ഡോ. സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ, എം.എസ്.എം. ആനന്ദൻ
ചെന്നൈ: അണ്ണാ ഡിഎംകെക്കാരായ മൂന്നു മുൻ മന്ത്രിമാർ ടിവികെയിൽ ചേർന്നു. ഡോ. സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ, എം.എസ്.എം. ആനന്ദൻ എന്നിവരാണ് ടിവികെയിൽ ചേർന്നത്.
മാമല്ലപുരത്ത് ടിവികെ നേതാവ് ബുസി എൻ. ആനന്ദ്, ആധവ് അർജുന, അരുൺരാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവർ ടിവികെ അംഗത്വമെടുത്തത്.
സി. വിജയഭാസ്കറും എം.ആർ. വിജയഭാസ്കറും എംഎൽഎസ്ഥാനം രാജിവച്ചിരുന്നു. വീരാളിമലൈ മണ്ഡലത്തെയാണ് സി. വിജയ്ഭാസ്കർ പ്രതിനിധീകരിച്ചിരുന്നത്. കരൂരിലെ എംഎൽഎയായിരുന്നു എം.ആർ. വിജയഭാസ്കർ.