എം.ലിജു
തിരുവനന്തപുരം: എക്സൈസ് മന്ത്രി എം. ലിജു അറിയാതെ മൂന്ന് ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിന്റെ കാലത്താണ് ലൈസൻസുകൾ അനുവദിച്ചത്.
ലൈസന്‍സ് നൽകിയതിൽ ബാഹ്യ ഇടപെടലുണ്ടായതായി മന്ത്രിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. എക്സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിലും വിജിലൻസ് അന്വേഷണം ശിപാർശ ചെയ്യും.
ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്സൈസ് മന്ത്രി എം. ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകും. എറണാകുളത്ത് ജൂണിലാണ് രണ്ട് ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കിയത്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം ലൈസന്‍സായി.
പാലായിൽ സെപ്റ്റംബര്‍ അവസാനമാണ് ബാര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. ഒക്ടോബര്‍ മൂന്നിന് ലൈസന്‍സ് ലഭിച്ചു. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് ബാര്‍ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്.
Tags : MLiju Excise UDF Congress BarLicense