടു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റോ​യ് കെ. ​പൗ​ലോ​സി​നേ​ക്കാ​ൾ 15000ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്ക് റോ​ഷി പി​ന്നി​ലാ​ണ്.

Kerala

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം; പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നി​ൽ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ധ​ർ​മ്മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നി​ൽ. 733 വോ​ട്ടി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്ദു​ൾ റ​ഷീ​ദാ​ണ് ഇ​പ്പോ​ൾ ലീ​ഡു ചെ​യ്യു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി സ​ഭ​യി​ലെ പ​ത്തു മ​ന്ത്രി​മാ​ർ ഇ​പ്പോ​ൾ പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്.

റോ​ഷി അ​ഗ​സ്‌​റ്റി​ൻ, വി. ​എ​ൻ. വാ​സ​വ​ൻ, ആ​ർ.​ബി​ന്ദു, ഗ​ണേ​ഷ് കു​മാ​ർ, പി.​രാ​ജീ​വ്, ഒ.​ആ​ർ.​കേ​ളു, ശി​വ​ൻ​കു​ട്ടി, വീ​ണാ ജോ​ർ​ജ്, അ​ബ്‌​ദു​റ​ഹി​മാ​ൻ, എം.​ബി.​രാ​ജേ​ഷ്, ജെ.​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ പി​ന്നി​ലാ​ണ്. യു​ഡി​എ​ഫ് പ്ര​മു​ഖ​രെ​ല്ലാം മു​ന്നി​ലാ​ണ്.

അ​മ്പ​ല​പ്പു​ഴ​യി​ൽ ജി.​സു​ധാ​ക​ര​ൻ ലീ​ഡ് ചെ​യ്യു​ന്നു. തൃ​ത്താ​ല​യി​ൽ ലീ​ഡ് തു​ട​ർ​ന്ന് വി.​ടി.​ബ​ൽ​റാം. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കെ.​മു​ര​ളീ​ധ​ര​ൻ ലീ​ഡ് ചെ​യ്യു​ന്നു. നിലവിൽ 94 സീറ്റിൽ യുഡിഎഫും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ നാല് സീറ്റിലും ലീഡുചെയ്യുകയാണ്.

Kerala

സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ന്നു; വോ​ട്ടെ​ണ്ണ​ൽ എ​ട്ടി​ന് തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ന്നു. വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. ഒ​രു മ​ണി​ക്കൂ​റി​ന​കം ഫ​ല സൂ​ച​ന​ക​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

ഉ​ച്ച​യോ​ടെ പൂ​ർ​ണ ചി​ത്രം തെ​ളി​യും. 43 സ്ഥ​ല​ങ്ങ​ളി​ലാ​യി 140 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു വോ​ട്ടെ​ണ്ണ​ൽ. ഓ​രോ റൗ​ണ്ടും പൂ​ർ​ത്തി​യാ​കാ​ൻ അ​ര മ​ണി​ക്കൂ​ർ വ​രെ വേ​ണ്ടി​വ​രാം. സ്ട്രോം​ഗ് റൂ​മി​ൽ​നി​ന്നു ത​പാ​ൽ വോ​ട്ടു​ക​ൾ ആ​ദ്യം വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ൽ എ​ത്തി​ച്ച് 50 വീ​തം കെ​ട്ടു​ക​ളാ​ക്കി​യാ​ണ് എ​ണ്ണു​ക.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഴു​വ​ൻ ഫ​ല​വും പു​റ​ത്തു​വ​രും. വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലേ​ക്ക് എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ക്യു​ആ​ർ കോ​ഡ് പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​ണ് ഇ​ത്ത​വ​ണ ന​ൽ​കു​ന്ന​ത്.

പ​ത്തു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. എ​ക്സി​റ്റ്പോ​ൾ സൂ​ച​ന​ക​ൾ ത​ള്ളു​ന്ന എ​ൽ​ഡി​എ​ഫ് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് പ​റ​യു​ന്നു.

കേ​ര​ള​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​വു​ക എ​ന്ന എ​ക്കാ​ല​ത്തേ​യും ആ​ഗ്ര​ഹം ഇ​ത്ത​വ​ണ സാ​ധ്യ​മാ​കു​മെ​ന്ന് ബി​ജെ​പി​യും ക​രു​തു​ന്നു. മുഖ്യമന്ത്രി കണ്ണൂരിലെ വസതിയിലും വി.ഡി.സതീശൻ കന്‍റോൺമെന്‍റ് ഹൗസിലിരുന്നാണ് ഫലം കാണുക.

Kerala

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ​ത​നം നാ​ളെ​യെ​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ: 'കേ​ര​ള​ത്തി​ൽ 1977 ആ​വ​ർ​ത്തി​ക്കും, യു​ഡി​എ​ഫ് 111 സീ​റ്റു​ക​ൾ നേ​ടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, യു​ഡി​എ​ഫി​ന്‍റെ വ​ൻ വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് പ്ര​വ​ചി​ച്ച് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. നാ​ളെ വോ​ട്ടെ​ണ്ണ​ൽ ക​ഴി​യു​മ്പോ​ൾ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ത​ക​ർ​ച്ച​യ്ക്കാ​യി​രി​ക്കും കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കു​ക​യെ​ന്നും 1977-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​സ്ഥാ​ന​ത്ത് ആ​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് 111 സീ​റ്റു​ക​ൾ വ​രെ നേ​ടി വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രും. ഒ​രു സ​ർ​വേ​യ്ക്കും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത നി​ശ​ബ്ദ ത​രം​ഗം കേ​ര​ള​ത്തി​ലു​ണ്ട്. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ പോ​ലും ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ലേ​ക്ക് മ​റി​ഞ്ഞി​ട്ടു​ണ്ട്.

ഇ​ട​തു​മു​ന്ന​ണി​യു​ടെ തു​ട​ർ​ഭ​ര​ണ മോ​ഹ​ങ്ങ​ൾ നാ​ളെ ത​ക​ർ​ന്ന​ടി​യും. ബി​ജെ​പി​യു​ടെ പ്ര​ക​ട​നം ഒ​രു സീ​റ്റി​ൽ ഒ​തു​ങ്ങു​മെ​ന്നും അ​തി​ന​പ്പു​റം ഒ​രു ച​ല​ന​വും അ​വ​ർ​ക്കു​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​രി​ഹ​സി​ച്ചു. വി​ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്ന എ​തി​രാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ വെ​റു​തെ​യാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് പാ​ർ​ട്ടി​യി​ൽ ന​ട​പ്പി​ലാ​കു​ന്ന​ത്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ക്സി​റ്റ് പോ​ളു​ക​ൾ അ​നു​കൂ​ല​മാ​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ നി​ൽ​ക്കു​ന്ന യു​ഡി​എ​ഫ് ക്യാ​മ്പു​ക​ൾ​ക്ക് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ ഈ ​പ്ര​വ​ച​നം കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Kerala

70- 80 -90 ... സീ​റ്റു ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. എ​ക്സി​റ്റ് പോ​ളു​ക​ൾ എ​ല്ലാം വ​ന്നു ക​ഴി​ഞ്ഞു .അ​വ​യെ​ല്ലാം വി​ശ​ക​ല​നം ചെ​യ്ത് വി​ദ​ഗ്ധ​രും രാ​ഷ്ട്രീ​യ വി​ദ്യാ​ർ​ത്ഥി​ക​ളും നാ​ട്ടു​കാ​രും എ​ല്ലാം ഓ​രോ ക​ണ​ക്കി​ൻ കൊ​മ്പ​ത്താ​ണി​പ്പോ​ൾ. അ​വ​ർ ആ ​കൊ​മ്പ​ത്ത് ത​ന്നെ ഇ​രി​ക്കു​മോ അ​തോ താ​ണ്താ​ണ് നി​ലം തൊ​ടു​മോ​യെ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​റ​പ്പാ​യും പ​റ​യാം. എ​ന്നാ​ൽ ഓ​രോ സ്ഥാ​നാ​ർ​ത്ഥി​ക്കും മു​ന്ന​ണി കി​ട്ടു​ന്ന വോ​ട്ടും അ​തി​ന്റെ ശ​ത​മാ​ന​വും ജ​ന​ഹൃ​ദ​യ​വും ത​മ്മി​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ പ​റ​യാ​വു​ന്ന ചി​ല നി​ഗ​മ​ന​ങ്ങ​ൾ ഉ​ണ്ട് .

കേ​ര​ള​ത്തി​ൽ എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​കാ​രം ഒ​രു മു​ന്ന​ണി​ക്കും 90 സീ​റ്റി​ൽ കൂ​ടു​ത​ൽ പ്ര​വ​ചി​ച്ചി​ട്ടി​ല്ല; പ്ര​ത്യേ​കി​ച്ച് ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന യു​ഡി​എ​ഫി​ന് . ഫ​ലം വ​രു​മ്പോ​ൾ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നോ 90 താ​ഴെ മാ​ത്ര​മേ സീ​റ്റു​ള്ളു എ​ങ്കി​ൽ അ​തി​ന​ർ​ത്ഥം പൊ​തു​വേ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മോ അ​നു​കൂ​ല വി​കാ​ര​മോ എ​ന്ന​തി​ന്റെ സൂ​ച​ന ത​ന്നെ. എ​ൽ​ഡി​എ​ഫി​ന് 90 സീ​റ്റ് കി​ട്ടു​മെ​ങ്കി​ൽ ഭ​ര​ണാ​നു​കൂ​ല വി​കാ​ര​മാ​യി ത​ന്നെ വ്യാ​ഖ്യാ​നി​ക്കേ​ണ്ടി വ​രും. മൊ​ത്തം വോ​ട്ടി​ന്റെ 47 ശ​ത​മാ​നം വോ​ട്ടാ​ണ് 99 സീ​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് വ​രു​ന്ന​ത് കേ​ര​ള​ത്തി​ൽ ഒ​രു എ​ക്സി​റ്റ് പോ​ളും എ​ൽ​ഡി​എ​ഫി​ന് 70 സീ​റ്റി​ൽ കൂ​ടു​ത​ൽ പ്ര​വ​ചി​ച്ചി​ട്ടി​ല്ല എ​ന്നാ​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ഏ​ജ​ൻ​സി​ക​ളും 90 സീ​റ്റി​ൽ കൂ​ടു​ത​ലും പ്ര​വ​ചി​ച്ചി​ട്ടി​ല്ല

ത​രം​ഗം എ​ന്നാ​ൽ

സീ​റ്റു​ക​ളു​ടെ എ​ണ്ണം എ​ഴു​പ​തി​ലും 80 നും ​ഇ​ട​യി​ൽ ആ​ണെ​ങ്കി​ൽ അ​ത് ഒ​രു ത​രം​ഗ​മ​ല്ല നി​ല​വി​ലു​ള്ള മു​ന്ന​ണി​ക്കെ​തി​രെ​യു​ള്ള സാ​ധാ​ര​ണ​മാ​യ ഒ​രു പ്ര​തി​ക​ര​ണം മാ​ത്രം. 80 നും 90 ​നും ഇ​ട​യി​ലാ​ണ് സീ​റ്റെ​ങ്കി​ൽ അ​തൊ​രു ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര പ്ര​തി​ഫ​ലം ത​ന്നെ​യാ​ണ് . ആ​ന്റി ഇ​ൻ​ക്യ​ബ​ൻ​സി എ​ന്ന് ഇം​ഗ്ലീ​ഷി​ൽ പ​റ​യു​ന്ന നി​ല​വി​ലു​ള്ള ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​കാ​ര​മാ​യി​രി​ക്കും അ​ത് .എ​ന്നാ​ൽ 90 മു​ത​ൽ 100 തൊ​ട്ടു നി​ന്നാ​ൽ അ​തൊ​രു ത​രം​ഗ​മാ​യി മാ​റു​ന്നു. 2021ൽ ​എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​യ​ത് 47 ശ​ത​മാ​നം വോ​ട്ടും 99 സീ​റ്റും ആ​യി​രു​ന്നു മൊ​ത്തം പോ​ൾ ചെ​യ്ത വോ​ട്ടി​ന്റെ 50% ക​ട​ന്നാ​ൽ അ​തൊ​രു വ​ൻ ത​രം​ഗ​മാ​യി മാ​റും .100 സീ​റ്റ് എ​ന്ന ക​ട​മ്പ ക​ട​ക്കു​മെ​ന്ന് അ​ർ​ത്ഥം .ഇ​ത് ഭ​ര​ണ​ക​ക്ഷി​ക്ക് അ​നു​കൂ​ല​മാ​യ പ്ര​തി​കൂ​ല​മാ​യും വ​രാം .

തൂ​ക്ക് നി​യ​മ​സ​ഭ എ​ന്നാ​ൽ

സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 70 ക​ട​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ത് ബ​ലാ​ബ​ല​മോ തൂ​ക്ക് നി​യ​മ​സ​ഭ​യോ ആ​കാം . മൂ​ന്നാം മു​ന്ന​ണി​യാ​യ എ​ൻ ഡി ​എ യു​ടെ സാ​ന്നി​ദ്ധ്യം ഈ ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​കും .എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ യു​ഡി​എ​ഫി​ന്റെ ശ ​രാ​ശ​രി വോ​ട്ട് 40% ത്തി​ന് അ​ടു​ത്താ​ണ് - അ​താ​യ​ത് കു​റ​ഞ്ഞ​ത്72 സീ​റ്റ് .ക​ഴി​ഞ്ഞ​ത​വ​ണ 47 ശ​ത​മാ​നം വോ​ട്ട് കി​ട്ടി​യ എ​ൽ​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ എ​ക്സി​റ്റ് പോ​ളു​ക​ൾ കാ​ണി​ക്കു​ന്ന​ത് പ​ര​മാ​വ​ധി 38 ശ​ത​മാ​നം വോ​ട്ടാ​ണ് -അ​താ​യ​ത് 63 സീ​റ്റ് . മൊ​ത്തം പോ​ൾ ചെ​യ്ത ബോ​ട്ടി​ൽ മൂ​ന്നും മു​ന്ന​ണി​ക്കും കി​ട്ടു​ന്ന​തി​ന്റെ ക​ണ​ക്കു​നോ​ക്കി​യാ​ണ് പോ​ളിം​ഗി​ന്‍റെ ശ​രാ​ശ​രി തീ​രു​മാ​നി​ക്കു​ന്ന​ത്.

70 മു​ത​ൽ 80 സീ​റ്റാ​ണ് ഭൂ​രി​പ​ക്ഷം കി​ട്ടി​യ മു​ന്ന​ണി​ക്കോ പാ​ർ​ട്ടി​ക്കോ കി​ട്ടു​ന്ന​തെ​ങ്കി​ൽ അ​തി​ന് അ​ർ​ത്ഥം മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ ഒ​രു വി​കാ​ര​പ്ര​ക​ട​ന​മാ​ണ് എ​ന്നാ​ണ്. ഇ​തൊ​രു വ്യ​ക്തി​ക്കോ പാ​ർ​ട്ടി കി​ട്ടു​ന്ന വോ​ട്ട് ആ​കാം . അ​തു​പോ​ലെ ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രാ​യ വ​ലി​യ വി​രു​ദ്ധ​ത​യാ​യി ക​ണ​ക്കാ​ക്കാം. എ​ന്നാ​ൽ മാ​റ്റ​ത്തി​ന് വേ​ണ്ടി​യു​ള്ള ജ​നാ​ഭി​ലാ​ഷം പ്ര​ക​ടി​പ്പി​ച്ചു എ​ന്ന് മാ​ത്രം . എ​ന്നാ​ൽ 80ൽ ​കൂ​ടു​ത​ലേ​ക്ക് സീ​റ്റു​ക​ളു​ടെ എ​ണ്ണം ക​ട​ന്നാ​ൽ തീ​വ്ര​മാ​യ ഒ​രു താ​ൽ​പ​ര്യ​പ്ര​ക​ട​നം അ​തി​നു പി​ന്നി​ലു​ണ്ട് എ​ന്ന് കാ​ണാം. 2021ൽ ​എ​ൽ​ഡി​എ​ഫ് 99 സീ​റ്റ് നേ​ടി​യ​പ്പോ​ൾ ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ഒ​രു സ​ർ​ക്കാ​രി​ന് തു​ട​ർ​ച്ച കി​ട്ടി​യ​ത് .അ​ത് ശ​ക്ത​മാ​യ ജ​നാ​ഭി​ലാ​ഷ പ്ര​ക​ട​നം ത​ന്നെ​യാ​യി​രു​ന്നു .

ഭ​ര​ണ​പ​ക്ഷ​ത്തി​ന് വി​രു​ദ്ധ​മാ​യ വി​കാ​രം ത​രം​ഗ രൂ​പ​ത്തി​ൽ ഉ​ണ്ടാ​വു​ക​യും അ​ത് പ​ല മു​ന്ന​ണി​ക​ൾ​ക്കാ​യി വീ​തം വ​ച്ച് പോ​വു​ക​യും ചെ​യ്താ​ൽ ഈ ​ക​ണ​ക്കു​ക​ൾ എ​ല്ലാം അ​പ്ര​സ​ക്ത​മാ​കും .ഉ​ദാ​ഹ​ര​ണ​ത്തി​ന് കേ​ര​ള​ത്തി ബി​ജെ​പി 17 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ വോ​ട്ട് നേ​ടി​യാ​ലും സ്ഥി​തി​ഗ​തി​ക​ൾ മാ​റാം .ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​യാ​ലും ബി​ജെ​പി അ​നു​കൂ​ല പ്ര​ക​ട​ന​മാ​യാ​ലും ശ​ത​മാ​നം ക​ണ​ക്കു​ക​ളി​ൽ വ​ലി​യ പൊ​ളി​ച്ചെ​ഴു​ത്ത​ലു​ക​ൾ വേ​ണ്ടി വ​ന്നേ​ക്കും..

ഇ​ട​ത് വ​ല​തു​മു​ന്ന​ണി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മാ​റ്റം ആ​കാം അ​ത് . എ​ന്നാ​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വി​ഹി​തം 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ ഇ​രു മു​ന്ന​ണി സം​വി​ധാ​നം എ​ന്ന ആ​വ​ർ​ത്ത​ന ച​ക്രം വീ​ണ്ടും ഉ​രു​ളാം. ഭ​ര​ണ​പ​ക്ഷ വി​രു​ദ്ധ വി​കാ​ര പ്ര​ക​ട​നം ആ​ണോ ബ​ലാ​ബ​ലം ആ​ണോ അ​തോ എ​ല്ലാം മാ​റ്റി​മ​റി​ക്കു​ന്ന ത​രം​ഗ​മാ​ണോ നാ​ലാം തീ​യ​തി ബാ​ല​റ്റ് ബോ​ക്സി​ൽ നി​ന്ന് ഉ​ണ​ർ​ന്നെ​ഴു​ക്കു​ന്ന​തെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാ​നേ വ​ഴി​യു​ള്ളൂ.

Kerala

ഇ​രു​മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ​യു​ടെ തു​ലാ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ യു​ഡി​എ​ഫ് ക്യാ​ന്പു​ക​ളി​ൽ ആ​വേ​ശമു​ണ​ർ​ത്തി. എ​ൽ​ഡി​എ​ഫ് ആ​ക​ട്ടെ പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ല. എ​ക്സി​റ്റ് പോ​ളി​ൽ ത​ന്നെ പ്ര​തീ​ക്ഷി​ക്കാ​ൻ വ​ക​യു​ണ്ടെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞ​ത്.

എ​ക്സി​റ്റ് പോ​ളു​ക​ൾ കി​റു​കൃ​ത്യ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ കു​റ​വാ​ണെ​ങ്കി​ലും ഫ​ല​സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു എ​ന്ന​തു വ​സ്തു​ത​യാ​ണ്. കേ​ര​ള​ത്തി​ൽ എ​ക്സി​റ്റ് പോ​ൾ ന​ട​ത്തി​യ എ​ട്ട് ഏ​ജ​ൻ​സി​ക​ളി​ൽ ഏ​ഴും യു​ഡി​എ​ഫി​നു വ്യ​ക്ത​മാ​യ വി​ജ​യം പ്ര​വ​ചി​ച്ചു. ടു​ഡേ​യ്സ് ചാ​ണ​ക്യ മാ​ത്ര​മാ​ണ് ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം എ​ന്ന പ്ര​വ​ച​നം ന​ട​ത്തി​യ​ത്. തൂ​ക്കു​സ​ഭ​യ്ക്കു​ള്ള സാ​ധ്യ​ത​യും അ​വ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ബി​ജെ​പി​ക്ക് മൂ​ന്നു മു​ത​ൽ 11 സീ​റ്റു​ക​ൾ വ​രെ​യാ​ണ് അ​വ​ർ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മ​റ്റ് എ​ക്സി​റ്റ് പോ​ളു​ക​ളെ​ല്ലാം യു​ഡി​എ​ഫ് വി​ജ​യ​മാ​ണു പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. അ​പ്പോ​ഴും യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും നേ​ടു​ന്ന സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച പ്ര​വ​ച​ന​ത്തി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ട്. യു​ഡി​എ​ഫി​ന് 70 മു​ത​ൽ 94 സീ​റ്റു​ക​ൾ വ​രെ​യാ​ണ് വി​വി​ധ ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​നാ​ക​ട്ടെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​വ​ച​നം 44 സീ​റ്റ് ആ​ണ്. പ​ര​മാ​വ​ധി 68 സീ​റ്റു​ക​ൾ വ​രെ പ​റ​ഞ്ഞി​ട്ടു​ണ്ട്. ടു​ഡേ​യ്സ് ചാ​ണ​ക്യ മാ​ത്രം എ​ൽ​ഡി​എ​ഫി​നു പ​ര​മാ​വ​ധി കി​ട്ടാ​വു​ന്ന സീ​റ്റു​ക​ൾ എ​ഴു​പ​തി​നു മു​ക​ളി​ൽ പ​റ​യു​ന്നു​ണ്ട്.

2021 ലും ​സ​മാ​ന​മാ​യി​രു​ന്നു സ്ഥി​തി. എ​ല്ലാ എ​ക്സി​റ്റ് പോ​ളു​ക​ളും എ​ൽ​ഡി​എ​ഫ് വി​ജ​യം പ്ര​വ​ചി​ച്ചു. പ​ക്ഷേ വി​ജ​യി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ​ലി​യ അ​ന്ത​രം ഉ​ണ്ടാ​യി​രു​ന്നു. പ്ര​വ​ച​ന​ത്തി​ൽ ഏ​റ്റ​വും​ കു​റ​ഞ്ഞ​ത് 71 സീ​റ്റു​ക​ളാ​യി​രു​ന്നു. പ​ര​മാ​വ​ധി 120 സീ​റ്റു​ക​ൾ വ​രെ പ്ര​വ​ചി​ച്ച ഏ​ജ​ൻ​സി​യു​മു​ണ്ട്. യു​ഡി​എ​ഫി​നാ​ക​ട്ടെ 20 മു​ത​ൽ പ​ര​മാ​വ​ധി 68 സീ​റ്റു​ക​ൾ വ​രെ പ്ര​വ​ചി​ച്ച​വ​രു​ണ്ട്. എ​ൻ​ഡി​എ​യ്ക്ക് 0 മു​ത​ൽ 5 സീ​റ്റ് വ​രെ​യാ​യി​രു​ന്നു പ്ര​വ​ച​നം. ഒ​ടു​വി​ൽ ഫ​ലം വ​ന്ന​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന് 99, യു​ഡി​എ​ഫി​ന് 41, എ​ൻ​ഡി​എ​യ്ക്കു പൂ​ജ്യം.

◄ പ്രതീക്ഷയോടെ യുഡിഎഫ് ►

യു​ഡി​എ​ഫ് നേ​താ​ക്ക​ൾ 85 സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ലു​ള്ള വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന് അ​വ​ർ ക​രു​തു​ന്നി​ല്ല. ത​രം​ഗസ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും ഇ​ട​തു​കോ​ട്ട​ക​ൾ വ​രെ ത​ക​രു​മെ​ന്നും അ​വ​ർ ഇ​പ്പോ​ഴും പ​റ​യു​ന്നു. മ​ല​ബാ​റി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും വ​രെ യു​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്ന് അ​വ​രു​ടെ നേ​താ​ക്ക​ൾ ഉ​റ​പ്പി​ക്കു​ന്നു.

◄ മ്ലാ​ന​തയിൽ എ​ൽ​ഡി​എ​ഫ് ►

എ​ൽ​ഡി​എ​ഫി​നു ചെ​റി​യ മ്ലാ​ന​ത​യു​ണ്ട്. എ​ങ്കി​ലും ക​ടു​ത്ത മ​ത്സ​ര​ത്തി​ന്‍റെ സൂ​ച​ന​ക​ൾ സ​ർ​വേ ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​വ​ർ ക​രു​തു​ന്നു. ക​ഷ്ടി​ച്ചു​ള്ള വി​ജ​യം അ​വ​ർ ഇ​പ്പോ​ഴും സ്വ​പ്നം കാ​ണു​ന്നു. എ​ക്സി​റ്റ് പോ​ളി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

സ​ർ​വേ ഫ​ല​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ ഇ​ട​തു​പ​ക്ഷ​ത്തെ അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു വ​രാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ പ​ര​സ്യ​പ്ര​ഖ്യാ​പ​ന​മാ​ണു കാ​ണു​ന്ന​തെ​ന്നാ​ണാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ഖ്യാ​നം.

മി​ക്ക സ​ർ​വേ​ക​ളും ബി​ജെ​പി​ക്കു സീ​റ്റ് പ്ര​വ​ചി​ക്കു​ന്ന​ത് അ​വ​ർ​ക്ക് ആ​വേ​ശം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ വോ​ട്ട് വി​ഹി​തം കു​റ​യു​മെ​ന്ന ക​ണ്ടെ​ത്തി​ൽ ആ​ശ​ങ്ക​യും സ​മ്മാ​നി​ക്കു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19.2 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ എ​ൻ​ഡി​എ ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 ശ​ത​മാ​നം വോ​ട്ട് ല​ക്ഷ്യം വ​ച്ചെ​ങ്കി​ലും അ​വ​രു​ടെ വോ​ട്ട് വി​ഹി​തം 15 ശ​ത​മാ​ന​ത്തി​ന്‍റെ താ​ഴേ​ക്കു പോ​യി.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ച​തി​ന്‍റെ തി​ള​ക്ക​ത്തി​ൽ ആ ​ന​ഷ്ടം അ​ത്ര​യേ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യോ ച​ർ​ച്ച​യാ​കു​ക​യോ ചെ​യ്തി​ല്ലെ​ന്നു മാ​ത്രം. ഇ​ത്ത​വ​ണ അ​ക്കൗ​ണ്ട് വീ​ണ്ടും തു​റ​ക്കാ​നാ​യാ​ൽ വോ​ട്ട് വി​ഹി​തം കു​റ​ഞ്ഞാ​ലും പി​ടി​ച്ചുനി​ൽ​ക്കാം. മ​റി​ച്ചാ​യാ​ൽ അ​തു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റുടെ നേ​തൃ​ത്വ​ത്തി​നു വെ​ല്ലു​വി​ളി​യാ​കും.

National

എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ

ന്യൂ​ഡ​ല്‍ഹി: സാംപിള്‍ സ​ര്‍വേ​യി​ല്‍ വോ​ട്ട​ര്‍മാ​രി​ല്‍നി​ന്നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ബം​ഗാ​ളി​ലെ എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ലം പു​റ​ത്തു​വി​ടി​ല്ലെ​ന്ന് ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ. ത​ങ്ങ​ളു​ടെ സ​ര്‍വേ​യി​ല്‍ വോ​ട്ട​ര്‍മാ​ര്‍ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ സ്ഥാ​പ​ക​ന്‍ പ്ര​ദീ​പ് ഗു​പ്ത പ​റ​ഞ്ഞു.

ആ​ദ്യഘ​ട്ട​ത്തി​ല്‍ 60-70 ശ​ത​മാ​നം വോ​ട്ട​ര്‍മാ​ര്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ല. അ​തേ എ​ന്നോ അ​ല്ല എ​ന്നുപോ​ലും വോ​ട്ട​ര്‍മാ​ര്‍ പ​റ​ഞ്ഞി​ല്ല. അ​തി​നാ​ല്‍ ഞ​ങ്ങ​ളു​ടെ സാംപിളി​ന് പ്രാ​തി​നി​ധ്യസ്വ​ഭാ​വ​മി​ല്ല. 20-30 ശ​ത​മാ​നം പേ​രു​ടെ അ​ഭി​പ്രാ​യം വ​ച്ച് സീ​റ്റു​ക​ള്‍ പ്ര​വ​ചി​ക്കാ​നാ​കി​ല്ല''- ഗു​പ്ത എ​ന്‍ഡി​ടി​വി​യോ​ടു പ​റ​ഞ്ഞു.

294 അം​ഗ ബം​ഗാ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 148 പേ​രു​ടെ പി​ന്തു​ണ​യാ​ണ്. ഭൂ​രി​ഭാ​ഗം ഏ​ജ​ന്‍സി​ക​ളും ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. 178 മു​ത​ല്‍ 208 സീ​റ്റ് വ​രെ ബി​ജെ​പി നേ​ടു​മെ​ന്നാ​ണ് പ്ര​ജാ പോ​ളി​ന്‍റെ പ്ര​വ​ച​നം.

അ​തേ​സമയം, തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് 195 മു​ത​ല്‍ 205 വ​രെ സീ​റ്റ് നേ​ടു​മെ​ന്ന് ജ​ന്‍മ​ത് പോ​ള്‍ പ്ര​വ​ചി​ക്കു​ന്നു. 177-187 സീ​റ്റ് തൃ​ണ​മൂ​ല്‍ നേ​ടു​മെ​ന്നാ​ണ് പീ​പ്പി​ള്‍സ് പ​ള്‍സി​ന്‍റെ പ്ര​വ​ച​നം. തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​ബ​ല​വും ക്ഷേ​മ​പ​ദ്ധ​തി​ക​ളും ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ജ​ന്‍മ​ത് പോ​ള്‍, പീ​പ്പി​ള്‍സ് പ​ള്‍സ് ഏ​ജ​ന്‍സി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍.

Kerala

എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ൽ ഉ​ത്ക​ണ്ഠ​യി​ല്ല:എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ

എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​നു യാ​​​തൊ​​​രു ഉ​​​ത്ക​​​ണ്ഠ​​​യു​​​മി​​​ല്ലെ​​​ന്നു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ. സം​​​സ്ഥാ​​​ന​​​ത്തു സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ വി​​​കാ​​​രം ഇ​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ യോ​​​ഗ്യ​​​ൻ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ​​​യാ​​​ണെ​​​ന്നാ​​​ണ് എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ന​​​ല്ല സാ​​​ധ്യ​​​ത​​​യു​​​ള്ള സ​​​ർ​​​വേ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രും എ​​​ന്ന​​​താ​​​ണ് എ​​​ക്സി​​​റ്റ് പോ​​​ളി​​​ന്‍റെ ഉ​​​ള്ളി​​​ൽ കാ​​​ണി​​​ക്കു​​​ന്ന​​​ത്. അ​​​സം​​​ഭ​​​വ്യ​​​മാ​​​യ ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ സ​​​ർ​​​വേ​​​യി​​​ൽ ഉ​​​ണ്ട്. ഒ​​​രു സീ​​​റ്റു​​​പോ​​​ലും ബി​​​ജെ​​​പി​​​ക്ക് ല​​​ഭി​​​ക്കാ​​​ൻ പോ​​​കു​​​ന്നി​​​ല്ലെ​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

ജോ​സ് കെ. ​മാ​ണി

കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​ള്ള എ​ക്‌​സി​റ്റ്‌​പോ​ള്‍ ഫ​ല​പ്ര​വ​ച​ന​ങ്ങ​ളി​ല്‍ കാ​ണു​ന്ന​ത് എ​ല്‍ഡി​എ​ഫ് തു​ട​ര്‍ഭ​ര​ണ സാ​ധ്യ​ത​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി. ജ​ന​ക്ഷേ​മം ഓ​രോ ഭ​വ​ന​ത്തി​ലും എ​ത്തി​ച്ച ഭ​ര​ണ​കൂ​ട​ത്തി​നൊ​പ്പ​മാ​ണ് ജ​ന​ങ്ങ​ളെ​ന്ന് വോ​ട്ടെ​ണ്ണെ​ൽ ദി​ന​ത്തി​ല്‍ തെ​ളി​യു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

വി.​എ​ന്‍. വാ​സ​വ​ൻ

എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ എ​പ്പോ​ഴും യാ​ഥാ​ര്‍ഥ്യ​മാ​ക​ണ​മെ​ന്നി​ല്ല. ജ​ന​വി​ധി​യാ​ണ് അ​ന്തി​മം. പാ​ലാ ഉ​ള്‍പ്പെ​ടെ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം മ​ത്സ​രി​ച്ച മി​ക്ക സീ​റ്റു​ക​ളി​ലും എ​ല്‍ഡി​എ​ഫ് ജ​യി​ക്കു​മെ​ന്നും വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു.

National

എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ലും ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ ഇ​​​ന്ന് പു​​​റ​​​ത്തു​​​വ​​​രും.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രി​​​ക്കും ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ എ​​​ക്സി​​​റ്റ് പോ​​​ൾ സ​​​ർ​​​വേ ഫ​​​ല​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ക.

ബം​​​ഗാ​​​ളി​​​ലെ പോ​​​ളിം​​​ഗ് സ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണെ​​​ന്നി​​​രി​​​ക്കെ 6.30മു​​​ത​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് എ​​​ക്സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടു തു​​​ട​​​ങ്ങാം. മേ​​​യ് നാ​​​ലി​​​നാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ.

കേ​​​ര​​​ളം, ആ​​​സാം, പു​​​തു​​​ച്ചേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഒ​​​ന്പ​​​തി​​​നും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 23നു​​​മാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ബം​​​ഗാ​​​ളി​​​ലെ ആ​​​ദ്യ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പും 23നാ​​​യി​​​രു​​​ന്നു.

University News

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷാഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ് - യുജി 2014 - 2016 പ്രവേശനം) സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ് - ഫുള്‍ ടൈം ആൻഡ് പാര്‍ട്ട് ടൈം - 2016 സ്‌കീം - 2019 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

 രണ്ടാം സെമസ്റ്റര്‍ എംഎ വുമണ്‍ സ്റ്റഡീസ് (സിസിഎസ്എസ് - 2022, 2023 പ്രവേശനം) ഏപ്രില്‍ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എംകോം (സിസിഎസ്എസ് - 2024, 2025 പ്രവേശനം) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം (2021 മുതല്‍ 2024 വരെ പ്രവേശനം) ഡിസംബര്‍ 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2024, സെപ്റ്റംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 18 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

നാല്, ആറ്, എട്ട് സെമസ്റ്റര്‍ - ബികോം എല്‍എല്‍ബി ഹോണേഴ്സ് മാര്‍ച്ച് 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ജ്യോഗ്രഫി, ക്ലിനിക്കല്‍ സൈക്കോളജി, മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, എംഎ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബിസിനസ് ഇക്കണോമിക്‌സ്, എംകോം നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ ബിഎച്ച്എം ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി റഗുലര്‍ ഏപ്രില്‍ 2025, ബിഎച്ച്എം ഏപ്രില്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

 

Education

സെ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 ഫെ​​​ബ്രു​​​വ​​​രി 22ന് ​​​ന​​​ട​​​ത്തി​​​യ സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www. kerala. gov.in, www.prd. kerala. gov.in, www.lbscentre. kerala. gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്.

പാ​​​സാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ അ​​​വ​​​രു​​​ടെ സെ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷാ​​​ഫോം എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ് സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​ടെ (ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ) കോ​​​പ്പി​​​ക​​​ൾ 60 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​മ്പ് ഒ​​​ട്ടി​​​ച്ച് സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ A4 വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള ക്ലോ​​​ത്ത് ലൈ​​​ൻ​​​ഡ് ക​​​വ​​​ർ സ​​​ഹി​​​തം ഡ​​​യ​​​റ​​​ക്ട​​​ർ, എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

Kerala

വിഴിഞ്ഞം ആർക്കൊപ്പം? മൂന്നിടത്ത് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.

വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മൂന്നിടത്തും ഇന്ന് ഉച്ചയോടെ വിജയചിത്രം തെളിയും.

വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീണ്ടുപോയത്. ഒൻപത് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. ബിജെപിയുടെ സർവശക്തിപുരം ബിനുവും എൽഡിഎഫിന്‍റെ എൻ. നൗഷാദും യുഡിഎഫിന്‍റെ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനുമാണ് പ്രമുഖ സ്ഥാനാർഥികൾ.

നിലവിൽ ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് വിജയിച്ചാൽ കേവല ഭൂരിപക്ഷമെന്ന 51ലേക്ക് എത്താനാകും.

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബുവിന്‍റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം; എ​ൽ​ഡി​എ​ഫ് നേ​തൃ​യോ​ഗം ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​നും പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ചൊ​വ്വാ​ഴ്ച എ​ൽ​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേ​രും. ജോ​സ് കെ.​മാ​ണി​യു​ടെ തീ​രു​മാ​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​ൻ സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും നേ​തൃ​യോ​ഗ​ങ്ങ​ൾ നാ​ളെ ചേ​രു​ന്നു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും സി​പി​ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ങ്ങ​ളു​മാ​ണ് ചേ​രു​ന്ന​ത്.

കൊ​ല്ല​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. കാ​ൽ​നൂ​റ്റാ​ണ്ട് ഇ​ട​തു കോ​ട്ട​യാ​യി ഉ​റ​ച്ചു​നി​ന്ന കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കൈ​വി​ട്ടു​പോ​യ​ത് എ​ൽ​ഡി​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ 38 സീ​റ്റു​ണ്ടാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ 16 ഡി​വി​ഷ​നി​ൽ ഒ​തു​ങ്ങി. 10 പേ​രു​ടെ അം​ഗ​ബ​ലം മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫാ​ണ് 27 പേ​രു​ടെ പി​ൻ​ബ​ല​ത്തോ​ടെ ഭ​ര​ണ​ത്തി​ലേ​റു​ന്ന​ത്. ആ​റു സീ​റ്റ് മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന ബി​ജെ​പി ഇ​ര​ട്ടി ഡി​വി​ഷ​നു​ക​ൾ പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

National

ബി​ഹാ​റി​ലെ തി​രി​ച്ച​ടി: ലാ​ലു​വി​ന്‍റെ മ​ക​ള്‍ രോ​ഹി​ണി രാ​ഷ്ട്രീ​യം വി​ട്ടു

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ൾ രോ​ഹി​ണി ആ​ചാ​ര്യ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു. കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു.

ഞാ​ൻ രാ​ഷ്ട്രീ​യം വി​ടു​ക​യാ​ണ്. കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ചെ​യ്യാ​നാ​ണ് സ​ഞ്ജ​യ് യാ​ദ​വും റ​മീ​സും എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ പ​ഴി​യും ഞാ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും രോ​ഹി​ണി എ​ക്സി​ൽ കു​റി​ച്ചു.

തേ​ജ​സ്വി യാ​ദ​വി​ന്‍റെ രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സ​ഞ്ജ​യ് യാ​ദ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യാ​ണ് രോ​ഹി​ണി പാ​ര്‍​ട്ടി വി​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രോ​ഹി​ണി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്സ​ഭ​യി​ലെ തോ​ല്‍​വി ചൂ​ണ്ടി​ക്കാ​ട്ടി സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ര​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് രോ​ഹി​ണി മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ബി​ജെ​പി​യു​ടെ രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ ലാ​ലു​വി​ന്‍റെ മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ൻ​ശ​ക്കി ജ​ന​താ​ദ​ൾ എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​റ​ങ്ങി.

എ​ന്നാ​ൽ പ​രാ​ജ​യ​മാ​യി​രു​ന്ന ഫ​ലം. രാ​ഘോ​പു​രി​ൽ സ​ഹോ​ദ​ര​ൻ തേ​ജ​സ്വി​ക്കെ​തി​രെ​യും തേ​ജ് പ്ര​താ​പ് സ്ഥാ​നാ​ർ​ഥി​യെ നി​റു​ത്തി​യി​രു​ന്നു.

 

National

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ: കെ.​സി.​വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വി​ശ്വ​സ​നീ​യ​മാ​ണ്.

ബി​ഹാ​റി​ലെ ജ​ന​ത​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​ലെ മ​റ്റു​ക​ക്ഷി​ക​ൾ​ക്കും ഇ​ത് വി​ശ്വ​സി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ​രി​ച്ച​തി​ൽ 90 ശ​ത​മാ​നം സീ​റ്റി​ലും ജ​യി​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്. അ​ത്ത​ര​ത്തി​ൽ അ​പൂ​ർ​വ​മാ​യൊ​രു സാ​ഹ​ച​ര്യം ബി​ഹാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ബൂ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ഡാ​റ്റ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും.

ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. ബി​ഹാ​റി​ൽ ജെ​ഡി​യു ക​ളം മാ​റി​യാ​ൽ പോ​ലും സ​ർ​ക്കാ​ർ വീ​ഴി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

National

പ​രാ​ജ​യ​ത്തി​ല്‍ ദുഃ​ഖ​മി​ല്ല; പോ​രാ​ട്ടം തു​ട​രും: തേ​ജ്വ​സി യാ​ദ​വ്

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ്വ​സി യാ​ദ​വ്. പൊ​തു​സേ​വ​നം എ​ന്ന​ത് അ​വ​സാ​ന​മി​ല്ലാ​ത്ത പ്ര​ക്രി​യ​യാ​ണ്, ഒ​ടു​ക്ക​മി​ല്ലാ​ത്ത യാ​ത്ര​യാ​ണ്. അ​തി​ൽ ഉ​യ​ർ​ച്ച താ​ഴ്‌​ച​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല.

പ​രാ​ജ​യ​ത്തി​ൽ ദുഃ​ഖ​മി​ല്ല, വി​ജ​യ​ത്തി​ൽ അ​ഹ​ങ്കാ​ര​വു​മി​ല്ല. ആ​ർ​ജെ​ഡി പാ​വ​പ്പെ​ട്ട​വ​രു​ടെ പാ​ർ​ട്ടി​യാ​ണ്. അ​വ​ർ​ക്കു​വേ​ണ്ടി ശ​ബ്‌​ദ​മു​യ​ർ​ത്തു​ന്ന​ത് തു​ട​രു​മെ​ന്നും തേ​ജ്വ​സി വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ൽ കേ​വ​ലം 25 സീ​റ്റി​ലേ​ക്ക് ആ​ർ​ജെ​ഡി കൂ​പ്പു​കു​ത്തി​യി​രു​ന്നു.

2010ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​യി​രു​ന്നു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി​യു​ടേ​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി യാ​ദ​വി​നെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​സ​ഖ്യ​മാ​യ മ​ഹാ​ഗ​ഢ്‌​ബ​ന്ധ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

 

 

Kerala

ബി​ഹാ​ർ ന​ൽ​കു​ന്ന സ​ന്ദേ​ശം വ്യ​ക്തം; ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ എ​ൻ​ഡി​എ നേ​ടി​യ വി​ജ​യം കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​യും എ​ൻ​ഡി​എ​യും മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് ബി​ഹാ​റി​ലെ വി​ജ​യം.

ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴ​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ബി​ഹാ​റി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന കു​തി​പ്പാ​ണ് എ​ൻ​ഡി​എ ന​ട​ത്തി​യ​ത്. നി​ല​വി​ൽ അ​വ​ർ 206 സീ​റ്റി​ൽ ലീ​ഡു ചെ​യ്യു​ക​യാ​ണ്.
മ​റു​ഭാ​ഗ​ത്ത് കോ​ൺ​ഗ്ര​സും ആ​ർ​ജെ​ഡി​യും ഉ​ൾ​പ്പെ​ടു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ലീ​ഡ് 30 സീ​റ്റി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങി.

സ​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ത് പോ​ലെ ആ​ർ​ജെ​ഡി മാ​ത്ര​മാ​ണ് സ്വാ​ധീ​നം അ​ൽ​പ​മെ​ങ്കി​ലും നി​ല​നി​ർ​ത്തി​യ​ത്. ആ​ർ​ജെ​ഡി ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​ത് 75 സീ​റ്റ്. ഇ​ത്ത​വ​ണ അ​ത് പ​കു​തി​യാ​യി. വോ​ട്ടു ചോ​രി​യെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്ര​ചാ​ര​ണം വി​ല​പ്പോ​യി​ല്ല.

National

ബി​ഹാ​ർ വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ബി​ജെ​പി​യും ജെ​ഡി​യു​വും മി​ന്നും പ്ര​ക​ട​നം തു​ട​രു​മ്പോ​ൾ എ​ൻ​ഡി​എ സ​ഖ്യം 203 സീ​റ്റി​ലാ​ണ് ലീ​ഡു ചെ​യ്യു​ന്ന​ത്.

പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യം വെ​റും 33 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ൽ. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് ഒ​രു ച​ല​ന​മു​ണ്ടാ​ക്കാ​നുമായില്ല. മോ​ദി നി​തീ​ഷ് ദ്വ​യ​ത്തി​ല്‍ ക​റ​ങ്ങി​തി​രി​ഞ്ഞ ബി​ഹാ​റി​ലെ പോ​രാ​ട്ട​ത്തെ ചെ​റു​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കും തേ​ജ​സ്വി യാ​ദ​വി​നും ക​ഴി​ഞ്ഞി​ല്ല.

രാ​ഘോ​പു​രി​ൽ തേ​ജ​സ്വി യാ​ദ​വ് നി​ല​വി​ൽ 4000ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണ്. കേ​ന്ദ്ര​ത്തി​ല്‍ ത​നി​ച്ച് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ല്‍ ബി​ഹാ​റി​ലെ ജ​യം ബി​ജെ​പി​ക്ക് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

 

 

Kerala

തി​രി​ച്ച​ടി താ​ത്കാ​ലി​കം; അ​ന്തി​മ വി​ജ​യം കോ​ൺ​ഗ്ര​സി​ന്: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ സ​ഖ്യം പ​രാ​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് ജി. ​വാ​ര്യ​ർ. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​ഘ​ട​ന​യും തു​ല്യ​ത​യും സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ താ​ത്കാ​ലി​ക തി​രി​ച്ച​ടി ഉ​ണ്ടാ​യി​രി​ക്കാം.

എ​ന്നാ​ൽ ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സി​ന്‍റെ പോ​രാ​ട്ടം തു​ട​രും. അ​ന്തി​മ​വി​ജ​യം ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നും ഇ​ന്ത്യ​യ്ക്കു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. വോ​ട്ടെ​ണ്ണ​ൽ നാ​ലു മ​ണി​ക്കൂ​ർ പി​ന്നി‌​ട്ട​പ്പോ​ൾ എ​ൻ​ഡി​എ 191 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 48 സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ 19 സീ​റ്റി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ അ​ഞ്ചു സീ​റ്റി​ലാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. ര​ഘോ​പു​രി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വ് പി​ന്നി​ലാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​തീ​ഷ് കു​മാ​റാ​ണ് ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്.

National

മ​ഹാ​ഗ​ഢ്‌​ബ​ന്ധ​ന് അ​ടി​പ​ത​റി; തേജസ്വിയുടെ സ്വപ്നം പൊലിഞ്ഞു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ന്ത്യാ സ​ഖ്യം. നി​തീ​ഷ് കു​മാ​റി​ന്‍റെ ഇ​രു​പ​തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും തേ​ജ്വ​സി യാ​ദ​വി​നും തൊ​ട്ട​തെ​ല്ലാം പി​ഴ​യ്ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ബി​ഹാ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

ത​ങ്ങ​ളു‌​ടെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ ലീ​ഡു നി​ല​യി​ൽ ബ​ഹു​ദൂ​രം പി​ന്നി​ൽ പോ​കു​ന്ന​ത് നോ​ക്കി നി​ൽ​ക്കാ​നെ അ​വ​ർ​ക്ക് ക​ഴി​യു​ന്നു​ള്ളൂ. എ​സ്ഐ​ആ​ർ, വോ​ട്ട് മോ​ഷ​ണം, അ​ഴി​മ​തി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി മ​ഹാ​സ​ഖ്യം പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചെ​ങ്കി​ലും നി​തീ​ഷി​നും എ​ൻ​ഡി​എ​യ്ക്കും ത‌​ട‌​യി​ടാ​ൻ അ​തു പോ​രാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​നും ആ​ർ​ജെ​ഡി​ക്കും ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ സീ​റ്റു​പോ​ലും ഇ​ത്ത​വ​ണ നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​പ​ക്ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ജം​ഗി​ള്‍ രാ​ജ് മ​ട​ങ്ങി​വ​രു​മെ​ന്ന് എ​ന്‍​ഡി​എ ആ​വ​ര്‍​ത്തി​ച്ചു. ലാ​ലു പ്ര​സാ​ദ് യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ആ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​ലം ഉ​ണ്ടാ​യി​രു​ന്നു.

ആ​ത് ആ​രും മ​റ​ക്ക​രു​തെ​ന്നും അ​മി​ത് ഷാ ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യാ സ​ഖ്യ​ത്തി​നു ക​ഴി​യാ​തെ പോ​യി. വ്യാ​ജ മ​ദ്യം നി​ർ​മി​ച്ച​തി​ന്‍റെ പേ​രി​ൽ ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത് പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ അ​വ​രെ മോ​ചി​പ്പി​ക്കു​മെ​ന്ന് തേ​ജ്വ​സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യാ​ൽ സം​സ്ഥാ​ന​ത്ത് മ​ദ്യം ഒ​ഴു​കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ ഇ​ട​യി​ൽ ഉ​ണ്ടാ​വു​ക​യും അ​വ​ർ നി​തീ​ഷി​നെ പി​ന്തു​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു. തേ​ജ​സ്വി യാ​ദ​വി​ന്‍റെ​  ക​രു​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ്. യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലെ തേ​ജ​സ്വി​യു​ടെ സ്വീ​കാ​ര്യ​ത​യും മ​റ്റും വോ​ട്ടാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല. ‌‌

മു​സ്‌​ലീം, യാ​ദ​വ വോ​ട്ടു​ബാ​ങ്കി​നെ ആ​ശ്ര​യി​ച്ചു​നി​ന്ന ആ​ര്‍​ജെ​ഡി​ക്ക് ഇ​ക്കാ​ല​ങ്ങ​ളി​ല്‍ അ​വ​രു​ടെ അ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​തും പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി. സ​ഖ്യ​മാ​യി​രി​ക്കെ ത​ന്നെ പ​തി​ന​ഞ്ചോ​ളം സീ​റ്റി​ൽ ഇ​ന്ത്യാ​സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ന്ന​തും വി​ന​യാ​യി. ‌

മു​കേ​ഷ് സാ​ഹ്നി​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ച് നി​ഷാ​ദ് സ​മു​ദാ​യ​ത്തി​ന്‍റെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും വോ​ട്ട് ബാ​ങ്ക് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​ത് വോ​ട്ടാ​യി മാ​റി​യി​ല്ല. തു​ട​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ കോ​ൺ​ഗ്ര​സ് വി​സ​മ്മ​തി​ച്ച​തും സ​ഖ്യ​ത്തി​ൽ ക​ല്ലു​ക​ടി​യാ​യി.

ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി​യും ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എ​മ്മും ആ​ര്‍​ജെ​ഡി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും വോ​ട്ടു​ബാ​ങ്കി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തി. ഇ​ത് എ​ന്‍​ഡി​എ​യ്ക്ക് ഗു​ണ​ക​ര​മാ​യി മാ​റി.

 

 

Latest News

Corehub Up