പത്മജ വേണുഗോപാൽ
തിരുവനന്തപുരം: സതീശൻ നല്ല മുഖ്യമന്ത്രിയെന്ന് പത്മജ വേണുഗോപാൽ. ബിജെപി അംഗത്വം രാജിവച്ചശേഷം യുഡിഎഫ് ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
തൃശൂരിലെ ചില കോൺഗ്രസ് നേതാക്കളെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ ആരോടും ദേഷ്യമില്ലെന്നും പത്മജ പ്രതികരിച്ചു.
ബിജെപി വിടുന്ന കാര്യം കെ. മുരളീധരനോട് മാത്രം പറഞ്ഞിരുന്നു. കോൺഗ്രസിൽ മറ്റാരോടും പറഞ്ഞിട്ടില്ല. സഹോദരനെന്ന നിലയ്ക്കാണ് മുരളീധരനോട് പറഞ്ഞതെന്നും അവർ പറഞ്ഞു.
എ.കെ. ആന്റണിയുടെ മകനും തിരിച്ചുവരണമെന്നാണ് താൻ ആഹ്രഹിക്കുന്നത്.കരുണാകരന്റെയും ആന്റണിയുടെയും മക്കൾ കോൺഗ്രസിലുണ്ടാകണമെന്നാണ് താൻ പറയുകയെന്നും പത്മജ കൂട്ടിച്ചേർത്തു.
Tags : padmaja venugopal vd satheesan BJP