National
ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിലെ പത്ത് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെയും പശ്ചിമബംഗാളിലെയും ഓരോ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി ബി.എൽ. വർമ, ബിജെപി നേതാവ് അരുൺ സിംഗ്, സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് എന്നിവരുൾപ്പെടെ ഒൻപത് എംപിമാർ നവംബർ 25ന് വിരമിക്കുന്നതിനെത്തുടർന്നാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും നാടകീയ രംഗങ്ങൾ. രജി നഗറിലെ തൃണമൂൽ കോൺഗ്രസ് മമത വിഭാഗം സ്ഥാനാർഥി റബീയുൽ ആലം ചൗധരി തന്റെ നാമനിർദേശ പത്രിക പിൻവലിക്കില്ലെന്ന് വ്യക്തമാക്കി.
മമത ബാനർജിയുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള തീരുമാനം താൻ തിരുത്തുന്നു. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും. മമത ബാനർജി എന്നോട് സംസാരിച്ചതിന് ശേഷമാണ് ഞാൻ എന്റെ തീരുമാനം പുനഃപരിശോധിച്ചതെന്നും റാബിയുൽ ആലം ചൗധരി പറഞ്ഞു.
അതേസമയം നന്ദിഗ്രാമിൽ മമത നിർത്തിയ സ്ഥാനാർഥി സഞ്ചിത ദേ കഴിഞ്ഞദിവസം പത്രിക പിൻവലിച്ചിരുന്നു. ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടശേഷമാണ് പത്രിക പിൻവലിച്ചത്.
തൃണമൂലിന് സ്ഥാനാർഥിയില്ലാതായതോടെ മമത ബാനർജി കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഈ സ്ഥാനാർഥി കൊലപാതകക്കേസിൽ അറസ്റ്റിലാവുകയും ചെയ്തു.
2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടെയുള്ള ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായത്.
വ്യാഴാഴ്ച അർധരാത്രിയോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ടിഎംസിയുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. മമത, ഋതബ്രത വിഭാഗങ്ങളുടെ പോരിനിടയിലാണ് ഈ നടപടി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അട്ടിമറികൾ തുടരുന്നു. നന്ദിഗ്രാമിലെ സ്ഥാനാർഥിക്ക് പിന്നാലെ രജി നഗറിൽ മമത വിഭാഗം നിർത്തിയ സ്ഥാനാർഥിയും നാമനിർദേശ പത്രിക പിൻവലിക്കും.
മമത വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്ന റബീയുൽ ആലം ചൗധരിയാണ് പത്രിക പിൻവലിക്കുന്നത്. ഇതോടെ ഒക്ടോബർ ആറിന് ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മമത വിഭാഗത്തിന് സ്ഥാനാർഥികളില്ലാതാകും.
നന്ദിഗ്രാമിൽ മമത നിർത്തിയ സ്ഥാനാർഥി സഞ്ചിത ദേ കഴിഞ്ഞദിവസം പത്രിക പിൻവലിച്ചിരുന്നു. ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടശേഷമാണ് പത്രിക പിൻവലിച്ചത്. തൃണമൂലിന് സ്ഥാനാർഥിയില്ലാതായതോടെ മമത ബാനർജി കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഈ സ്ഥാനാർഥി കൊലപാതകക്കേസിൽ അറസ്റ്റിലാവുകയും ചെയ്തു.
2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടെയുള്ള ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായത്.
വ്യാഴാഴ്ച അർധരാത്രിയോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ടിഎംസിയുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. മമത, ഋതബ്രത വിഭാഗങ്ങളുടെ പോരിനിടയിലാണ് ഈ നടപടി.
National
കോൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മിലൻ പ്രധാനെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസിൽ പ്രതിയാണെന്നാരോപിച്ചാണ് പൊലിസിന്റെ ഈ നീക്കം. ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത നടപടി.
മമതാ ബാനർജി വിഭാഗത്തിന്റെ സ്ഥാനാർഥി മത്സരരംഗത്തുനിന്ന് പിന്മാറിയതിന് പിന്നാലെ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥിക്ക് മമത പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകമാണ് മിലൻ പ്രധാൻ പൊലിസിന്റെ പിടിയിലാകുന്നത്.
2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരത്തിനിടെയുണ്ടായ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മിലൻ പ്രധാനെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കാളീഘട്ടിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചത്.
മമതയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന സഞ്ചീത പ്രധാൻ ഡേ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നാമനിർദ്ദേശ പത്രിക പിൻവലിച്ച് പിന്മാറിയിരുന്നു. ഇതിനുപകരമായാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ മമത തീരുമാനിച്ചത്.
ഈ രാഷ്ട്രീയ നീക്കത്തിന് പിന്നാലെയുണ്ടായ സ്ഥാനാർഥിയുടെ അറസ്റ്റ്. സംഭവത്തിൽ ബിജെപിക്കതിരെ പ്രതിപക്ഷ പാർട്ടികൾ വ്യാപക വിമർശനം ഉന്നയിച്ചു.
District News
കുണ്ടറ : എംജിഡിഎച്ച്എസ്എസ് ബോയിസ് സ്കൂള് പാര്ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സഹായത്തോടെ വിവിധ ക്ലാസ് ഡിവിഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി. പോളിംഗ് സ്റ്റേഷനുകളില് പ്രിസൈഡിംഗ് ആപ്പീസര്, പോളിംഗ് ഉദ്യോഗസ്ഥര്, പോളിംഗ് ഏജന്റ്സ് എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
പ്രിന്സിപ്പൽ ലീന ഏബ്രഹാം, ഹെഡ് മാസ്റ്റര് ഫിലിപ്പ് എം. ഏലിയാസ് എന്നിവര് രക്ഷാധികാരികളായി പ്രവര്ത്തിച്ചു. അധ്യാപകരായ മേഴ്സി പാപ്പച്ചന്, ചെറിയാന് ജോണ്, സുഹ്റ, സോജന്, ഷീജ കെ ഫിലിപ്പ്, ദീപു കാശി എന്നിവര് തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. സ്കൂള് പാര്ലമെന്റ് ചുമതലക്കാരെയും തെരഞ്ഞെടുത്തു.
District News
മല്ലപ്പള്ളി: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. കെഇഡബ്ല്യുഎസ്എ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഖജാൻജി വി. രതീഷ്, ജില്ലാ സെക്രട്ടറി സിജു വർഗീസ്, മല്ലപ്പള്ളി യൂണിറ്റ് സെക്രട്ടറി ലിനോജ് കെ. ജോർജ്, ഖജാൻജി ബിനു മാത്യു ടി. തോമസ്, വെൽഫെയർ ബോർഡ് അംഗം ബിനു വർഗീസ്, സന്തോഷ് , രാജീവ് എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി യൂണിറ്റ് ഭാരവാഹികളായി കെ.ജി. രാജേന്ദ്രൻ-പ്രസിഡന്റ്, ജി. ദിലീപ് കുമാർ -വൈസ് പ്രസിഡന്റ്, സാം ജോസഫ്-സെക്രട്ടറി, ലിനോജ് കെ. ജോർജ്-ജോയിന്റ് സെക്രട്ടറി, ബിനു മാത്യു ടി. തോമസ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
ചങ്ങനാശേരി: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന് ഉപതെരഞ്ഞെടുപ്പിന് ഇനി പത്തുനാള്. പൊള്ളുന്ന കന്നിച്ചൂടില് തെരഞ്ഞെടുപ്പ് രംഗത്തിന് വാശിയേറുന്നു. കത്തിക്കാളുന്ന ചൂടുമൂലം രാവിലെയും വൈകുന്നേരങ്ങളിലുമാണ് സ്ഥാനാര്ഥികള് വോട്ടര്മാരെ സമീപിച്ച് വോട്ടു തേടുന്നത്. വിജയ് മാരേട്ട് (യുഡിഎഫ്), മഞ്ജു സുജിത്ത് (എല്ഡിഎഫ്), എ. മനോജ് (എന്ഡിഎ) എന്നിവരാണ് മൂന്നു മുന്നണികളിലെ സ്ഥാനാര്ഥികള്. മൂന്നു മുന്നണികളുടെയും മണ്ഡലം കണ്വന്ഷനുകള് പൂര്ത്തീകരിച്ച് കുടുംബയോഗങ്ങളും കോര്ണര് യോഗങ്ങളും നടത്തുന്ന തിരക്കിലാണ്.
യുഡിഎഫ് സ്ഥാനാര്ഥി വിജയ് മാരേട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കുന്നത് വിനു ജോബ് എംഎല്എയുടെ നേതൃത്വത്തിലാണ്. മന്ത്രി മോന്സ് ജോസഫ്, കൊടിക്കുന്നില് സുരേഷ് എംപി, മുതിര്ന്ന കോണ്ഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കള് വിവിധ യോഗങ്ങളില് പങ്കെടുക്കുകയും അവലോകനം നടത്തുകയും ചെയ്തു. യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി ഇന്ന് വൈകുന്നേരം നാലിന് തൃക്കൊടിത്താനം ഹരിത ഓഡിറ്റോറിയത്തില് നടക്കുന്ന സമ്മേളനത്തിലും മണികണ്ഠവയലില് നടക്കുന്ന കുടുംബയോഗത്തിലും പ്രസംഗിക്കും.
എല്ഡിഎഫ് സ്ഥാനാര്ഥി മഞ്ജു സുജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് മുന്മന്ത്രി വി.എന്. വാസവന്, മുന് എംഎല്എ ജോബ് മൈക്കിള്, സിപിഎം ഏരിയ സെക്രട്ടറി കെ.ഡി. സുഗതന്, അഡ്വ. കെ. മാധവന്പിള്ള തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്. ഭവനസന്ദര്ശനത്തിലൂടെ കൂടുതല് വോട്ടര്മാരെ നേരില്കണ്ട് പരിചയം പുതുക്കി വോട്ടുറപ്പിക്കാനാണ് മഞ്ജുവിന്റെ പരിശ്രമം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്കായി വരുംദിവസങ്ങളില് എല്ഡിഎഫിന്റെ മുതിര്ന്ന നേതാക്കള് എത്തിച്ചേരും.
എന്ഡിഎ സ്ഥാനാര്ഥി എ. മനോജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്ഥം കുടുംബ സമ്മേളനങ്ങള് നടന്നുവരികയാണ്. കേന്ദ്രസര്ക്കാരിന്റെ വികസന പ്രവര്ത്തനങ്ങള് ജനങ്ങളെ അറിയിച്ച് വോട്ടു നേടുകയാണ് എന്ഡിഎയുടെ തെരഞ്ഞെടുപ്പ് തന്ത്രം. ബിജെപി ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, ദേശീയ നേതാവ് ഷോണ് ജോര്ജ് തുടങ്ങിയ നേതാക്കള് വിവിധ യോഗങ്ങളില് വിശദീകരണ പ്രസംഗങ്ങള് നടത്തി. മുതിര് നേതാക്കളായ ബി. രാധാകൃഷ്ണമേനോന്, എം.ബി. രാജഗോപാല്, എന്.പി. കൃഷ്ണകുമാര്, പി.ഡി. രവീന്ദ്രർ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.
Kerala
കോട്ടയം: പാലാ നഗരസഭാ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ ബിജു മാത്യൂസിന് ജയം. എൽഡിഎഫ് പിന്തുണയോടെയാണ് ബിജുവിന്റെ ജയം. നഗരസഭയിലെ 26 അംഗങ്ങളിൽ 14 പേരുടെ പിന്തുണ ബിജുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സെബാസ്റ്റ്യൻ പനയ്ക്കലിന് 11 വോട്ടുകൾ ലഭിച്ചു.
നഗരസഭയിലെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവാണ് സെബാസ്റ്റ്യൻ. ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന ടോണി തൈപ്പറമ്പിലും ലിസിക്കുട്ടിയും കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ പനയ്ക്കലിന് വോട്ട് ചെയ്തു. അതേസമയം കോൺഗ്രസ് വിമത രജിത പ്രകാശ് വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു. കോൺഗ്രസ് അംഗമായി വിജയിച്ച ബിജുവിനെ പാർട്ടി പുറത്താക്കിയതോടെയാണ് വിമതനായത്.
ഇടതുമുന്നണിയും കോൺഗ്രസ് വിമതരും ചേർന്ന രൂപീകരിച്ച നഗരവികസന മുന്നണിയുടെ സംയുക്ത സ്ഥാനാർഥിയായാണ് ബിജു മാത്യൂസ് മത്സരരംഗത്തിറങ്ങിയത്. മായാ രാഹുൽ നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
National
ജയ്പുർ: രാജസ്ഥാനിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് നാണംകെട്ട തോൽവി. ദിദ്വാന-കുച്ചമൻ ജില്ലയിലെ പർബത്സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച കൈലാസ് ചന്ദിന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.
ഇവിടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ഹിന ഖനം 376 വോട്ട് നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥി റഷീദ് ഖാന് 195 വോട്ടും ലഭിച്ചു. താൻ 12-ാം വാർഡിലെ വോട്ടറാണെന്നും പാർട്ടി തന്നെ തൊട്ടടുത്ത 13-ാം വാർഡിൽ സ്ഥാനാർഥിയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒരു വോട്ട് ലഭിച്ചു.
എന്റെ വോട്ട് 12-ാം വാർഡിലായിരുന്നു. 13-ാം വാർഡിലെ ആരോ ഒരാൾ എനിക്ക് വോട്ട് ചെയ്തു. അയാൾക്ക് നന്ദിയുണ്ടെന്നും കൈലാസ് ചന്ദ് പറഞ്ഞു. 25 വാർഡുകളുള്ള പർബത്സർ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് 13 വാർഡുകളിലും ബിജെപി 12 വാർഡുകളിലുമാണ് വിജയിച്ചത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തി സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി. സിപിഎം-ബിജെപി ഡീൽ എന്ന പ്രചാരണം ഫലപ്രദമായി ചെറുക്കാൻ കഴിയാതിരുന്നത് പാർട്ടിയുടെ പതനത്തിന് കാരണമായി. തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ തുടങ്ങിയ പരമ്പരാഗത അടിസ്ഥാനവർഗം പോലും ഇത്തവണ പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കാൻ പ്രത്യേക കർമ്മപരിപാടി ആസൂത്രണം ചെയ്യണമെന്നും രേഖ നിർദേശിക്കുന്നു. സിപിഎമ്മിന് ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന ആരോപണം കോൺഗ്രസ് ശക്തമായി ഉന്നയിച്ചു. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സമാനമായ പ്രചാരണം നടത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉപയോഗിച്ചും വ്യാജപ്രചാരണം നടന്നു.
ഇതിനെ തുടർന്ന് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗവും എൽഡിഎഫിൽ നിന്ന് അകന്നുവെന്നും റിപ്പോർട്ട് പറയുന്നു. ആഗോള അയ്യപ്പസംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും പാർട്ടിക്ക് തിരിച്ചടിയായി. സിപിഎം ഹിന്ദുത്വ വർഗീയതയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയപ്പോഴും സിപിഎം നേതൃത്വം ശക്തമായി പ്രതികരിച്ചില്ല. ചില നേതാക്കളുടെ പ്രസ്താവനകളും ജനങ്ങളെ പാർട്ടിയിൽ നിന്ന് കൂടുതൽ അകറ്റി. സിപിഐയെപ്പോലും വിശ്വാസത്തിലെടുക്കാതെ പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ബിജെപി-സിപിഎം അന്തർധാരയെന്ന പ്രചാരണത്തിന് കൂടുതൽ ശക്തി നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആർഎസ്എസിനെയും ബിജെപിയെയും ഫലപ്രദമായി നേരിടാനുള്ള കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിലും വീഴ്ചയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് ചെറുതായി കാണാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പാർട്ടി വോട്ടുകൾ ചോർന്നതിന് ബിജെപി-സിപിഎം ഡീൽ എന്ന പ്രചാരണം ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാതിരുന്നതും കാരണമായെന്ന് തെറ്റുതിരുത്തലിന്റെ ഭാഗമായി സിപിഎം തുറന്നു പറയുന്നു.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല വീഴ്ച സംഭവിച്ചതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരാൻ സാധിക്കാത്തത് പാർട്ടിയുടെ വീഴ്ചയാണെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക്.
കോഴിക്കോട്ട് ഞായറാഴ്ച ആരംഭിച്ച മൂന്നു ദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നുമാസമായി പാർട്ടിയുടെ എല്ലാതലങ്ങളിലും അടിത്തട്ട് വരെ എന്തുകൊണ്ടാണ് തിരിച്ചടിയുണ്ടായതെന്നും ഇത്രയും നല്ല ഭരണമുണ്ടായിട്ടും ജനം എതിരായതെന്തുകൊണ്ടെന്നും വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇനി ഇതെല്ലാം ആവർത്തിച്ചുപറയാനല്ല സംസ്ഥാന സമിതി ചേരുന്നതെന്നും രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ വീഴ്ചകൾ തിട്ടപ്പെടുത്തി അവ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാനാണ് ഈ വിശാല സമിതി ചേരുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു
നേതൃത്വത്തിലെ വീഴ്ചയെന്ത്, താഴെത്തട്ടിലെ ദൗർബല്യമെന്ത് എന്നിവയെല്ലാം ചർച്ച ചെയ്തുകഴിഞ്ഞുവെന്നും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾ തിരുത്തിയെ മുന്നോട്ടുപോകാനാകൂ എന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
Kerala
കൊച്ചി: കുട്ടനാട് എംഎല്എ റെജി ചെറിയാന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹര്ജയില് ഹൈക്കോടതിയുടെ സമന്സ്.
നാമനിര്ദേശ പത്രികയില് ക്രിമിനല് കേസുകളെക്കുറിച്ചുള്ള വിവരങ്ങളടക്കം മറച്ചുവച്ച് സുതാര്യമല്ലാത്ത രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ് ആരോപണം.
സ്വതന്ത്ര സ്ഥാനാര്ഥിയായിരുന്ന ജെയ്സപ്പന് മത്തായി സമര്പ്പിച്ച ഹര്ജി പ്രഥമദൃഷ്ട്യ നിലനില്ക്കുന്നതാണെന്ന് വിലയിരുത്തിയ ജസ്റ്റീസ് പി.വി. ബാലകൃഷ്ണന് മൂന്നാഴ്ചയ്ക്കകം മറുപടി നല്കാന് എംഎല്എയ്ക്ക് നിര്ദേശം നല്കി. ഹര്ജി വീണ്ടും 29ന് പരിഗണിക്കും.
District News
വി.ഒ. പൈലപ്പനെതിരേ ഷിബു വാലപ്പൻ
ചാലക്കുടി: നഗരസഭ 24-ാം വാർഡിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പന്റെ സ്ഥാനാർഥിത്വം പാർട്ടിക്കു ദോഷകരമാകുമെന്നു യുഡിഎഫ് നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് ഷിബു വാലപ്പൻ. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പൈലപ്പനെ സ്ഥാനാർഥിയാക്കിയത് കൂടിയാലോചന നടത്താതെയാണ്.
വാർഡിൽനിന്നുള്ളവർ മത്സരിക്കണമെന്നാണു പ്രവർത്തകർ വാർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു തീരുമാനിച്ചത്. എന്നാൽ, പ്രസിഡന്റിനെ കൂടിയാലോചനയില്ലാതെ മാറ്റി. എംപി, എംഎൽഎ, ഡിസിസി പ്രസിഡന്റ് എന്നിവരെയെല്ലാം പാർട്ടി പ്രവർത്തകർ നേരിട്ടും കത്ത് മുഖേനയും ബോധ്യപ്പെടുത്തിയതാണ്.
ഏകപക്ഷീയ തീരുമാനത്തിനെതിരേ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നെന്നും ശക്തമായ പ്രതിഷേധം അറിയിക്കുന്നെന്നും ഷിബു വാലപ്പൻ പ്രസ്താവനയിൽ പറഞ്ഞു.
District News
മീനടം: മീനടം പഞ്ചായത്ത് വാർഡ് 1 ചീരംകുളത്ത് (പട്ടികജാതി സംവരണം), വീണ്ടും തെരഞ്ഞെടുപ്പ് കാഹളം. വിജയിച്ച ശേഷം ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞ കോൺഗ്രസ് നേതാവ് പ്രസാദ് നാരായണന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. പ്രസാദ് നാരായണന്റെ ഭാര്യ പ്രീത പ്രസാദ് ആണ് കോൺഗ്രസ് സ്ഥാനാർഥി. ഇടത് മുന്നണി സ്ഥാനാർഥിയായി സിപിഎമ്മിലെ ചന്ദ്രു നാരായണൻ മത്സരിക്കുന്നു. എൻഡിഎയ്ക്കു വേണ്ടി ബിജെപി സ്ഥാനാർഥിയായി ഗൗരി ശങ്കറും മത്സരിക്കുന്നു. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ തെരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
പത്രിക സമർപ്പിച്ചു
പാമ്പാടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാമ്പാടി പഞ്ചായത്ത് വാർഡ് പത്ത് (കുമ്പന്താനം) എൽഡിഎഫ് സ്ഥാനാർഥി സണ്ണി വർഗീസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി പി.റ്റി. ബിനോയി മുൻപാകെ അദ്ദേഹം മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചത്.
Kerala
തൃശൂർ: എയിംസ് തൃശൂരിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയിംസിനെ സംബന്ധിച്ച് ഒരു ഇലക്ഷൻ പ്രചാരണത്തിലും സംസാരിച്ചിട്ടില്ല.
നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തുനോക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എയിംസ് വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും എന്നാൽ കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ അത് സാധ്യമാകൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എയിംസ് സ്ഥാപിക്കുന്നതിനായി മണ്ണുത്തിയിലും പോലീസ് അക്കാദമിയിലും സ്ഥലമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ മറ്റത്തൂർ പഞ്ചായത്തിൽ ലീസ് കാലാവധി കഴിഞ്ഞ 400 ഏക്കറോളം സ്ഥലമുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മുൻ സർക്കാർ ഇക്കാര്യത്തിൽ വലിയ വിമുഖതയാണ് കാണിച്ചതെന്നും ഇപ്പോഴത്തെ സർക്കാരെങ്കിലും അതേ നിലപാട് സ്വീകരിക്കരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
എന്നാൽ തെരഞ്ഞെടുപ്പ് കാലത്തെ പരാമർശവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പുതിയ വിശദീകരണം ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്. തൃശൂരിൽ മത്സരിക്കാൻ എത്തുന്നതിന് മുൻപ് എയിംസിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു. അന്ന് എയിംസ് ആലപ്പുഴ തന്നെ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
International
ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭരണകക്ഷിയായ ബിഎൻപിയുടെ മിർസ ഫഖ്റുൾ ഇസ്ലാം ആലംഗീറും പ്രതിപക്ഷ സ്ഥാനാർഥി കേണൽ (റിട്ട.) ഒലി അഹമ്മദും തമ്മിലാണു മത്സരം.
പാർലമെന്റിൽ ബിഎൻപിക്ക് മൂന്നിൽരണ്ടു ഭൂരിപക്ഷമുള്ളതിനാൽ ആലംഗീറിന്റെ വിജയം ഉറപ്പാണ്.
Kerala
കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്.
മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ മാറ്റത്തിനു വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്റെ വിജയം. പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിന്റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാരോടും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു.
NRI
ഫ്ലോറിഡ: ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനായി പെൻസൽവാനിയയിലെ കലഹാരി റിസോർട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫൊക്കാന ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടിന് നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തോടനുബന്ധിച്ച് രാവിലെ ഒമ്പതിന് വോട്ടെടുപ്പ് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് വോട്ടെടുപ്പ്.
മൂന്നിന് വോട്ടെടുപ്പ് ഔപചാരികമായി അവസാനിക്കുമെങ്കിലും അപ്പോൾ ലൈനിൽ നിൽക്കുന്ന എല്ലാ ഡെലിഗേറ്റുകൾക്കും വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർഥികൾ ഉൾപ്പെടെ വിവിധ ദേശീയ സ്ഥാനങ്ങളിലായി 76 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഫൊക്കാനയുടെ അംഗസംഘടനകളെ പ്രതിനിധീകരിക്കുന്ന 800-ഓളം ഡെലിഗേറ്റുകൾ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
ഡെലിഗേറ്റ് ലിസ്റ്റിൽ പേരുള്ളവർക്കു മാത്രമേ വോട്ടവകാശമുള്ളൂ. ഫോട്ടോ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമായിരിക്കും ഡെലിഗേറ്റുകൾക്ക് വോട്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കുക.
ഇതിനായി നിയമപാലന വിഭാഗത്തിന്റെ പ്രതിനിധികളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വോട്ടിംഗ് ഹാളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഡെലിഗേറ്റുകളെ മൂന്ന് ഗ്രൂപ്പുകളായി ക്രമീകരിച്ചിട്ടുണ്ട്.
അമേരിക്കയിലെ പ്രശസ്തമായ പ്രഫഷണൽ ഇലക്ഷൻ മാനേജ്മെന്റ് കമ്പനിയാണ് മുഴുവൻ തെരഞ്ഞെടുപ്പ് നടപടികളും നിയന്ത്രിക്കുകയും ഫലം നിർണയിക്കുകയും ചെയ്യുന്നത്.
സ്ഥാനാർഥികളുടെ അംഗീകൃത പ്രതിനിധികൾക്ക് വോട്ടെടുപ്പിന്റെ മുഴുവൻ നടപടിക്രമവും ഹാളിൽ സന്നിഹിതരായി നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വോട്ടർമാർ തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ബോക്സ് പൂർണമായി നിറച്ചശേഷം ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കണം.
സ്കാനിംഗ് സംവിധാനത്തിലൂടെ എണ്ണുന്നതിനാൽ ബാലറ്റ് പേപ്പർ മടക്കരുത്. ഓരോ സ്ഥാനത്തിനും അനുവദിച്ചിരിക്കുന്ന ഒഴിവുകളുടെ എണ്ണത്തിൽ കൂടുതൽ പേർക്ക് വോട്ട് രേഖപ്പെടുത്തിയാൽ ആ പ്രത്യേക സ്ഥാനത്തേക്കുള്ള വോട്ട് അസാധുവാകുമെന്ന് ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.
ഉദാഹരണത്തിന്, യുഎസ്എ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് 15 ഒഴിവുകളാണെങ്കിൽ 15-ൽ കൂടുതൽ പേർക്ക് വോട്ട് ചെയ്താൽ ആ വിഭാഗത്തിലെ വോട്ട് അസാധുവാകും.
തിരഞ്ഞെടുപ്പ് സുഗമമായും സുതാര്യമായും നടത്തുന്നതിനായി പ്രസിഡന്റ് സ്ഥാനാർഥികളായ ലീലാ മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥികളായ ജോർജ് ഓലിക്കൽ, സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥികളായ ആന്റോ വർക്കി, രേവതി പിള്ള എന്നിവരെയും ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ജോജി തോമസ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവരെയും പങ്കെടുപ്പിച്ച് ഇലക്ഷൻ കമ്മിറ്റി പ്രത്യേക യോഗം ചേർന്നിരുന്നു.
സ്ഥാനാർഥികളുടെ അഭിപ്രായങ്ങളും ആശങ്കകളും കേട്ട് ആവശ്യമായ വിശദീകരണങ്ങളും ഉറപ്പുകളും യോഗത്തിൽ നൽകിയിരുന്നു.
ഫൊക്കാന തെരഞ്ഞെടുപ്പ് പൂർണമായും സുതാര്യവും നിഷ്പക്ഷവും വിശ്വാസ്യതയോടെയും നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ്, കമ്മിറ്റി അംഗങ്ങളായ ജോൺ പി. ജോൺ, ബിജു ജോൺ കോട്ടാരക്കര എന്നിവർ അറിയിച്ചു.
International
ലാഹോർ: പാക് അധിനിവേശ കാഷ്മീരിൽ നടന്നുവരുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ പാക്കിസ്ഥാൻ മുസ്ലിം ലീസ്(നവാസ്) സീറ്റുകൾ തൂത്തുവാരിയതായി റിപ്പോർട്ട്.
18 സീറ്റുകളിൽ 14 എണ്ണവും പിഎംഎൽ(എൻ) സ്വന്തമാക്കിയതായും ശേഷിച്ച നാല് സീറ്റുകളിൽ ദ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി വിജയിച്ചതായും പാക് അധീന കാഷ്മീർ ഇലക്ഷൻ കമ്മീഷണർ ഗുലാം മുസ്തഫ മുഗൾ അറിയിച്ചു.
ഇതോടെ മേഖലയിൽ സർക്കാർ രൂപവത്കരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിഎംഎൽ(എൻ). ഞായറാഴ്ചയായിരുന്നു രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
National
പാറ്റ്ന: ബങ്കിപ്പൂരിൽ 'ജൻ സുരാജ് പാർട്ടി'യുടെ പ്രശാന്ത് കിഷോർ വിജയം ഉറപ്പിച്ചു. 22 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, ബിജെപി സ്ഥാനാർഥി നീരജ് സിൻഹയേക്കാൾ 12,809 വോട്ടുകൾക്കു പ്രശാന്ത് കിഷോർ മുന്നിലാണ്. ഓരോ റൗണ്ട് കഴിയുന്തോറും ഈ ലീഡ് വർധിച്ചുവരികയാണ്.
പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ബിഹാറിലെ ബങ്കിപ്പുരിൽ അട്ടിമറി മണക്കുന്നത്. കഴിഞ്ഞവർഷം അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിതിൻ വിജയിച്ച മണ്ഡലമാണ് അടിമുടി മറിഞ്ഞിരിക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ബങ്കിപ്പുരിൽ ജെൻസി വോട്ടുകളാണ് നിർണായകമായതെന്നു കരുതുന്നു.
രാജ്യത്തുടനീളം ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ വൻ വിദ്യാർഥിപ്രക്ഷോഭങ്ങൾ അരങ്ങേറിയതിനു പിന്നാലെ നടന്ന നിർണായക നിയമസഭാ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ജെൻസി രോഷം പ്രതിഫലിപ്പിക്കുന്നതാണ്. ജെൻസികൾ പ്രശാന്ത് കിഷോറിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടായി ബിജെപിയുടെ ഉറച്ച കോട്ടയായ ഇവിടെ പ്രശസ്ത തെരഞ്ഞെടുപ്പു തന്ത്രജ്ഞനും ജൻസുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോറാണു തുടക്കം മുതൽ മുന്നിൽ.
ബിജെപിക്കു ഞെട്ടൽ
243 അംഗ ബിഹാർ നിയമസഭയിലെ ഭരണസമവാക്യങ്ങളെ ഉപതെരഞ്ഞെടുപ്പുഫലം നേരിട്ടു ബാധിക്കില്ലെങ്കിലും ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ പ്രശാന്ത് കിഷോറിനു സാധിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ബാങ്കിപ്പുരിൽ ഇക്കുറി 34.24 ശതമാനം വോട്ടിംഗ് മാത്രമാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 41.45 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടിംഗിൽ ഏഴു ശതമാനത്തോളം കുറവുണ്ടായി.
ബിജെപിയിലെ ആഭ്യന്തര ആശയക്കുഴപ്പങ്ങളും ജാതി-മത സമവാക്യങ്ങൾക്കതീതമായി പ്രശാന്ത് കിഷോർ ഉയർത്തിയ വികസനനിലപാടുകളുമാണ് ബാങ്കിപ്പുരിനെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കിയത്. ജനപിന്തുണയെ തെരഞ്ഞെടുപ്പു വിജയമാക്കി മാറ്റാനുള്ള ജൻ സൂരാജ് പാർട്ടിയുടെ ശേഷിക്കുള്ള നിർണായക പരീക്ഷണമായാണ് രാഷ്ട്രീയനിരീക്ഷകർ ഇതിനെ വീക്ഷിക്കുന്നത്.
ദാതിയയിൽ കോൺഗ്രസും മഞ്ചൽപുരിൽ ബിജെപിയും
ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ദാതിയയിൽ ഏഴ് റൗണ്ട് വോട്ടെണ്ണൽ കൂടി ബാക്കിനിൽക്കെ, കോൺഗ്രസ് സ്ഥാനാർഥി കുൻവർ ഘനശ്യാം സിംഗ് 6,500ൽ അധികം വോട്ടുകളുടെ ലീഡ് നേടി. തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതി ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടതിനാലാണ് ദാതിയ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുൻ എംഎൽഎയും രാജകുടുംബാംഗവുമായ കുൻവർ ഘൻശ്യാം സിംഗ് (കോൺഗ്രസ്), പുതുമുഖമായ അശുതോഷ് തിവാരി (ബിജെപി) എന്നിവർ തമ്മിലാണ് നേർക്കുനേർ പോരാട്ടം. മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രയ്ക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പാർട്ടിക്കുള്ളിലെ അമർഷവും പ്രതിഷേധങ്ങളുമാണ് ബിജെപിക്കു തിരിച്ചടിയായത്.
അതേസമയം, ഗുജറാത്തിലെ മഞ്ചൽപുരിൽ തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്ക് സംരക്ഷിച്ച് ബിജെപി കൂറ്റൻ വിജയത്തിലേക്കു കുതിക്കുകയാണ്. എട്ടു തവണ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിർന്ന നേതാവ് യോഗേഷ് പട്ടേലിന്റെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബിജെപി സ്ഥാനാർഥി സതീഷ് പട്ടേൽ മുന്നിലാണ്. കോൺഗ്രസ് വൈസ് പ്രസിഡന്റ് ഭിഖാഭായ് റബാരിയാണു എതിർസ്ഥാനാർഥി.
National
ചെന്നൈ: ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഇവിഎം അട്ടിമറിയാണെന്ന് ആരോപിച്ച് ഡിഎംകെ കോടതിയിലേക്ക്. കൊളത്തൂർ മണ്ഡലത്തിൽ ഉപയോഗിച്ച ഇവിഎം പരിശോധിച്ചപ്പോൾ മുപ്പത് ശതമാനത്തിലേറെയും അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് ഡിഎംകെ നിയമവിഭാഗം സെക്രട്ടറി എൻ.ആർ. ഇളങ്കോ വ്യക്തമാക്കി.
വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അട്ടിമറി ആരോപണങ്ങൾ പൂർണമായും തള്ളി ജില്ലാ തെരഞ്ഞെടുപ്പ് അധികൃതർ രംഗത്തെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടത്.
തുടർന്ന് മണ്ഡലത്തിലെ 14 പോളിംഗ് സ്റ്റേഷനുകളിലെ ഇവിഎമ്മുകളിൽ സംശയം പ്രകടിപ്പിച്ച് സ്റ്റാലിനും ഡിഎംകെയും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ 29 മുതൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ യന്ത്രങ്ങൾ പരിശോധിച്ചിരുന്നു.
എട്ട് യന്ത്രങ്ങൾ പരിശോധിച്ചതിൽ മൂന്നെണ്ണത്തിലും ഗുരുതരമായ അപാകതകൾ കണ്ടെത്തിയതായി ഡിഎംകെ ചൂണ്ടിക്കാട്ടുന്നു. 157-ാം നമ്പർ പോളിംഗ് സ്റ്റേഷനിലെ ഇവിഎമ്മുകളിൽ ചിലതിന്റെ വിവിപാറ്റ്, കൺട്രോൾ യൂണിറ്റുകൾ എന്നിവയിലെ അഡ്രസ് ടാഗുകൾ പൂരിപ്പിച്ചിരുന്നില്ല. കൂടാതെ സീലുകൾ കൃത്യമല്ലായിരുന്നുവെന്നും അഡ്രസ് ടാഗുകൾ പുതിയത് പോലെ തോന്നിച്ചെന്നും ഇളങ്കോ ആരോപിച്ചു.
അതേസമയം ഡിഎംകെയുടെ ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമ്മീഷണറുമായ ജി.എസ്. സമീരൻ പറഞ്ഞു. ഒരു വിവിപാറ്റ് യൂണിറ്റിൽ മാത്രമാണ് ചെറിയ സാങ്കേതിക തകരാർ കണ്ടെത്തിയത്. അത് പോളിംഗ് ദിനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോട്ടയം: മലങ്കര ഓര്ത്തഡോക്സ് സഭയില് നാലു പുതിയ മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നതിനായി ആറുപേരുടെ പട്ടികയായി.
കോട്ടയം പഴയ സെമിനാരിയില് ചേര്ന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗമാണ് ആറുപേരെ നാമനിര്ദേശം ചെയ്തത്.
27നു മുളന്തുരുത്തിയില് സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണു സ്ഥാനാര്ഥിപ്പട്ടികയില്നിന്ന് നാലു പേരെ തെരഞ്ഞെടുക്കുന്നത്.
ഫാ. അനീഷ് കെ. സാം, ഫാ. എ.എ. എല്ദോസ്, ഫാ. സാംജി ടി. ജോര്ജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോള് റമ്പാന്, ഫാ. യാക്കോബ് തോമസ് റമ്പാന് എന്നിവരാണ് പട്ടികയിലുള്ളത്.
DCL (Deepika Children’s League)
ചങ്ങനാശേരി: ഡി സി എൽ ചങ്ങനാശ്ശേരി മേഖലയുടെയും, സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ശാഖയുടെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചങ്ങനാശ്ശേരി മേഖല തെരഞ്ഞെടുപ്പും ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്നു.
പ്രവർത്തനവർഷ ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ "കിക്ക് ഔട്ട്'-ന്റെ ഉദ്ഘാടനം എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജേഷ് ആർ. നിർവ്വഹിച്ചു.
ഡിസിഎൽ സെൻട്രൽ കമ്മറ്റി അംഗം ആൻസി മേരി ജോൺ , ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം, ഓർഗനൈസിംഗ് സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിച്ചു.
ശാഖ കൗൺസിലർ ഹൃദ്യ സരസ്വതി എച്ച്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യു.പി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത കൗൺസിലേഴ്സിൽ നിന്നും മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു.
NRI
ന്യൂയോര്ക്ക്: ഫോമാ എമ്പയര് റീജിയണിന്റെ റീജീയണല് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി കല്ലൂപ്പാറ (സണ്ണി പി. നൈനാന്) മത്സരിക്കുന്നു. "വോട്ട് ഫോര് ചേയ്ഞ്ച്' എന്ന മുദ്രാവാക്യമുയർത്തി സംഘാടന മികവിന്റെ സുതാര്യതയോടെയാണ് അദ്ദേഹം ജനവിധി തേടുന്നത്.
സേവനരംഗത്തും കലാ-സാംസ്കാരിക-സാമൂഹിക മേഖലകളിലും സജീവ സാന്നിധ്യമായ സണ്ണി കല്ലൂപ്പാറ, ഫോമാ നാഷണല് കമ്മിറ്റി അംഗമായി രണ്ടുതവണയും എമ്പയര് റീജിയണ് ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവില് മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്ഡ് കൗണ്ടിയുടെ (MARC) പ്രസിഡന്റാണ് അദ്ദേഹം. "ഫോമയ്ക്ക് വേണ്ടി പ്രവര്ത്തിക്കാന് അധികാര സ്ഥാനങ്ങളുടെ ആവശ്യമില്ലെന്ന് മുൻപും തെളിയിച്ചിട്ടുള്ളതാണ്. സംഘടനയ്ക്കായി ഇതുവരെ ചെയ്യാന് സാധിച്ച എളിയ സേവനങ്ങളെ വിലയിരുത്തിയാണ് നിങ്ങളുടെ വോട്ട് അഭ്യര്ഥിക്കുന്നതെന്ന് സണ്ണി കല്ലൂപ്പാറ വ്യക്തമാക്കി.
District News
കണ്ണൂർ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂർ നഗരസഭയിലെ 17ാം വാർഡ് ഉരുവച്ചാൽ, പെരളശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ബാവോഡ് ഈസ്റ്റ് എന്നിവിട ങ്ങളിലേക്കുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൻമേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചു വരെ അറിയിക്കാം.
ഉരുവച്ചാൽ വാർഡിൽ 1125 വോട്ടർമാരാണുള്ളത്. ഇതിൽ 584 സ്ത്രീകളും 541 പുരുഷന്മാരുമാണ്. ബാവോഡ് ഈസ്റ്റ് വാർഡിലെ 1360 വോട്ടർമാരിൽ 740 പേർ സ്ത്രീകളും 620 പുരുഷന്മാരുമാണ്.
അപേക്ഷകളും ആക്ഷേപങ്ങളും കേട്ടശേഷം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് ഓഗസ്റ്റ് 17ന് അപ്ഡേഷൻ പൂർത്തിയാക്കും. ഓഗസ്റ്റ് 19 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
വാർഡ് കൗൺസിലർമാർ മരിച്ചതിനെ തുടർന്നാണ് രണ്ടിടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇതു സംബന്ധിച്ച് നടന്ന യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം. ധനീഷ്, പെരളശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മൺ, മട്ടന്നൂർ നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ജൂണിയർ സൂപ്രണ്ട് പി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
DCL (Deepika Children’s League)
ചങ്ങനാശ്ശേരി: ദീപിക ബാലസഖ്യം ചങ്ങനാശ്ശേരി മേഖല തെരഞ്ഞെടുപ്പും പ്രവർത്തന വർഷ ഉദ്ഘാടനവും ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ ഇന്നു നടക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് ശാഖകളിൽനിന്നും തെരഞ്ഞെടുത്ത കൗൺസിലർമാരിൽനിന്നും മേഖല ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും. തുടർന്ന് 2.30-ന് നടക്കുന്ന സമ്മേളനത്തിൽ മേഖലയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ് അധ്യക്ഷത വഹിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ കിക്ക് ഔട്ടിന്റെ ഉദ്ഘാടനം എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജേഷ് ആർ. നിർവ്വഹിക്കും.
ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗ്ഗീസ് കൊച്ചുകുന്നേൽ, കേന്ദ്രകമ്മറ്റി അംഗം ആൻസി മേരി ജോൺ , ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം,ഓർഗനൈസിംഗ് സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ മേഖല കൗൺസിലർമാർ ചൊല്ലിക്കൊടുക്കും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ സെപ്റ്റംബറിൽ സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരും. യോഗത്തിൽ നിന്ന് ഏരിയാ സെക്രട്ടറിമാരെ പൂർണമായും ഒഴിവാക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ മുകളിലേക്കുള്ള നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.
പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന ഏരിയാ സെക്രട്ടറിമാരെക്കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ സ്വതന്ത്രമായ ചർച്ചകൾ നടക്കുമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നെങ്കിലും ഒടുവിൽ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പോഷകസംഘടനകളിലെ ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സെപ്റ്റംബർ മധ്യത്തോടെ തിരുവനന്തപുരത്ത് തുടർച്ചയായി മൂന്ന് ദിവസമായിരിക്കും യോഗം നടക്കുക.
ഇതിന്റെ തീയതി ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അന്തിമമാക്കും. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റിയംഗങ്ങളെയും ഏരിയാ തലത്തിലെ പ്രധാന നേതാക്കളെയും ഉൾപ്പെടുത്തി വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർക്കാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി യോഗത്തിലുണ്ടായ വിലയിരുത്തലുകളും നിർദേശങ്ങളും ക്രോഡീകരിച്ച് ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
Kerala
ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.വി. രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
ആകെ 23 അംഗങ്ങളുള്ള ഭരണസമിതിയിൽ യുഡിഎഫിന്റെ 12 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ സിപിഎമ്മിലെ 11 അംഗങ്ങൾ ഇതിനെ എതിർത്തു വോട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബർ 27-ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നാടകീയമായ സംഭവങ്ങൾക്കൊടുവിലാണ് എൽഡിഎഫ് ഇവിടെ അധികാരത്തിലേറിയത്. അന്ന് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന എൻ. ചന്ദ്രന്റെ വോട്ട് അസാധുവായതിനെ തുടർന്ന് ഇരുമുന്നണികൾക്കും 11 വോട്ടുകൾ വീതം ലഭിച്ചു. തുടർന്നു നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ പി.വി. രാജേന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
ചട്ടപ്രകാരം ഒരു ഭരണസമിതി അധികാരമേറ്റ് ആറുമാസം കഴിഞ്ഞാൽ മാത്രമേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധിക്കൂ എന്നതിനാൽ, കാലാവധി പൂർത്തിയായ ഉടൻ തന്നെ യുഡിഎഫ് നീക്കം ശക്തമാക്കുകയും പ്രസിഡന്റിനെ പുറത്താക്കുകയുമായിരുന്നു.
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ നിലവിൽ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ളയ്ക്കായിരിക്കും പഞ്ചായത്തിന്റെ താൽക്കാലിക ചുമതല. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് പുറത്തായ വിവരം ഔദ്യോഗികമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തുടർന്ന് കമ്മിഷൻ പ്രഖ്യാപിക്കുന്ന തീയതിയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ നേതാക്കൾ പണം അടിച്ചുമാറ്റിയത് വ്യാജ ബില്ലുകൾ നിർമിച്ചെന്ന് കണ്ടെത്തി. പലചരക്ക് കടയുടെ ജിഎസ്ടി നമ്പർ ഉപയോഗിച്ച് പ്രിന്റിംഗ് പ്രസിന്റെ ബില്ലെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷക്കണക്കിന് രൂപ അടിച്ചു മാറ്റിയത്.
പാർട്ടി നേതാവായ കടയുടമ പോലും അറിയാതെയായിരുന്നു വ്യാജ ബില്ല് നിർമിച്ചു ഒരു വിഭാഗം നേതാക്കൾ പണം തട്ടിയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ വട്ടിയൂർക്കാവിൽ പതിനായിരത്തിൽ പരം പാർട്ടി കൊടികൾ 3.25 ലക്ഷം രൂപയ്ക്കാണ് നേതാക്കൾ വിറ്റത്.
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനായി 1.6 2 കോടി രൂപയ്ക്ക് സ്വകാര്യസ്ഥാപനത്തിൽ നിന്നും കൊടികൾ പ്രിന്റ് ചെയ്തു വാങ്ങിയെന്ന് രേഖകൾ കാട്ടി 31 ലക്ഷം രൂപ ഒരു സംസ്ഥാന ഭാരവാഹി അടിച്ചുമാറ്റി എന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന നേതാക്കൾക്ക് മുൻപാകെ പാർട്ടി പ്രവർത്തകരായ പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി സംബന്ധിച്ച് കേന്ദ്ര നേതൃത്യം ചുമതലപെടുത്തിയ സംസ്ഥാന നേതാക്കളുടെ മുന്നിലാണ് ഓരോ ദിവസം കഴിയുമ്പോൾ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
അതേസമയം പാർട്ടിയിൽ ചില നേതാക്കൾ നടത്തിയ സാമ്പത്തിക ക്രമക്കേട് സമൂഹ മധ്യത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം. അഴിമതി വാർത്ത പുറത്ത് വരാതിരിക്കാൻ സംസ്ഥാന നേതാക്കൾ പരമാവധി ശ്രമിച്ചെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് വഴക്ക് കാരണം ഓരോ ദിവസവും തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത് സംസ്ഥാന നേതൃത്യത്തിന് തല വേദന ആയി മാറിയിട്ടുണ്ട്.
National
ചെന്നൈ: ഡിഎംകെ നേതാവും മുൻമന്ത്രിയുമായ വി.സെന്തിൽ ബാലാജിയുടെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നുള്ള സെന്തിലിന്റെ വിജയം ചോദ്യം ചെയ്ത് ഇറോഡ് സ്വദേശി പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് നടപടി.വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
എന്നാൽ, ഹർജി നൽകിയ വ്യക്തി മണ്ഡലത്തിന് പുറത്തുനിന്നുള്ള വോട്ടറാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് എൻ. ആനന്ദ് വെങ്കിടേഷ് ഹർജി തള്ളുകയായിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമം പ്രകാരം, അതാത് മണ്ഡലത്തിലെ വോട്ടർമാർക്ക് മാത്രമേ ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാൻ അവകാശമുള്ളുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Kerala
കോൽക്കത്ത: പശ്ചിമ ബംഗാളില് മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 24നാണ് വോട്ടെടുപ്പ് നടക്കുക.
തൃണമൂല് കോണ്ഗ്രസ് എംപിമാരായ സുഖേന്ദു ശേഖര് റായ്, സുഷ്മിത ദേവ്, പ്രകാശ് ചിക്ക് ബറൈയ്ക്ക് എന്നിവര് രാജിവെച്ചതിനെ തുടര്ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. നോമിനേഷന് സമര്പ്പിക്കാനുള്ള അവസാന തീയതി ജൂലൈ പതിനാലാണ്.
നാമനിര്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ പതിനഞ്ചിന് നടക്കും. നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതി ജൂലൈ 17ആണ്. ജൂലൈ 24ന് വൈകുന്നേരം അഞ്ചോടെ
വോട്ടെണ്ണല് നടക്കും.
നിയമസഭാ തെരഞ്ഞെടപ്പില് തൃണമൂല് കോണ്ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു മൂന്ന് എംപിമാര് രാജിവച്ചത്. 2029 ഓഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ജൂണ് എട്ടാം തീയതിയായിരുന്നു സുഖേന്ദു ശേഖര് റായി രാജിവച്ചത്.
തൃണമൂല് കോണ്ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില് നിന്നും സുഖേന്ദു റായി രാജിവച്ചിരുന്നു. അഴിമതി, സ്ത്രീ സുരക്ഷ, ക്രമസമാധാന തകര്ച്ച, ആരോഗ്യം അടക്കമുള്ള വിഷയങ്ങളില് സര്ക്കാര് പരാജയമാണെന്നും ബംഗാള് ജനത ടിഎംസിയെ തിരസ്കരിച്ചുവെന്നും സുഖേന്ദു ശേഖര് രാജിക്കത്തില് തുറന്നടിച്ചിരുന്നു. ബംഗാളിന്റെ ചരിത്രത്തില് ആദ്യമായി വോട്ടര്മാര് ബിജെപിക്ക് വന് വിജയം സമ്മാനിച്ചെന്നും അദ്ദേഹം വിമര്ശിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയായിരുന്നു സുഷ്മിത ദേവിന്റെ രാജി. ജൂണ് പത്താം തീയതിയായിരുന്നു സുഷ്മിത ദേവ് രാജിവച്ചത്. പാര്ട്ടിയില് നിന്നും സുഷ്മിത രാജിവെച്ചിരുന്നു. 2030 ഏപ്രില് വരെയായിരുന്നു സുഷ്മിത ദേവിന്റെ രാജ്യസഭ കാലാവധി. കോണ്ഗ്രസില് നിന്ന് 2021ലായിരുന്നു സുഷ്മിത ദേവ് തൃണമൂല് കോണ്ഗ്രസില് എത്തിയത്.
വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങള്കൊണ്ട് രാജിവെയ്ക്കുന്നുവെന്നായിരുന്നു സുഷ്മിത കത്തില് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്, തെരഞ്ഞെടുപ്പിലെ തോല്വിയാണ് രാജിക്കു പിന്നിലെന്നായിരുന്നു പുറത്തുവന്ന വിവരം.
സുഷ്മിത ദേവിന് തൊട്ടുപിന്നാലെ ജൂണ് പതിനൊന്നിനായിരുന്നു പ്രകാശ് ചിക് ബറൈയ്ക്ക് രാജിവച്ചത്. 2029 ഓഗസ്റ്റ് പതിനെട്ടാം തീയതി വരെയായിരുന്നു പ്രകാശിന്റെ രാജ്യസഭയിലെ കാലാവധി.
National
ചെന്നൈ: അണ്ണാ ഡിഎംകെക്കാരായ മൂന്നു മുൻ മന്ത്രിമാർ ടിവികെയിൽ ചേർന്നു. ഡോ. സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ, എം.എസ്.എം. ആനന്ദൻ എന്നിവരാണ് ടിവികെയിൽ ചേർന്നത്.
മാമല്ലപുരത്ത് ടിവികെ നേതാവ് ബുസി എൻ. ആനന്ദ്, ആധവ് അർജുന, അരുൺരാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവർ ടിവികെ അംഗത്വമെടുത്തത്.
സി. വിജയഭാസ്കറും എം.ആർ. വിജയഭാസ്കറും എംഎൽഎസ്ഥാനം രാജിവച്ചിരുന്നു. വീരാളിമലൈ മണ്ഡലത്തെയാണ് സി. വിജയ്ഭാസ്കർ പ്രതിനിധീകരിച്ചിരുന്നത്. കരൂരിലെ എംഎൽഎയായിരുന്നു എം.ആർ. വിജയഭാസ്കർ.
National
ചെന്നൈ: ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി ടിവികെ. തങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിളിച്ചു. തെരഞ്ഞെടുപ്പുകളിൽ സഖ്യമായിട്ട് മത്സരിക്കാനാണ് നീക്കമെന്നും ബുധനാഴ്ച ചേരുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്നു ടിവികെ വ്യക്തമാക്കി.
ആദ്യ പടിയായി വിസികെ അധ്യക്ഷൻ തിരുമാവളവന്റെ വീട്ടിലെത്തി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി പറയാൻ വിജയ് ആഗ്രഹിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും സഖ്യത്തിന്റെ പേരും ആലോചനയിലുണ്ടെന്നും ടിവികെ നേതാക്കൾ പറഞ്ഞു.
തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകവും ഡിഎംകെ സഖ്യത്തിൽനിന്നു പിന്മാറിയിരുന്നു. തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണമായി മാറുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് എംഡിഎംകെയുടെ നീക്കം. അതേസമയം, നീക്കങ്ങളെല്ലാം ഡിഎംകെ നിരീക്ഷിക്കുന്നുണ്ട്.
National
കോല്ക്കത്ത: ഭവാനിപുരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് പശ്ചിമബംഗാള് മുന് മുഖ്യമന്ത്രിയും തൃണമൂല് കോണ്ഗ്രസ് അധ്യക്ഷയുമായ മമത ബാനര്ജി നല്കിയ ഹര്ജി കോല്ക്കത്ത ഹൈക്കോടതി സ്വീകരിച്ചു.
വോട്ടിംഗ് മെഷീനും വിവി പാറ്റും സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും കോടതി നിര്ദേശിച്ചു. നാലാഴ്ചയ്ക്കകം സുവേന്ദു അധികാരി സത്യവാങ്മൂലം നല്കണമെന്ന് കോടതി അറിയിച്ചു.
NRI
അറ്റ്ലാന്റ: ജോർജിയ ഗവർണർ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടി പ്രാഥമിക തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച സ്ഥാനാർഥിയെ പരാജയപ്പെടുത്തി ശതകോടീശ്വരൻ റിക്ക് ജാക്സൺ അട്ടിമറി വിജയം നേടി. ട്രംപും നിലവിലെ ഗവർണർ ബ്രയാൻ കെമ്പും പിന്തുണച്ച ലെഫ്റ്റനന്റ് ഗവർണർ ബർട്ട് ജോൺസിനെയാണ് ഹെൽത്ത് കെയർ വ്യവസായിയായ റിക്ക് ജാക്സൺ തോൽപ്പിച്ചത്.
സ്വന്തം സമ്പാദ്യത്തിൽ നിന്ന് 100 മില്യണിലധികം ഡോളർ (ഏകദേശം 800 കോടിയിലധികം രൂപ) പ്രചാരണത്തിനായി ചിലവഴിച്ചാണ് ജാക്സൺ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഔദ്യോഗിക പാനലിനെ അട്ടിമറിച്ചത്.
ട്രംപിന്റെ ശക്തമായ സ്വാധീനത്തെ പണക്കരുത്ത് കൊണ്ട് മറികടന്ന ഈ വിജയം യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ആദ്യമായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിക്ക് ജാക്സൺ, വരാനിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ അറ്റ്ലാന്റ മേയർ കെയ്ഷ ലാൻസ് ബോട്ടംസിനെ നേരിടും.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. ഫലം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം വലിയൊരു പാഠമാണ് . ജനവിധി എപ്പോഴും വ്യക്തമായ ചില സന്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.
വി.എസ് എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ജനപക്ഷ രാഷ്ട്രീയം , അഴിമതിക്കെതിരായ പോരാട്ടം, സാധാരണക്കാരന്റെ നീതി എന്നിവയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ജനങ്ങൾ കൃത്യമായി തിരിച്ചറിയുമെന്നതി തെളിവാണ് ഈ ഫലം. പ്രസ്ഥാനങ്ങൾ അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരികെപ്പോകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഉയരുന്ന ചില പ്രവണതകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. നമ്മുടെ സർവകലാശാലകളെയും വിദ്യാഭ്യാസ കേന്ദ്രങ്ങളെയും വർഗീയ അജണ്ടകൾക്ക് പരോക്ഷമായി വിട്ട് കൊടുക്കുന്ന തരത്തിലുള്ള സമരസപ്പെടലുകൾ ഏത് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാലും അത് ഗൗരവമുള്ളതാണ്.
കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ച മതനിരപേക്ഷ-ശാസ്ത്രബോധ ചിന്തകളെ തകർക്കുന്ന ഒരു നീക്കത്തോടും ജനാധിപത്യ വിശ്വാസികൾക്ക് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
DCL (Deepika Children’s League)
പുതിയ അധ്യയനവർഷത്തിലെ ഡിസിഎൽ സ്കൂൾതല ശാഖാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂൺ 26-നു മുന്പായി പൂർത്തിയാക്കേണ്ടതാണ്.
ശാഖാ ലീഡർ, ഡെപ്യൂട്ടി ലീഡർ, ജനറൽ സെക്രട്ടറിമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും), പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടു കൗൺസിലർമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
ശാഖാ ഡയറക്ടറുടെ നേതൃത്വത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. ശാഖകളിൽനിന്നുള്ള കൗൺസിലർമാർക്കാണ് മേഖല ഭാരവാഹികളായി മത്സരിക്കാൻ അർഹതയുള്ളത്.
ശാഖാ ഭാരവാഹികളുടെ ലിസ്റ്റ് മേഖല ഓർഗനൈസർമാരെ ഏല്പിക്കേണ്ടതാണ്
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂണ് 19നു മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കും.
സന്പൂർണ ബജറ്റാകും അവതരിപ്പിക്കുക. നിയമസഭാ കലണ്ടർ പ്രകാരം 19നാണ് ബജറ്റ് നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് ഈ ദിവസത്തിനകം ബജറ്റ് പൂർത്തിയാക്കാനായാൽ 19നു തന്നെ അവതരിപ്പിക്കും.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച ചൊവ്വാഴ്ച തുടങ്ങും.
ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂണ് രണ്ടിന് രാവിലെ ഒൻപതിന് നടക്കും. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷി നില അനുസരിച്ചു കോണ്ഗ്രസിലെ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും.
National
ലക്നോ: ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ പരാജയം ആണ് നേരിടാൻ പോകുന്നതെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്വാദി പാർട്ടി വൻ വിജയം നേടി അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.
"യോഗിയുടെ സർക്കാർ പൂർണ പരാജയമാണ്. സംസ്ഥാനത്തെ എല്ലാ മേഖലകളും തകർന്നിരിക്കുകയാണ്. വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണ്. ബിജെപി എംപിമാരും എംഎൽഎമാരും വരെ സംസ്ഥാന സർക്കാരിനെതിരാണ്.'-അഖിലേഷ് വിമർശിച്ചു.
"സംസ്ഥാനത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും സർക്കാർ മാറിയാൽ മതിയെന്നാണ് അവർ ആഗ്രഹിക്കുന്നത്. ബിജെപിക്കെതിരെ വിധിയെഴുതാൻ അവർ കാത്തിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ അവരുടെ ആഗ്രഹം സഫലമാകും.'-അഖിലേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചുവെന്ന് കരുതുന്ന വലതുപക്ഷ കേന്ദ്രങ്ങളുടെ മതിമറന്നുള്ള ആഘോഷങ്ങളിൽ കാര്യമില്ല. പോരാട്ടവീര്യത്തോടെ മുന്നണി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. പരാജയം അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. ഇത്തരം സന്ദർഭങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. സംഭവിച്ചത് എന്താണെന്ന് കേരളത്തിന് ബോധ്യമുണ്ട്. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ.
എന്തുകൊണ്ട് ജനം മാറ്റിനിർത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണ്. തങ്ങൾക്കുണ്ടായ കുറവുകൾ കൃത്യമായി കണ്ടെത്തുകയും അതിന്റെ ഭാഗമായി തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിൽ കണ്ടിട്ടുള്ളത്. അത് ജനങ്ങളുടെ കൂടെ നിന്നുകൊണ്ടായിരിക്കും.
ജനങ്ങളുടെ ഒപ്പമാണ് എന്നുമുള്ളത്. എൽഡിഎഫ് ശക്തമായി തിരിച്ചുവരും. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം പിൻതാങ്ങുമെന്നും മറിച്ചാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള സര്വകലാശാല വിദ്യാര്ഥി യൂണിയന് തെരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് ജയം. 37ല് 35 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.
എസ്.ശിവയെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി തെരഞ്ഞെടുത്തു. വൈസ് ചെയര്പേഴ്സണ്, അക്കൗണ്ട്സ് കമ്മിറ്റി സീറ്റുകളാണ് കെഎസ്യുവിന് ലഭിച്ചത്. എസ്.ഫാത്തിമ ഫര്ഹയാണ് വൈസ് ചെയര്പേഴ്സണ്.
സര്വകലാശാലക്ക് കീഴിലുള്ള വിവിധ കലാലയങ്ങളില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലര്മാരാണ് വോട്ട് ചെയ്തത്. വിജയികളെ എസ്എഫ്ഐ നേതാക്കൾ അഭിനന്ദിച്ചു.
Kerala
തിരുവനന്തപുരം: ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിനു വേണ്ടി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എൽഡിഎഫ് ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
എസ്ഐആറിന്റെ പേരിൽ ദശലക്ഷക്കണക്കിനു വോട്ടാണ് കേരളത്തിൽ ഇല്ലാതാക്കിയത്. യഥാർഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും, അനർഹരെ നിലനിർത്തുകയും ചെയ്ത കമ്മീഷൻ നിലപാടിനെതിരെ അന്നുതന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുന്പ് ആരെയും അറിയിക്കാതെ പേരു ചേർക്കുന്നത് അവസാനിപ്പിക്കാനും കമ്മീഷൻ നിർബന്ധം പിടിച്ചിരുന്നു.
യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യംതന്നെ ചേർത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണെന്നു സിപിഎം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
NRI
വാഷിംഗ്ടൺ: ടെക്സസിലെ നിർണായകമായ സെനറ്റ് പ്രൈമറി റൺഓഫ് തെരഞ്ഞെടുപ്പിൽ തന്റെ വിശ്വസ്തനും ടെക്സസ് അറ്റോർണി ജനറലുമായ കെൻ പാക്സ്റ്റന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖ നേതാവും മുതിർന്ന സെനറ്ററുമായ ജോൺ കോർണിനെ തള്ളിക്കൊണ്ടാണ് ട്രംപ് പാക്സ്റ്റന് അനുകൂലമായി രംഗത്തെത്തിയത്.
നിരവധി അഴിമതി ആരോപണങ്ങളും ഇംപീച്ച്മെന്റ് നടപടികളും നേരിടുന്ന പാക്സ്റ്റനെ സ്ഥാനാർഥിയാക്കുന്നത് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വം ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇതൊക്കെ അവഗണിച്ചാണ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്ഫോമിലൂടെ ട്രംപ് പാക്സ്റ്റന് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിലെ തന്റെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കം.
ട്രംപിനോടുള്ള പാക്സ്റ്റന്റെ അടിയുറച്ച വിശ്വസ്തതയാണ് ഈ പിന്തുണയ്ക്ക് പിന്നിലെ പ്രധാന കാരണം. ഈ മാസം 26നാണ് ടെക്സസിലെ റിപ്പബ്ലിക്കൻ പാർട്ടി റൺഓഫ് വോട്ടെടുപ്പ് നടക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾ വരുന്ന നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജെയിംസ് തലരിക്കോയെ നേരിടും.
Kerala
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ തെരഞ്ഞെടുപ്പിൽ മൂന്നു സ്ഥാനാർഥികൾ മത്സരിക്കുന്നു. 16-ാം കേരള നിയമസഭയിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ കൂടാതെ ബിജെപി സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്.
ഇന്നു നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിനുവേണ്ടി എ.സി. മൊയ്തീനും ബിജെപിക്കായി ബി.ബി. ഗോപകുമാറുമാണ് സ്ഥാനാർഥികൾ.
140 അംഗ കേരള നിയമസഭയിൽ യുഡിഎഫിന് ഇത്തവണ സ്വതന്ത്രർ ഉൾപ്പെടെ 102 അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണിക്ക് 35 പേരും ബിജെപിക്ക് മൂന്നു നിയമസഭാംഗങ്ങളുമുണ്ട്. ഇതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ സ്ഥാനത്തേക്ക് എത്തുമെന്നതിൽ തർക്കമില്ല. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നേതൃത്വത്തിലാണ് നിയമസഭയിൽ ഇന്നു രാവിലെ ഒൻപതു മുതൽ സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുക.
മൂന്നു പേരുടെയും പേര് പ്രിന്റ് ചെയ്ത രഹസ്യബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യേണ്ട പേരിനു മുന്നിൽ ഗുണനചിഹ്നം രേഖപ്പെടുത്തി മടക്കിയാണ് സ്പീക്കറുടെ ഇരുവശത്തുമായി ക്രമീകരിക്കുന്ന ബാലറ്റ് ബോക്സിൽ ഇടേണ്ടത്. തുടർന്ന് പ്രോടെം സ്പീക്കറുടെ നേതൃത്വത്തിൽ വോട്ടെണ്ണി സ്പീക്കറെ പ്രഖ്യാപിക്കും. പിന്നീട് ഇദ്ദേഹത്തെ സ്പീക്കറുടെ പോഡിയത്തിൽ അവരോധിച്ച ശേഷം കക്ഷി നേതാക്കളുടെ അനുമോദന പ്രസംഗവുമുണ്ടാകും.
Kerala
കോട്ടയം: സിപിഎമ്മുമായി ഇടഞ്ഞ് കോൺഗ്രസ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലേക്കു വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ പ്രോടെം സ്പീക്കറായി ഇന്നു ചുമതലയേറ്റപ്പോൾ വാതിൽ തുറക്കുന്നത് മറ്റൊരു മധുരപ്രതികാരത്തിന്. സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതാണ് ജി. സുധാകരൻ.
ആദ്യ ഘട്ടത്തിൽ സിപിഎമ്മിന് ഇതിനെക്കുറിച്ചു കാര്യമായ ആശങ്ക ഇല്ലായിരുന്നു. അദ്ദേഹം അനുനയത്തിനു വഴങ്ങുമെന്നും മത്സരിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, അപ്രതീക്ഷിതമായി കെ.സി. വേണുഗോപാൽ സുധാകരനെ വീട്ടിൽ ചെന്നു കാണുകയും കോൺഗ്രസിന്റെ ഉറച്ചപിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതോടെ പാർട്ടിക്കെതിരേ നിലപാട് കടുപ്പിച്ച സുധാകരൻ മത്സരരംഗത്തിറങ്ങി.
കോൺഗ്രസ് പിന്തുണ നൽകി. ഒടുവിൽ സിപിഎമ്മിന്റെ ഉറച്ച മണ്ഡലം എന്നു പറയാവുന്ന അമ്പലപ്പുഴ സിപിഎമ്മിനെ കൈവിട്ടു. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം സുധാകരൻ പിടിച്ചു. ഇടതു സർക്കാരിനെതിരേ സംസ്ഥാനത്തു വീശിയ തരംഗത്തിൽ അമ്പലപ്പുഴയും വീണു.
മണ്ഡലം സിപിഎമ്മിൽനിന്നു തിരിച്ചുപിടിച്ചതിനു പിന്നാലെ ഇപ്പോൾ പ്രോ ടെം സ്പീക്കറായി അദ്ദേഹത്തെ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചതോടെ മറ്റൊരു മധുരപ്രതികാരത്തിനും സുധാകരനു വഴി തുറക്കുകയാണ്.
പ്രോടെം സ്പീക്കറുടെ മുന്നിൽ വേണം എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യാൻ. സിപിഎമ്മിനെയും ഇടതു സർക്കാരിനെയും വെല്ലുവിളിച്ച് മത്സരിച്ചു ജയിച്ചയാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇടത് എംഎൽഎമാരും. ഇടതു വിരുദ്ധർ ഇതു വലിയ ആഘോഷമാക്കിയും മാറ്റിയിട്ടുണ്ട്. ഇന്നു രാവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ പ്രോടെം സ്പീക്കറായി ജി. സുധാകരൻ ചുമതലയേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു. നാളെ ജി. സുധാകരൻ എംഎൽഎമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
Kerala
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്ശങ്ങളില് മുന് മന്ത്രി വി.ശിവന്കുട്ടിക്കെതിരെ മുന് മേയര് ആര്യാ രാജേന്ദ്രന്.
തന്നെ തേജോവധം ചെയ്യാന് ശ്രമിക്കുന്നുവെന്നും വി. ശിവന്കുട്ടി സെക്രട്ടേറിയറ്റില് പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന് പറഞ്ഞു. ആര്യാ രാജേന്ദ്രനെതിരെ വി. ശിവന്കുട്ടി യോഗത്തില് രൂക്ഷവിമര്ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആര്യയുടെ മറുപടി.
സെക്രട്ടേറിയറ്റില് ശിവന്കുട്ടി പറഞ്ഞത് തെറ്റായ കാര്യമാണ്. തെറ്റായ പരാമര്ശങ്ങള് വാര്ത്തയായ സാഹചര്യത്തില് മാധ്യമങ്ങളോട് വിശദീകരിക്കണമെന്നാണ് ആര്യ രാജേന്ദ്രന്റെ ആവശ്യം. മുതിര്ന്ന നേതാക്കള് പുതിയ ആള്ക്കാരോട് ഇങ്ങനെ പെരുമാറിയാല് എന്തു ചെയ്യുമെന്നും ആര്യ ചോദിച്ചു.
ആര്യ പ്രചരണത്തിനിറങ്ങിയത് വോട്ടുകുറച്ചെന്ന് ശിവന്കുട്ടി ജില്ലാ സെക്രട്ടേറിയറ്റില് വിമര്ശിച്ചിരുന്നു. ഇതിനാണ് ആര്യയുടെ മറുപടി. തെരഞ്ഞെടുപ്പ് സമയത്ത് വാഹനത്തില് കയറ്റിയപ്പോള് സ്ത്രീകള് അടക്കം എതിര്ത്തു.
കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണം. 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ആ ബൂത്തില് വെറും അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് കിട്ടിയതെന്നും വി. ശിവന്കുട്ടി വിമര്ശിച്ചു.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഉണ്ടായതെന്ന് മുൻ മന്ത്രി കെ. രാജൻ. പരാജയത്തിൽ ഒരു ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം വിമർശിക്കുന്നത് ശരിയല്ലെന്നും രാജൻ പറഞ്ഞു.
"കുറച്ച് കഠിനമേറിയ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരുന്നു ഇത്തവണത്തേത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഇടതുപക്ഷം പുറകോട്ട് പോയി. പക്ഷെ അങ്ങനെയൊരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടായെന്ന് കരുതി മുഴുവൻ ചരിത്രവും അങ്ങനെയാണെന്ന് കരുതിയിരിക്കലല്ല കമ്മ്യൂണിസ്റ്റുകാരുടെ ചുമതല.ഇത്തരത്തിൽ ധാരാളമായ അനുഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.'-രാജൻ കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ഏറ്റവും താഴെയുള്ള ഘടകം മുതൽ സുധാര്യമായി മുൻവിധികളില്ലാതെ പരിശോധിച്ച് തിരുത്തും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും രാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവാകുന്നത് പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായ സിപിഎം ആണ് തീരുമാനിക്കേണ്ടതെന്നും അതിൽ തർക്കമില്ലെന്നും രാജൻ പറഞ്ഞു.
വിശാലമായ പങ്കാളിത്തമുണ്ടാകണമെന്നാണ് തീരുമാനം. അതിനാലാണ് ഉപപ്രതിപക്ഷ നേതൃസ്ഥാനവേണമെന്ന ആവശ്യം ശക്തമാക്കിയത്. ഇനി പാർലിമെന്ററി പാർട്ടി യോഗം ചേർന്ന് ബന്ധപ്പെട്ട മറ്റു ചുമതലകൾ തീരുമാനിക്കും. അതിൽ ഉപനേതൃ സ്ഥാനം സിപിഐക്കാണ് എങ്കിൽ അപ്പോൾ അഭിപ്രായെ പറയുമെന്നും നിലവിൽ താൻ സിപിഐയുടെ നിയമസഭാ കക്ഷി നേതാവാണെന്നും രാജൻ പറഞ്ഞു.
Kerala
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത്തരം ഘട്ടം എൽഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമായി ആരും കാണേണ്ട. തങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ പിണറായി വിജയൻ പറഞ്ഞു. മാലിന്യ പ്രശ്നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു.
പുതിയ സർക്കാറിന്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അങ്ങനെ അല്ലെങ്കിൽ എതിർക്കുമെന്നും പിണറായി പറഞ്ഞു.
NRI
ഡെലവെയർ: പ്രമുഖ മലയാളി സംഘടനയായ ഡെലവേർ മലയാളി അസോസിയേൻ (ഡെൽമ) നിന്നും ആദർശ് രവീന്ദ്രൻ ടീം ഇന്റഗ്രിറ്റിയിൽ നാഷണൽ കമ്മിറ്റിയി സ്ഥാനാർഥിയായി മത്സരിക്കുന്നു.
സമൂഹ പ്രവർത്തനങ്ങളിൽ സ്ഥിരതയാർന്ന സാന്നിധ്യമായി അറിയപ്പെടുന്ന ആദർശ് രവീന്ദ്രൻ, കഴിഞ്ഞ നിരവധി വർഷങ്ങളായി അമേരിക്കൻ മലയാളി കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്.
പദവികളേക്കാൾ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സമൂഹത്തിനൊപ്പം നിന്നുള്ള പ്രവർത്തന ശൈലിയാണ് അദ്ദേഹത്തെ കൂടുതൽ ആളുകൾക്കിടയിൽ ശ്രദ്ധേയനാക്കിയത്.
നിലവിൽ ഡെൽമയിൽ കമ്മിറ്റി അംഗമായും ഓപ്പറേഷൻസ് ആൻഡ് ഓർഗനൈസിംഗ് വിഭാഗത്തിലും പ്രവർത്തിക്കുന്ന അദ്ദേഹം, സംഘടനയുടെ വിവിധ കമ്യൂണിറ്റി പരിപാടികൾ, ചാരിറ്റി സംരംഭങ്ങൾ, യുവജന പ്രവർത്തനങ്ങൾ എന്നിവയുടെ ഏകോപനത്തിൽ നിർണായക പങ്കുവഹിക്കുന്നു.
സമൂഹത്തെ കൂട്ടിയിണക്കാനും യുവതലമുറയെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദവും ഇൻഫർമേഷൻ സിസ്റ്റംസിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുള്ള ആദർശ് രവീന്ദ്രൻ, ഇന്ത്യയിലും അമേരിക്കയിലുമായി 20 വർഷത്തിലധികം ഐടി മേഖലയിൽ പ്രവർത്തിപരിചയം നേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രഫഷണൽ പരിചയവും സംഘാടക മികവും ഫൊക്കാന ഫിലഡൽഫിയ റീജിയണൽ തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
കമ്യൂണിറ്റി സേവനം, ചാരിറ്റി പ്രവർത്തനങ്ങൾ, യുവജന ശാക്തീകരണം, സാംസ്കാരിക സഹകരണം, വിവിധ സംഘടനകൾ തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന താത്പര്യ മേഖലകൾ.
ഫിലഡൽഫിയ റീജിയണൽ കോ-കോഓർഡിനേറ്റർ എന്ന നിലയിൽ, യുവജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും സംഘടനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ നല്ല അംഗീകാരം നേടിയിട്ടുണ്ട്.
ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയും കമ്മിറ്റിയുടെയും അംഗീകാരത്തോടെ, ആദർശ് രവീന്ദ്രനെ ഫൊക്കാന ദേശീയ കമ്മിറ്റി സ്ഥാനാർഥിയായി എൻഡോർസ് ചെയ്യുന്നതായി പ്രസിഡന്റ് ശബരീഷ് ചന്ദ്രശേഖരൻ അറിയിച്ചു.
ആദർശിന്റെ സ്ഥാനാർഥിത്വത്തെ ടീം ഇന്റഗ്രിറ്റി യുടെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്തു.
NRI
അറ്റ്ലാന്റാ: മെഡിക്കൽ മേഖലയിലും സംഘടനാ മാനേജ്മെന്റിലും ഒരു ദശാബ്ദത്തിലേറെ പരിചയമുള്ള സമർപ്പിത ആരോഗ്യ സംരക്ഷണ പ്രഫഷണലും കമ്യൂണിറ്റി നേതാവുമായ ലോണ ബാബു ടീം ഇന്റഗ്രിറ്റിയിൽ അറ്റ്ലാന്റയിൽ നിന്നും (റീജിയൻ ഏഴ്) റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഭരണനിർവഹണം, തന്ത്രപരമായ ആസൂത്രണം, കമ്യൂണിറ്റി സേവനം എന്നിവയിൽ ശക്തമായ ഒരു പശ്ചാത്തലം പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രതയോടും കാഴ്ചപ്പാടോടും കൂടി പ്രവർത്തിക്കുന്ന ലോണ കമ്യൂണിറ്റി ലീഡർഷിപ്പ് ആൻഡ് സർവീസ്, ചർച്ച് സെക്രട്ടറി ഭരണപരമായ മേൽനോട്ടം, റിക്കാർഡ് മാനേജ്മെന്റ് എന്നിവയിൽ വിപുലമായ പരിചയം ഉള്ള സാമൂഹിക പ്രവർത്തകനാണ്.
ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷന്റെയും (ഗാമ) അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെയും (അമ്മ) സജീവ അംഗമായ ലോണ സാംസ്കാരികവും സാമൂഹികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം തന്ത്രപരമായ ആസൂത്രണത്തിനും സംഘടനാ ഭരണത്തിനും സംഭാവന നൽകി നേതൃത്വപരമായ റോളുകളിൽ സേവനം അനുഷ്ഠിക്കുന്നു.
സമൂഹത്തിന് മുൻഗണന നൽകുന്ന വ്യക്തിത്വം, സംഘടനാ സുതാര്യത, സാംസ്കാരിക ഇടപെടൽ, സഹകരണ നേതൃത്വം എന്നിവയിൽ മുൻഗണന നൽകുന്ന ലോണയുടെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു വലിയ മുതൽക്കൂട്ട് ആയിരിക്കും എന്നുള്ളതിനു സംശയമില്ല.
കമ്യൂണിറ്റി ക്ഷേമ പരിപാടികൾക്കും ചാരിറ്റി ധനസമാഹരണത്തിനും നേതൃത്വം നൽകിയിട്ടുള്ള ലോണയുടെ സ്ഥാനാർഥിത്വത്തെ ടീം ഇന്റഗ്രിറ്റിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്തു.
NRI
വാഷിംഗ്ടൺ ഡിസി: 2028-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ മുഖമായി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസ് ഉയർന്നുവരുന്നു.
കഴിഞ്ഞ ദിവസം ഷിക്കാഗോയിൽ നടന്ന ഒരു പരിപാടിയിൽ, വൈറ്റ് ഹൗസ് മോഹങ്ങളെക്കുറിച്ചുള്ള ഡേവിഡ് ആക്സൽറോഡിന്റെ ചോദ്യത്തിന് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.
തന്റെ രാഷ്ട്രീയ അഭിലാഷം കേവലം ഒരു പദവിയോ സീറ്റോ അല്ലെന്നും, മറിച്ച് രാജ്യത്തെ മാറ്റിയെടുക്കുക എന്നതാണെന്നും ഒകാസിയോ വ്യക്തമാക്കി. പ്രസിഡന്റുമാർ വരും പോകും, പക്ഷേ ആരോഗ്യപരിരക്ഷ പോലുള്ള നയങ്ങൾ ശാശ്വതമാണെന്ന് അവർ പറഞ്ഞു.
സർവേകൾ പ്രകാരം 18-34 പ്രായപരിധിയിലുള്ള വോട്ടർമാർക്കിടയിൽ കമല ഹാരിസിനേക്കാളും ഗാവിൻ ന്യൂസമിനേക്കാളും ജനപ്രീതി ഒകാസിയോ-കോർട്ടസിനാണ്.
ഒകാസിയോ-കോർട്ടസിനെ ഒരു തീവ്ര ഇടതുപക്ഷ നേതാവായി കാണുന്നവർ പാർട്ടിക്കുള്ളിലുണ്ടെങ്കിലും മികച്ച ആശയവിനിമയ ശേഷിയുള്ള നേതാവായി പലരും അവരെ അംഗീകരിക്കുന്നു.
20 ശതമാനം ഉറച്ച വോട്ടർമാരുടെ പിന്തുണയോടെ അവർക്ക് ഒരു ദേശീയ പ്രചാരണം തുടങ്ങാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
നിലവിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് സർവേകളിൽ മുന്നിലെങ്കിലും ഒകാസിയോയുടെ നിലപാടുകൾ 2028-ലെ മത്സരത്തെ കൂടുതൽ ആവേശകരമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
National
ചണ്ഡീഗഡ്: ഹരിയാന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ വിജയം. അംബാല, സോനിപത്, പഞ്ച്കുള നഗരസഭകളിൽ ബിജെപി വൻ ലീഡിൽ വിജയിച്ചു.
മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ തട്ടകമായ സാംപ്ള മുനിസിപ്പൽ സമിതി ബിജെപി പിടിച്ചെടുത്തു. സാംപ്ളയിൽ കോൺഗ്രസ് മത്സരിച്ചിരുന്നില്ല.
അംബാല മേയറായി ബിജെപിയിൽ അക്ഷിത സൈനി വിജയിച്ചു. പഞ്ച്കുളയിൽ ശ്യാംലാൽ ബൻസാൽ വിജയം നേടി.
സോനിപത്തിൽ രാജീവ് ജയിൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഉക്ലാനയിൽ ഇരുപത്തിമൂന്നുകാരിയായ റിമ സോണി ബിജെപിയിലെ നികി ഗോയലിനെ പരാജയപ്പെടുത്തി. അംബാല, സോനിപത്, പഞ്ച്കുള നഗരസഭകൾ ഭരിച്ചിരുന്നത് ബിജെപിയായിരുന്നു.
NRI
ഫ്ലോറിഡ: ഓഗസ്റ്റ് ഏഴിന് പെനിസിൽവാനിലെ കലഹാരി റിസോർട്ടിൽ ഫൊക്കാന കൺവൻഷനിൽ നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻ അംഗ സംഘടനകൾക്ക് അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ്, അംഗങ്ങളായ ബിജു ജോൺ, ജോൺ പി. ജോൺ എന്നിവർ അറിയിച്ചു.
അംഗ സംഘടനകൾ അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും ജൂൺ ആറിന് മുമ്പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, FOKANA Election Committee, 304 Indian Trace, PMB # 425, Weston, Fl 33326-2996 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണ്.
ഫൊക്കാന വെബ്സൈറ്റിൽ (www.fokanaonline.org)) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡോകുമെന്റുകളും ലഭ്യമാണ്. കാനഡയിൽ നിന്നുമുള്ള ജോജി തോമസ് ചെയർമായ ട്രസ്റ്റി ബോർഡ് ആണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്.
അമേരിക്കൻ വോട്ടിംഗിനു സമാനമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അമേരിക്കയിലെ പ്രസിദ്ധമായ ഒരു വോട്ടിംഗ് കമ്പനിക്കാണ് ഇതിന്റെ മുഴുവൻ ചുമതലയും.
സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 21 ആണ്. ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക സമർപ്പിക്കേണ്ടത്.
ജൂൺ 21ന് പോസ്റ്റ് ചെയ്തതായി പോസ്റ്റൽ സീലിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ സ്വീകരിക്കുന്നതായിരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പത്രികകൾ നഷ്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല.
ഈ പ്രതിസന്ധി ഒഴിവാക്കാൻ പത്രികയുടെ ഒരു കോപ്പി ഇമെയിൽ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന് സമർപ്പിക്കേണ്ടതാണെന്ന് തെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു. ഇമെയിൽ വിലാസം: [email protected]
2024 വരെ അംഗത്വം പുതുക്കിട്ടുള്ളതും പുതുതായി അംഗീകരിച്ചിട്ടുള്ളതുമായ എല്ലാ അംഗ സംഘടനകള്കും തെരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന് ഫോറങ്ങളും അയച്ചു കൊടുത്തിട്ടുണ്ട്.
ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ട് ഉണ്ട് എങ്കിൽ ഫൊക്കാന വെബ്സൈറ്റിൽ നിന്നും എല്ലാ ഡോക്യൂമെൻറ്സും ലഭ്യമാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 27നാണ്.
ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിർദേശ പത്രിക സമർപ്പിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കിയ സമിതി അംഗങ്ങൾ ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവർ (അംഗങ്ങൾ) മാത്രമേ നാമനിർദേശ പത്രിക നൽകാനുള്ള അർഹതയുള്ളൂവെന്നും വ്യക്തമാക്കി.
നാമനിർദേശ പത്രികയ്ക്കൊപ്പം അതിന്റെ ഫീസ് കുടി അയക്കേണ്ടുന്നതാണ്. അതാതു സംഘടനകളുടെ പ്രസിഡന്റ്, സെക്രെട്ടറി, ട്രഷറർ എന്നിവർ ചേർന്നായിരിക്കണം ഓരോ സ്ഥാനാർഥികളെയും നാമനിർദേശം ചെയ്യേണ്ടത്. ഇവരിൽ മൂന്നിൽ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിർദേശപത്രികയിലുണ്ടായിരിക്കണം.
റീജിയണൽ വൈസ് പ്രസിഡന്റ് (ആർവിപി) സ്ഥാനാർഥികൾ അതാതു റീജിയണുകളിൽ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളിൽ അംഗത്വമുള്ളവരായിരിക്കണം. റീജിയണൽ വൈസ് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡന്റുമാരുടെയും മുൻ പ്രസിഡന്റുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.
അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികൾക്ക് മാത്രമേ ജനറൽ ബോഡിയിലും തെരഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.
അർഹതയുള്ള എല്ലാ പ്രതിനിധികളും ജനറൽ കൗൺസിൽ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാകേണ്ടതാണ്. ഡെലിഗേറ്റുമാർ ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
ഒരു അംഗ സംഘടനയിൽ നിന്ന് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികളെ നാഷണൽ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോർഡിലേക്കോ നാമനിർദ്ദേശം ചെയ്യാൻ പാടില്ല. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ ട്രസ്റ്റി ബോർഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവർത്തന പരിചയമില്ലാത്തവർക്ക് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയില്ല.
മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ആയിട്ടുള്ളവർക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ യോഗ്യത ഉണ്ടാകില്ല. അംഗത്വം പുതുക്കാത്ത അംഗസംഘടനകളിൽ നിന്ന് ലഭിക്കുന്ന നാമനിർദേശ പത്രികകൾക്ക് അയോഗ്യത കൽപ്പിക്കുന്നതായിരിക്കും.
National
തിരുവനന്തപുരം: എൽഡിഎഫിന്റെ പരാജയ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എൽഡിഎഫിൽ ആരും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചർച്ചയിൽ വന്നിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആൾ വേണമെന്ന് എൽ ഡി എഫിൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രാമകൃഷ്ണൻ.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ ചോദിച്ചതായി മാധ്യമങ്ങളിൽ നിന്നാണറിഞ്ഞത്. പാർട്ടിയുടെ തോൽവി സംബന്ധിച്ച് താഴ്ഘടകങ്ങളിൽ ചർച്ച ചെയ്തതിനുശേഷം ജൂൺ അവസാനമേ തീരുമാനംഉണ്ടാകൂ. ആശാ സമരം ഉദ്ദേശശുദ്ധിയുളളതായിരുന്നില്ല. അതുകൊണ്ടാണ് അതിനെ തള്ളിപ്പറഞ്ഞത്.
ഗവൺമെന്റ് വന്നില്ലെങ്കിലും സപ്ലെകോയിൽ അരിക്കു വില കൂട്ടികൊണ്ട് ജനദ്രോഹത്തിന് യു വിഎഫ് തുടക്കമിട്ടു കഴിഞ്ഞു. സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങുംമാറ്റി തുടങ്ങി. എന്നിട്ടും. മുഖമന്ത്രി ആരെന്ന് പോലും തീരുമാനിച്ചിട്ടില്ലെന്ന് എകെജി സെന്ററിൽ നടന്ന പത്രസമ്മളനത്തിൽ രാമക്യഷ്ണൻ വിമർശിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ ചൊല്ലി ചർച്ച വേണ്ടെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
National
ന്യൂഡൽഹി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയ്. തെരഞ്ഞെടുപ്പ് ഫലം അങ്ങേയറ്റം നിരാശാജനകമാണെന്നും ഈ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിയുക്ത എംഎൽഎമാരുമായി നടത്തിയ ചർച്ചയിലാണ് ഗൊഗോയ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാര്യം പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘടനയെ പുനഃസംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസാമിൽ തുടർച്ചയായ മൂന്നാം തവണയാണ് എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നത്. 102 സീറ്റുകൾ നേടിയാണ് എൻഡിഎയുടെ വിജയം. ബിജെപി 82 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജിപി, ബിഒപിഎഫ് എന്നിവർക്ക് 10 സീറ്റുകൾ വീതം ലഭിച്ചു. അതേസമയം കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്.
National
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിലെ ചർച്ചകൾ അന്തിമഘട്ടത്തിലെന്നു സൂചന. ഹൈക്കമാൻഡിന്റെ നേതൃത്വത്തിലാണ് നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നത്. വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ നേരിൽ കണ്ടുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലയിൽ മൂന്നു പേരും വിട്ടുകൊടുക്കാതെ നിൽക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ ഊർജിതമായിരിക്കുന്നത്.
നേതാക്കൾക്കിടയിൽ ഒരു സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ചർച്ചകളിൽ പങ്കുചേരാൻ ഇവിടെയുണ്ട്. ഒരു മണിക്കൂർ പിന്നിടുമ്പോഴും ചർച്ച തുടരുകയാണ്.
എംഎൽഎമാരുടെ എണ്ണം പ്രധാന മാനദണ്ഡമാക്കാൻ തീരുമാനിച്ചാൽ കെ.സി. വേണുഗോപാലിനു കുറിവീഴും. അതേസമയം, ജനവികാരവും ഘടകകക്ഷികളുടെ താത്പര്യവും പരിഗണനാ വിഷയമായാൽ വി.ഡി.സതീശൻ തന്നെ മുഖ്യമന്ത്രിയാകും. അതേസമയം, സീനിയോരിറ്റി വിഷയം മുന്നോട്ടുവച്ചാണ് രമേശ് ചെന്നിത്തല വാദിക്കുന്നത്.
നേതാക്കൾക്ക് ഇടയിൽ സമവായമുണ്ടാക്കി ഇന്നുതന്നെ പ്രഖ്യാപനം നടത്തുക എന്ന ദുഷ്കരമായ ദൗത്യമാണ് എഐസിസിക്കു മുന്നിലുള്ളത്. മൂന്നു പക്ഷത്തെയും അണികൾ ഹൈക്കമാൻഡിൽ നടക്കുന്ന ചർച്ചകളിൽ കണ്ണുംനട്ട് കടുത്ത ആകാംക്ഷയിലാണ്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാളെ നിശ്ചയിച്ചുകഴിഞ്ഞാൽ മറ്റു രണ്ടുപേരെയും അനുനയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ഥാനം കിട്ടാത്തവർ ഏതെങ്കിലും രീതിയിൽ അനഷ്ടം പ്രകടിപ്പിച്ചാൽ മാധ്യമങ്ങളും എതിരാളികളും അത് ഏറ്റെടുക്കുകയും ഇപ്പോൾ കിട്ടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം അതിൽത്തട്ടി നഷ്ടമാവുകയുംചെയ്യും എന്ന സാഹചര്യം മുന്നിലുണ്ട്. അതിനാൽ, എല്ലാവിധ അനുനയന സാധ്യതകളും പ്രയോഗിച്ച് നേതാക്കളെ സമാധാനിപ്പിച്ചു മാത്രമേ യോഗം അവസാനിപ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചനകൾ.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില് നടക്കുന്ന പ്രതിഷേധം പ്രവര്ത്തകര് അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ വിജയം കൂട്ടായ്മയുടെ ഭാഗമാണിതെന്നും അടൂർ പ്രകാശ് പറഞ്ഞു.
വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല, കൂട്ടായ നേട്ടം. തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാക്കരുത്. നേതാക്കൾ നിയന്ത്രിക്കണം. ശെരിയോ തെറ്റോ എന്ന് നേതാക്കൾ തീരുമാനിക്കണം.
വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽ നിന്ന് അഭിപ്രായങ്ങൾ തേടും. ഇന്ന ആള് വരണമെന്നുള്ള അഭിപ്രായം ഘടകകക്ഷികളിൽ നിന്ന് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോട്ടയം: സിപിഎമ്മിനും എൽഡിഎഫ് നേതാക്കൾക്കും കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വിമർശനം. സിപിഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തു.
സാധാരണ ജനങ്ങളുടെ പള്സ് മനസിലാക്കാന് എല്ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയര്ന്ന വിമര്ശനം. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്.
തോൽവിയുടെ കാരണം മുഖ്യമന്ത്രിയാണ്. ഇനിയും പിണറായി തന്നെ നയിച്ചു മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. അത് കൊണ്ട് തന്നെ പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാവണമെന്ന സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാവുമെന്നും അഭിപ്രായം ഉയര്ന്നു.
Kerala
തിരുവനന്തപുരം: കേരളത്തിൽ നേരിട്ട കനത്ത തിരിച്ചടിയിൽ വിലയിരുത്തലുമായി സിപിഐ . സിപിഐ നയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായെന്ന് പാർട്ടി വിലയിരുത്തൽ.
ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനം തോൽവിക്ക് പ്രധാന കാരണമായി. കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും പ്രാഥമിക വിലയിരുത്തൽ മാത്രമാണ് നടത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
പിഎം ശ്രീ, ഇലപ്പുള്ളി ബ്രൂവറി പ്രശ്നങ്ങൾ നിർണായകമായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പാർട്ടി പല വിഷയങ്ങളിലും ശക്തമായി വിയോജിപ്പറിയിച്ചെങ്കിലും പുറത്ത് ജനങ്ങൾ അറിഞ്ഞത് പിഎം ശ്രീയും, ഇലപ്പുള്ളിയും മാത്രമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.
അതേസമയം സിപിഎം പല തീരുമാനങ്ങളും ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. സംസ്ഥാനത്തെ 24 സീറ്റുകളിൽ മത്സരിച്ച സിപിഐയ്ക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), മുഹമ്മദ് മുഹ്സിൻ (പട്ടാമ്പി), കെ. രാജൻ (ഒല്ലൂർ), ഗീതാ ഗോപി (നാട്ടിക), കെ.കെ. വത്സരാജ് (കയ്പ്പമംഗലം), പി പ്രസാദ് (ചേർത്തല), സി അജയപ്രസാദ് (പുനലൂർ), ജി ആർ അനിൽ (നെടുമങ്ങാട്) എന്നിവരാണ് വിജയിച്ചത്.
2021ൽ 17 സീറ്റുകളിലാണ് പാർട്ടി വിജയിച്ചിരുന്നത്. ഇക്കുറി ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മത്സരിച്ച സിപിഐ മന്ത്രിമാരിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഐയ്ക്ക് ആശ്വാസമായി. സിറ്റിംഗ് സീറ്റായിരുന്ന ചടയമംഗലത്ത് മത്സരിച്ച മുൻ മന്ത്രി ജെ. ചിഞ്ചുറാണി മാത്രമാണ് പരാജയപ്പെട്ടത്.