പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. നേരത്തെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ച എം.ആർ. ബൈജുവിനോട് ചൊവ്വാഴ്ച നിർബന്ധമായും ഹാജരാകാനാണ് നിർദേശം.
നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ഹൈക്കോടതി കേസ് പരിഗണിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി എം.ആർ. ബൈജു ഹാജരായിരുന്നില്ല. പിന്നാലെയാണ് ചൊവ്വാഴ്ച നിർബന്ധമായും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
കേസിൽ പ്രതിചേർക്കുന്നതിനും അറസ്റ്റിനും മുന്നോടിയായാണ് നിർണായക നീക്കമെന്നാണ് വിലയിരുത്തൽ. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. കേസിൽ നിർണായക മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Tags : MRBaiju CrimeBranch PSC Investigation CaseFile