x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിയാദിൽ ഹൂതി മിസൈൽ ആക്രമണം: പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ആസ്ഥാനത്തിന് കേടുപാട്

വെബ് ഡെസ്ക്
Published: November 19, 2026 06:57 PM IST | Updated: November 19, 2026 06:57 PM IST

പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ രാജ്യത്തെ പ്രധാന സൊവറിൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ (പിഐഎഫ്) ആസ്ഥാന മന്ദിരത്തിന് കേടുപാടുകൾ സംഭവിച്ചു.

ഇന്ന് പുലർച്ചെ റിയാദ് നഗരത്തിൽ ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. റിയാദിലേക്ക് ഹൂതികൾ തൊടുത്തുവിട്ട മിസൈൽ ഭീഷണി വ്യോമപ്രതിരോധ സേന തടഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാൽക്കി അറിയിച്ചു.

തകർന്ന മിസൈലിന്‍റെ അവശിഷ്ടങ്ങൾ പതിച്ചാണ് കെട്ടിടത്തിന് നാശനഷ്ടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന 80 നിലകളുള്ള പിഐഎഫ് ടവറിന്‍റെ മുൻഭാഗത്തെ വിവിധ നിലകളിലെ ഗ്ലാസുകൾ തകരുകയും കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

Tags : Houthi Missile Riyadh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up