കൊച്ചി: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട യുവഡോക്ടറെ കുരുക്കിയത് ഒട്ടേറെ യുവതികളുടെ സ്വകാര്യ ചിത്രങ്ങൾ. ഡോ. ജോണ്സണ് കെ. വര്‍ഗീസി (41)ന്റെ മൊബൈല്‍ഫോണില്‍നിന്നാണ് 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങള്‍ പൊലിസ് കണ്ടെത്തിയത്.
യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഡോക്ടര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്നാണു പൊലിസ് പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ട യുവതികളുടെ പരാതി ലഭിച്ചാല്‍ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഡോ. ജോണ്സണ് ഒളിവില്‍പ്പോയി. ഇയാള്‍ക്കായി കടവന്ത്ര പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈല്‍ഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്തെന്ന കേസിലാണ് പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ 50കാരിയാണു ഡോക്ടര്‍ക്കെതിരേ പീഡന പരാതി നല്‍കിയത്. ഇതോടെ ഇയാളെ പ്രതിയാക്കി ഇന്‍ഫോപാര്‍ക്ക് പൊലിസ് കേസെടുക്കുകയായിരുന്നു.
50കാരിയെ ഡോക്ടര്‍ മദ്യം നല്കിയ ശേഷം കാക്കനാട് പരിസരത്തെ ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. അടുത്ത ബന്ധുവിനെ പീഡനത്തിരയാക്കിയ കുടുംബഡോക്ടറെ തടങ്കലിലാക്കി മര്‍ദിക്കുകയും പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ മൂന്നു കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ നടിയും അഭിഭാഷകയുമായ എറണാകുളം ഹില്‍പാലസ് അന്‍സല്‍ സിറ്റി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അതുല്യ ചന്ദ്ര (32), നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിന്‍ പെരുമ്പിള്ളി (ബിബിന്‍ ബേബി-42), കെ.ബി. വിഷ്ണു (31) എന്നിവരെ കടവന്ത്ര പൊലിസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സ്കൂട്ടര്‍ കസ്റ്റഡിയിൽ
നടി അതുല്യ ചന്ദ്രയെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിൽ എത്തിച്ച സ്കൂട്ടർ കടവന്ത്ര പൊലിസ് കണ്ടെത്തി. കേസിൽ പ്രതിയായ അൽത്താഫിന്റെ മാർഷൽ ആർട്സ് സ്കൂളിലുള്ള ആളുടേതാണ് ഈ വാഹനം. അൽത്താഫ് ഉൾപ്പടെയുള്ളവർ ഒളിവിലാണ്. ഡോക്ടറിൽനിന്നു പിടിച്ചെടുത്ത ഫോണുകൾ പരാതിക്കാരിയായ 50കാരിയുടെ കൈവശം എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചു. ഇതിനായി ഇവരുടെ മൊഴി രേഖപ്പെടുത്തും.
Tags : Harassment case doctor private images mobile phone Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash