എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പി. ജയരാജനും ടി.വി. രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദൻ. അരിയിൽ ഷുക്കൂർ വധക്കേസിൽ ഇരുവരെയും വെറുതേവിട്ട പ്രത്യേക സിബിഐ കോടതി വിധിക്ക് പിന്നാലെയായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.
ലീഗും കോൺഗ്രസും ചേർന്നുണ്ടാക്കിയ കള്ളക്കഥയായിരുന്നു സിപിഎം നേതാക്കളെ പ്രതിചേർത്തത്. കേസിൽ കുറ്റക്കാരെന്ന് നിലവിൽ കണ്ടെത്തിയ 13 പേരും തുടർനിയമനടപടി സ്വീകരിക്കും. പാർട്ടി ഒപ്പമുണ്ടാകും. അവർ പാർട്ടിയുടെ പ്രധാന കേഡർമാരാണെന്നും ഗോവിന്ദൻ പറഞ്ഞു.
പത്മജ വേണുഗോപാൽ ബിജെപി വിട്ട സംഭവം കോൺഗ്രസിന്റെയും ബിജെപിയുടെയും ആഭ്യന്തരപ്രശ്നമാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.
Tags : Politics MVGovindan. PJayarajan TVRajesh Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash