x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​കെ​യെ ത​ള​ർ​ത്താ​ൻ പു​തി​യ വ്യൂ​ഹം ; ടി​വി​കെയെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് വി​ജ​യ്

വെബ് ഡെസ്ക്
Published: June 29, 2026 10:11 AM IST | Updated: June 29, 2026 10:18 AM IST

തമിഴ്നാട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്

ചെ​ന്നൈ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രാ​നി​രി​ക്കെ നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി ടി​വി​കെ. ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് വി​ളി​ച്ചു. ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​ഖ്യ​മാ​യി​ട്ട് മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും ബു​ധ​നാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ‌​ടു​ക്കു​മെ​ന്ന് ടി​വി​കെ വ്യ​ക്ത​മാ​ക്കി.

ആ​ദ്യ പ​ടി​യാ​യി വി​സി​കെ അ​ധ്യ​ക്ഷ​ൻ തി​രു​മാ​വ​ള​വ​ന്‍റെ വീ​ട്ടി​ലെ​ത്തി ബു​സി ആ​ന​ന്ദും ആ​ധ​വ് അ​ർ​ജു​ന​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​യാ​ൻ വി​ജ​യ് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ, ലീ​ഗ് , എം​ഡി​എം​കെ പാ​ർ​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​മെ​ന്നും സ​ഖ്യ​ത്തി​ന്‍റെ പേ​രും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ടി​വി​കെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്ന​തി​ന് സൂ​ച​ന ന​ൽ​കി ഒ​മ്പ​ത് വ​ർ​ഷ​ത്തെ ബ​ന്ധ​ത്തി​ന് വി​രാ​മ​മി​ട്ട് വൈ​ക്കോ​യു​ടെ മ​രു​മ​ല​ർ​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​ക​വും ഡി​എം​കെ സ​ഖ്യ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കു​ന്ന​താ​ണ് എം​ഡി​എം​കെ​യു​ടെ നീ​ക്കം. അതേസമയം നീക്കങ്ങളെല്ലാം ഡിഎംകെ നിരീക്ഷിക്കുന്നുണ്ട്.

Tags : Vijay election meeting TVK

Recent News

Corehub Up