Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CaseFile

അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ച്ച കേ​സ്; ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യാമാ​താ​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

ക​ൽ​പ്പ​റ്റ: ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ വാ​ഴ​വ​റ്റ​യി​ലു​ള്ള വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യം പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ ഭാ​ര്യാ​മാ​താ​വ് ലി​ല്ലി ജോ​സ് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ൽ​പ്പ​റ്റ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.

ലി​ല്ലി ജോ​സ് നി​ല​വി​ൽ കേ​സി​ൽ പ്ര​തി​യ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്. എ​ന്നാ​ൽ ഭാ​വി​യി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ല്ലി ജോ​സി​നെ പ്ര​തി​ചേ​ർ​ക്കു​ക​യാ​ണെ​ങ്കി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ശേ​ഷം മാ​ത്ര​മേ അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​വൂ എ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ലി​ല്ലി ജോ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മു​ന്നോ​ട്ടു​വ​ച്ച ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ വീ​ട് ത​ന്‍റെ പേ​രി​ല​ല്ലെ​ന്നും ലി​ല്ലി ജോ​സ് എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണെ​ന്നും വി​ചാ​ര​ണ​ക്കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും ആ​ന്‍റോ അ​ഗ​സ്റ്റി​ൻ വാ​ദി​ച്ചി​രു​ന്നു.

 

 

Latest News

Corehub Up