പ്രതീകാത്മക ചിത്രം
ചെന്നൈ: മാധവവരത്ത് ഐസ്‌ക്രീം വാനിന്‍റെ ഫ്രീസറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 70 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 700 കോടി രൂപ വിലമതിക്കുമെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിലുണ്ടായിരുന്ന അബ്ദുൾ ഷുക്കൂർ, ഷഫീഖ് അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാധവവരത്തെ ഐസ് ഫാക്ടറിക്ക് സമീപം ഐസ് കയറ്റാൻ നിർത്തിയിട്ടിരുന്ന വാഹനം ഡിആർഐ സംഘം പരിശോധിക്കുകയായിരുന്നു.
തുടർന്നാണ് ഫ്രീസറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഹെറോയിൻ പൊതികൾ കണ്ടെത്തിയത്. തെക്കൻ തമിഴ്നാട് സ്വദേശികളും നിലവിൽ ചെന്നൈയിൽ താമസക്കാരുമായ പ്രതികളെ ബുധനാഴ്ച രാത്രി ആലന്തൂർ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Tags : Heroin Drug Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash