x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ കേ​ൾ​ക്കു​മോ ഇ​ന്ത്യ​യു​ടെ ശ​ബ്ദം, കാ​ണു​മോ താ​ജ്മ​ഹ​ൽ?

റിസെർച്ച് ഡെസ്ക്
Published: November 19, 2026 03:45 PM IST | Updated: November 19, 2026 03:45 PM IST

'ഗോൾഡൻ റിക്കാർഡു'മായി നാസയിലെ ശാസ്ത്രജ്ഞർ.

2600 കോ​ടി​യി​ലേ​റെ കി​ലോ​മീ​റ്റ​ർ അ​ക​ലെ 'വോ​യേ​ജ​ർ 1' - യാ​ത്ര തു​ട​രു​ക​യാ​ണ്, മ​നു​ഷ്യ​ന്‍റെ മാ​യാ​ത്ത മു​ദ്ര​ക​ളു​മാ​യി! സൗ​ര​യൂ​ഥ​ത്തി​ന്‍റെ അ​തി​രു​ക​ൾ ക​ട​ന്നു സ​ഞ്ചാ​രം തു​ട​രു​ന്ന, മ​നു​ഷ്യ​നി​ർ​മി​ത​ക​ളി​ൽ ഭൂ​മി​യി​ൽ​നി​ന്ന് ഏ​റ്റ​വും അ​ക​ലെ​യു​ള്ള ബ​ഹി​രാ​കാ​ശ പേ​ട​കം വോ​യേ​ജ​റി​നു നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. ഇ​ന്ന​ലെ​യാ​ണ്, ഒ​രു പ്ര​കാ​ശ​ദി​നം (വ​ൺ ലൈ​റ്റ് ഡേ) ​അ​ക​ലം പി​ന്നി​ട്ട​ത്. ഇ​ത്ര​യും ദൂ​രം പി​ന്നി​ടാ​ൻ, നാ​സ​യു​ടെ പേ​ട​ക​ത്തി​ന് 49 വ​ർ​ഷ​വും ര​ണ്ടു മാ​സ​വും 11 ദി​വ​സ​വും വേ​ണ്ടി​വ​ന്നു.

പ്ര​കാ​ശ​ത്തി​നു സെ​ക്ക​ൻ​ഡി​ൽ മൂ​ന്നു ല​ക്ഷം കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റു​കൊ​ണ്ട് പ്ര​കാ​ശം സ​ഞ്ച​രി​ക്കു​ന്ന ദൂ​ര​മാ​ണ് ഒ​രു പ്ര​കാ​ശ​ദി​നം. മ​ണി​ക്കൂ​റി​ൽ 61,000 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സൗ​ര​യൂ​ഥ​ത്തി​നു പു​റ​ത്തേ​ക്കു കു​തി​ക്കു​ന്ന വോ​യേ​ജ​ർ 1 - ഇ​പ്പോ​ഴും നാ​സ​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. ആ ​പേ​ട​ക​ത്തി​ൽ അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ​ക്കാ​യി സ​ന്ദേ​ശ​ങ്ങ​ളു​ടെ ഡി​സ്കും നാ​സ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 'ഗോ​ൾ​ഡ​ൻ റി​ക്കാ​ർ​ഡ്' എ​ന്നാ​ണ് അ​തി​ന്‍റെ പേ​ര്!

ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള സ​ന്ദേ​ശം ഡി​സ്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹി​ന്ദി, ബം​ഗാ​ളി, ഗു​ജ​റാ​ത്തി, ക​ന്ന​ഡ, മ​റാ​ഠി, പ​ഞ്ചാ​ബി, രാ​ജ​സ്ഥാ​നി, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലു​ള്ള സ​ന്ദേ​ശ​വും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക സാ​ന്നി​ധ്യ​വും അ​തി​ലു​ണ്ട്. ജ​യ്പു​ർ-​അ​ത്രൗ​ലി ഖ​രാ​ന​യി​ലെ പ്ര​ശ​സ്ത ഹി​ന്ദു​സ്ഥാ​നി ഗാ​യി​ക കേ​സ​ർബായി കേ​ർ​ക്ക​ർ ആ​ല​പി​ച്ച 'ജാ​ത് ക​ഹാ​ൻ ഹോ' ​എ​ന്ന ഗാ​നം ഇ​തി​ലെ സം​ഗീ​ത​ശേ​ഖ​ര​ത്തി​ലു​ണ്ട്.

K-Rail Survey

എ​ന്താ​ണ് 'ഗോ​ൾ​ഡ​ൻ റിക്കാ​ർ​ഡ്?'
1977-ൽ ​വി​ക്ഷേ​പി​ച്ച വോ​യേ​ജ​ർ 1, വോ​യേ​ജ​ർ 2 പേ​ട​ക​ങ്ങ​ളി​ലാണ് 'ഗോ​ൾ​ഡ​ൻ റി​ക്കാ​ർ​ഡ്' സ്ഥാ​പി​ച്ച​ത്. പേ​ട​കങ്ങളിലെ ശാ​സ്ത്രീ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കൊ​പ്പമാണു സ​വി​ശേ​ഷ​മാ​യ 'ഗോ​ൾ​ഡ​ൻ റി​ക്കാ​ർ​ഡ്' ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. പന്ത്രണ്ട് ഇ​ഞ്ച് വലിപ്പമുള്ള സ്വർണം പൂശിയ ഡിസ്ക് ആണിത്. ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ആ​ശം​സ​ക​ൾ, സം​ഗീ​തം, ചി​ത്ര​ങ്ങ​ൾ, ശ​ബ്ദ​ങ്ങ​ൾ എ​ന്നി​വ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഏ​തെ​ങ്കി​ലും അ​ന്യ​ഗ്ര​ഹ ജീ​വി​കൾ പേ​ട​കം ക​ണ്ടെ​ത്തി​യാ​ൽ, ഭൂ​മി​യെ​യും മ​നു​ഷ്യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ജാ​ല​ങ്ങ​ളെയും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് നാ​സ​യു​ടെ ല​ക്ഷ്യം.

100 കോ​ടി വ​ർ​ഷം ആ​യു​സ്
ബ​ഹി​രാ​കാ​ശ​ത്തെ ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ തരണം ചെയ്യാൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് 'ഗോ​ൾ​ഡ​ൻ റി​ക്കാ​ർ​ഡി'​ന്‍റെ നി​ർ​മാ​ണം. ഏ​ക​ദേ​ശം 100 കോ​ടി വ​ർ​ഷ​ത്തോ​ളം 'മ​നു​ഷ്യ​മു​ദ്ര' ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കാ​തെ നി​ല​നി​ൽ​ക്കു​മ​ത്രെ! 115 ചി​ത്ര​ങ്ങ​ൾ, പ്ര​കൃ​തി​ദ​ത്ത ശ​ബ്ദ​ങ്ങ​ൾ, വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും സം​സ്കാ​ര​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള സം​ഗീ​തം, 55 ഭാ​ഷ​ക​ളി​ലു​ള്ള ആ​ശം​സ എ​ന്നി​വ​യാ​ണ് ഡി​സ്കി​ലു​ള്ള​ത്. മ​നു​ഷ്യ​രു​ടെ ശ​രീ​ര​ഘ​ട​ന, ഡി​എ​ൻ​എ, ജ​ന​നം, കു​ടും​ബ​ങ്ങ​ൾ, മൃ​ഗ​ങ്ങ​ൾ, ഭൂ​പ്ര​കൃ​തി, കെ​ട്ടി​ട​ങ്ങ​ൾ, ഭ​ക്ഷ​ണം, ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഇ​തി​ലു​ണ്ട്. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ താ​ജ്മ​ഹ​ൽ, ചൈ​ന​യി​ലെ വ​ൻ​മ​തി​ൽ, സി​ഡ്‌​നി ഓ​പ്പ​റ ഹൗ​സ്, ഗോ​ൾ​ഡ​ൻ ഗേ​റ്റ് ബ്രി​ഡ്ജ് എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ളും ഡി​സ്കി​ൽ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്.

K-Rail Survey

ബീ​ഥോ​വ​ൻ, തി​ര​മാ​ല​ക​ൾ, പ​ക്ഷി​ക​ൾ
സം​ഗീ​ത ശേ​ഖ​ര​ത്തി​ൽ ബീ​ഥോ​വ​ൻ, മൊ​സാ​ർ​ട്ട്, ജോ​ഹാ​ൻ സെ​ബാ​സ്റ്റ്യ​ൻ ബാ​ക് എ​ന്നി​വ​രു​ടെ പ്ര​ശ​സ്ത​മാ​യ ര​ച​ന​ക​ളു​ണ്ട്. കൂ​ടാ​തെ, ആ​ഫ്രി​ക്ക, ഏ​ഷ്യ തു​ട​ങ്ങി​യ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത സം​ഗീ​ത​വും അ​മേ​രി​ക്ക​ൻ സം​ഗീ​ത​ജ്ഞ​ൻ ച​ക്ക് ബെ​റി​യു​ടെ 'ജോ​ണി ബി. ​ഗു​ഡ്' എ​ന്ന ഗാ​ന​വു​മു​ണ്ട്. കൂ​ടാ​തെ, തി​ര​മാ​ല​ക​ളു​ടെ ഇ​ര​മ്പ​ൽ, കാ​റ്റ്, ഇ​ടി​മി​ന്ന​ൽ, പ​ക്ഷി​ക​ളു​ടെ​യും തി​മിം​ഗ​ല​ങ്ങ​ളു​ടെ​യും മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ​യും ശ​ബ്ദ​ങ്ങ​ളും ഡി​സ്കി​ലു​ണ്ട്.

K-Rail Survey

‌അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ എ​ങ്ങ​നെ മനസിലാക്കും
അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ 'ഗോ​ൾ​ഡ​ൻ റി​ക്കാ​ർ​ഡ്' പ്ര​വ​ർ​ത്തി​ക്കേ​ണ്ട രീ​തി​ക​ൾ, ചി​ത്ര​രൂ​പ​ങ്ങ​ളാ​യി ഡി​സ്കി​ന്‍റെ സം​ര​ക്ഷ​ണ​ക​വ​ച​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ന​മ്മു​ടെ സൗ​ര​യൂ​ഥം എ​വി​ടെ​യാ​ണെ​ന്ന് കാ​ണി​ക്കു​ന്ന ഭൂ​പ​ട​വും ആ​വ​ര​ണ​ത്തി​ലു​ണ്ട്. വോ​യേ​ജ​റി​നു പ്ര​ത്യേ​ക ല​ക്ഷ്യ​സ്ഥാ​ന​മി​ല്ല. 40,000-ലേ​റെ വ​ർ​ഷം വേ​ണ്ടി​വ​രും മ​റ്റൊ​രു ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തി​നു സ​മീ​പ​മെ​ത്താ​ൻ. അ​ക്കാ​ല​ത്ത്, മ​നു​ഷ്യ​സം​സ്കാ​രം വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ട്ടു​ണ്ടാ​യി​രി​ക്കും. എ​ങ്കി​ലും മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ 'സു​വ​ർ​ണ​രേ​ഖ' ബ​ഹി​രാ​കാ​ശ​ത്തു യാ​ത്ര തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും... തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും..!

Tags : VoyagerGoldenRecord NASA SpaceNews TajMahal KesarbaiKerkar AlienLife

Recent News

Corehub Up