x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യ്ക്കു ന​ൽ​കി​യ നെ​യ്യി​ൽ 75.05 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌ടം: മ​ന്ത്രി ബി​ന്ദു​ കൃ​ഷ്ണ

വെബ്ഡെസ്ക്
Published: October 17, 2026 02:59 AM IST | Updated: October 17, 2026 02:59 AM IST

മ​​​ന്ത്രി ബി​​​ന്ദു​​​കൃ​​​ഷ്ണ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യ്ക്കു ന​​​ൽ​​​കി​​​യ നെ​​​യ്യു​​ടെ അ​​​ള​​​വു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്പോ​​​ൾ 75.05 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​രോ​​​ത്​​​പാ​​​ദ​​​ക യൂ​​​ണി​​​റ്റി​​​ന് ഉ​​​ണ്ടാ​​​യെ​​​ന്നു മ​​​ന്ത്രി ബി​​​ന്ദു​​​കൃ​​​ഷ്ണ.

ഈ ​​​യൂ​​​ണി​​​റ്റി​​​ൽ മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന വി​​​വി​​​ധ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ക്ഷീ​​​ര​​​വ​​​കു​​​പ്പു ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി​​​ട്ടു​​​ണ്ട്. അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.

വ​​​കു​​​പ്പി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ 720 രൂ​​​പ പ്ര​​​തി​​​ലി​​​റ്റ​​​റി​​​നു വി​​​പ​​​ണി വി​​​ല​​​യു​​​ള്ള​​​തും 558.42 രൂ​​​പ ഹോ​​​ൾ​​​സെ​​​യി​​​ൽ വി​​​ൽ​​​പ​​​ന വി​​​ല​​​യു​​​ള്ള​​​തു​​​മാ​​​യ നെ​​​യ്യ് 510 രൂ​​​പ പ്ര​​​തി​​​ലി​​​റ്റ​​​ർ പ്ര​​​കാ​​​ര​​​മാ​​​ണു ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​നം സ്റ്റോ​​​റി​​​ൽ എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​രോത്​​​പാ​​​ദ​​​ക യൂ​​​ണി​​​യ​​​ന്‍റെ ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ 1,55,010 ലി​​​റ്റ​​​ർ നെ​​​യ്യാ​​​ണ് യൂ​​​ണി​​​യ​​​നി​​​ൽ നി​​​ന്നും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​തെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ടു.

ഒ​​​രു ലി​​​റ്റ​​​റി​​​നു 510 രൂ​​​പ നി​​​ര​​​ക്കി​​​ൽ ഹോ​​​ൾ​​​സെ​​​യി​​​ൽ വി​​​ല​​​യേ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു ന​​​ൽ​​​കു​​​ക വ​​​ഴി ലി​​​റ്റ​​​റി​​​നു 48.42 രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം യൂ​​​ണി​​​യ​​​ന് ഉ​​​ണ്ടാ​​​യെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

 

അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് സ്മാ​​​ർ​​​ട്ട് ഫോ​​​ണും ഏ​​​കീ​​​കൃത പ​​​ഠ​​​ന
സം​​​വി​​​ധാ​​​ന​​​വും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ന്ത്രി ബി​​​ന്ദു​​​കൃ​​​ഷ്ണ. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ടാ​​​ബ് ന​​​ൽ​​​കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​തു മു​​​ന്നോ​​​ട്ടു​​​പോ​​​യി​​​ല്ല.

ഇ​​​പ്പോ​​​ൾ അ​​​തു ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ ടാ​​​ബ് ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​തു​​​കൊ​​​ണ്ടു സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്നും ഉ​​​ട​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കൈ​​​യി​​​ൽ സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ എ​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ൽ ഏ​​​കീ​​​കൃ​​​ത പ​​​ഠ​​​ന സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക പ​​​ഠ​​​നം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : BinduKrishna GheeSupplied Loss75Lakhs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up