അതുല്യ ചന്ദ്രയും ബിപിൻ പെരുമ്പള്ളിയും
കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ നടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്ന് പ്രതികൾക്കും ജാമ്യം. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. അതുല്യ ചന്ദ്രയെ കൂടാതെ നടൻ ബിപിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
നേരത്തെ കേസിൽ മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികളുമായി തെളിവെടുപ്പ് നടത്താനും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കാണിച്ചാണ് പൊലിസ് ജാമ്യത്തെ എതിർത്തത്. ഇതേതുടർന്നായിരുന്നു മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
തുടർന്ന് പൊലിസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾക്ക് സെഷൻസ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. 12 പ്രതികളുള്ള കേസിൽ മൂന്ന് പേരെ മാത്രമാണ് പൊലിസിന് പിടികൂടാൻ സാധിച്ചത്.
Tags : AthulyaChandra BibinPerumbilli Crime Police Investigation CaseFile FIR